✍🏻✍🏻സങ്കീര്‍ണം✍🏻✍🏻 1

” മാഡം കുറച്ച് നേരം ഒന്ന് വെയിറ്റ് ചെയ്യണം …. ഇന്നല്ലേ ഈവെനിംഗ് ആണ് വണ്ടി എത്തിയത് ….. പാർട്സ് എല്ലാം ഫിറ്റ്‌ ചെയ്തു. കുറച്ച് ഫോര്മാലിറ്റിസ് കൂടി ഉണ്ട്‌ ”

” നിങ്ങൾ എന്നോട് ഇന്നലെ വരാൻ അല്ലെ പറഞ്ഞത്.. പിന്നെ വിളിച്ചു പറഞ്ഞു ഇന്ന് വരാൻ…. ഇപ്പോൾ വെയിറ്റ് ചെയ്യാൻ പറയുന്നോ ”

” സോറി മാഡം സോറി ”

അമ്മയോട് കൊറേ സോറിയും പറഞ്ഞു അയാൾ പോയപ്പോൾ ഞാൻ അമ്മയോട് ചോദിച്ചു.

” എന്താ അമ്മേ ഇത്‌ …… അമ്മ എന്തിനാ ചൂട് ആവുന്നത് ”

” പിന്നെ അവൻ ഒരു ഉറപ്പും ഇല്ലാതെ വെറുതെ മനുഷ്യനെ മെനകെടുപ്പിക്കുന്നത് എന്തിനാ……………. നീ കുറെ നാൾ ആയില്ലേ ഒരു ബൈക്ക് വേണമെന്ന് പറയുന്നു….. അത്‌ റിസൾട്ട്‌ വരുന്നതിന് മുൻപ് തന്നെ വാങ്ങി തരണം എന്നുണ്ടായിരുന്നു….. ഇപ്പോൾ തരുമ്പോൾ നീ വിചാരിക്കും നീ ഡിഗ്രി നല്ല പേർസൻറ്റെജിൽ പാസ്സായത് കൊണ്ട് വാങ്ങി തരുന്നത് ആകും എന്ന്….. ഇപ്പോയാടാ ക്യാഷ് സെറ്റ് ആയത്. ”

” അത്‌ കുഴപ്പംമില്ലമേ എനിക്ക് അറിയാവുന്നതല്ലേ നമ്മുടെ കാര്യങ്ങൾ ”

ആ സമയത്ത് ഇപ്പോഴത്തെ പോലെ ചവറുപോലെ ബുള്ളെറ്റ് എല്ലാവരുടെകയ്യിലും ഇല്ലായിരുന്നു. വിന്റെജ് ബുള്ളറ്റുകൾ മാത്രം വളരെ കുറച്ചു പേരുടെകയ്യിൽ ഉണ്ടായിരുന്ന സമയം . സെൽഫ് സ്റ്റാർട്ടും മറ്റുമായി ബുള്ളെറ്റ് വീണ്ടും നിറത്ത് കിഴടക്കി തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളു.

ഷോറൂമിൽ നിന്ന് തിരിച്ചു അമ്മയെയും കൊണ്ട് കൂടു കൂടു ശബ്ദത്തിന്റെ അഗമ്പടിയോടെ ബുള്ളറ്റിൽ വരുമ്പോൾ എനിക്ക് ലോകം കിഴടക്കിയ സന്തോഷം ആയിരുന്നു.

അന്ന് ഞാൻ ഫേസ്ബുക്കിൽ എന്റെ പ്രൊഫൈൽ പിക് മാറ്റി. അമ്മയും ഞാനും ഞങ്ങളുടെ ബുള്ളറ്റിൽ ഇരിക്കുന്ന ഫോട്ടോ ആയിരുന്നു അത്. ഫോട്ടോക്ക് താഴെ ഒരുപാട് കമന്റ്കൾ വന്നു. കോളേജിലെ എന്റെ കുട്ടുകാർ ആയിരുന്നു.

“അളിയാ നിനക്ക് ഷോകേസിൽ വെക്കാൻ ആണോ അത്‌ “
” നീ ബുള്ളെറ്റ് എടുത്ത. ഞാൻ വിചാരിച്ചു നീ വല്ല ആക്ടിവ ആയിരിക്കും എടുക്കുന്നത് എന്ന് ”

ഞാൻ അതൊന്നും കാര്യമാക്കിയില്ല. കാരണം ഞാൻ ഇതുപോലെ മുമ്പും കെട്ടിട്ടുള്ളതാ. ഞാൻ കോളേജിൽ പഠിക്കുന്ന സമയത്ത് പോലും അവമ്മാരോടൊപ്പം കറങ്ങാൻ ഒന്നും പോയിട്ടില്ല.

