” നിങ്ങൾ അന്ന് തിരിച്ചു ചെന്നപ്പോൾ റൂമിൽ അവൾ ഉണ്ടായിരുന്നോ ”
” നീ എവിടേം കൊണ്ടടാ കേൾക്കുന്നത്……….. അവൻ അവസാനം ആരാണ് ആ പെണ്ണ് എന്ന് ഞങ്ങളോട് പറഞ്ഞു ”
” ആര് ”
“+++****@”
ഒരു ഡിസിഎം ഞങ്ങളെ പാസ് ചെയ്തുപോയ ശബ്ദം കാരണം ഞാൻ ആ പേര് കേട്ടില്ല. പിന്നീട് അവൻ ആ നടിയുടെ പേര് പറഞ്ഞു.മലയാളത്തിൽ ചെറിയ റോളുകളിൽ കരിയർ തുടങ്ങിയ അവൾ തമിഴിൽ പോയി ഒരു സൂപ്പർ ഹിറ്റ് പടത്തിൽ അഭിനയിച്ചതിന് ശേഷം മലയാളത്തിൽ നായിക ആയി തിരിച്ചു വന്നിട്ടുണ്ടായിരുന്നു.
” പോടാ “
” അതല്ലേ അവൻ വേറെ ആരുടെ പേര് പറഞ്ഞാലും ഞങ്ങൾ വിശ്വസിക്കുമായിരുന്നു. പക്ഷെ അവൾ .. അത് ഒരിക്കലും നടക്കില്ല …. തള്ളുന്നതിന് ഒക്കെ ഒരു പരിതി ഇല്ലേ….. ഞങ്ങൾ പിന്നെ ഇതും പറഞ്ഞു അവനെ ചുമ്മാ എരി കേറ്റും ”
ഞങ്ങൾ സിറ്റിയിൽ കയറികഴിഞ്ഞപ്പോൾ റോഡിൽ നല്ല തിരക്ക് ഉണ്ടായിരുന്നു. ഞാൻ റോഡ് നോക്കി വണ്ടി ഓടിക്കാൻ തുടങ്ങി. എന്റെ മനസ്സിൽ രോഹിത് പറഞ്ഞ കാര്യങ്ങൾ ആയിരുന്നു. എന്തായിരിക്കും അന്ന് ശരിക്കും സംഭവിച്ചിരിക്കുക.. ഹാ ഇന്ന് കിരണിനോട് നേരിട്ട് തന്നെ ചോദിക്കാം.
‘ഡാ കേശവദാസപുരം വഴി പോ കേട്ട ”
ഉള്ളൂർ എത്തിയപ്പോൾ രോഹിത് എന്റെ ചെവിയിൽ പറഞ്ഞു.
” അല്ലെങ്കിലും മെഡിക്കൽ കോളേജ് വഴി പോകുന്നില്ല ”
” അതല്ല എനിക്ക് അവിടെ ഒന്ന് ഇറങ്ങണം ”
” നിനക്ക് പാളയത് ആണ് പോണ്ടത് എന്നല്ലേ പറഞ്ഞത് ”
” ഇല്ലെടാ ഇപ്പോഴാ മെസ്സേജ് വന്നത് ”
” ആരുടെ മെസ്സേജ്…… ഡാ ഞാൻ യൂണിവേഴ്സിറ്റിയിൽ കേറുമ്പോൾ നിന്നെ സഫല്യത്തിൽ ആക്കാം എന്ന ഞാൻ വിചാരിച്ചത്… കിരണിന്റെ ഫീസ് അടക്കാൻ ”
” ഡാ ഞാൻ ലേറ്റ് ആകില്ല…. നീ പൈസ എന്റെ കയ്യിൽ ത ഞാൻ ഇവിടെന്ന് ബസ്സ് കേറി അങ്ങ് വന്നോളാം… നീ യൂണിവേഴ്സിറ്റിയിൽ നിന്ന് ഇറങ്ങുമ്പോൾ ഞാൻ സഫല്യത്തിൽ ഉണ്ടാകും ”
ഞാൻ കേശവദാസപുരം കഴിഞ്ഞു എൽ.ഐ.സിയുടെ മുന്നിൽ അവനെ ഇറക്കി യൂണിവേഴ്സിറ്റിയിലേക്ക് വണ്ടി വിട്ടു. യൂണിവേഴ്സിറ്റിയിൽ പാസ് എടുക്കാൻ നല്ല തിരക്ക് ഉണ്ടായിരുന്നു. ഒരുവിധം പാസ് എടുത്ത് ഡിപ്പാർട്ട്മെന്റിൽ കേറി . ആരുടെയോ ഭാഗ്യം കൊണ്ട് പിന്നീട് പെട്ടെന്ന് തന്നെ കാര്യങ്ങൾ എല്ലാം നടന്നു.
