✍🏻✍🏻സങ്കീര്‍ണം✍🏻✍🏻

” ഹാ കുഴപ്പം ഇല്ലായിരുന്നു ”

രോഹിത്ത് പറഞ്ഞു.

” അതിനു നിങ്ങൾ രണ്ടുപേരും സിനിമ കണ്ടില്ലല്ലോ ”

ശ്രുതി ആത് പറഞ്ഞപ്പോൾ രേഷ്മ അവളെ തടഞ്ഞുകൊണ്ട് പറഞ്ഞു.

” ഒന്ന് മിണ്ടാതെ ഇരിയെടി ”

ഞാൻ ഒന്നും മിണ്ടാത്തത് കണ്ട ശ്രുതി എന്നെ നോക്കികൊണ്ട് പറഞ്ഞു.

” പിന്നെ ചിലർ ഉണ്ട്‌ സിനിമ കണ്ട് ചിരിക്കുകയും കരയുകയും ഒക്കെ ചെയ്തിട്ടും… ഇത്രയും നല്ല സിനിമ സജസ്റ്റ് ചെയ്തതിന് നന്ദി പോലും പറയില്ല ”

അവൾ എന്നെ ഉദ്ദേശിച്ച് ആണ് പറഞ്ഞത് എന്ന് മനസിലായെങ്കിലും ഞാൻ പെട്ടെന്ന് വിഷയം മാറ്റി.

” ഡാ ഇനി എന്താ പരുപാടി ”

” ഇപ്പോൾ പോയാൽ ഒരു ട്രെയിൻ ഉണ്ട്‌ . ഞങ്ങൾ പൊക്കോളാം നിങ്ങൾ വണ്ടി എടുക്കാൻ പൊക്കൊളു ”

രേഷ്മയാണ് അത്‌ പറഞ്ഞത്. അപ്പോൾ രോഹിത് പറഞ്ഞു.

” ഡാ നീ പോയി വണ്ടി എടുത്ത് കൊണ്ട് വാ ഞാൻ ഇവരെ റെയിൽവേ സ്റ്റേഷനിൽ കൊണ്ട് ആക്കാം ”

” അയ്യോ അത്‌ നിനക്ക് ബുദ്ധിമുട്ട് ആകില്ലേ….. നീ എന്റെ കൂടെ വാ നമുക്ക് വണ്ടി എടുത്ത് കൊണ്ട്…. അത്‌ വഴി പൊന്മുടിക്ക് വിടാം ”

ഞാൻ പറഞ്ഞപ്പോൾ രേഷ്മ രോഹിതിനോട് പറഞ്ഞു.

” ഡാ നീ പൊക്കോ ഞങ്ങൾ പൊക്കോളാം ”

രേഷ്മ അങ്ങനെ പറഞ്ഞപ്പോൾ ശ്രുതി എന്നെ ഒന്ന് തുറിച്ചു നോക്കി. എനിക്ക് എന്തോപോലെ ആയി. ഞാൻ അവരോട് പറഞ്ഞു.

“ശെരി നിങ്ങൾ റെയിൽവേ സ്റ്റേഷനിലേക്ക് പൊക്കോ. ഞാൻ വണ്ടി എടുത്ത് കൊണ്ട് അങ്ങോട്ട് വരാം ”

കുറച്ച് നേരം നിന്നിട്ടും ബസ് ഒന്നും വരാത്തത് കണ്ട് ഞാൻ അതുവഴി വന്ന ഒരു ഓട്ടോക്ക് കൈ കാണിച്ചു.

” ഡാ നിങ്ങൾ ഇതിൽ കേറിക്കോ ”

രേഷ്മമായും രോഹിത്തും ഓട്ടോയിൽ കേറി. ശ്രുതി കേറാൻ ഒരുങ്ങിയപ്പോൾ ഞാൻ ആരോടൊന്നില്ലാതെ പറഞ്ഞു.

” ഡാ കേറുന്നു സ്വർഗ്ഗത്തിലെ കട്ടുറുമ്പ്…. ഓഹ് അല്ല സീൻ പിടിക്കാൻ കൂടെ നടക്കുന്നത് ആയിരിക്കും…. സിനിമ കാണാതെ അവരെ നോക്കി ഇരുന്നത് അല്ലെ…. ഇതിനാണോ നീ ഇവരുടെ പുറകെ നടക്കുന്നത് “
” എന്താ താൻ പറഞ്ഞത് ”

” ഞാൻ സത്യം അല്ലെ പറഞ്ഞത് …. നീ അല്ലെ കുറച്ച് മുൻപ് പറഞ്ഞത് ”

അവൾ എന്ന് ഒന്ന് നോക്കിയ ശേഷം അവരോട് പറഞ്ഞു.

