⏱️ദി ടൈം – 5⏱️ 1

“ഇവിടെ എന്താ ഈ നടക്കുന്നത് ഇവരെല്ലാം എങ്ങനെയാ ”

“നിന്റെ ഇവിടുത്തെ സമയം അവസാനിച്ചിരിക്കുന്നു സാം “

പെട്ടെന്നാണ് ആ ശബ്ദം സാമിന്റെ ചെവിയിൽ എത്തിയത്

“അവസാനിച്ചെന്നോ നിങ്ങൾ ആരാ എന്തോക്കെയാ ഈ പറയുന്നത് ”

“എന്നെ നിനക്ക് എന്ത് വേണമെങ്കിലും വിളിക്കാം ഈ ഞാനാണ് നിന്നെ ഇങ്ങോട്ടേക്കു തിരികെ കൊണ്ട് വന്നത് ഇപ്പോൾ നീ വന്ന കാര്യം പൂർത്തിയായിരിക്കുന്നു ഇനി തിരിച്ചു പോകുവാനുള്ള സമയമാണ് ”

“തിരിച്ചുപോകാനോ എങ്ങോട്ടേക്ക് ”

“നീ വന്ന ഇടത്തേക്കു തന്നെ നിന്റെ ഭാവിയിലേക്ക് ”

“ഭാവിയിലേക്കോ ഇല്ല പറ്റില്ല ഞാൻ ഇവിടെ നിന്നോളാം ”

“പറ്റില്ല സാം നീ മടങ്ങുക തന്നെ വേണം അതാണ് നിയമം ”

“ഇല്ല എന്നോട് അല്പം ദയ കാണിക്ക് എനിക്കാ നശിച്ച ജീവിതത്തിലേക്ക് തിരികെ പോകണ്ട ഞാൻ അതിന് അനുവദിക്കില്ല ”

“നീ അനുവധിച്ചാലും ഇല്ലെങ്കിലും നിന്നെ ഞാൻ തിരികെ അയക്കുക തന്നെ ചെയ്യും പിന്നെ ഒരാളുടെ ജീവിതം നശിക്കുന്നതും നന്നാകുന്നതും അയാളുടെ പ്രവർത്തികൾ മൂലം തന്നെയാണ്‌ തിരികെ ചെന്ന് നിന്റെ ജീവിതം എങ്ങനെയാകണമെന്ന് നീ തന്നെ തീരുമാനിക്ക് ”

“ഇല്ല റിയാ എന്നെ നോക്ക് റിയാ ഞാൻ പോകുവാ റിയാ പ്ലീസ് ഒരുതവണ ഒന്ന് നോക്ക് ”

സാം നിശ്ചലയായി നിൽക്കുന്ന നിറയയെ നോക്കി കരഞ്ഞു

“സാം മടങ്ങിക്കൊള്ളു ”

അടുത്ത നിമിഷം സാം നിന്നയിടം വലിയൊരു ഗർത്തമായിമാറി അവൻ അതിനുള്ളിലേക്ക് വളരെ വേഗം പതിച്ചു

“ആാാ…”

സാം ആഴങ്ങളിലേക്ക് പതിക്കുവാൻ തുടങ്ങി

“അമ്മേ”

ആ…

സാം വേഗം തന്റെ കണ്ണുകൾ തുറന്നു

“ഞാൻ … ഞാൻ ഇതെവിടെയാ ”

കിതച്ചുകൊണ്ട് സാം ചുറ്റും നോക്കി

“ഇതെന്താ ഞാൻ ലിഫ്റ്റിനുള്ളിലാണോ ഈ ലിഫ്റ്റ്..അപ്പോൾ ഞാൻ തിരികെയെത്തിയോ ”

പെട്ടെന്ന് തന്നെ ആ ലിഫ്റ്റ് ഓപ്പണായി സാം പതിയെ ലിഫ്റ്റിനു പുറത്തേക്കിങ്ങി

“ഡോക്ടർ എത്തിയോ ഞാൻ കരുതി ഇന്ന് ഓഫ്‌ ആയിരിക്കുമെന്ന് ”

പെട്ടെന്നാണ് ഒരു നേഴ്സ് അങ്ങോട്ടേക്കെത്തിയത്

“(റിൻസി )”

“സാറെന്താ വൈകിയെ ”

നേഴ്സ് സാമിനോടായി ചോദിച്ചു

“(അതെ ഞാൻ മടങ്ങിയെത്തിയിരിക്കുന്നു )”

“സാർ എന്താ ഈ ആലോചിക്കുന്നെ “

“അത് ഞാൻ ”

