☁️☁️മേഘം പോലെ☁️☁️ – 1 2

ബ്രോ ഏതാ എൻ്റെ റൂം…””

ഡേയ് നിനക്ക് അങ്ങനെ പ്രത്യേകിച്ച് ഒരു മുറിയെന്നുമില്ല തല്കാലത്തേക്ക്, ഈ മുറി ഉപയോഗിച്ചേ.. “” CFO യുടെ റൂം അവന് തുറന്ന് കൊടുത്തു… ഈ മുറിയിൽ അറ്റാച്ച്ഡ് ബാത്ത്റൂമുണ്ട്… ഈ ഷെൽഫ് ഒന്നും തുറകേണ്ട അതിൽ വേറെ ഒരാളുടെ സാധങ്ങളുണ്ട് അയാള് ഇപ്പൊ ഫാമിലിയുമായി വേറെയാണ് താമസം… നിൻ്റെ പെട്ടി ഈ സൈഡിൽ വെച്ചോ…… നീ ഫ്രഷായിട്ട് വാ…. ഫുഡ് എന്തെകിലും വേണമെങ്കിൽ ഫ്രിഡ്ജിലുണ്ട് …ഞാൻ ഒന്ന് ഒറങ്ങാൻ പേന്നാ”” അവനെ ഒന്ന് സെറ്റ് ആക്കിയ ശേഷം ഒന്നു കിടന്നു…. വല്ലാത്ത ക്ഷീണം… കിടന്നതെ ഒർമയുള്ളൂ ഒരു ഘാധമായ നിദ്രയിലോക് ഞാൻ വീണു…..

ഞാൻ എഴുനേൽകുമ്പോൾ ഉച്ചയായിരുന്നു…. നേരെ അവനെ മുറിയിൽ നോക്കി…. ആളെ അവിടെയെന്നും കണ്ടില്ല …. ഞാൻ അൽപം പരിഭ്രമിച്ചു ബാത്റൂമിലും ബാൽക്കണിയിലും നോക്കി അവൻ്റെ പൊടി പോലും കണ്ടില്ല….. പടച്ചോനേ പണി പാളിയോ…. വെപ്രാളതോടെ ഞാൻ റൂം വിട്ട് പുറത്തിറങ്ങിയപ്പോൾ ലെവൻ ഒരു നേപ്പാളി കൊചിനോട് സൊള്ളുകയാണ്….. അവള് ഹിന്ദിയിലും ഇവന് തട്ടി മുട്ടി ഇംഗ്ലീഷും ഹിന്ദിയുമിട്ട് കാച്ചുന്നുണ്ട്….

യുവർ വള ഇസ് അചാഹെ…. യെ കിദർ ബൈ””” അവളുടെ കയ്യും കാലും നോക്കി ഒലിപ്പികുവാണ് വടവീരൻ….

ഹേനാ… മുജെ പതാ….. യെ മെ മീന ബസാർ മോ ബേജിയാ“”” അവള് വള പൊന്തിച്ച് അവനെ കാണിച്ച് ചിരിച്ചു…. ഇത്ര കാലമായിട്ടും ഞാൻ ഇതിനെയെന്നും ഈ പരിസരത്ത് പോലും കണ്ടില്ലല്ലോ പടച്ചോനേ….. കണ്ണാ പെണ്ണാണ് ചതിക്കും… ഉള്ളിൽ നിന്നും ആശാൻ ഓർമിപ്പിക്കും.

അപ്‌ക റൂം പൂരാ ബാച്ചിൽ ഹെ???””””..

അങ്ങനെ ചോദിച്ചാൽ…. മേ ആൻഡ് സൂരജ് ഏട്ടൻ ബാച്ചിലർ ഹു… ബട്ട് വൺ ഗൈ ഇസ് ഫാമിലി….”””?? അവള് അവൻ്റെ മറുപടി കേട്ട് ചിരിച്ചു… എന്തോ വലിയ തമാശ പറഞ്ഞ പോലെ അവനും അവളുടെ കൂടെ ചിരിച്ചു…

ടാ …. അലനെ…… “” അവനെ ഞെട്ടിച്ച് കൊണ്ടു ഞാൻ വിളിച്ചു….

എന്താ ഏട്ടാ…..””” ഏട്ടാന്നോ ബ്രോ ഒക്കെ പോയോ….. എന്തായാലും വേണ്ടില്ല ഇത് മുളയിലെ നുള്ളി കളഴണം അല്ലെ ഇവൻ ഇവിടെ സ്ഥിരം കുറ്റിയാകും….

