സമയം ഒൻപതര കഴിഞ്ഞിട്ടും കുറെ തരുണീമണികളെയല്ലാതെ അവനെ കണ്ടില്ല.. ഏതെങ്കിലും പെണ്ണിൻ്റെ കൂടേ പോയോ ആവോ… ഞാൻ ഒരു അല്പം ടെൻഷനടിച്ചു…. ശിവനെ ഇനി ഫ്ലൈറ്റ് നൈറ്റ് ഒൻപത് മണിക്കണോ ഏയ് അങ്ങനെ വരാൻ ചാൻസ് ഇല്ലല്ലോ…. ഇന്നലെ ഞാൻ കോഫി തന്നെ അല്ലെ ഭാകവാണെ കുടിച്ചത്…. ആൽബി പറഞ്ഞത് ഞാൻ ശെരിക്കും കെട്ടതാണല്ലെ…. എന്തെങ്കിലുമാവട്ടെ ഒരു പത്ത് മിനുട്ട് കൂടി കാക്കാം എന്നിട്ടും വന്നില്ലെങ്കിൽ ഞാൻ എൻ്റെ പാട് നോക്കി പോകും. സമയം പോയത് മിച്ചം അവൻ്റെ പൊടി പോലും കണ്ടില്ല… ഞാൻ തിരിച്ച് പാർക്കിംഗ് ഏരിയയിൽ പോയി…. ആൽബിയോട് വാട്സ്ആപ് രണ്ട് തെറിയും പറഞ്ഞു നടകുമ്പോ പിന്നിൽ നിന്നും ഒരു വത്സൻ കണ്ണടയും ജുബ്ബയുമിട്ട് ഒരു ചെക്കൻ എന്നെ തോണ്ടി വിളിച്ചു…
സൂരജ് ഏട്ടന് അല്ലെ…”””
അതെ…. അലൻ ആണോ “”
യാ ബ്രോ…. യു ലൂക്ക് ഗുഡ്…. ഞാൻ എത്ര നേരമായി വൈറ്റ് ചെയ്യുന്നു എവിടെയായിരുന്നു ബ്രോ….”” കാര്യസ്ഥനിലെ സുരാജ് വെഞ്ഞാറമൂട് കൂളിംഗ് ഗ്ലാസും ഇട്ടു വന്ന ലുക്കിലാണ് ലെവൻ എൻ്റെ മുന്നിൽ നിന്നത്… എന്നാ പോവല്ലേ….. ബ്രോയുടെ വണ്ടി എവിടെ….”” അവൻ്റെ ലുക്ക് കണ്ട് അന്ധാളിച്ച എന്നെ നോക്കി അവൻ ചോദ്യമെറിഞ്ഞു അവനെയും കൂട്ടി ഞാൻ വണ്ടിയുടെ അടുത്തേക്ക് നടന്നു… ബൂട് ഓപ്പൺ ചെയ്തു അവൻ്റെ ട്രോളി അഗത്ത് വെച്ചു…
എടാ നീ ആകെ ആള് മാറിപോയല്ലോ… എനിക്ക് പോലും നിന്നെ മനസ്സിലായില്ല…എന്താടാ ഇതിനു അകത്ത് വല്ലാത്ത ഒരു ഭാരം…..””” അവൻറെ പെട്ടി കുറച് ഹെവിയായിരുന്നു
യൂ ടൂ ബ്രോ…. സൂരജ് ഏട്ടനും വല്ലാതെ മാറിയിരിക്കുന്നു…. ജിമ്മിന് പോകുന്നുണ്ടോ??? അവൻ കണ്ണട മാറ്റി എന്നെ നോക്കി ഒന്നു പുഞ്ചരിച്ചു..…. പിന്നെ പെട്ടിയിൽ അളിയന് കൊടുക്കാൻ പെങ്ങൾ ഉണ്ടാക്കിയ കുറച് വിഭവങ്ങളാണ്…. ബ്രോക്കും വേണ്ടി കൊണ്ടു വന്നിട്ടുണ്ട് യുക്കാൻ ഹാവ് ഇറ്റ്……”” ഇത്രയും നേരം അവൻ എൻ്റെ വണ്ടി ശ്രദ്ധിച്ചില്ലായിരുന്നു പെട്ടെന്നു അവൻ ഞെട്ടി കൊണ്ട് എന്നെ നോക്കി “””എൻ്റെ അമ്മച്ചി നല്ല കിടുകാചി വണ്ടി…. ഇത് എങ്ങെനെ ഒപ്പിച് ബ്രോ നിങ്ങള് ഒരു സംഭവം തന്നെ””, വായും പൊളിച്ചു വണ്ടി നോക്കി അവൻ നിന്നു..
