✍🏻✍🏻സങ്കീര്‍ണം✍🏻✍🏻

” വീണ മോനോട് സൂചിപ്പിച്ചിട്ടുണ്ടോ എന്ന് എനിക്ക് അറിയില്ല എങ്കിലും ഞാൻ പറയാം. ഞാനും വീണയും ഒരുപാട് ആലോചിച്ച് എടുത്ത തീരുമാനം ആണ്‌….. ഞാനും വീണയും വിവാഹം കഴിക്കാൻ തീരുമാനിച്ചു “
ഇടിത്തി വെട്ടിയത് പോലെയാണ് ഞാൻ ഏത് കേട്ടത്. എന്നെ പോലെ ശ്രുതിയും ഞെട്ടി.

” അങ്കിൾ എന്താ പറഞ്ഞത് ”

” അതെ മോനെ മോൻ കേട്ടത് ശെരി ആണ്..ഞങ്ങൾ വിവാഹം കഴിക്കാൻ തീരുമാനിച്ചു ”

” നടക്കില്ല അങ്കിളേ വേറെ എന്താ അംഗിളിന് പറയാൻ ഉള്ളത് ”

ഞാൻ പറഞ്ഞു തുടങ്ങിയപ്പോൾ അമ്മ എന്റെ കൈ പിടിച്ചു എന്നെ തടഞ്ഞു എന്നിട്ട് എന്റെ കൈ പിടിച്ചു അമ്മയുടെ വയറിൽ വെച്ചുകൊണ്ട് പറഞ്ഞു.

” നിനക്ക് ഒരു അനിയനോ അനിയത്തിയോ എന്റെ വയറ്റിൽ വളരുന്നുണ്ട് മോനെ ”

ഞാൻ അവിടെ നിന്ന് ചാടി എഴുന്നേറ്റു. എനിക്ക് തലചുറ്റുന്നത് പോലെ തോന്നി. ഞാൻ പെട്ടെന്ന് വീട്ടിൽ നിന്ന് ഇറങ്ങി എങ്ങോട്ടെന്ന് ഇല്ലാതെ ബുള്ളെറ്റ് ഓടിച്ചു. ഫോണിൽ അമ്മയും ശ്രുതിയും മാറിമാറി വിളിക്കുന്നുണ്ടായിരുന്നു. അമ്മക്ക് പുതിയൊരു ജീവിതം ഉണ്ടാകണം എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു പക്ഷെ ഇത്‌ എനിക്ക് അംഗീകരിക്കാൻ കഴിഞ്ഞില്ല. എല്ലാം ഒത്ത് കേട്ടപ്പോൾ എനിക്ക് എന്ത് സംഭവിച്ചെന്ന് ഒരു പിടിയും കിട്ടുന്നില്ല. അന്ന് മുഴുവൻ അലഞ്ഞു തിരിഞ്ഞു നടന്ന ശേഷം രാത്രി ഏറെ വൈകി ഞാൻ വീട്ടിൽ കേറി അമ്മ അവിടെ എന്നെ കത്ത് ഇരുപ്പുണ്ടായിരുന്നു. ഞാൻ അമ്മയോട് ഒന്നും മിണ്ടാതെ റൂമിലേക്ക് കേറാൻ ഒരുങ്ങി. അപ്പോൾ അമ്മ എന്നെ വിളിച്ചു.

” മോനെ ചോർ എടുത്ത് വെച്ചിട്ടുണ്ട് …. നീ ഇന്ന് ഒന്നും കഴിച്ചു കാണില്ലല്ലോ വന്നിരുന്നു കഴിക്ക് ”

എനിക്ക് എന്തോ അമ്മയുടെ വിളി നിരസിക്കാൻ തോന്നിയില്ല. ഞാൻ അവിടെ ഇരുന്നപ്പോൾ അമ്മ എനിക്ക് ചോറ് വിളമ്പി തന്നു.

” നീ മുമ്പ് പറയാറുണ്ടായിരുന്നല്ലോ എന്നെ ആരെയെങ്കിലും കൊണ്ട് കല്യാണം കഴിപ്പിച്ചിട്ട് വേണം നിനക്ക് അല്ല ഇന്ത്യ റൈഡ് പോകാൻ എന്ന് ”

ഞാൻ അമ്മയെ ഒന്ന് നോക്കി.

