ഞാൻ ദേഷ്യത്തിൽ ഫോൺ വെച്ചു. എന്നെ തന്നെ നോക്കികൊണ്ട് നിൽക്കുക ആണ് ശ്രുതി.
” എന്ത് മനുഷ്യൻ ആണെടോ താൻ…..അവർ അവിടെ കുറച്ച് നേരം ഇരിക്കട്ടെ ”
” ഞാൻ എന്ത് ചെയ്യണം അവർക്ക് കുട പിടിച്ചു കൊടുക്കണോ…… കുട്ടികാരിക്ക് മാമാ പണി ചെയ്യാൻ ആണോ നീ കൂടെ നടക്കുന്നത് ”
ഞാൻ എന്റെ വായിൽ തോന്നിയത് എന്തക്കയോ അവളോട് പറഞ്ഞു. അവളും തിരിച്ചു എന്തക്കയോ പറഞ്ഞു. ഞങ്ങൾ രണ്ടുപേരും രണ്ട് ദിശയിലോട്ട് മാറിനിന്നു. കുറച്ചു കഴിഞ്ഞു രോഹിത്തും രേഷ്മയും അവിടേക്ക് വന്നു. എന്റെ വണ്ടി കണ്ട എന്റെ നെഞ്ച് പിടഞ്ഞു. വണ്ടി എവിടെയോ തട്ടിയിട്ടുണ്ട്. ഞാൻ രോഹിതിന്റെ കോളറിൽ കേറി പിടിച്ചുകൊണ്ടു ചോദിച്ചു.
” എവിടെയാടാ കൊണ്ടിച്ചത് ….. ”
” ഡാ നീ പിടി വീട് ഞാൻ പറയട്ടെ ”
” നീ ഒന്നും പറയണ്ട മൈരേ ”
രേഷ്മയും ശ്രുതിയും കൂടെ ഞങ്ങളെ പിടിച്ചു മാറ്റി.
” താൻ എന്തൊരു ഷോ ആടോ……….അവർക്ക് വല്ലതും പറ്റിയോ എന്ന് നോക്കാതെ വണ്ടിയുടെ പുറകെ പോകുന്നോ……. കഷ്ടം തന്നെ ”
ശ്രുതി അത് പറഞ്ഞപ്പോൾ എന്റെ എല്ലാ കണ്ട്രോളും പോയി. ഞാൻ അവൾക്ക് നേരെ തിരിഞ്ഞപ്പോൾ രോഹിത് എന്ന് പിടിച്ചു മാറ്റി നിർത്തിക്കൊണ്ട് പറഞ്ഞു.
” ഡാ ചാക്കയിൽ വെച്ച് ഒരു കാറുകരൻ തട്ടിയതാ…… എന്റെ ഭാഗത്ത് തെറ്റ് ഒന്നും ഇല്ല…… കുറെ പേര് ഇടപ്പെട്ട് അവന്റെ കയ്യിൽ നിന്നു മുവായിരം രൂപ വേടിച്ചു തന്നിട്ടുണ്ട് ”
” നീ ആ കാശും വേടിച്ചു ഇങ് പൊന്നു അല്ലെ ”
” ഡാ നീ കിടന്ന് വിളിച്ചോണ്ട് ഇരുന്നോണ്ട…. അല്ലെങ്കിൽ ഏതെങ്കിലും വർക്ക്‌ഷോപ്പിൽ കാണിച്ചിട്ടേ ഞാൻ ഇങ് വരുമായിരുന്നുള്ളു ”
” ഏതെങ്കിലും വർക്ക് ഷോപ്പിലോ …. പുതിയ വണ്ടിയ മൈരേ സർവീസ് സെന്ററിൽ തന്നെ കാണിക്കണം ”
” ശെരി നീ വാ ഇപ്പോൾ തന്നെ കാണിക്കാം ”
അവൻ വണ്ടിയിൽ കയറാൻ ഒരുങ്ങിയപ്പോൾ ഞാൻ അവനെ തടഞ്ഞു കൊണ്ട് പറഞ്ഞു.
” ഇനി നീ വണ്ടി എടുക്കണ്ട …… ഇറങ്ങ് ”
അവൻ വണ്ടിയിൽ നിന്ന് ഇറങ്ങിയപ്പോൾ ഞാൻ വണ്ടിയിൽ കയറി ഇരുന്നു. രോഹിത് രേഷ്മയെ നോക്കി പറഞ്ഞു.