” നിങ്ങൾ പൊക്കോ ഞാൻ അങ്ങ് വന്നോളാം ”

” ഡി കേറു അവൻ അങ്ങനെ പലതും പറയും ”

പക്ഷെ ആ വാശിക്ക് അവൾ അവിടെ നിന്നും റയിൽവേ സ്റ്റേഷനിലേക്ക് നടന്നു. വിളിച്ചിട്ട് കാര്യം ഇല്ലെന്ന് മനസിലാക്കിയ രോഹിത്തും രേഷ്മയും ഓട്ടോ പറഞ്ഞു വിട്ട് അവളുടെ പുറകെ നടന്നു.

വണ്ടി സർവീസ് സെന്ററിൽ നിന്നും എടുത്ത ഞാൻ രോഹിത്തിനെ എടുക്കാൻ റയിൽവേ സ്റ്റേഷനിൽ വന്നു. അവിടെന്ന് ഞാൻ എന്റെ വാക്ക് പാലിക്കാൻ പൊന്മുടിയിലേക്ക് തിരിച്ചു. എന്റെ ജീവിതത്തിൽ അതിന് മുമ്പോ ശേഷമോ അത്രയും വേഗത്തിൽ ഞാൻ വണ്ടി ഓടിച്ചിട്ടില്ല.

കുറച്ച് നാളുകൾക്ക് ശേഷം…….

അമ്മ ഓഫീസ് ആവിശ്യത്തിന് വേണ്ടി ചെന്നൈയിൽ പോയിരിക്കുക ആണ് വീട്ടിൽ ഞാൻ തനിച്ചു ആയിരുന്നു. അമ്മയുടെ നിർബന്ധപ്രേകരം എല്ലാ പബ്ലിക് എക്സാമും ഞാൻ ആപ്പ്ളെ ചെയ്യാറുണ്ടായിരുന്നു. അന്ന് അത്‌ പോലൊരു എക്സാം ദിവസം ആയിരുന്നു. തിരുവനന്തപുരത്തിന്റെ കിഴക്കെ അറ്റത് എവിടെയോ ആയിരുന്നു എനിക്ക് കിട്ടിയ സെന്റർ. അങ്ങോട്ട് ഒന്നും അധികം പോയിട്ട് ഇല്ലെങ്കിലും ഇടക്ക് നെയ്യാർഡാമിൽ പോയ പരിജയം വെച്ച് പോയി നോക്കാം എന്ന വിശ്വാസത്തിൽ ആയിരുന്നു ഞാൻ. ഞാൻ റെഡി ആയി നിൽക്കുന്ന സമയത്ത് അമ്മ എന്റെ ഫോണിൽ വിളിച്ചു.

” ഹലോ അമ്മേ ”

” ഡാ മോനെ നീ ഇറങ്ങിയോ ”

” ദ ഇപ്പോൾ ഇറങ്ങും….. അമ്മക്ക് അവിടെ കാര്യങ്ങൾ എല്ലാം ഒക്കെ അല്ലെ. ”

” എന്റെ കാര്യം ഞാൻ നോക്കിക്കോളാം….. നീ സൂക്ഷിച്ചു പോവാൻ നോക്ക്…… പിന്നെ ‘

” എന്താ അമ്മേ ”

” ഞാൻ വിളിച്ചത് ഒരു കാര്യം പറയാൻ ആണ്‌….. എന്റെ കൂടെ വർക്ക്‌ ചെയ്യുന്ന ആളിന്റെ മോളും ഇന്ന് എക്സാം എഴുതുന്നുണ്ട്….. അവൾക്കും നിന്റെ സെന്റർ ആണ്‌ നീ അവളെ കൂടെ കൊണ്ടുപോകുമോ…. അവൾ ഒറ്റക്ക് ആണ്….. അറിയാത്ത സ്ഥാലം അല്ലെ “
” ആരാ അമ്മേ അത് ”

” നിനക്ക് അറിയില്ല….. അവൾ തിരുവനന്തപുരത്ത് ട്രെയിനിൽ വരും നീ അവളെ അവിടെ ചെന്ന് പിക് ചെയ്യണം ”

” എനിക്ക് അറിയാത്ത

പെണ്ണിനെ ഞാൻ എങ്ങനെ കണ്ട് പിടിക്കാനാണ്. മാത്രം മല്ല ഞാൻ സിറ്റിയിൽ കേറാതെ ആണ് പോകാൻ ഉദ്ദേശിക്കുന്നത്… പിന്നെ പരിജയം ഇല്ലാത്ത പെണ്ണിന്റെ കൂടെ ഞാൻ എങ്ങനെയാ പോകുന്നത് ”

” അത്‌ അവൾ പറയേണ്ടേ ഡയലോഗ് അല്ലെ മോനെ…. ഡാ അവളുടെ നമ്പർ ഞാൻ നിനക്ക് അയച്ചു തരാം നീ അവളെ വിളിച്ച് എന്താ എന്ന് വെച്ചാൽ തീരുമാനിക്ക്… അവളെ കൂടെ കുട്ടിയില്ലെങ്കിലും നീ ഒന്ന് ശ്രെദ്ധിചോളണേ ”

” ആ ശെരി അമ്മേ ഞാൻ ഒന്ന് വിളിച്ച് നോക്കട്ടെ ”

ഞാൻ ഫോൺ കട്ട്‌ ചെയ്ത് അമ്മ തന്ന നമ്പറിൽ വിളിച്ചു. എൻഗേജ് ട്യൂൺ ആണ് കേട്ടത് . ഞാൻ ഫോൺ പോക്കറ്റിൽ ഇറ്റ് വീട് ലോക്ക് ചെയ്യാൻ ഔരുങ്ങിയപ്പോൾ എന്റെ ഫോൺ റിങ് ചെയ്തു.