“സാറ് വന്നെ രണ്ട് മൂന്ന് പേഷ്യൻസിനെ കാണാനുണ്ട് ഇന്ന് ഡോക്ട്ടേഴ്സ്‌ കുറവാ ”

ഇത്രയും പറഞ്ഞു അവർ മുന്നോട്ടേക്കു നടന്നു സാം പതിയെ അവരോടൊപ്പം നടക്കാൻ തുടങ്ങി

“സാർ ആദ്യം 108 ൽ പോകാം പുതിയൊരു പേഷ്യന്റ് ഉണ്ട് ജീന ”

“ജീനയോ ”

സാം അത്ഭുതത്തോടെ ചോദിച്ചു

“അതെ സാർ സൂയിസൈഡ് അറ്റംപ്റ്റാണ് ഇപ്പോൾ റൂമിൽ കിടന്ന് വലിയ ബഹളമാ മരുന്നൊന്നും കഴിക്കുന്നുമില്ല ഡോക്ടർ ഒന്ന് നോക്കിയാൽ നന്നായിരിക്കും ”

“ജീന.. ജീനയെ ഞാൻ നോക്കിയതാണല്ലോ ”

“സാർ എന്താ പറയുന്നെ ആ കുട്ടി വന്നിട്ടിപ്പോൾ അരമണിക്കൂറെ ആകു പിന്നെങ്ങനെ സാർ നോക്കാനാണ് സാർ വേഗം വന്നെ ”

ഇത്രയും പറഞ്ഞു റിൻസി അടുത്ത് കണ്ട റൂം തുറന്ന് അകത്തേക്ക് കയറി ഒപ്പം സാമും

“സാർ ഇതാണ് ആള് നേഴ്സ്മാരെയൊന്നും അടുപ്പിക്കുന്നില്ല ”

റിൻസി ബെഡിലിരിക്കുന്ന ജീനയെ ചൂണ്ടി പറഞ്ഞു

“ഇതാരാ ”

സാം അത്ഭുതത്തോടെ റിൻസിയോട് ചോദിച്ചു

“സാർ ഇതാണ് ജീനാ ”

“വാട്ട്‌ നിങ്ങളെന്താ കളിക്കുകയാണോ ജീനയെ എനിക്കറിയാം ഇത് മാറ്റാരോആണ് ”

“സാർ എന്തൊക്കെയാ ഈ പറയുന്നെ ഇത് തന്നെയാ ജീനാ ”

ഇത്രയും പറഞ്ഞു നേഴ്സ് സാമിന് പേഷ്യന്റ് ഡീറ്റെയിൽസ് കൊടുത്തു

അത് വായിച്ച സാം പെട്ടെന്ന് തന്നെ അസ്വസ്ഥനായി അവന് തല പൊട്ടുന്നത് പോലെ തോന്നി

“എന്താ സാർ എന്തെങ്കിലും പ്രശ്നമുണ്ടോ ”

നേഴ്സ് വേഗം തന്നെ സാമിനോട് ചോദിച്ചു

“റിൻസി എനിക്ക് നല്ല സുഖം തോന്നുന്നില്ല ”

“സാർ ഞാൻ ആരെയെങ്കിലും വിളിക്കണോ ”

“വേണ്ട എനിക്ക് കുറച്ച് വിശ്രമിക്കണം ”

“ശരി സാർ സാർ സാറിന്റെ ക്യാബിനിലേക്ക് പൊക്കോളു ഞാൻ ഗീതു മാഡത്തോട് റൗണ്ട്സിന് വരാൻ പറയാം ”

ഇത് കേട്ട സാം പതിയെ റൂമിൽ നിന്ന് പുറത്തേക്കിറങ്ങി ശേഷം തന്റെ ക്യാബിന് ലക്ഷ്യമാക്കി നടന്നു

അപ്പോഴും അവന്റെ മനസ്സ് അസ്വസ്ഥമായിരുന്നു അവനു ചുറ്റും എന്തൊക്കെയാണ്‌ നടക്കുന്നത് എന്നവന് തിരിച്ചറിയാനായില്ല അവൻ പതിയെ തന്റെ ക്യാബിനിനുള്ളിലേക്ക് കയറി കതക് കുറ്റിയിട്ട ശേഷം തന്റെ ചെയറിലേക്കിരുന്നു ശേഷം കഴിഞ്ഞ കാര്യങ്ങൾ അവൻ ഒന്നു കൂടി ആലോചിച്ചു

Leave a Reply

Your email address will not be published. Required fields are marked *