” ഡി ഒന്ന് വെയിറ്റ് ചെയ്യണേ …. പോകല്ലേ …… ഞാൻ നിന്നെ വിളിക്കാം ”
അവൻ വണ്ടിയിൽ കയറിയപ്പോൾ ഞാൻ വണ്ടി സെക്രട്ടറിയെറ്റിന് അടുത്തേക്ക് വണ്ടി വിട്ടു. ഇങ്ങോട്ട് വന്നപ്പോൾ ഞാൻ അവിടെ ഒരു റോയൽ എൻഫീൽഡ് ഷോറും കണ്ടായിരുന്നു. ഞാനും രോഹിത്തും അവിടെ ചെന്ന് അനേഷിച്ചപ്പോൾ. അവിടെ സർവീസ് ചെയ്യില്ല അത് ഷോറും മാത്രം ആണെന്ന് പറഞ്ഞു. അവരുടെ തന്നെ സർവീസ് സെന്റർ തൈക്കട് ഉണ്ട് അങ്ങോട്ട് കൊണ്ട് പോകാൻ പറഞ്ഞു. ഞാൻ രോഹിത്തിനെ ഒന്ന് നോക്കികൊണ്ട് വണ്ടി സ്റ്റാർട്ട് ചെയ്‌തു. വണ്ടി ഓടുമ്പോൾ ചെറിയ ശബ്ദം കേൾക്കുന്നുണ്ടായിരുന്നു. അമ്മയോട് എന്ത് പറയും എന്ന് ഞാൻ ആലോചിച്ചു. ഞാൻ അല്ല ഓടിച്ചത് എന്ന് പറഞ്ഞാലും അമ്മ വിശ്വസിക്കില്ല. എന്നെ കുറിച്ചുള്ള അമ്മയുടെ ആതി വർധിക്കുകയെ ഉള്ളു.
തൈകാട് വണ്ടി കൊടുത്തപ്പോൾ അവർ വണ്ടി കിട്ടാൻ ഈവെനിംഗ് ആകും എന്ന് പറഞ്ഞു . റെഡി ആകുമ്പോൾ വിളിക്കാം എന്ന് പറഞ്ഞു അവർ എന്റെ ഫോൺ നമ്പർ വാങ്ങി. അപ്പോൾ കിരൺ എന്റെ ഫോണിലോട്ട് വിളിച്ചു. ഞാൻ ഫോൺ രോഹിത്തിനെ കാണിച്ചു കൊണ്ട് അവനെ വല്ലാതൊന്ന് നോക്കി.
” ഇങ്ങ് എടുക്ക് ഞാൻ സംസാരിക്കാം ”
എന്ന് പറഞ്ഞു കൊണ്ട് അവൻ ഫോൺ എന്റെ കയ്യിൽ നിന്നും വാങ്ങി.
” ഡാ ഞാൻ കാര്യം ഒക്കെ പറഞ്ഞിട്ടുണ്ട് …. നീ ഒന്ന് സമാദാനപെട് ജീവൻ പോണ കാര്യം ഒന്നും അല്ലല്ലോ ”
രോഹിത് എന്നെ സമാദാനപ്പെടുത്താൻ നോക്കി.
” ഇനി വൈകുന്നേരം വരെ എന്ത് ചെയ്യും…….. പടത്തിന് കേറിയാലോ ”
” നീ ഒന്ന് പോയെ നമ്മുക്ക് ഇവിടെ ഇരിക്കാം വണ്ടി ശെരിയാവുമ്പോൾ .. നമുക്ക് അവന്മാരുടെ അടുത്തേക്ക് പോകാം. അവരെ ഒന്ന് കാണുക എങ്കിലും ചെയ്യണം ”
” നീ വടേ ”
അവൻ എന്നെയും കൂട്ടി കിഴക്കേകോട്ട ബസിൽ കേറി. ഞങ്ങൾ ബസിൽ നിന്നും ഇറങ്ങുമ്പോൾ ശ്രുതിയും രേഷ്മയും അവിടെ ഉണ്ടായിരുന്നു. രേഷ്മ ഷാൾ ഒക്കെ അഴിച്ചു മാറ്റിയിട്ടുണ്ട്. പക്ഷെ ശ്രുതി അപ്പോഴും മുഖം മറച്ചു ആണ് നിന്നിരുന്നത്. ഇവൾക്ക് ഇനി തലക്ക് അസുഖം വല്ലതും ഉണ്ടോ ഞാൻ എന്നോട് തന്നെ ചോദിച്ചു.
