☁️☁️മേഘം പോലെ☁️☁️ – 1 2

ടാ …പട്ടി തെണ്ടി ആരാടാ കിളവി … നീ ആരയാടാ കൊരങ്ങാ ‘ഡീ’ എന്ന് വിളിച്ചത്….””” കൊണ്ടു കൊണ്ടു തള്ളക്ക് കൊണ്ടു…. എനിക്കന്ന് സുഖിച്ച് വന്നു….. മനുഷ്യനിവിടെ കണ്ണെത്താ നാട്ടിൽ നിന്നും വിളികുബോ തള്ളക്ക് ജാഡ… കാണിച്ച് തരാം…. ആഹാ അങ്ങനെ വിട്ടാ പറ്റുമോ…..

അയ്യേ ഒരു ഐശ്വര്യ റായി വന്നിരിക്കുന്നു…. നാണമുണ്ടോ തള്ളേ… പത്ത് നാൽപ്പത് വയസായിട്ടും മുടിയും ഡ്രൈ ചെയ്തു…. മേകപ്പുമിട്ടു നടക്കാൻ….ഒന്നുമില്ലെങ്കിലും പോത്ത് പോലെ വളർന്ന രണ്ടുമക്കളുള്ള കാര്യമെങ്കിലും ഓർത്തൂടെ””””… അമ്മയുടെ മുഖം മാറി…. മുഖം ആകെ കറുക്കാൻ തുടങ്ങി….. പറഞ്ഞതു കൂടിപ്പോയോന്ന് എനിക്കും തോന്നി…. ആ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു…

അല്ലെങ്കിലും എന്നെയൊന്നും ആർക്കും വേണ്ടല്ലോ….. ഭർത്താവ് മരിച്ചിട്ടും മക്കളെ പൊന്നു പോലെയാണ് നോക്കിയത്…. ഒരു കുറവും വേരുത്തിയിട്ടില്ല ഈ സീത… വളർന്നു വലുതായി വലിയ നിലയിൽ എത്തിയപ്പോ എന്നെ ആർക്കും വേണ്ടാ… ഞാൻ ഇവിടെ ചത്തേ…അതോ ജീവനോടെ ഉണ്ടോയെന്ന് ചോദിക്കാൻ പോലും ആരുമില്ല….. ഏതോ പെണ്ണ് വേണ്ടെന്ന് പറഞ്ഞതിന് അമ്മയെ ഉപേക്ഷിച്ച മകനും…. ആരെയോ ബോധിപ്പിക്കാൻ മാത്രം വരുന്ന മറ്റൊരു പുത്രനും…. മടുത്തു എനിക്ക് ഈ ജീവിതം…. ഞാൻ ചത്താ ആർക്കും ഒരു നഷ്ടവുമില്ലോ… എന്നോട് ആർക്കും സ്നേഹമില്ലലോ….””” കൈ രണ്ടും കൊണ്ട് മുഖം മൂടി മേശയിൽ തല വെച്ച് കിടന്നു കരഞ്ഞു…… എന്താന്ന് അറിയില്ല എൻ്റെ ലോല മനസ്സാണ് ആരെങ്കിലും മുന്നിൽ നിന്നും കരഞ്ഞാൽ ഞാൻ ആകെ ഡെൾ ആയി പോകും… അതും എൻ്റെ അമ്മ എൻ്റെ മുന്നില് നിന്നു കരയുമ്പോ പിന്ന പറയാനുണ്ടോ…. എനിക്ക് ആകെ വല്ലാത്ത കുറ്റബോധം തോന്നി തുടങ്ങി…

അമ്മെ””” അൽപം ശാന്തമായി ഞാൻ വിളിച്ചു…. മ്ഹും നോ റീപ്ലേ….. എൻ്റെ കണ്ണുകളും നിറഞ്ഞിരുന്നു…. ഞാൻ വീണ്ടൂം വിളിച്ചു……

അമ്മേ……ഇപ്പോ അമ്മയ്ക്ക് എന്താ വേണ്ടത്,, ഞാൻ നാട്ടിൽ വരണം അത്രയല്ലെ ഉള്ളൂ…. എങ്കിലും ഞാൻ വരാം…. ഈ മാസം ലാസ്റ്റ് ഏട്ടൻ വരുന്നില്ലേ കൂടെ ഞാനും വരാം…. “”” സീത തല പൊക്കി കണ്ണു തുടച്ച് എന്നെ വിശ്വാസം വരാതെ നോക്കി…

സത്യമാണോ….നീ പറയുന്നത്…. നീ വരുമോ….””

