അല്ലേലും ഈ ജോലിക്കാരെ ഒന്നും വിശ്വസിക്കാൻ പറ്റാത്ത കാലമാണ്.”” നമ്മള് വിശ്വസിച്ചു നിർത്തും അവരുടെ മനസ്സിൽ എന്തൊക്കെയാണ് പ്ലാൻ എന്ന് ആർക്കറിയാം……… നമ്മൾ ആരെയും കൂടുതൽ വിശ്വസിക്കരുത് വിശ്വസിച്ചാൽ ചിലപ്പോൾ അടുക്കളയിൽ ഇരുന്നു കഴിക്കേണ്ടവന് ചിലപ്പോൾ വീട്ടുകാരന്റെ കൂടെ ഇരുന്നു കഴിക്കൻ തോന്നും.” ഷംന സുനിയെ നോക്കികൊണ്ടാണ് അത് പറഞ്ഞത് തീർത്തത്.””” അവിടെ ഇരുന്ന എല്ലാവരും ഷംനയുടെ വൃത്തികെട്ട വാക്കുകൾ കേട്ട് ഒന്നും മിണ്ടാതെ തല കുനിക്കുമ്പോൾ പാതികഴിച്ച പാത്രവുമായി അവൻ എഴുന്നേറ്റു.. അലീന അവനെ നോക്കുമ്പോൾ കണ്ണുകൾ നിറഞ്ഞിട്ടുണ്ടായിരുന്നു.””””
സുനി ആരെയും നോക്കാതെ ആ പാത്രവും എടുത്തുകൊണ്ടു അടുക്കളയിലേക്കു നടന്നു.”””
ഷംനയുടെ വിഷം തുപ്പിയ വാക്കുകൾ അവന്റെ മനസിനെ മുറിവേൽപ്പിച്ചു. എന്നെ ഉദ്ദേശിച്ചാണ് അത് പറഞ്ഞത് എനിക്ക് അവരെ ഒരുപാട് ഇഷ്ട്ടമായിരുന്നു അവരെ പിന്നെ എന്തിനാണ് എല്ലാവരും കൂടിയിരുന്നപ്പോൾ ഇതുപറഞ്ഞത്..””””” അവന്റെ മനസ്സിൽ പലചിന്തകളും വന്നുപോയ്‌കൊണ്ടിരുന്നു.””
_______________
അകെ ഒരു മൂഡ്ഓഫ്..”””
വെളിയിൽ ഇരുന്നു ഓരോന്ന് ചിന്തിച്ചു കൂട്ടുമ്പോൾ ആയിരുന്നു സുമി അവനെ വിളിച്ചത്.
ഇങ്ങുവാ “”””
എന്താണ് ???
ഇങ്ങുവാ നീ….
അവൻ നടന്നു അങ്ങോടു ചെന്ന്.”
എന്താ ഇത്താ.”””
അതെ , വിഷമം ആയോ നിനക്ക് ?
എന്തിനു.”” അവിടെ ഒറ്റയ്ക്ക് ഇരുന്ന കൊണ്ടാണോ ?
അതൊന്നും അല്ല… ഞാൻ ഇവിടെ വരുമ്പോൾ എല്ലാ കാര്യവും ഫസീല എന്നോട് പറഞ്ഞതാണ്.”” എടാ നീ ബാംഗ്ലൂർ വരുന്നോ ??
എന്തിനു ?
വെറുതെ വാടാ ചെറുക്കാ.. അടിപൊളിയാണ് അവിടെ ”
നോക്കാം ഒരിക്കൽ.”””
മ്മ്മ് വരണം. ഞങ്ങൾ മൂന്നാലു ദിവസം കൂടിയേ കാണൂ അതുകഴിഞ്ഞാൽ പോകും
ആണോ ?? ആകെയുള്ള സന്തോഷവും പോകുവാണോ വേഗം……
മ്മ്മ്മ്.””” പിന്നെ, ഒരിക്കൽ നോക്കാനൊന്നും നിൽക്കണ്ടാ കെട്ടോ.. വരുമ്പോൾ നിനക്ക് ഞാൻ ഒരു സർപ്രൈസ് തരും നീ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന സർപ്രൈസ്.””