നേരത്തെ ഞാൻ അങ്ങോട്ട് വിളിച്ച നമ്പർ ആയിരുന്നു അത്‌. ഞാൻ കാൾ അറ്റൻഡ് ചെയ്തു.

” ഹലോ വരുൺ അല്ലെ… ഞാൻ ശ്രുതി ”

” ഹാ താൻ എങ്ങനെ പോകൻ ആണ്‌ പ്ലാൻ ”

” ഞാൻ ഇപ്പോൾ ട്രെയിനിൽ ആണ്‌… ഇപ്പോൾ വർക്കല കഴിഞ്ഞു ”

” അയ്യേ…… വർക്കല കഴിഞ്ഞല്ലോ….. താൻ കാഴക്കൂട്ടത്തോ മറ്റോ ഇറങ്ങ് … എനിക്ക് തിരുവനന്തപുരത്ത് വരാൻ പറ്റില്ല ”

” ആ ഞാൻ കാഴക്കൂട്ടത്ത്‌ ഇറങ്ങാം ”

ഞാൻ ഫോൺ കട്ട്‌ ചെയ്തു. ബുള്ളറ്റ് സ്റ്റാർട്ട്‌ ചെയ്തു.

കാഴക്കൂട്ടം റെയിൽവേ സ്റ്റേഷന് മുന്നിൽ അന്ന് ഞാൻ രോഹിതിന്റെ കൂടെ കണ്ട ശ്രുതി നിൽപ്പുണ്ടായിരുന്നു. ഇവൾ എന്താ ഇവിടെ ഞാൻ മനസ്സിൽ പറഞ്ഞു. അവളും എന്നെ കണ്ട് മുഖം വെട്ടിച്ചു.

ഞാൻ ഫോൺ എടുത്ത് അമ്മ തന്ന നമ്പറിൽ വിളിച്ചു. ഫോൺ റിങ് ചെയ്യുന്നുണ്ട് പക്ഷെ അറ്റൻഡ് ചെയ്യുന്നില്ല. ഞാൻ നോക്കുമ്പോൾ മറ്റേ മാറ്റവളുടെ കയ്യിൽ ഇരിക്കുന്ന ഫോൺ റിങ് ചെയ്യുന്നു.
” പുല്ല് ഇവളുടെ പേരും ശ്രുതി എന്നാണല്ലോ …. ഇനി ഇവൾ ആയിരിക്കുമോ അമ്മ പറഞ്ഞ പെണ്ണ് ”

ഞാൻ സ്വയം പറഞ്ഞു കൊണ്ട് അവളെ നോക്കി. അവൾ എന്നെ കണ്ട് മുഖം വെട്ടിച്ചു മുന്നോട്ട് നടന്നു. ഞാൻ വീണ്ടും ആ നമ്പറിൽ വിളിച്ചു കൊണ്ടിരുന്നു. അവൾ ഫോൺ കട്ട്‌ ചെയ്തപ്പോൾ. ഞാൻ അവളെ തന്നെയാണ് വിളിക്കുന്നത് എന്ന് എനിക്ക് മനസിലായി. ഞാൻ എന്ത് ചെയ്യണം എന്നറിയാതെ നിന്നു. അവൾ അപ്പോൾ അവിടെ വന്ന ഒരു ബസ്സിൽ കയറി. അമ്മ പറഞ്ഞത് അല്ലെ ഇവളെ നോക്കണം എന്ന് . ഞാൻ അവൾ കയറിയ ബസ്സിന്റെ പുറകെ വണ്ടി വിട്ടു. ബസ് ശ്രീകാര്യത്ത്‌ എത്തുമ്പോൾ അവിടെ വലിയ ബ്ലോക്ക്‌ ആയിരുന്നു. വണ്ടികൾ അവിടെ നിന്ന് ഡൈവേർട്ട് ചെയ്തു വിടുന്നുണ്ടായിരുന്നു. അവൾ കയറിയ ബസ്സിൽ നിന്നും ആളുകൾ വെളിയിൽ ഇറങ്ങി നിൽപ്പുണ്ടായിരുന്നു. ഞാൻ അവളുടെ അടുത്ത് വണ്ടി നിർത്തി കൊണ്ട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *