വരണം വരണം മിസ്റ്റർ പുതു മണവാളൻ….”” കയ്യിലെ സഞ്ചി നോക്കി കണ്ണു മഞ്ഞളിച്ച് കൊണ്ട് ശ്രീനി എന്നെ വരവേറ്റു…. അവന്മാർ വട്ടത്തിൽ ഇരുന്നു ചീട്ട് കളിക്കുയായിരുന്നു …. ഞാൻ കുപ്പി കൊണ്ടുവരുമെന്ന് അറിയുന്നത് കൊണ്ട് മിച്ചറും സോഡയും വെള്ളവും അവർ സ്റ്റോക് ചെയ്തിരുന്നു….
എല്ലാരും അറിഞ്ഞു അല്ലെ…”” ഞാൻ ഒരു ചമ്മിയ ചിരി പാസ്സാക്കി…
പിന്നെ അറിയാതെ ഇരിക്കുമോ, നാട് മുഴുവൻ നിൻ്റെ അമ്മ കല്യാണ കുറി കൊടുത്തലോ…”” കുപ്പി പൊട്ടിച്ചു കൊണ്ട് രാഹുലാണ് പറഞ്ഞത്… അതും പറഞ്ഞു അവൻ നാക്ക് കടിച്ചു….. അൽബി പല്ല് കടിച്ച് രാഹുലിനെയും എന്നെയും മാറി മാറി നോക്കി…
എടാ സാമ ദ്രോഹികളെ ഇത്രയൊക്കെ വിവരം നേരത്തെ അറിഞ്ഞിട്ടും നീയൊന്നും എന്നെ അറിയിച്ചില്ലല്ലോ…”” കട്ടപ്പ ബഹബലിയെ പുറകിൽ നിന്നും കുത്തിയതിനേകാൾ വേദന ഇവന്മാർ എനിക്ക് മുന്നിലൂടെ തന്ന……
എൻ്റെ അളിയാ…. നീ നിങ്ങളോട് മാപ്പാക്കണം…. ഒരിക്കൽ നിൻ്റെ അമ്മ വന്ന് ഞങ്ങളോട് കരഞ്ഞു പറഞ്ഞപ്പോ…. നിൻ്റെ നല്ല ഭാവിയോർത്തു… ഞങൾ പറഞ്ഞില്ല….”” ശ്രീനിയാണ് മറുപടി തന്നത്….
എൻ്റെ നല്ല ഭാവി….. ഫാ മൈരുകളെ എത്ര പൈസ കിട്ടി എന്നെ ചതിച്ചതിന്…”””
ദേ വേണ്ടാത്തതെന്നും പറയരുത്….. പൈസയെന്നും കിട്ടിയില്ല പകരം ഒരു ഫുൾ വാങ്ങി തന്നു…”” രണ്ട് പെഗ്ഗ് തൊള്ളയിൽ വീണപ്പോ രാഹുൽ സത്യം പറഞ്ഞു….. അവന്മാർ അവനെ കൂർപ്പിച്ചു നോക്കി
എടാ എന്നാലും നിങൾ എന്നോട്…… എനിക്ക് ചിന്തിക്കാൻ കൂടി വയ്യാ…””
അളിയാ പറ്റി പോയി നീ ക്ഷമിക്ക്….”” ആൽബിയും ശ്രീനിയും എന്നെ കൂളാക്കി …
എടാ മച്ചാ….. നിൻ്റെ കുട്ടി എങ്ങനെയുണ്ട് കാണാൻ….. “”” ശ്രീനി മിച്ചർ വായിലാക്കുന്നിടെ അന്വേഷിച്ചു…
കാണണോക്കൊ കൊള്ളാം വേണെമെങ്കിൽ ഞാൻ ഒരു പാട്ടിലൂടെ അവളെ നിങ്ങൾക്ക് ഉപമിച്ച് തരാം…. കേട്ടോ…””
അളിയൻ പാടാൻ പോവുകയാണോ….. എന്നാ ഞാൻ താളം പിടിക്കാം….”” രാഹുൽ വടി എടുത്ത് ബക്കറ്റിൽ മുട്ടികൊണ്ട് താളം പിടിച്ചു…. 🎵🎵🎵🎵🎶🎶🎶🎶
മറക്കുടയാല്‍ മുഖം മറയ്ക്കും മാനല്ലാ അവൾ……….
