ഹലോ ഒന്ന് നിന്നെ…””
ഹേ…ആരാ…””
അഖിൽ അല്ലെ…””
അതെ നിങ്ങള് ആരാ…””
എടാ വായപിണ്ടി അഖിലെ ഞാനാ സൂരജ്…”” ഞാൻ സന്തോഷത്തോടെ അവനെ കെട്ടിപിടിച്ചു….
എടാ സൂരജെ എത്ര നാളായടാ നിന്നെ കണ്ടിട്ട്… എന്നിട്ട് എന്തൊക്കെ ഉണ്ട് മോനെ വിശേഷം… ഇവിടെയെന്താ പരിപാടി??? അവന് ഫുൾ സ്റ്റോപ്പിടാതെ ചോദ്യങ്ങൾ ചോദിച്ചു
എൻ്റെ അഖിലെ ഒന്നും പറയണ്ട… ഇവിടെ ഒരു നിശ്ചയം നടക്കുന്നുണ്ട് അതിന് വന്നതാ..””
എന്നിട്ട് എന്താ ഇവിടെ നിൽക്കുന്നത് നമ്മുക്ക് അങ്ങോട്ട് പോകാം…””
ഏയ് എനിക് ഒരു മൂഡില്ല… നിൻ്റെ ആരാ ഇത്…””
എൻ്റെയാരുമല്ലടാ ഞാനാണ് ഇവിടുത്തെ ഇവൻ്റ് മാനേജ്മെൻ്റ് ഏറ്റെടുത്തത്… നീ വാ നല്ല അസ്സൽ നെയ്മീൻ ബിരിയാണി ഉണ്ട്,, ഒന്നു കഴിച്ചാൽ എൻ്റെ മോനെ ലെവൽ ഐറ്റം…”” കള്ള പന്നി എൻ്റെ വീക്നസിൽ തന്നെ കേറി പിടിച്ച്…. രണ്ടും കൽപിച്ച് ഞാൻ അവൻറെ കൂടെ നടന്നു… ഒരു പത്ത് എൺപത് പേരുടെ പരിപാടിയാണ്…
ടാ അഖിലെ ഈ ബോഡ് നോക്കിയെ എൻ്റെ പേര് “” അവനെ പിടിച്ച് ബോഡ് കാണിച്ചു.. engagement ceremony of Anjali and Suraj.
ഇതൊക്കെ ഞാനാണ് ഫിക്സ് ചെയ്തത് …നിൻ്റെയൊക്കെ പേരിൻ്റെ ഭാഗ്യം.അവളുടെ പേരിൻ്റെ കൂടിയെങ്കിലും നിൻറെ പേര് വന്നാലോ…. “” അവൻ ഒരു നെടുീർപ്പോടെ പറഞ്ഞു..
അതെന്താടാ അങ്ങനൊരു ടാൽക്ക്… “” അവൻ്റെ ഉള്ളിലുള്ളത് എനിക്ക് കേൾക്കണമായിരുന്നു
എൻ്റെ അളിയാ… ഈ അഞ്ജലിയില്ലെ അവളാണ് ഈ നാട്ടിലെ കിടിലോസ്കി കൊച്ച്… കാണാൻ എന്ത് രസമാണെന്ന് അറിയോ എന്നാ ലുക്കാ… നിനക്ക് പറഞാൽ മനസ്സിലാവില്ല നീ വാ അവള് ഇപ്പോള് സ്റ്റേജിൽ കാണും നീ ഞെട്ടും അവളെ കണ്ടാൽ…. ഈ ഞാനടക്കം അവളുടെ പിന്നാലെ പോയതാ…ഹാ ഭാഗ്യമില്ല മോനെ,, ഏതോ അലവലാതി കൊണ്ടു പോയി….”””” അവൻ എന്നെയും പിടിച്ച് ആൾക്കൂട്ടത്തിൻ്റെ അടുത്തേക്ക് പോയി…
എടാ നോക്കിയേ എന്നാ രസാ അവളെ കാണാൻ….”” അവൻറെ വാക്ക് കേട്ട് ഞാൻ അവളെ നോക്കി… അവള് ആരോടോ സംസാരിക്കുയാണ്… അവളെ കണ്ടില്ലെങ്കിലും അവള് സംസാരിക്കുന്ന ആളെ എനിക്ക് പെട്ടെന്നു മനസ്സിലായി… എൻറെ ഏട്ടത്തി. ഇവരെന്താ സ്റ്റേജിൽ…. ഏയ് ചിലപ്പോ ഫോട്ടോ എടുക്കാൻ കേറിയതാവും….
