☁️☁️മേഘം പോലെ☁️☁️ – 1 2

എന്തായാലും നിങ്ങളുടെ സർപ്രൈസ് കൊള്ളാം…. ഒട്ടും പ്രദീക്ഷികാതെയല്ലെ സൂരജിനെ കണ്ടത്…”” ഏതോ ഒരാള് ഏട്ടനോട് ഞങൾ ഭക്ഷണം കഴിക്കുന്ന സമയത്ത് പറഞ്ഞു…. എൻറെ അടുത്ത് തന്നെയാണ് അവള് ഇരുന്നത്… ഇടയ്ക്ക് ഞാൻ അവളെ പാളി നോക്കിയപ്പോ ഒരു ചിരിയോടെ അവള് എന്നേ നോക്കും…. അപ്പോ തന്നെ ഞാൻ അലിഞ്ഞു പോകും…. എന്നാ ചെയ്യാനാ ഞാൻ ഇപ്പൊ ഒരു പെങ്കൊന്തൻ ആയല്ലോ ഈശ്വരാ… അമ്മ ഇപ്പോഴും മസ്സിൽ പിടിച്ച് തന്നെയാണ് ഇരിപ്പ്….

ശ്വാസം വിട്ടെ തള്ളെ…. അല്ലെ ചത്ത് പോകും….. “”” കൈ കഴുകാൻ പോയപ്പോ അമ്മയുടെ ചെവിയിൽ പറഞ്ഞു …. അപ്പൊ തന്നെ എന്നെ തിരിഞ്ഞു നോക്കിയപ്പോ വീട്ടിൽ ചെന്നിട്ട് കാണിച്ച് തരാം തള്ളേ എന്ന് ഞാൻ കണ്ണ് കൊണ്ട് കാണിച്ചു…. അതിന് ശേഷം ഫോട്ടോ എടുക്കലും പരിചയപെടലുമായി സമയം പോയി വൈകിട്ടോടെ വീട്ടിൽ എത്തി…. യാത്ര ക്ഷീണവും ഫുഡ് അടിച്ച ക്ഷീണവും കാരണം ഞാൻ ബെഡ് കണ്ടതും ഗോവിന്ദ…..

രാത്രി എട്ടുമണിക്ക് ഞാൻ എഴുന്നേറ്റ് നേരെ താഴെ ചെന്നു…. എൻ്റെ വരവും കാത്ത് എല്ലാരും സെറ്റിൽ ഇരിക്കുന്നുണ്ട്…. മുഖത്ത് ചിരി ഉണ്ടെങ്കിലും പിടിച്ച് വെക്കുകയാണ് എല്ലാം…. ഏട്ടത്തി ഒരു ചായ നോക്കട്ടെ….”” ഞാൻ അമ്മയുടെ അടുത്ത് പോയിരുന്നു… ആരും ഒന്നും മിണ്ടിയില്ല… ഏടത്തി ചായ കൊണ്ട് വരുന്നത് വരെ ഞാനും മിണ്ടിയില്ല….

എടാ സൂരജെ കല്യാണത്തിന് ഇനി രണ്ട് ദിവസമെ,യുള്ളൂ… വേണ്ടപ്പെട്ട എല്ലാരോടും അമ്മയും മായയും കൂടി വിളിച്ചിടുണ്ട്…. നിനക്ക് ആരോടെങ്കിലും പറയാനുണ്ടോ??? അത് കേട്ട് ചൂടുള്ള ചായ തെള്ളയിൽ ഇറങ്ങി പോയി നാക് പൊള്ളി,,,, ചായ തുപ്പി ഏട്ടനെ ഞാൻ നിരുപാധികം നോക്കി…

രണ്ട് ദിവസമോ… നിങൾ എന്തൊക്കെയാ പറയുന്നത്…. ഇന്ന് അല്ലെ എങ്കെജ്മൻ്റ് കഴിഞ്ഞത്….””

ഇന്ന് നടന്നത് ഒരു ചടങ്ങ് മാത്രമാണ്… കാര്യങ്ങൾ ഒക്കെ ഞങൾ ആദ്യമെ തീരുമാനിച്ചതായിരുന്നു…. ഇന്ന് ഞാൻ ഡേറ്റ് ഉറപ്പിക്കാൻ നാട്ട് നടപ്പ് പോലെ പോയതാണ്, അത് അവളുടെ വീട്ടുകാർ ഇങ്ങനെ പരിപാടി പോലെ നടത്തി എന്ന് മാത്രം ..”””

എല്ലാം നിങൾ തന്നെ തീരുമാനിച്ചാൽ മതിയോ…. ഇവിടെ എൻ്റെ വാക്കിനു ഒരു വിലയും ഇല്ലേ….”” ഞാൻ ക്ഷുഭിതനായി കയർത്തു…..