” എനിക്ക് അറിയാം നിനക്ക് ഇത്‌ പെട്ടെന്ന് അംഗീകരിക്കാൻ പറ്റില്ലെന്ന്….. പിന്നെ അത് അത് അങ്ങ് സംഭവിച്ചു പോയി…. നിന്റെ അച്ഛനും ആയി ഒളിച്ചോട്ടവും കല്യാണവും മറ്റ് പ്രേശ്നങ്ങളും ആയി കഴിയുമ്പോൾ ഏറെ വൈകിയാണ് നീ എന്റെ വയറ്റിൽ ഉണ്ടെന്ന് അറിയുന്നത്. അന്ന് ഇനിയുള്ള ജീവിതം എന്താകും എന്ന് ചിന്തിച്ചിരിക്കുമ്പോൾ ആണ്‌ നീ നമ്മുക്ക് ഒരു ആശ്വാസമയി വന്നത്. ഇന്നിപ്പോൾ അത് പോലെ ഞാൻ ഗർഭിണി ആണ്‌. ആദ്യം അറിഞ്ഞപ്പോൾ അബോർഷൻ ചെയ്യാം എന്ന വിചാരിച്ചത് . പക്ഷെ എനിക്ക് അതിന് കഴിഞ്ഞില്ലാ. ഞാൻ കണ്ടില്ലെങ്കിലും എന്നെ അമ്മേ എന്ന് വിളിച്ചില്ലെങ്കിലും. നിന്നെ പോലെ ഇവനും എനിക്ക് മകൻ ആണ്‌ “
ഞാൻ കഴിച്ചു എണീക്കുമ്പോൾ അമ്മ എന്നെ ഒന്ന് നോക്കി ഞാൻ അമ്മയെ നോക്കി ഒന്ന് ചിരിച്ചു.

പിറ്റേന്ന് അമ്മയുടെ കൂടെ ഞാനും ഹോസ്പിറ്റലിൽ പോയി. പ്രായത്തിന്റെ റിസ്കുകൾ പറഞ്ഞ് ഡോക്ടർ അമ്മയെ പേടിപ്പിച്ചെങ്കിലും അമ്മ ഉറച്ച മനസോടെ പ്രേസവിക്കാൻ തയ്യാറാണെന്ന് ഡോക്ടറോട് പറഞ്ഞു.

അമ്മയുടെ ആ തീരുമാനം ചിലപ്പോൾ എനിക്ക് ശ്രുതിയെ ഇഷ്ടം ആണെന്ന് അറിഞ്ഞാൽ ചിലപ്പോൾ മാറുമെന്ന് ഞാൻ പേടിച്ചു.

ഓരോന്ന് ആലോചിച്ചുഇരുന്നപ്പോൾ ആണ്‌ ശ്രുതി ഫോൺ വിളിക്കുന്നത്.

” ഹലോ ”

” നീ എന്താ എന്റെ ഫോൺ എടുക്കാത്തത്… ഞാൻ എന്ത് ചെയ്തു ”

” നീ നിന്റെ അച്ഛനോട് നമ്മുടെ കാര്യം പറഞ്ഞായിരുന്നോ ”

” ഇല്ല അത് പറയാൻ തുടങ്ങുമ്പോൾ ആയിരുന്നു…. അച്ഛൻ ഇത്‌ പറഞ്ഞത്…. സത്യം പറഞ്ഞാൽ ആദ്യം അച്ഛൻ കല്യാണം കഴിക്കാൻ തീരുമാനിച്ചതിൽ എനിക്ക് സന്തോഷം ആണ്‌ തോന്നിയത്.. പക്ഷെ പെണ്ണ് ആരാണെന്ന് നിന്റെ വീട്ടിൽ വന്നപ്പോഴാ അറിയുന്നത്….. നീ അമ്മയോട് പിന്നെ മിണ്ടിയോ ”

” അമ്മയെ ഇത്രയും സന്തോഷത്തിൽ ഞാൻ ഇതിന് മുൻപ് കണ്ടിട്ടില്ല….നീ നിന്റെ അച്ഛനോട് നമ്മുടെ കാര്യം പറയണ്ട…. അവർ തീരുമാനിച്ചത് പോലെ കാര്യങ്ങൾ നടക്കട്ടെ ”