മഷിക്കറുപ്പാല്‍ മിഴിയെഴുതും മീനല്ലാ (2)…………..
പൂനിലാവല്ല പുലര്‍ വേളയില്‍…………..
മുല്ലയാവില്ല മൂവന്തിയില്‍……………..
അവള്‍ അല്ലിയാമ്പലല്ല കുഞ്ഞു തെന്നലേ കുറുമ്പിന്റെ ………..(മറക്കുട..)
വെള്ളിച്ചിലമ്പിട്ട് തുള്ളിക്കളിക്കുന്ന…………..
കണ്ണാടിപുഴ ചേലാണ്………………
വെണ്ണിലാപ്പെണ്ണിന്റെ മൂക്കുത്തിക്കല്ലിലെ…………
മുത്തോലും മണി മുത്താണ് (വെള്ളിച്ചിലമ്പിട്ട്…)……………..
കസ്തൂരി കാറ്റു കൊണ്ടു വന്നു തന്ന പൂമണം…………..
മിന്നായം മിന്നല്‍ പോലെ മിന്നി നിന്ന തേൻ നിറം…………..
ഉള്ളിന്നുള്ളില്‍ പെയ്തിറങ്ങും ചില്ലു മഴക്കാലം (മറക്കുട..)…….
അളിയാ പൊളിച്ചു…. എന്നാ ഫീലാണ് മോനെ…. നിൻ്റെ പാട്ട് ഞങൾ വല്ലാതെ മിസ്സ് ചെയ്യാറുണ്ട്…”” എല്ലാവരും കൈ അടിച്ച് എന്നെ പ്രശംസിച്ചു…..
ആൽബി….. ഒക്കെ ശരി തന്നെ….. എനിക്ക് ഈ കല്യാണം വേണ്ടടാ എന്നേകൊണ്ട് പറ്റില്ലാ….. വെറുതേ ഈ പാവം പെണ്ണിൻ്റെ ജീവതം തൊലകണ്ടല്ലോ””…..
എടാ…. നീ സീരിസായിട്ട് പറയുവാണേ ഇതൊന്നും നിസ്സാര കളിയല്ലെ… നീ ഇപ്പോഴും പഴയത് ഓർമിച്ച് ഇരിക്കുവാണോ….. രണ്ടു ദിവസം കഴിഞ്ഞാൽ നിൻ്റെ കല്യാണമാണ് ഇപ്പൊ ഇങ്ങനെയെക്കെ പറഞാൽ……..””” ശ്രീനി എന്നോട് കയർത്തു
നിനക്കെന്നാ വീട്ടിൽ പറയാൻ മേലില്ലെ…..”” രാഹുലിൻ്റെ ചോദ്യം
എടാ ശ്രീനി ഞാൻ വീട്ടിലോക്കെ ആദ്യമെ പറഞ്ഞു നോക്കി…. ഞാൻ ഈ കല്യാണം മുടക്കിയാൽ അമ്മാ മരിക്കുമെന്ന് ഭീക്ഷണിപെടുത്തിയിരിക്കുയാണ്…. പഴയതെന്നും അത്ര പെട്ടെന്ന് മറക്കാൻ എന്നെ കൊണ്ടാവുമെന്ന് നിങ്ങൾക്ക് തോനുണ്ടോ…. നിങ്ങളും ഞാനുമല്ലാതെ മറ്റാർക്കും അതിനെപ്പറ്റിയറിയില്ല……ഇനി എന്ത് ചെയ്യുമെന്ന് എനിക് ഒരു ഐഡിയയുമില്ല….. ഇതിനൊക്കെ നിങ്ങളും കാരണമാണ് ഇതിന് പരിഹാരവും നിങൾ തന്നെ പറഞ്ഞെ തീരൂ….””
അളിയാ അങിനെ പറയല്ലേ….””
ആൽബി അവൻ പറഞ്ഞു വന്നത് അറിഞ്ഞോ അറിയാതെയോ നമ്മളും ഇതിലുണ്ട്…. അല്ലെങ്കിൽ ആ കുട്ടിയുടെ ശാപം നമ്മളെ കൂടി ബാധിക്കും…”” അവർ രണ്ടു പേരും നന്നായിട്ട് ആലോചിക്കാം തുടങ്ങി……