ഓഹോ… എന്നിട്ട് മോൻ അവളെ അന്തം വിട്ട് നോക്കി നിൽക്കുന്നത് ഞങൾ കണ്ടല്ലോ… നിനക്ക് ഇഷ്ടമില്ലനിട്ടാണോ നീ അവളെ ചുറ്റിപറ്റി നടന്നത്.”” ഹോ ശിറ്റ് ഏട്ടത്തി എന്നെ നോക്കുന്നത് ഞാൻ കണ്ടില്ല… ഞാൻ കുറച്ച് കൂടി കെയർഫുൽ ആവണമായിരുന്നു

എന്നൊന്നും പറഞാൽ പറ്റില്ല…. എനിക്ക് ഈ വിവാഹത്തോട് താല്പര്യമില്ല….. നാളെ തന്നെ ഞാൻ തിരിച്ച് പോകും”” തറപ്പിച്ച് എൻറെ വാക്കുകൾ വെക്തമാക്കി…. അത് കേട്ടതും എല്ലാരും ഞെട്ടി…

അങ്ങനെ എൻ്റെ മോൻ പോയ ഈ അമ്മയുടെ ശവം നീ കാണേണ്ടി വരും….””” തള്ള സീരിയൽ അഭിനയം തുടങ്ങി

അമ്മേ…. എന്തൊക്കെയാ ഈ പറയുന്നത്,”””” ഞാൻ അമ്മയുടെ രണ്ട് തോളിലും പിടിച്ചു കുലുക്കി… അങ്ങനെയെങ്കിലും കേറിയ ബാധ ഒഴിഞ്ഞു പോകട്ടെയെന്ന് ഞാൻ കരുതി…. പക്ഷെ ഇത്തവണ തള്ള ഒർജിനലായിട്ടാണ് പറഞത്…

പിന്നെ പറഞ്ഞു പോകില്ലേ നീ എന്നെക്കൊണ്ട് ഇങ്ങനെയൊക്കെ പറയിപ്പികുന്നതല്ലെ…. എന്നെ നോക്കിയേ നീ ഞാൻ പോയാ എൻ്റെ കുട്ടിക്ക് വേറാരാ ഉണ്ടാവുക…. മോൻ അമ്മ പറയുന്നത് കേൾക്ക്… നീ ആഗ്രഹിച്ച പോലെയുള്ള കുട്ടി തന്നെയാണവൾ…. നിൻറെ ഇഷ്ടം കണക്കിലെടുത്താണ് അവളെ ഞങൾ കണ്ടെത്തിയത് പാവം മോളാട… നിന്നെ പൊന്നു പോലെ നോക്കും…. മോൻ ഈ കല്യാണത്തിന് സമ്മദിക്കണം… പിന്നെ വേറൊരു കാര്യമുണ്ട് അത് പിന്നെ പറയാം….”” പറയുന്നതിൻ്റെ കൂടെ അമ്മ എൻ്റെ തല പിടിച്ച മടിയില് കിടത്തി തടവുനുണ്ടായിരുന്നു…..

അമ്മ എന്ത് പറഞ്ഞാലും ഈ കല്യാണം മുടക്കണമെന്നായിരുന്നു എൻറെ ലക്ഷ്യം… അത് ആരും അറിയാനും പാടില്ല…… അതിനായി എൻ്റെ മുന്നിൽ തെളിഞ്ഞു വന്നതാണ് എൻ്റെ നൻപൻസ്… രാഹുലും ശ്രീനിയും ആൽബിയും…. അപ്പൊ തന്നെ അവന്മാരെ വിളിച്ചു … പഹയന്മാർ പുഴകടവിൽ ഉണ്ടെന്ന് എന്നെ അറിയിച്ചു…. ബാഗ് തുറന്ന് ഒരു കുപ്പി എടുത്ത് സഞ്ചിയിൽ പൊതിഞ്ഞു… അമ്മയോട് ഇപ്പൊ വരാമെന്നും പറഞ്ഞു….. കടവിലേക്ക് നടന്നു.. കടവ് എന്നൊക്കെ പറഞ്ഞാ തോണിയിൽ ആളുകളെ ഇറക്കുകയും കയറ്റുകയും ചെയ്യുന്ന സ്ഥലം… മേൽകൂര ഷീറ്റ് ഒക്കെ വിരിച്ച്.. ഇരിക്കാനുള്ള സെറ്റപ്പെക്കെയുള്ള ഒരിടം……ഇപ്പൊ കടവ് നിർത്തിയപ്പോ അത് ഞങൾ ഏറ്റെടുത്തു…. എൻ്റെ കയ്യില് വണ്ടിയുണ്ട് പക്ഷെ അതിനെ നാളെ ജീവൻ വെപ്പിക്കാൻ വർക് ഷോപ്പിൽ കൊണ്ട് പോകണം….

Leave a Reply

Your email address will not be published. Required fields are marked *