☁️☁️മേഘം പോലെ☁️☁️ – 1 2

അവള് എങ്ങനെയാ ചോദിച്ചെ… അതേപോലെ ഒന്നു പറഞ്ഞെ നീ…”” എൻ്റെ സംശയം തീർക്കാൻ തന്നെ തീരുമാനിച്ചു…

റൂം പൂരാ ബാച്ച്‌ലർ ആണോ എന്ന് ചോദിച്ചത്….””” എൻ്റെ ഭരണി കുളങ്ങര മുത്തപ്പാ…. ഇവന് ഇത്രത്തോളം പൊട്ടനാണെന്ന് എന്നെടാരും പറഞ്ഞില്ലല്ലോ ..

എടാ കുഞ്ഞാടിൻ്റെ മോനെ… അവള് ചോദിച്ചത് നമ്മുടേ റൂം മൊത്തം ആണുങ്ങൾ ആണോ അതോ ഫാമിലി ആണോ എന്നാണ്… നീ എന്ത് മോയന്ത് വർത്തമാനമാണ് അവളോട് തിരിച്ച് പറഞ്ഞത് പൊട്ടാ….”” ഇങ്ങനെ ഒരു കുരിഷിനെയാണോ ആൽബി നീ എനിക് തന്നത്..

എന്തോ എവിടേയോ തകരാറ് പറ്റിയത് പോലെ തല ചൊരിഞ്ഞു കൊണ്ടവൻ എന്നെ നോക്കി ഇളിച്ചു ….. വാ എന്തെങ്കിലും ഞെണാം….”” അവനെയും കൂട്ടി കേരള ഫുഡ് കിട്ടുന്ന റസ്റ്റോറൻ്റ് കയറി രണ്ടു ഫുൾ ബിരിയാണിക്ക് ഓർഡർ കൊടുത്തു… ഫുഡും കഴിച്ച അവനുമായി അല്പം കറങ്ങി, മെട്രോയുടെ നോൾ കാർഡും അവന് എടുത്തു കൊടുത്ത് ദുബൈ മാലും ബുർജ് ഖലീഫയും കാണിച്ച് കൊടുത്തു… എത്രയൊക്കെ ശ്രമിച്ചിട്ടും എന്തൊക്കെ കാണിച്ച് കൊടുത്തിട്ടും ഇതിനേക്കാൾ വലുത് എന്തോ കണ്ട മാതിരിയാണ് അവൻറെ പെരുമ്മാറ്റവും മട്ടും ഭാവവുമെക്കെ…. തിരിച്ച് റൂമിലേക്ക് നടന്നാണ് വന്നത്….

സൂരജ് ബ്രോ…. ഇതെന്താ നിലത്തോക്കെ ഒരു വിസിറ്റ് കാർഡ് മാതിരി… പെണ്ണുങ്ങളുടെ ബിക്കിനി ഇട്ട ഫോട്ടോയുമുണ്ടലോ….”” സ്പായുടെ വിസിറ്റിംഗ് കാർഡ് ഇവിടെ അധിക സ്ട്രീറ്റിലും ഒരു സ്ഥിര കാഴ്ചയാണ്…

എൻ്റെ പൊന്നടാവെ… ഇതൊന്നും കണ്ട് നീ ഈ നമ്പറിൽ വിളിക്കണോ… ഇങ്ങനെയുള്ള അറിയാത്ത സ്ഥലങ്ങളിൽ പോകാനോ നിൽക്കരുത്… അവരുടെ കയ്യിൽ കിട്ടിയാ ജെട്ടി അടക്കം കൊണ്ട് പോകും…. ഊഹ് ആലോചിക്കാകൂടി വയ്യാ…”” അവന് ഞാൻ പറഞ്ഞത് കേട്ട് അമ്പരന്നു

എടാ മോനെ… നില്ലതോ ചീത്തയോ നിനക്ക് ഒരു ഉപദേശം തരാം…. ആരെയും കണ്ണടച്ച് വിശ്വാസിക്കരുത്.. പണം കടം കൊടുക്കുന്ന പരിപാടി മാക്സിമം ഒഴിവാക്കുക…. നിന്നെ ആരെങ്കിലും പറ്റിക്കുകയാണെന്ന് തോന്നിയ അപ്പോ തന്നെ എല്ലാം അവസാനിപ്പിക്കുക… നിനക്ക് നിൻ്റെ കാര്യം അവർക്ക് അവരുടെ കാര്യം…. എല്ലാവരും ഇവിടെ ഇങ്ങയാണ് അത് നീ മനസ്സിലാക്കിക്കോ…”” എന്തോ മോട്ടിവേഷൻ കട്ടത് പോലെ ലെവൻ എന്നെ ആദരവോടെ നോക്കി…. രാത്രി പെട്ടി പൊട്ടിച്ച് നാട്ടിലെ അച്ചാറും…ചിപ്സും… ബീഫ് വറുത്തതും ഹൊ…. എല്ലാം സെറ്റായിരുന്നു…

എടാ ഞാൻ ചോദിക്കാൻ വിട്ട് പോയി.. നീ എന്തിനാ ഇവിടെ വന്നത്…””

അതെന്നും പറയണ്ട ബ്രോ… അച്ചൻ പട്ടത്തിന് പഠിക്കാൻ വേണ്ടി എന്നെ മംഗലാപുരത്തേക്ക് പറഞ്ഞയിച്ചു… അവിടുത്തെ ചെറിയ അച്ചന്മാരുടെ കൂടെ ഗോവയിൽ ഒരു ധ്യാനത്തിന് പോയതായിരുന്നു… ഞാനും കുറച് പേരും കൂടെ രാത്രി കണ്ണുവെട്ടിച്ച് പബുകളിൽ പോയിഅടിച്ച് പൊളിച്ചു…. എല്ലാവരും അടിച്ച് കിണ്ടിയായി കിടക്കുന്നത് ഞാൻ ഒരു സെൽഫി എടുത്ത് ഇൻസ്റ്റഗമിൽ ഇട്ടു…”” അവൻ എന്തോ ഓർത്ത് സന്തോഷിച്ചാണ് പറഞ്ഞത്…

പിന്നെ അത് വീട്ടില് അറിഞ്ഞു കാണും…അതോടെ നിന്നെ ഇവിടേക്ക് നാട് കടത്തിയതാവും..””” ബാക്കി ഞാൻ കൂട്ടി ചേർത്തു..

കാര്യങ്ങൾ ഏകദേശം ഇതോപോലെ തന്നെയാണ്…. പക്ഷെ അതിന് വീട്ടക്കാരല്ല കാരണം…”””

പിന്നെ…”” അവൻ വീണ്ടും ഒരു മ്ള്യാച്ചത മുഖത്ത് വരുത്തി ..

ഞാൻ പോസ്റ്റ് ചെയ്‌തപ്പോ അതിന് ഒരു ക്യാപ്ഷൻ കൊടുത്തിരുന്നു… വെബ് ആൻഡ് ചില്ല് വിട്ട് st. Williams mauveal Church ഗൂയ്സ് എന്നും എൻ്റെ എല്ലാ വല്യഅച്ചൻമാരെ മൊത്തം ടാഗും ചെയ്തു….

കൊള്ളാം… ഞാൻ വിചാരിച്ചതിനേക്കാളും പൊട്ടനാണെണ് നീ വീണ്ടും വീണ്ടും തെളിയിക്കുകയാണ്.. സബാഷ്..”” അവൻറെ തോളിൽ തട്ടി പ്രശംസിച്ചു……

ആട്ടെ ഇവിടെ നിനക്കെന്താ പരിപാടി…””

ഇത് അറിഞ്ഞപ്പൊ അവിടുന്ന് എന്നെ പുറത്താക്കി… അപ്പൊ അളിയൻ പറഞ്ഞു ദുബായിൽ ഒരു ജോലിയുണ്ട്… എന്നെ ഇനിയും നാട്ടിൽ നിപ്പിച്ചാ സഭക്കും കുടുബത്തിനും നാണെകെടാണെന്ന് അത്കൊണ്ട് വേഗം കഴറ്റി അയക്കാൻ…””

അതേതായാലും നന്നായി … നിനക്ക് ഇവിടെ വന്നാ കുറെ കാര്യങ്ങൾ പഠിക്കാം… എന്തായാലും നിനക്ക് ഇവിടെ ജോലി അൽറെടി റെഡിയായിട്ടുണ്ടല്ലോ… പഠിപ്പും സ്കില്ലും ഉണ്ടായിട്ടും ഇവിടെ പല കുട്ടികൾക്കും ജോലി കിട്ടുന്നില്ല… അതിൻ്റെ ഇടയിൽ നീ രേക്ഷപെട്ടല്ലോ…”” പൊതുവേ ഇവിടെ കഴിവിനെകാളും കൂടുതല് ആളുകൾക്ക് ജോലി കിട്ടുന്നത് റകമെൻ്റും കണക്ഷനുംകൊണ്ടാണ്…..

Leave a Reply

Your email address will not be published. Required fields are marked *