☁️☁️മേഘം പോലെ☁️☁️ – 1 2

എന്നാലും മോനെ… ഏതേ ഒരു പെണ്ണിനും വേണ്ടി.. നീ…”” ഇക്കയെ പറയാൻ ഞാൻ അനുവദിച്ചില്ല.. ഇടയ്ക്ക കേറി ഞാൻ പറഞ്ഞു

ഒരെന്നാലുമില്ല ഈ വിശയം ഇവിടെ തീരുന്നു…. നല്ല വിശപ്പ് ഇക്ക അതൊന്നു കൊണ്ട് വാ…”” അരിയുന്ന ശവർമയെ ഞാൻ ചൂണ്ടി കാണിച്ചു..

എന്തൊക്കെ പറഞ്ഞാലും ഇക്കൻ്റെ ഷവർമ്മ അത് ഒരു ഒന്നൊന്നര മുതലാണ് ഒരു തവണ കഴിച്ചാൽ നമ്മളറിയാതെ തന്നെ അതിൻ്റെ ഫാനായി മാറിക്കൊള്ളും… ഞാൻ അധിക ദിവസവും അവിടെ പോയി കഴിക്കാറുണ്ട്…..

ശരി ഇക്കാ നാളെ കാണാം…”” ഇക്കയേട് യാത്ര പറഞ്ഞു ഞാൻ നേരെ എൻ്റെ ഫ്ലാറ്റിലക്ക് വിട്ടു… കമ്പനി വകയാണ് റൂം ഒരു 2BHK ഫ്ലാറ്റാണ് ഞാനും അസിസ്റ്റൻ്റ് CFO യും മാത്രമാണു ഇവിടെ താമസം.. അയാളിപ്പോ ഫാമിലിയുമായി വേറെയാണ് താമസം.. എങ്കിലും വല്ലപ്പോഴും പെൺപ്പെറുനോത്തി കാണാതെ രണ്ടെണം അടിക്കാൻ ഇങ്ങോട്ട് വരാറുണ്ട്…

മുഷിഞ്ഞ ഡ്രസ്സ് അലകാണിട്ട് ഒരു കുളിയും പാസാക്കി…. അടുക്കളയിൽ കയറി നല്ലെരു കോഫിയുമിട്ട് പകുതി കണ്ട് വെച്ച വൺ പീസ് സീരീസ് ഐപാഡിൽ കാണുവാനിരുന്നു ഞാൻ.. എപ്പോഴാണ് നാട്ടിലെ എൻ്റെ ഫ്രണ്ട് വിളിച്ചത്…. ഹലോ …. കണ്ണാ…..””” അമ്മയും ഏടത്തിയും കൂട്ടുകാരും എന്നെ കണ്ണായെന്നാണ് വിളിക്കുക

പറട ആൽബി ….. എന്തൊക്കെ ഉണ്ട് വിശേഷം?’”

ഹൊ. അങ്ങനെയൊക്കെ പോകുന്നു അളിയാ… എടാ ഞാൻ വിളിച്ചത് വേറൊരു കാര്യം പറയാനാണ്…””

എല്ലാതെ നീയൊന്നും എൻ്റെ സുഖ വിവരം അന്വേഷിക്കാൻ വിളിക്കില്ലാണറിയാം അതികം വളച്ച്ക്കെട്ടില്ലാതെ കാര്യം പറ…””

നിൻ്റെയൊരു തമാശ..”” അവൻ്റെ ഇളി ഞാൻ കേട്ടു..

അപ്പൊ കാര്യം പറ.. നാട്ടിൽ എന്തെങ്കിലും പരിപാടിക്ക് ഫണ്ട് വേണോ, അല്ലെങ്കിൽ കുപ്പി മേടിക്കാൻ ആണോ?

അതൊന്നുമല്ല… ഇത് വേറെ കാര്യമാണ്… നിനക്ക് ഇന്നും നാളെയും ഓഫല്ലെ..””

അതെ.. എന്താടാ നിൻ്റെ പെരുമാറ്റത്തിൽ എനിക്കിട്ട് ഒരു പണി വരുന്നത് പോലെ…””

എടാ അത്.. നിനക്ക് എൻ്റെ അനിയനെ അറിയില്ലേ.””

ആര് അലനോ….””

