☁️☁️മേഘം പോലെ☁️☁️ – 1 2

വർഷങ്ങൾക്ക് ശേഷം നാട്ടി പോകുന്നതിനു ടെൻഷൻ അടിക്കുന്ന ഒരാളെ ഞാൻ ആദ്യായിട്ട് കാണുവാ… നീ ബേജാർ ആവണ്ട ഓക്കെ ഞാൻ ഉണ്ട് കൂടെ..”” യാതൊരു വിധ കേടുപാടുകളില്ലാതെ ഞങൾ സുരക്ഷിതമായി നാട്ടിൽ എത്തി…. എയർപോർട്ടിന് പുറത്ത് ഞങൾ വരുന്നത് കാത്ത് അമ്മയും ഏട്ടത്തിയും ഉണ്ടായിരുന്നു…

എന്നെ കണ്ടപാടെ തള്ള ഓടി വന്നു കെട്ടിപിടിച്ചു മുതങ്ങൾ കൊണ്ട് മൂടി… അടുത്തത് ഏട്ടത്തിയുടെ വകയും നന്നായി കിട്ടി ബോധിച്ചു… ഏതോ സീരിയൽ കണ്ടത് വിഷമിച്ച് കരയുന്നത് പോലെ രണ്ടും കരഞ്ഞിരുന്നു…

തള്ളേ സീരിയൽ അഭിനയം ഓവറാകാതെ… എല്ലാവരും നമ്മളെ നോക്കുന്നു…. “”

ഞാൻ എൻ്റെ മകനെ തലോലികുന്നതിന് ആർകാടാ ഇത്ര ഡണ്ണം….”” തള്ള വഴലൻ്റായി…

ഹലോ മിസ് സീത ആൻഡ് മിസിസ് ബിജു ഞാനും അവൻറെ കൂടെ വന്നതാ എന്നെയും പരിഗണിക്കാം…””

ഇങ്ങോട്ട് വാടാ അസത്തെ…”” അമ്മ എന്നെയും ഏട്ടനയും വരിഞ്ഞു മുറുക്കി… ഇതൊക്കെ കണ്ട് ഏട്ടത്തിയും പങ്ക് ചേർന്നു…

ഇതെന്താ നിങ്ങള് രണ്ടാളും ഇന്ന് നല്ല ഒരുകത്തിലാണല്ലോ വന്നത്…. എന്താ ആരുടെയെങ്കിലും കല്യാണമുണ്ടോ…”” എൻറെ ചോദ്യം കേട്ട് ഏട്ടത്തി ഒന്ന് ഞെട്ടി,, അവർ രണ്ടു പേരും എന്തോ ഒളികുന്നത് പോലെ എനിക്ക് വന്നപ്പയെ തോന്നി… ഞങ്ങളിപ്പേ കാറില്ലാണ് ഏട്ടൻ മുന്നിലും ഞാൻ അമ്മയുടെയും ഏട്ടത്തിയുടെയും നടുക്കാണ്.. എൻ്റെ കൈ രണ്ടും അവരുടെ കൈകുള്ളില്ലാണ്…. എൻ്റെ മക്കളെ കാണാൻ വരുമ്പോ എനിക്കൊന്നു ഒരുങ്ങി വന്നു കൂടെ…. ഞാൻ ഇതൊക്കെ നിങ്ങളെ മുന്നിലല്ലാതെ വേരാരുടെ മുന്നി കാണിക്കാനാ….”” തള്ള വീണ്ടൂം ഇമോഷണൽ ട്രാക്കിൽ കയറി… ഉജാല ഏഷ്യാനെറ്റ് ബെസ്റ്റ് ആക്ടർ അവാർഡ് ഈ തള്ളക്ക് കൊടുത്തില്ലെ പിന്നെ ആർക്കാണ് കൊടുക്കുക… അമ്മാതിരി മൂഡ് സ്വിച്ചല്ലെ നിമിഷ നേരം കൊണ്ട് .. നമ്മിച്ചിരിക്കുന്നു തള്ളെ നിങ്ങളുടെ മുന്നിൽ…

ഇതെന്താ ഈ വഴി നമ്മുടേ വീട്ടിൽ നേരെയല്ലെ പോകേണ്ടത്….”” വണ്ടി മെയിൻ റോഡ് തിരിഞ്ഞു പോക്കറ്റ് റോഡിൽ കയറിയിരുന്നു..