ചേട്ടാ ചെറുക്കനും കൂട്ടരും വന്നോ…”” അടുത്ത് നിന്ന ഏതോ ഒരാളോട് അഖിൽ ചോദിച്ചു…
വന്നാലോ മോനെ ആവരാണ് സ്റ്റേജിൽ ഉള്ളത്….”” അത് കേട്ടപ്പോ എൻ്റെ അമ്മ മുന്നെ പറഞ്ഞതും… അവരുടെ ഒച്ചയും പാത്തുമുള്ള സംസാരവും ഇതിനായിരിക്കുമെന്ന് ഞാൻ ഊഹിച്ചു….
ഏത് ആ കറുപ്പ് ഷർട്ട് ഇട്ട ആളാണോ ചെറുക്കൻ..”” അവൻ സ്റ്റേജിൽ നിൽകുന്ന എൻറെ ഏട്ടനെ ചൂടി കാണിച്ച് അയാളോട് വീണ്ടും ചോദിച്ചു..
അല്ലടാ കുഞ്ഞേ അത് ചെറുക്കൻ്റെ ചെട്ടനാണ്…. “” അപ്പൊ ഇത് അത് തന്നെ…. തള്ളയുടെ ഓസ്കാർ പർഫോമസ് കണ്ടപ്പോഴേ ഞാൻ സംശയിക്കണമായിരുന്നു.. എല്ലാവരും എന്നെ പറഞ്ഞു പറ്റിച്ചു കളഞ്ഞു….
എനി മോതിരം മാറ്റൽ ചടങ്ങാണ് ഏതോ ആൾ ഉച്ചത്തിൽ പറഞ്ഞു….
എൻ്റെ അളിയാ എന്നാലും ആ ഭാഗ്യവാനെ കാണാത്തത് വലിയ നഷ്ടമായി പോയി…”” ഞാൻ അവനെ വിളിച്ചു മാറ്റി നിർത്തി…
എടാ അഖിലെ നീ ഞാൻ പറയുന്നത് ആരോടും പറയരുത്… എടാ ആ സൂരജും ഈ സൂരജും ഒന്നാണ്… ആ സ്റ്റേജിൽ നിൽക്കുന്നത് എൻ്റെ ചേട്ടനും അമ്മയുമാണ്””
ങ്ങേ….. അപ്പൊ നീയാണോ അവളെ കെട്ടുന്നത്….”” അതെയെന്ന് ഞാൻ തല കുനിക്കി….
എടാ…. വതൂരി കോൾ അടിച്ചല്ലോ… “” അവൻ ഒരു ഊള ചിരിയും വയറ്റിന് ഒരു കുത്തും എനിക്ക് തന്നു..
മോതിരം മാറ്റാൻ വരട്ടെ…. കല്യാണ ചെറുക്കൻ ഇവിടെയുണ്ട്….”” കള്ള പന്നി നയിൻ്റെ വാൽ ഒച്ചവച്ച് എല്ലാവരുടെയും ശ്രദ്ധ ഞങളുടെ നേരെയായി…. അവൻ എന്നെ മുന്നോട്ട് തള്ളിയിട്ടു…. ഞാൻ മുഖത്ത് ഒരു ചിരി വെച്ച് എല്ലാരേയും നോക്കി… പിന്നെ ഒക്കെ പെട്ടന്നായിരുന്നു…. ആരോ വന്നു എനിക്ക് കൈ തരലായി പിടിച്ചു നടത്തി, സ്റ്റേജിൽ അവളുടെ കൂടെ എന്നെ ചേർത്തു നിർത്തി… ഞാൻ സൈഡിലുള്ള അമ്മയെ നോക്കിയെങ്കിലും തള്ള എന്നെ മൈൻഡ് പോലും ചെയ്തില്ല…. ഒരു നെയ്മീൻ തന്ന പണിയെ.. അവളെ ഞാൻ ഒന്നു നോക്കുകയെ ചെയ്തുള്ളൂ…. അവളുടെ ഉണ്ടക്കണ്ണുകളെ ഞാൻ വല്ലാതെ ആഘർഷിച്ചു … ഏതോ ഒരു കാന്തിക ശക്തി എന്നെ അവളിലേക്ക് അടുപിക്കുന്നത്പോലെ…. എടാ സൂരജ് ഇവളും പെണ്ണാണ് ചതികും നിന്നെ…. ഒന്നു മിണ്ടാതെയിരിക്കുമോ ഫ്ലോ കളയാനായിട്ട്… എടാ പെണ്ണ്…. നിൻ്റെ അച്ചന്മേട അണ്ടി…. എൻ്റെയുള്ളിൽ ഒരു യുദ്ധം തന്നെ നടന്നിരുന്നു…