പക്ഷേ അന്ന് ഫേസ്ബുക്ക്‌ ഗ്രുപ്പിൽ കയറി ഞാൻ അവരെ വെല്ലുവിളിച്ചു. ഇനി നിങ്ങൾ എങ്ങോട്ടെങ്കിലും ട്രിപ്പ് പോണെങ്കിൽ പറയണം . അന്ന് എന്റെ ചിലവ് ആയിരിക്കും എന്നൊക്കെ.

പക്ഷെ പിന്നീട് അവർ വിളിച്ചപ്പോൾ ഒന്നും പല കാരണങ്ങളാൽ എനിക്ക് അവരോടൊപ്പം പോകാൻ പറ്റിയില്ല.

കുറച്ചു നാളുകൾക്ക് ശേഷം വാട്സാപ്പിൽ പുതിയ ഗ്രുപ്പിൽ ഞാൻ ആഡ് ആയി. ഞാൻ അതിൽ കയറി നോക്കി.

“ഡേയ് നമ്മളിൽ പലരും ഉപരിപഠനത്തിനായും ജോലിക്കയും ഇവിടേം വിട്ട് പോകാൻ ഒരുങ്ങുക ആണ്. ഇപ്പോയെങ്കിലും നമ്മൾ മുമ്പ് പ്ലാൻ ചെയ്ത ട്രിപ്പ് പോണ്ടേ ”

” ഇനി അത്‌ നടക്കും എന്ന് തോന്നുന്നില്ല അളിയാ ”

” മോണ്ടി പറയാതെടെ”

” അല്ലടാ ഇനി അതൊന്നും നടക്കില്ല ”

” അങ്ങനെ ആണെങ്കിൽ ഒരു ഒൺ ഡേ ട്രിപ്പ് പ്ലാൻ ചെയ് അതും നാളെ തന്നെ….. പിന്നത്തേക്ക് വെച്ചാൽ അതും നടക്കില്ല ”

” ഒക്കെ പ്ലാൻ ഞാൻ പറയാം .നാളെ രാവിലെ നമ്മൾ തെന്മല വഴി റോസ്മാല പോകുന്നു പിന്നെ പലരുവി ”

” റോസ് മലയോ….. പോടെ അങ്ങോട്ട് പോകാൻ നല്ലരു വഴി പോലും ഇല്ല… നടുവൊടിയും ”

” വഴി ഇപ്പോൾ കുഴപ്പം ഇല്ല നല്ലൊരു ഓഫ്‌റോഡ് എക്സ്പിരിയൻസ് ആയിരിക്കും.”

” ഒക്കെ അപ്പൊ അത്‌ ഫിക്സ്…അപ്പൊ ആരെക്കെ ഉണ്ട്‌ ”

” ഡാ വരുൺ …. മുങ്ങൽവിദക്ത നീ കാണുമോ ”

അത്രയും നേരം മിസ്സേജുകൾ കണ്ടിട്ടും റിപ്ലൈ അയക്കാതിരുന്ന ഞാൻ എന്റെ പേര് മെൻഷൻ ആയതേടെ വേറെ വഴി ഇല്ലാതെ മെസ്സേജ് അയച്ചു.

“ഇല്ലെടാ…. നാളെ ഞാൻ ഫ്രീ അല്ല ”

” നീ എന്ന ഫ്രീ ആയിട്ടുള്ളത് “
” ഇല്ലെടാ … നാളെ യൂണിവേഴ്സിറ്റിയിൽ പോണം”

” എന്തിന് ”

” സർട്ടിഫിക്കറ്റിന് അപേക്ഷ കൊടുക്കണം ”

” സർട്ടിഫിക്കറ്റ് കിട്ടിയില്ലേ ഇതുവരെ ”

” ഇല്ലെടാ എനിക്ക് മാർക്ക്‌ ലിസ്റ്റ് കിട്ടിയതേ ഉള്ളു… മാർക്ക്‌ ലിസ്റ്റ് കിട്ടിയിട്ടല്ലേ സർട്ടിഫിക്കറ്റിന് അപേക്ഷിക്കാൻ പറ്റു ”

Leave a Reply

Your email address will not be published. Required fields are marked *