പെട്ടെന്ന് തന്നെ റിയ സാമിനടുത്തേക്ക് എത്തി
“ഊത് ”
“എന്താ ”
“ഊതാൻ ”
“സാം പതിയെ റിയയുടെ മുഖത്തിനു നേരെ ഊതി ”
“അപ്പൊ നീ കുടിച്ചിട്ടില്ലെ ”
“ഇല്ല റിയ ”
“പിന്നെ നീ എന്തിനാ പിച്ചും പേയും പറയുന്നത് ”
“അത് റിയാ അല്ല നീ ഇവിടെ തന്നെ നിന്നാൽ നിന്റെ അച്ഛൻ തിരക്കില്ലെ സമയം ഒരുപാടായില്ലെ ”
“ഹോ ഈ കളി മതിയാക്ക് സാമേ അച്ഛൻ എന്തിനാടാ എന്നെ തിരക്കുന്നെ ഞാൻ എന്റെ ഭർത്താവിന്റെ കൂടെയല്ലേ ”
“ഭർത്താവോ നീ എന്തൊക്കെ…”
പെട്ടെന്നാണ് സാം ചുമരിൽ തൂക്കിയിരുന്ന തന്റെ കല്യാണ ഫോട്ടോ കണ്ടത് സാം വേഗം തന്നെ അത് കയ്യിലെടുത്തു
“റിയാ ഇതൊക്കെ എപ്പോ നടന്നു ”
“നിനക്ക് ഇതും ഓർമ്മയില്ലെ ”
“നമ്മൾ കല്യാണം കഴിച്ചോ ”
“അതെ അങ്ങനെയൊരു അബദ്ധം ഞാൻ ചെയ്തു പോയി അതു കാരണം എന്നെ ഇങ്ങനെ കൊല്ലല്ലെ സാമേ ”
“പെട്ടെന്ന് തന്നെ സാമിന്റെ കണ്ണുകൾ നിറഞ്ഞു ”
“എന്തടാ സാമേ പറ്റിയത് ”
റിയ വേഗം സാമിന്റെ അടുത്തേക്ക് എത്തി
“ഞാൻ വെറുതെ പറഞ്ഞതാടാ നിനക്ക് വിഷമമായോ ”
അടുത്തനിമിഷം സാം റിയയെ കെട്ടിപുണർന്നു
” എല്ലാം സത്യമായിരുന്നു റിയാ ഞാൻ തിരികെ എത്തിയത് ഞാൻ മാറ്റിയ എന്റെ ഭാവിയിലേക്കായിരുന്നു ”
“എന്തൊക്കെയാടാ ഈ പറയുന്നെ ”
“ഐ ലവ് യു റിയാ ”
“അതെനിക്കറിയാല്ലോടാ നീ വാ ഞാൻ ഫുഡ് എടുത്ത് വെച്ചിട്ടുണ്ട് ”
ഇത്രയും പറഞ്ഞു റിയ സാമിനെ ടേബിളിനടുത്തേക്ക് കൊണ്ട് പോയി ശേഷം അവന് ആഹാരം വിളമ്പി
“റിയാ നീ കഴിച്ചോ ”
“പിന്നെ കഴിക്കാതെ നീ ഇന്ന് വരില്ലെന്നാ ഞാൻ കരുതിയത് ”
“റിയാ നമ്മുടെ കല്യാണം കഴിഞ്ഞിട്ട് എത്ര നാളായി ”
“എന്നെകൊണ്ടൊന്നും പറയിക്കാതെ മിണ്ടാതെയിരുന്ന് കഴിക്കാൻ നോക്ക് സാമേ ”
“അതല്ല റിയാ “
“രണ്ട് മാസവും 21 ദിവസവും എന്താ മതിയോ ഇനി മിണ്ടാതിരുന്ന് കഴിക്ക് ”
“(രണ്ട് മാസമോ ദൈവമേ എനിക്കെന്താ അതൊന്നും ഓർക്കാൻ പറ്റാത്തത് )”
“എന്താ സാം ആലോചിക്കുന്നത് ”
“ഹേയ് ഒന്നുമില്ല റിയാ ഞാൻ..”