ആ വൃത്തികെട്ടവൻ തന്നെ.. അവൻ നാളെ രാവിലെ ദുബൈയിൽ എത്തും… ഒരു രണ്ട് ദിവസം നീ അവനെ നിൻറെ കൂടെ താമസിപ്പിക്കണം… അവനെ എയർപോർട്ടിൽ നിന്ന് പിക്ക് ചെയ്യെ വേണം… രണ്ടു ദിവസം കഴിഞ്ഞാൽ എൻ്റെ അളിയൻ വന്നു അവനെ കൊണ്ട് പോയികൊള്ളും….. എടാ നീ നോ പറയരുത്…. അവൻ്റെ സ്വഭാവം വെച്ച് നിനക്കെ അവനെ കൺട്രോൾ ചെയ്യാൻ പറ്റൂ പ്ലീസ്…”” എൻ്റെ ഊഹം തെറ്റിയില്ല പണി ഫ്ലൈറ്റ് പിടിച്ചാണ് വരുന്നത്….

ഈ അലൻ എന്ന് പറയുന്ന തെണ്ടി നാട്ടിലെ സകല ഉടായിപ്പിനും തല്ലുക്കൂടാനും മുമ്പിലുണ്ടാകും അവനെപോലെരു കോഴി എൻ്റെ നാട്ടിൽ മഷിയിട്ട് നോക്കിയാൽ പോലും കാണില്ല.. എന്തിന് പറയണം എൻ്റെ ഏട്ടത്തിയെ വരെ വളക്കാൻ നോക്കിയ മുതലാണ്… എട്ടത്തിയുടെ കൈയ്യൻ്റെ ചൂടറിഞ്ഞപ്പോൾ പിന്നെ അവനെ ആ വഴിക്ക് കണ്ടിട്ടില്ല.. പിന്നീട് ആൽബി പറഞ്ഞു അറിഞ്ഞത് അവനെ അച്ചൻ പട്ടത്തിന് നാട് കടത്തിയെന്ന്… ഇപ്പൊ പിന്നെ എന്തിനാ അവൻ ഇങ്ങോട്ട് കെട്ടി എഴുന്നള്ളിക്കുന്നത് എന്നു ഇപ്പോഴും മനസ്സിലാവുന്നില്ല..””

എടാ ആൽബി നിനക് എന്നോട് എന്തെങ്കിലും വൈരാഗ്യമുണ്ടോ… എന്തിനാടാ എന്നോട് ഈ ചതി…””

കണ്ണാ പ്ലീസ്… അവന് ഇപ്പൊ പഴയ പോലെയല്ല ഒരുപാട് മാറിയിട്ടുണ്ട്…. നാളെ രാവിലെ 9 മണിക്ക് അവൻ എത്തും…. അവൻ അവിടെ ഇറങ്ങിയാൽ വിളിക്കണെ…. പിന്നെ ടെർമിനൽ മൂന്നിൽ ആണെ മറകണ്ടെ ബൈ…””

എൻ്റെ നാളത്തെ ഉറക്കം എന്തായാലും പോയത് തന്നെ….. രാവിലെ നേരത്തെ തന്നെ പോകേണ്ടത് കൊണ്ട് ഞാൻ ഉറങ്ങി…. ഏഴ് മണിക്ക് എഴുന്നേറ്റ് ഒന്ന് ഓടാൻ പോയി…. കുറേ കാലത്തിനു ശേഷം ഇന്നാണ് ഒന്നു ജോഗിങിനു പോയത്… 8 മണിക്ക് തിരിച്ച് റൂമില് എത്തി തണുത്ത വെളളത്തിൽ കുളിച്ചപ്പോ എന്തൊരു ആശ്വാസം…. രണ്ടു ബ്രെഡ് ടോസ്റ്റ് ചെയ്ത ഫ്രിഡ്ജ് തുറന്ന് നുട്രല്ലയും കൂട്ടി ഒരു പിടി. വയറിനു താൽകാലിക ശമനം… ഒരു കേഷ്വൽ ഡ്രെസ്സും മിട്ടു സ്പെക്സും വെച്ച് ഞാൻ എയർപോർട്ടിലേക്ക് വിട്ടു.

Leave a Reply

Your email address will not be published. Required fields are marked *