എൻ്റെ തവളകുട്ടിയാണെ സത്യം ഞാൻ വരാം…. പക്ഷെ ഒരു കണ്ടീഷൻ പെണ്ണ് കാണാനും മറ്റും എന്നെ ആരും നോക്കണ്ട…”””

എന്നാ നീ വരണ്ട കൊരങ്ങ…..””, ഹൊ മൈ ഗോഡ് തള്ള എന്നെ നാട്ടിൽ എത്തിക്കാനും കയ്യോടെ കല്യാണം കഴിപ്പിക്കാനും കളിച്ച ഇമോഷണൽ ബ്ലാക്ക് മൈൽ…. എന്തൊക്കെയായിരുന്നു ഇത്ര നേരം….. ഇല്ലാത്ത കണ്ണീരു ഉണ്ടാക്കി മുഖത്ത് പരിഭവം വാരി എറിഞ്ഞ് തൂഫ്…. കണ്ണാ നീ ഇപ്പോഴും നിഷ്‌കുവാണടാ നഷ്‌ക്കൂ വാണമേ…. ആശാൻ പുച്ഛിച്ചു

എന്നാ കേട്ടോ തള്ളേ ഞാൻ വരും ഉത്സവം കൂടും സദ്യയും ഉണും “” ഞാൻ രണ്ടു വിരല് ചൂണ്ടി അമ്മയുടെ കണ്ണിലും എൻ്റെ കണ്ണിലും മാറ്റി മാറ്റി കാണിച്ചു…. അപ്പൊ തന്നെ തള്ള ഫോൺ കട്ട് ചെയ്തു… കമ്പനി മൂന്ന് മാസത്തെ ലീവ് തന്നെങ്കിലും ഒരു മാസം മതി എന്നും വേനെമെങ്കി എക്സ്റെണ്ട് ചെയ്യാമെന്നും പറഞ്ഞു… ലീവായാലും ബേസിക് സാലറി അക്കൗണ്ടിൽ കയറും എപ്പഠി. ഹഹഹ… ഇനി ആകെ അഞ്ചു ദിവസമേ ഉള്ളു ഏട്ടനും ഞാനും ഒരുമിച്ചാണ് പോകുന്നത്… ഒരുപാട് നാള് കഴിഞ്ഞ് പോകുന്നതിനാൽ കൂട്ടുകാർക്ക് കുപ്പിയും… പിന്നെ എല്ലാ ടിപ്പിക്കൽ പ്രവാസികൾ വാങ്ങുന്ന പലതും ഞാൻ വാങ്ങി കൂട്ടി… പോകുന്നത് ഓർകുമ്പോ തന്നെ ഒരു ചടപ്പാണ് എല്ലാരേയും എങ്ങനെ ഫേസ് ചെയ്യും… ആരൊക്കെ കാളിയാക്കും.. ഇങ്ങനെയുള്ള അനാവശ്യ ചിന്തകൾ എൻ്റെ വേട്ടയാടി കൊണ്ടേയിരുന്നു…..

അറവുകാരൻ്റെ അടുത്ത് ബലി മൃഗം എത്തേണ്ട സമയം അടുകുന്തൊറും… എനിക്ക് വീർപ്പുമുട്ട ാൻ തുടങ്ങി… ആകെ ഒരു പരവേഷം പോലെ

സൂരജ് എന്താടാ നിൻ്റെ കൈ വിറക്കുന്നു… നീ ആകെ വിയർത്തല്ലോ…”” ബോർഡിംഗ് പാസുമെടുത്ത് ഫ്ലൈറ്റ് കയറാൻ വൈറ്റ് ചെയ്യുകയാണ് ഞാനും ഏട്ടനും

ഒന്നൂല്ലേട്ടാ… എന്തോ ഒരു പേടി പോലെ…”” ഏട്ടൻ എൻ്റെ കൈ മുറുകെ പിടിച്ചു..

Leave a Reply

Your email address will not be published. Required fields are marked *