അവൻറെ പ്രശംസ കേട്ട് ഞാൻ സലാം കാശ്മീരിലെ ജയറാം പുളകം കൊണ്ട പോലെ പുളകം കൊണ്ടു….(രാഘവാ… മാധവാ…… ആദവാ പാപ്പാ പാപ്പാ bgm)
നീ കയറൂ നമ്മുക്ക് പോകാം….””” അധികം ലാഗ് ആകാതെ റൈറ്റ് സൈസ് ഡോര് അവനു വേണ്ടി തുറന്ന് കൊടുത്തു….
ബ്രോ ദുബായ് വല്ലാണ്ട് മാറിയിരിക്കുന്നു…. വലിയ വലിയ കെട്ടിടങ്ങളും കാറും റോഡും ഹൊ സോ മേനി ചെയ്ൻജീഡ്…””” അവൻ പുറത്തോട്ട് ആശ്ചര്യത്തോടെ നോക്കി….
അതിനു നീ ഇതിന് മുൻപ് ഇവിടെ വന്നിട്ടുണ്ടോ….””
സച്ച് എ സില്ലി മാറ്റർ…. ഇതൊക്കെ കാണേണ്ട ആവശ്യമുണ്ടോ, G K പഠിച്ചത് കൊണ്ടുള്ള ഗുണമാണ്…”” വല്യ എന്തോ കാര്യം പോലെ അവൻ ഞെളിഞ്ഞിരുന്നു…
ഇവൻ ഞാൻ വിജാരിച്ചതിനേക്കളും തറയാലോ പടച്ചോനെ…. നെഞ്ചില് കൈ വെച്ച് ഞാൻ വണ്ടി പറപ്പിച്ചു…. അവനെയും കൊണ്ട് എൻ്റെ ഫ്ലാട്ടിലാണ് പോയത്.. വണ്ടി പാർക്ക് ചെയ്തു ലിഫ്റ്റിൽ കയറി… അഞ്ചാം നിലയിലാണ് എൻ്റെ റൂം.
ബ്രോ നമ്മുടെ റൂം നമ്പർ എത്രയാ…””
510 എന്തേ ചോദിചെ…??
ബ്രോ ആ കീ ഇങ് തന്നേര് ഞാൻ തുറക്കാം…”” എൻ്റെ കയ്യിൽ നിന്നും കീ വാങ്ങി അവൻ ലിഫ്റ്റ് ഇറങ്ങി മുന്നോട്ട് നടന്നു…. ഇതിപ്പോ ഇവൻ്റെ റൂമില് ഞാൻ പൊണ അവസ്ഥയാണല്ലോ…. രണ്ടു ദിവസമല്ലെ സഹിക്കുക തന്നെ…. അവൻറെ പെട്ടിയും വലിച്ച് പുറകെ നടന്നു….
എടാ ഞാൻ ചോദിക്കാൻ മറന്നു.. നീ എന്നെ എങ്ങെനെ കറക്റ്റ് കണ്ടു പിടിച്ചു…. നിൻ്റെ ഇപ്പോഴത്തെ കോലം ഇങ്ങനെയായിരുക്കുമെന്ന് ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല””
ആൽബി ബ്രോയൂടെ ഒരു പിക് തന്നിരുന്നു…ബ്രോ ഈ ഡ്രസ് ഒക്കെ ഇപ്പോഴത്തെ ഫാഷനാണ്… ”” അവൻറെ കൊലത്തെ പറ്റി പറഞ്ഞതെട്ടും ഇഷ്ടപ്പെട്ടില്ല…. അവൻറെ തോലിഞ്ഞ ഇംഗ്ലീഷും കാട്ടുമാക്രിയുടെ ലുക്കും… ആഞ്ജനേയസ്വാമീ കൺട്രോൾ തരണേ….
