തന്നേ പോലെ തൻ്റെ മക്കളും അമ്മയും അച്ഛനുമില്ലാതെ കഷ്ടപ്പെടരുത് എന്നത് കൊണ്ട് അവള് മനോജ് നഷ്ടപെട്ടിടും തൻ്റെ മക്കൾക്ക് വേണ്ടി പിടിച്ചനിന്നു. അഞ്ചു വർഷത്തോളം അമ്മാവൻ്റെ സഹായത്തിൽ അവൾക്ക് യാതൊരു ബുദ്ധിമുട്ടുകൾ ഇല്ലാതെ ജീവിച്ചു. അകാലത്തിൽ അമ്മാവൻ മരിച്ചതേടെ അവളും കഞ്ഞുങ്ങളും വീണ്ടും ഒറ്റകായി… ഇനി മുന്നോട്ട് ജീവിക്കാൻ സീത ഒരു ജോലി കണ്ടെത്തണമെന്നും അതുവരെയും ജീവിക്കാൻ വേണ്ടി അച്ചൻ അമ്മയ്ക്ക് വാങ്ങി കൊടുത്ത സ്വർണഭരണങ്ങളേ അല്ലെങ്കിൽ തങ്ങളുടെ പേരിലുള്ള പറമ്പോ വിൽകണമെന്ന് പതിനഞ്ച് വയ്യസുള്ള തൻ്റെ മകനേട് പറഞ്ഞു. അച്ഛൻ്റെ അതേ സ്വഭാവമുള്ള ബിജു അമ്മയെ അതിൽനിന്നോക്കെ തടഞ്ഞു. ഞാൻ ഇങ്ങനെ ഇവിടെ നിൽക്കുമ്പോൾ എൻ്റെ അമ്മ ബുദ്ധിമുട്ടുന്നത് കാണാൻ എനിക്കാവില്ല. വസ്സിനേക്കൾ മുതിർന്ന അവൻ്റെ ഉത്തരവാദിത്വബോധം സംസാരവും അവനിൽ തൻ്റെ ഭർത്താവിനെ അവൾക്ക് കാണുവാൻ സാധിച്ചു. അവനോട് മറുത്ത് പറയാൻ അവളേകൊണ്ട് പറ്റിയില്ല. ബിജു അവൻ്റെ 15 വയസ്സ് മുതൽ പാടത്തും പറമ്പിലും പണിയെടുത്ത് കുടുംബം പോറ്റിയും അനിയൻ്റെ വിദ്യാഭ്യാസ ചിലവും നോക്കി നോക്കി. വണ്ടി ഓടിക്കാൻ പഠിച്ചത് മുതൽ അവൻ നാട്ടിൽ രാവിലെയും വൈകിട്ടും ജീപ് ഡ്രൈവറായും ഉച്ചക്ക് പറമ്പിലും ജോലിയിൽ മുഴുകി. ഉപദേശിക്കാനും നല്ലത് പറഞ്ഞു കൊടുക്കാനും ആരും ഇല്ലാത്തതിനാൽ ബിജു പുകവലിയിലും മദ്യത്തിനും അടിമയായിരുന്നു. എന്ന് കരുതി ഒരിക്കൽ പോലും അമ്മയെയോ അനിയനെയോ അതിൻ്റെ പേരിൽ ബുദ്ധിമുട്ടിച്ചിരുന്നില്ല. കള്ള് കുടിച്ചാ പോലും അന്ന് അവൻ വീട്ടിൽ കയറില്ലായിരുന്നു, അനിയൻ്റെയേ അമ്മയുടെയോ മുന്നിൽ വെച്ച് അവൻ ഒന്നും തന്നെ ചെയ്യിലായിരുന്നു… അവൻ കാരണം ആർക്കും ഒരു ദോഷവും ഉണ്ടാകരുതെന്ന് അവന് നിർബന്ധമുണ്ടായിരുന്നു. സീത മറ്റുള്ളവർ വഴി മകൻ്റെ ദുശ്ശീലം അറിഞ്ഞങ്കിലും അവനെ തടയാൻ അവളെ കൊണ്ട് സാധിച്ചില്ല. അവൻ്റെ ഇരുപത്തിരണ്ടാം വയസ്സിൽ പതിനെട്ട് തികഞ്ഞ വശ്യ സുന്ദരി മായയെ വിളിച്ചിറക്കി കൊണ്ടുവന്നു.. സീത അവനോട് ഒരുപാട് തവണ പറഞ്ഞു നോക്കിയെങ്കിലും ബിജു അവൻ്റെ തീരുമാനത്തിൽ നിന്നും ഒരടി പിന്നോട്ട് പോയില്ല. ഗഢ്യന്തരമില്ലാതെ സീത മായയെ അവളുടെ മരുമകളായി അംഗീകരിച്ചു. അതിൻ്റെ പേരിൽ പോലീസും നാട്ടുകാരും ബന്ധുക്കളും വന്നെങ്കിലും മായ അവൻ്റെ കൂടെ ജീവിക്കുമെന്ന് എല്ലാവരോടും പറഞ്ഞു. അതോടെ ആ പ്രശ്നം അവിടെ തീർന്നു.