എന്തെന്നതാണ് ??
എടാ പൊട്ടാ സർപ്രൈസ് ആരെങ്കിലും പറയുമോ..””
ഹ്മ്മ്മ് എന്നാൽ ഞാൻ വരും.”” അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു………
സാനി എവിടെ ??
അവള് അമീനയുടെ അടുത്തുപോയി.
ആഹ്..”””
പിന്നെ, ഈ ജോലിയുമായിട്ടു അങ്ങ് കൂടാനാണോ പ്ലാൻ.””
ഇതൊരു ജോലി ആണോ ? താൽക്കാലികം ആണ് ഇതൊക്കെ മിക്കവാറും ഒരു ജോലി കിട്ടാൻ ചാൻസ് ഉണ്ട്.
ഞാൻ വേഗം കിട്ടാൻ പ്രാർത്ഥിക്കാം കെട്ടോ.””
മ്മ്മ്………….
നിന്റെ കാമുകി എവിടെ ??
ഏതു കാമുകി.??
പോടാ… ഞാൻ നിന്നോട് പറഞ്ഞില്ലേ എല്ലാം എനിക്കറിയാം ചെറുക്കാ.””” അല്ലുമോളുടെ കാര്യമാണ് ചോദിച്ചത്..
ഹ്മ്മ്മ്””” ഇത്താ കേട്ടതല്ലേ അവിടെ കാപ്പി കുടിച്ചുകൊണ്ടിരുന്നപ്പോൾ എന്നെ നോക്കി പറഞ്ഞത്….
അതൊക്കെ ശരിയാവുമെടാ ചെറുക്കാ…..
ശരിയാവണം.”””
_________________________
ദിവസങ്ങൾ മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നു…. സുമിയും സാനിയും രണ്ടു ദിവസം മുന്നേ ബാംഗ്ലൂർക്ക് തിരിച്ചു പോയിരുന്നു.”” പോകുമ്പോൾ രണ്ടുപേരും സുനിയെ അവിടേക്കു ക്ഷണിച്ചിട്ടാണ് പോയത്.””” അമീന കുറച്ചു ദിവസം നില്ക്കാൻ അവളുടെ വീട്ടിൽ ഇന്നലെ പോയി..”” രാവിലെ ഹാജിയുടെ വീട്ടിൽ എത്തുമ്പോൾ ഷംനയും ഫാസീലയും കൂടി ഹാജിയെ കസേരയിൽ കൊണ്ടിരുത്തിയിട്ടു എന്തൊക്കെയോ സംസാരത്തിൽ ആണ്….. അന്നത്തെ പ്രശ്നത്തിന് ശേഷം സുനി ഷംനയെ മൈൻഡ് ചെയ്യാറ് ഇല്ല. അലീനയോട് സ്നേഹം ഉണ്ടെങ്കിലും അവളിൽ നിന്ന് കുറച്ചകന്നു തന്നെയാണ് നിന്നതു… വണ്ടിയിൽ നിന്ന് സലീന ഇറങ്ങി അടുക്കളയിലേക്കു പോകുമ്പോൾ അവൻ വണ്ടി തിരിച്ചു കടയിലൊട്ടു പോയി.
അവൻ എവിടെ പോയതാണ് സലീന.?? ഫസീല അവളോട് തിരക്കി..
എവിടെയോ പോകണമെന്ന് പറഞ്ഞിരുന്നു. വരുമ്പോൾ കടയിൽ നിന്ന് പച്ചക്കറിയും വാങ്ങി വരാമെന്നു പറഞ്ഞിട്ട് പോയതാണ്.
മ്മ്മ്…
എടി ഫാസീല…… അവനിപ്പോൾ വല്യ മൈൻഡ് ഒന്നും ഇല്ലല്ലോ എന്തുപറ്റി ??
നിന്റെ സ്വഭാവം കൊണ്ട് തന്നെ ആയിരിക്കും. ഒരു മര്യാദ പോലും കാണിക്കുന്നില്ലല്ലോ നീ””