ആ വഴി ഇപ്പോ റോഡ് പണി നടക്കുവാ അതാ ഇതിലെ പോവുന്നത്…”” എനിക്ക് മുഖം തരാതെ പുറത്തേക്കു നോക്കി നിന്ന അമ്മ മൊഴിഞ്ഞു… വണ്ടി മുന്നോട്ട് പോകുന്തോറും ആരും ഒന്നും മിണ്ടിയില്ല മൊത്തം ഒരു അവക്ഞത എല്ലവരുടെ മുഖത്തും കാണാൻ പറ്റുന്നുണ്ട്….

ഒരു പന്തലിട്ട വീടിന് മുന്നിൽ വണ്ടി നിർത്തി… എല്ലാവരും തമ്മിൽ അങ്ങോട്ടും ഇങ്ങോട്ടും കണ്ണുകൊണ്ട് കഥകളി കളിക്കുന്നു…

എന്താ വണ്ടി ഇവിടെ നിർത്തിയത്… “” ബാക്കിയുള്ളവരുടെ മട്ടും ഭാവവും കണ്ടിട്ട് എനിക്ക് എന്തോ പന്തികേട് തോന്നി…

ഇവിടെ എനിക്കൊരു ഒരു കല്യാണ നിശ്ചയമുണ്ട്. വീട്ടി പോയി വീണ്ടും ഇങ്ങോട്ട് വരണ്ടെ അതാ ഞാൻ വണ്ടി ഇവിടെ നിർതതുവാൻ പറഞത്…””

എന്നാ അമ്മ പോയിട്ട് വാ ഞങൾ ഇതിൽ ഇരിക്കാം…”” ഒരു കാരണവശാലും വണ്ടിയിൽ നിന്നും ഇറങ്ങരുതെന്ന് ഏതോ വടലൻ എന്നോടായി പറയുന്നത് പോലെ കേട്ടു …

ഏയ് അങിനെ പറഞ്ഞാ പറ്റില്ല…. എൻ്റെ ഏറ്റവും വേണ്ടപെട്ട ഒരാളുടെ പരിപാടിയാണ്.. എല്ലാവരും വരണം പ്രത്യേകിച്ച് നീ വന്നേ പറ്റൂ എല്ലാവർക്കും നിന്നെ പരിജയപെടുത്തണം””

ഞാനൊന്നുമില്ല എനിക്ക് വയ്യാ നിങ്ങള് തന്നെ പോയി വാ….”” ഞാനും ഡ്രൈവറും ഒഴികെ ബാക്കി എല്ലാവരും വണ്ടിയിൽ നിന്നു പുറത്ത് ഇറങ്ങിയിരുന്നു…. അവർ മുൻപോട്ട് പോകാതെ പരസ്പരം മുഖത്തോട് മുഖം നോക്കി നിന്നു…

ഇനിയിപ്പേ എന്താ ചെയ്യാ അമ്മെ….””

നീ വെറുതെ ബേജാറാവണ്ട മായെ അവൻ നമ്മുടെ കൂടെ ഉണ്ടെന്ന് അവർ അറിയില്ലല്ലോ.. സത്യം അറിഞ്ഞാൽ അവൻ ഒട്ടും വരില്ല… നീ വാ… അമ്മെ അവനെ നോക്കിയിട്ട് കാര്യമില്ല.. നമുക് വന്ന കാര്യം നടത്തിയിട്ട് വരാം…. ഇവനെ വീട്ടിൽ ചെന്നിട്ട് കാര്യങ്ങൾ സാവധാനം പറഞ്ഞു മനസ്സിലാക്കാം..””

ഏട്ടൻ പറഞ്ഞതാ ശരി അമ്മ വാ… നമ്മുക്ക് പോകാം….””

പൊതുവേ ആളുകളെ ഫേസ് ചെയ്യുന്നത് തന്നെ ചടപാണ്… അതും ബന്ധുക്കൾ ആവുമ്പോ… ഫുൾ ചോദ്യമാവും എന്തേ നാട്ടിൽ വാരതെ നിന്നെ… കല്യാണ ഇപ്പോഴാ… വെറുതേ എൻ്റെ ഇറച്ചി ആരും തിന്നണ്ട… അവര് പോകുന്നതും നോക്കി ഞാൻ ഇരുന്നു ശേഷം ഫോണിൽ കളിച്ചു… പെട്ടെന്നാണ് ഒരു പരിചയമുള്ള മുഖം എൻ്റെ വണ്ടി പാസ് ചെയ്തു പോയത്… ഞാൻ ഡോര് തുറന്നു പുറത്ത് ഇറങ്ങി…

Leave a Reply

Your email address will not be published. Required fields are marked *