കുറച്ചു ദിവസങ്ങൾ കഴിഞ്ഞ് ശ്രീധർ സാറും അമ്മയും ആയുള്ള വിവാഹം രജിസ്റ്റർ ഓഫീസിൽ വെച്ച് നടന്നു. ഞാനും ശ്രുതിയും സാക്ഷി ഒപ്പിട്ടു. അതിനു ശേഷം ഒരു ക്ഷേത്രത്തിൽ പോയി രണ്ടുപേരും മലയിട്ടു. അമ്മയുടെ ഹോസ്പിറ്റൽ ശ്രുതിയുടെ വീടിന് അടുത്ത് ആയിരുന്നു. പിന്നെ കല്യാണം കഴിഞ്ഞു അവരുടെ വീട്ടിൽ ആണ്‌ അമ്മ പോയത്. അമ്മയുടെ നിർബന്ധപ്രേകരം ഞാനും അവിടെ ചെന്ന് നിന്നു. പക്ഷെ ആ വീട്ടിൽ കഴിയുന്ന ഓരോ നിമിഷവും ഞാൻ വീർപ്പുമുട്ടുകയായിരുന്നു. ശ്രുതിയെ ഒരു പെങ്ങളെ പോലെ കാണാൻ എനിക്ക് ആയില്ല ആകുകയും ഇല്ല.. അവൾക്കും അത് പോലെ തന്നെ. ചില സമയങ്ങളിൽ അമ്മയോട് എനിക്ക് വെറുപ്പ് തോന്നി . അവരുടെ വീർത്തുവരുന്ന വയറിൽ ചവിട്ടാൻ പലപ്പോഴും തോന്നി. എന്റെ മനസ് എന്റെ പിടി വിടാൻ തുടങ്ങിയിരുന്നു.
ഒരു ദിവസം ഞങ്ങൾ നാലുപേരും ഇരുന്ന് ഉണുകഴിക്കുക ആയിരുന്നു. അപ്പോൾ ശ്രുതിയുടെ അച്ഛൻ അവളോട് പറഞ്ഞു.

” മോളെ ചേട്ടന് പൊരിച്ചമീൻ ഇട്ട് കൊടുക്ക് ”

അത് കേട്ട ഞാൻ പെട്ടെന്ന് കസേരയിൽ നിന്ന് എഴുന്നേറ്റു. എന്നിട്ട് പ്ലേറ്റിൽ നോക്കികൊണ്ട് പറഞ്ഞു.

” നിങ്ങളുടെ സന്തോഷത്തിന് ആണ്‌ ഞാൻ ഇത്‌ വരെ നിങ്ങളുടെ കൂടെ നിന്നത്…. പക്ഷെ എന്നെ കൊണ്ട് ആവുന്നില്ല ….. എനിക്ക് കുറച്ച് സമയം വേണം….. അത് വരെ ഞാൻ എന്റെ വീട്ടിൽ നിന്നോളം ”

എന്നിട്ട് കൈകഴുകി എന്റെ ഡ്രസ്സ്‌ പാക്ക് ചെയ്‌തു. അപ്പോയെക്കും ശ്രുതി അവിടേക്ക് വന്നു.

” നീ പോകുക ആണോ ”

” എനിക്ക് വയ്യ …… ഇവിടെ എനിക്ക് വീർപ്പുമുട്ടുന്നു…. ആവരെങ്കിലും സന്തോഷത്തോടെ കഴിയട്ടെ…. ഇനി ചിലപ്പോൾ നമ്മൾ തമ്മിൽ കണ്ടെന്നു വരില്ല ” *………………………..* പോം പോം പോം…..

നീട്ടിയുള്ള ഹോണടികൾ കേട്ടാണ് ഞാൻ ഓർമകളിൽ നിന്നും തിരിച്ചു വന്നത്.

ഞാൻ ആശ്രമത്ത് ചെല്ലുമ്പോൾ ശ്രുതി അവിടെ ഉണ്ടായിരുന്നു. ഞാൻ വണ്ടി ഓതുക്കി അവളുടെ അടുത്തേക്ക് ചെന്നു.

“ഇതെന്താ നാട് വിടാൻ പോകുക ആണോ ”

” ഇല്ല ഒരു ജോലി ശെരിയായിട്ടുണ്ട്…. കുറച്ച് നാൾ ഇവിടെന്ന് മറി നിൽക്കുന്നതാ നല്ലതെന്ന് തോന്നുന്നു ”

” നമ്മൾ തെറ്റ് ഒന്നും ചെയ്തിട്ടില്ലല്ലോ പിന്നെ എന്തിനാ നീ ഒളിച്ചോടുന്നത് ”

” ഒളിച്ചോടുന്നത് അല്ല …. കുറച്ച് നൾ ഇവിടെന്ന് മറി നിൽക്കണം അല്ലെങ്കിൽ കാര്യങ്ങൾ എന്റെ കൈ വിട്ട് പോകും ”

” ഞാനും വരട്ടെ നിന്റെ കൂടെ ”

” എന്തിന് വേണ്ട ……. നീ അമ്മയോട് ഒന്നും പറയണ്ട …. എന്നെ വിളിക്കുമ്പോൾ ഞാൻ എന്തേലും പറയാം…….. ഇത്‌ പറയാൻ ആണോ നീ വരാൻ പറഞ്ഞത് ”

” അല്ല….. രേഷ്മയുടെ കല്യാണം ആണ്‌ അടുത്ത മാസം ”

” രോഹിത്ത് എന്നോട് ഒന്നും പറഞ്ഞില്ലല്ലോ ”

Leave a Reply

Your email address will not be published. Required fields are marked *