എല്ലാം കഴിഞ്ഞു യൂണിവേഴ്സിറ്റിക്ക് പുറത്ത് വന്ന ഞാൻ രോഹിത്തിനെ വിളിച്ചു. അവൻ ഫോൺ എടുക്കുന്നില്ല. വീണ്ടും വിളിച്ചു . അവനെ കിട്ടിയില്ല. ഞാൻ എന്തായാലും സഫല്യത്തിൽ പോയി നോക്കാൻ തീരുമാനിച്ചു.
ഞാൻ സഫല്യത്തിൽ എത്തുമ്പോൾ രോഹിത്തിന്റെ കാൾ വന്നു.
” ഹലോ….. നീ ഇത് എവിടെടെ “
” ഡാ ഞാൻ എത്തി ബസ് സിഗ്നലിൽ കിടക്കുകയാ ”
രോഹിത് ബസ് ഇറങ്ങി വരുമ്പോൾ കൂടെ രണ്ട് പെൺകുട്ടികളും ഉണ്ടായിരുന്നു. ആ സമയത്ത് പെൺകുട്ടികൾ ഷാൾ തലവഴി ചുറ്റി മുഖം മറച്ചു ബൈക്ക്ന് പിന്നിൽ ഇരുന്ന് പോകാറുണ്ടായിരുന്നു. അവന്റെ കൂടെ വന്ന രണ്ട് പെൺകുട്ടികളും അതുപോലെ മുഖം മറച്ചിരുന്നു. ഞാൻ അവരെ
ഒന്ന് നോക്കിയിട്ട് . രോഹിതിന്റെ അടുത്ത് പറഞ്ഞു.
” ഡാ എവിടെ പോയി കിടക്കുക ആയിരുന്നടാ….. ക്യാഷ് ഇങ് എടുത്തേ ”
ഞാൻ അവന്റെ കയ്യിൽ നിന്നും ക്യാഷ് വാങ്ങി ബിൽഡിങ്ങിലേക്ക് കേറാൻ ഒരുങ്ങിയപ്പോൾ രോഹിത് പിന്നിൽ നിന്ന് വിളിച്ചു.
” ഡാ ഒന്ന് നിന്നെ ”
” എന്താടാ ”
” ഡാ നിന്റെ ബൈകിന്റെ കീ ഒന്ന് തന്നെ ”
” നീ എവിടെ പോണ്…… ഡാ നിൽക്ക് അധികം തിരക്ക് ഇല്ലെങ്കിൽ ഇത് ഇപ്പോൾ കഴിയും…. നമുക്ക് ഒരുമിച്ച് പോകാം ”
” ഡാ പ്ലീസ്….. ഞാൻ ഇവളെ ആദ്യമായിട്ടാ നേരിൽ കാണുന്നത് നാറ്റിക്കരുത് ”
അവൻ എന്റെ ചെവിയിൽ പറഞ്ഞു. ഞാൻ അവനെ ഒന്ന് നോക്കിയപ്പോൾ അവൻ ആ പെൺകുട്ടികളെ അടുത്തേക്ക് വിളിച്ചു അപ്പോൾ അതിൽ ഒരുത്തി ഞങ്ങളുടെ അടുത്തേക്ക് വന്നു.
” ഡാ ഇത് രേഷ്മ എന്റെ ലവ്വർ ആണ്… ”
ഞാൻ ആ പെൺകുട്ടിയെ നോക്കി. അവൾ മുഖം അപ്പോഴും മറച്ചിരിക്കുക ആണ്. മുഖം കാണിക്കാതെ ഉള്ള പരിജയപെടുത്തൽ . പക്ഷെ ഞാൻ അതൊന്നും ശ്രെദ്ധിച്ചില്ല. അപ്പോയെക്കും അവൻ എന്റെ കയ്യിൽ നിന്നും കീ വാങ്ങി.