കല്യാണം കഴിഞ്ഞു ഒരു കൊല്ലം കഴിഞ്ഞിട്ടും മായ പ്രസവികാതെ വന്നപ്പോ. ബിജുവും അവളും കൂടി ആരുമറിയാതെ ഒരു ഡോക്ടറെ കണ്ടു. പല ടെസ്സുകളും എടുത്തതിനു ശേഷം ഡോക്ടർ പറഞ്ഞത് മദ്യത്തിൻ്റെയും പുകവലിയുടെയും കാരണം ബിജുവിൻ്റെ ബീജത്തിൻ്റെ അളവും ആരോഗ്യവും കുറവാണ് അതാണ് കുട്ടികൾ ഇല്ലാത്തതിൻ്റെ കാരണമെന്നും. അതോടെ ബിജു മാനസികമായി തളർന്നു… താൻ കാരണം മായയുടെ ജീവിതവും നശിക്കരുത് എന്നു ആഗ്രഹിച്ച അവളെ അവൻ ഉപേക്ഷിക്കാൻ നോക്കിയെങ്കിലും അവള് അവനെ വിട്ട് പോകില്ലെന്ന് ദൃദ്ധം പിടിച്ചു.… ഒരമ്മയാവാൻ കഴിഞ്ഞില്ലെങ്കിലും പ്രശ്നമല്ല അവനെ പിരിയാൻ അവളോട് പറയരുത് എന്നും അവള് തീർത്തു പറഞ്ഞു. ആറു മാസത്തോളം മരുന്നും ചികിത്സയും നടത്തിയിട്ടും ഒരു മാറ്റവും ഉണ്ടായില്ല. കൂട്ടുകാരുടെ കുത്തി പറച്ചിലും, നാട്ടുകാരുടെ കളിയാക്കലും കാരണം അവൻ അച്ഛൻ്റെ സുഹൃത്തിനെ കണ്ട് അബു ദാബിയിയിൽ വിസ മേടിച്ച് നാട് വിട്ട് പോവുകയായിരുന്നു. മൂന്നു വർഷം കൂടുമ്പോൾ രണ്ട് മാസത്തെ അവധി മാത്രം അവൻ നാട്ടിൽ വന്നു കൊണ്ടിരുന്നു. പേരകുട്ടിയുടെ കാര്യം സീത ഇടയ്ക്കിടെ അവനോടു ചോദിച്ചെങ്കിലും എല്ലാം ശരിയവുമെന്ന് പറഞ്ഞു അവൻ ഒഴിഞ്ഞു മാറുകയാണ് പതിവ്. തനിക്കോ ഒരു കുഞ്ഞിന് ജന്മം കുടുക്കാനുള്ള ശേഷിയില്ല തങ്ങളുടെ തല മുറ നിലനിർത്താൻ വേണ്ടിയാണ് അനിയനോട് കല്യാണം കഴിക്കാൻ നിർബന്ധിക്കുന്നത്. എന്നാല് പണ്ടെങ്ങോ അവനെ ചതിച്ച കുട്ടിയെ മൻസ്സിൽവച്ച് അവൻ സ്വയം നശിക്കുകയാണെന്നാണ് ബിജുവിൻ്റെ ഇപ്പോഴത്തെ വിഷമം.