പെട്ടെന്നാണ് എന്തോ ഓർത്തതു പോലെ സാം റിയയുടെ മുഖത്തേക്കു നോക്കിയത്
“കിട്ടി റിയാ എനിക്ക് എല്ലാം മനസ്സിലായി ”
“എന്ത് മനസ്സിലായി ”
“അത് പാസ്‌റ്റിൽ എനിക്ക് കിട്ടിയ ദിവസങ്ങൾക്ക് പകരമായി എന്റെ പ്രസന്റിലെ ദിവസങ്ങൾ നഷ്ടമായതാണ് അതായത് അവിടെ കൂടിയപ്പോൾ ഇവിടെ കുറഞ്ഞു നിനക്ക് മനസ്സിലായോ റിയാ ”
“പിന്നെ.. എനിക്ക് എല്ലാം മനസ്സിലായി അപ്പൊ നീ കഥയും പറഞ്ഞോണ്ടിരിക്ക് ഞാൻ കിടക്കാൻ പോകുവാ നന്നായി ഉറക്കം വരുന്നുണ്ട് ”
ഇത്രയും പറഞ്ഞു റിയ റൂം ലക്ഷ്യമാക്കി നടന്നു
“റിയാ ”
“ഗുഡ് നൈറ്റ് ”
ഇത്രയും പറഞ്ഞു റിയ റൂമിനുള്ളിലേക്ക് കയറി
സാം പെട്ടെന്ന് തന്നെ ഭക്ഷണം കഴിച്ചു ശേഷം പതിയെ റൂമിലേക്കു കയറി അവിടെ അവൻ കണ്ടത് ബെഡിൽ തിരിഞ്ഞു കിടക്കുന്ന റിയയെയാണ് സാം പതിയെ ബെഡിലേക്ക് കയറി ശേഷം റിയയുടെ അടുത്തേക്ക് നീങ്ങിയിരുന്നു
“റിയാ.. റിയാ ”
സാം പതിയെ അവളെ വിളിച്ചു
“മിണ്ടാതെ കിടക്കാൻ നോക്ക് സാമേ ങ്ങാ പിന്നെ നിന്റെ ചേച്ചി വിളിച്ചിരുന്നു ”
“ലിസിചേച്ചിയോ ”
“അല്ലാതെ പിന്നെ നിനക്ക് വേറേ ഏതെങ്കിലും ചേച്ചിയുണ്ടോ ”
“ചേച്ചി എന്തിനാ വിളിച്ചത് ”
“എനിക്കറിയില്ല നിന്നോട് അവിടെ വരെ ഒന്ന് പോകാൻ പറഞ്ഞു മിക്കവാറും നിങ്ങളുടെ പുന്നാര അളിയന്റെ അടുത്ത ബിസിനസ്സും പൊട്ടികാണും ”
“ജൂണോയെപറ്റിയാണോ നീ പറയുന്നെ ”
“ദൈവമേ അവനല്ലാതെ നിനക്ക് വേറേ ഏത് അളിയനാടാ ഉള്ളത് ഓരോ മാസം ഓരോ ബിസിനെസ്സ് അതാണല്ലോ അവന്റെ ശീലം ചേച്ചി പൈസ ചോദിക്കാനായിരിക്കും വിളിക്കുന്നെ ”
“റിയേ അമ്മ..”
“എന്താ ചോദിക്കാത്തെ എന്ന് ഇപ്പോൾ വിചാരിച്ചേ ഉള്ളു നിങ്ങളുടെ അമ്മക്ക് ഒരുപ്രശ്നവുമില്ല അവിടെ മോളുടെ കൂടെ സുഖമായി ഇരിപ്പുണ്ട് പിന്നെ നമ്മൾക്കുള്ള സ്നഹമൊന്നും അമ്മക്ക് തിരിച്ചു നമ്മളോടില്ല നമ്മൾ എത്ര പറഞ്ഞതാ ഇവിടെ വന്നു നിൽക്കാൻ അമ്മക്ക് മോളെയും മരുമോനെയും മതി അവരുടെ കല്യാണം നടത്തില്ലാന്ന് പറഞ്ഞു ഒറ്റകാലിൽ നിന്ന ആളാ ഇപ്പോ എല്ലാത്തിനും ജൂണോയെ മാത്രം മതി “