നീ … വെളിയിൽ പോകുമ്പോ എന്നോട് പറയണ്ടെ!!…. ഞാൻ ആകെ ടെൻഷൻ അടിച്ചില്ലെ…””

ഏട്ടാ…. ഞാൻ വന്നപ്പോ ഏട്ടൻ ഉറങ്ങവായിരുന്നു….””” കടവുളെ ഇവന് എന്ത് പറ്റിയതാവും വിനയം വാരി വിതറുവാണല്ലോ ….

എന്താ നിനക്ക് ഇവിടെ കാര്യം… ആരാ ഇവള്….””” അവനെയും അവളെയും ഞാൻ മാറി മാറി നോക്കി..

എന്ത് കഷ്ടാണ് ഏട്ടാ നിങ്ങളുടെ കാര്യം എടവലായിറ്റും നിങ്ങൾ തമ്മിൽ ഇത്ര കാലമായിട്ടും അറിയില്ലെ….. എന്നാ കേട്ടോ ഇവളുടെ പേര് ദിവ്യാ മൂന്നു വർഷത്തോളമായി ഇവിടെ താമസിക്കുന്നു …. നിങ്ങൾക്ക് ഇവിടെ ആരെയും അറിയില്ലേ….”” ഈശ്വരാ മൂന്ന് വർഷമായിട്ടും ഞാൻ കാണാത്ത ഇവളെ മൂന്ന് മണിക്കൂര് കൊണ്ട് ഇവന് ചാക്കിലാക്കിയല്ലേ…. എന്ത് കഴുവേറിയാണിവൻ… തിസ് ഇസ് ടൂ മച്ച്…. ഇനി അധിക സമയം ഇവിടെ നിർത്തിയാൽ ഇവളുടെ മക്കൾ എന്നെ മാമാണ് വിളിക്കും…. ഈ ദജാലിനെ ഇവിടുന്ന് കൊണ്ടുപോയെ പറ്റൂ

എന്നാ മോൻ പഞ്ചാര അടിച്ചത് മതി…. നമ്മുക്കെന്ന് പുറത്ത് പോകാം … ലഞ്ച് പുറത്തിന്ന് കഴിക്കാം..”” അവനെ അധികം ഇവിടെ നിപ്പികുന്നത് പന്തിയെല്ലന്ന് എനിക്ക് തോന്നി…. അവനെ കൂട്ടി റൂമിലേക്ക് നടന്നു

എടാ അവള് നിന്നോട് എന്താ ചോദിച്ചത് രണ്ടും ഇളികുന്നത് കണ്ടല്ലോ….”””

കണ്ടല്ലെ…. ചുമ്മാ ഞങൾ ഒന്ന് പരിജയപെട്ടതാണ്… അതിനാണോ അവള് അങ്ങനെ ചിരിച്ചത്…””

ബ്രോക് അസൂയ ഉണ്ടല്ലെ….. അങ്ങനെ പറ ആ ആ ആ…”” പടച്ചോനേ പഹയൻ കണ്ട് പിടിച്ചലോ…. മാനം തിരിച്ച് പിടിച്ചേ തീരുള്ളു സൂരജെ… കോമൺ എന്തെങ്കിലും പറയൂ… അവൻറെ അണ്ണാക്കിൽ ഇട്ടു അടിക്ക്

അതെടാ ഞാൻ ഇവിടെ മുട്ടി നിൽക്കുകയല്ലെ എൻ്റെ വായിൽ നിന്നും നീ മേടിക്കും…. എനിക്ക് ഈ പെണ്ണെന്ന വർഗത്തെ തന്നെ കണ്ണെടുത്താ കണ്ടൂട… അങ്ങനെയുള്ള ഞാൻ എന്തിന് അസൂയ പെടണം”” എൻ്റെ മേനിസ്റ്റ് പുറത്ത് ചാടി ഗർജിച്ചു

അവള് ചിരിചതിന് എന്നെ ചാടി കടിക്കാൻ വരണ്ട… നമ്മൾ റൂം മൊത്തം സിംഗിൾസ് ആണോ എന്നാണ് ചോദിച്ചു… ഞാൻ അതിന് നിങ്ങളും ഞാനും ഒഴിച്ച് മറ്റെ പുള്ളി മിംഗിളാണെന്ന് പറഞ്ഞു…. അത്രയേയുള്ളൂ”” ഇതിന് അവള് അത്രത്തോളം ചിരിക്കണോ എൻ്റെ സംശയം കൂടി

Leave a Reply

Your email address will not be published. Required fields are marked *