✍🏻✍🏻സങ്കീര്‍ണം✍🏻✍🏻 1

” എന്നെ ആരും കൊണ്ട് പോണം എന്നില്ല ”

ഞാൻ എന്തെങ്കിലും പറഞ്ഞാൽ അവൾ ചിലപ്പോൾ വണ്ടിയിൽ നിന്നും എടുത്ത് ചാടും എന്ന് ഉറപ്പുള്ളത് കൊണ്ട് ഞാൻ ഒന്നും മിണ്ടിയില്ല.
ഇടക്ക് അവളുടെ അച്ഛൻ അവളെ ഫോണിൽ വിളിച്ചു ഞാൻ വണ്ടി സൈഡ് ആക്കി നിർത്തി.

” ഹാ അച്ഛാ…. വരുണിന്റ കൂടെ ആണ്‌ പോകുന്നത്….. സൂക്ഷിച്ചോളാം……. ഹാ ഞാൻ കൊടുക്കാം ”

അവൾ ഫോൺ എന്റെ നേരെ നീട്ടി.

ഞാൻ ഫോൺ വാങ്ങി ചെവിയിൽ വെച്ചു.

” ഹാ വരുൺ നിങ്ങൾ ഇവിടെ എത്തി ”

” ഞങ്ങൾ ഉടൻ എത്തും ”

” അവൾ കുറച്ച് വായാടി ആണ്‌ അവളെ ഒന്ന് സഹിച്ചേക്കണേ ”

” ഹാ ശെരി ”

അയാളെ എന്ത് വിളിക്കണം എന്ന് അറിയാതെ ഞാൻ പരുങ്ങി. ഫോൺ കട്ട്‌ ചെയ്തു വീണ്ടും യാത്ര തുടരുമ്പോൾ ഞാൻ അവളോട് ചോദിച്ചു.

” നിന്റെ അച്ഛന് നിന്നെ നല്ല കാര്യം ആണല്ലോ …. ഒറ്റ മോൾ ആണോ ”

” അച്ഛന് ഞാൻ മാത്രമേ ഉള്ളു…. എന്നെ വളർത്തിയത് ഒക്കെ അച്ഛൻ ആണ്‌ ”

” അപ്പൊ അമ്മയോ ”

” അമ്മ എനിക്ക് രണ്ട് വയസുള്ളപ്പോൾ ആരുടെ കൂടെയോ പോയി… അന്ന് തൊട്ട് അച്ഛൻ ആണ്‌ എന്നെ നോക്കിയത് ”

ഞാൻ അമ്മയെ കുറിച്ച് പറയുമ്പോൾ ഇമോഷണൽ ആവുന്നത് പോലെ അവൾ അവളുടെ അച്ഛനെ കുറിച്ച് പറഞ്ഞപ്പോൾ ഇമോഷണൽ ആയി. പിന്നീട് അവൾ കുറെ സംസാരിച്ചു. അവളുടെ അച്ഛൻ പറഞ്ഞത് പോലെ ഒരു വായാടി തന്നെ. അവളുടെ സംസാരവും അച്ഛനോട് ഉള്ള സ്നേഹവും ഒക്കെ അറിഞ്ഞപ്പോൾ എനിക്ക് അവളോട് ചെറിയ ഇഷ്ട്ടം തോന്നി തുടങ്ങി. ശേ അന്ന് ഇവളോട് അങ്ങനെ ഒന്നും പെരുമാറാണ്ടായിരുന്നു. ഞാൻ മനസിൽ പറഞ്ഞു.

ഞങ്ങൾ സെന്ററിൽ എത്തി. ഞങ്ങൾ ഒരേ ഹാളിൽ ഇരുന്ന് ആണ്‌ എക്സാം എഴുതിയത്. എക്സാം എഴുതികൊണ്ടിരിക്കുമ്പോൾ പുറത്ത് നല്ല മഴാ തുടങ്ങി. തെളിഞ്ഞു നിന്ന ആകാശത്തു പെട്ടന്നാണ് ഇരുൾ വന്നത്. ഞങ്ങൾ എക്സാം എഴുതി കഴിഞ്ഞപ്പോൾ മഴ മാറിയിരുന്നു.

ഞാൻ ബൈക്കിൽ കയറിയപ്പോൾ അവൾ എന്റെ പുറകിൽ കയറി ഇപ്പോൾ അവൾ വളരെ ഫ്രീ ആയി ആണ്‌ അവൾ ഇരുന്നത് ബാഗ് പുറകിൽ ആണ് തുക്കിയിരിക്കുന്നത്.
റോഡ് മുഴുവൻ കുണ്ടും കുഴിയും ആയിരുന്നു. കുഴികളിൽ എല്ലാം മഴ വെള്ളവും നിറഞ്ഞിരുന്നു. പെട്ടെന്ന് ഒരു കർ നമ്മളെ പാസ്‌ ചെയ്‌തു പോയി. റോഡിൽ കെട്ടി നിന്നിരുന്ന ചെളിവെള്ളം മുഴുവൻ ഞങ്ങളുടെ പുറത്ത് ആയി. ഞാൻ വണ്ടി ഓതുക്കി നിർത്തി. അവൾ കൈ കൊണ്ട് ദേഹം മുഴുവൻ തട്ടി. പക്ഷെ നമ്മുടെ സഹായത്തിന് പ്രകൃതി വീണ്ടും മഴ പെയ്യിച്ചു. ഞങ്ങൾ നന്നായി നനഞ്ഞു. പക്ഷെ കേറി നിക്കാൻ സ്ഥാലം ഒന്നും ഇല്ലാത്തത് കൊണ്ട് ഞങ്ങൾ മഴ നനഞ്ഞു കൊണ്ട് വണ്ടി ഓടിച്ചു. അവൾ ഇപ്പോൾ എന്നെ പറ്റി ചേർന്ന് ആണ്‌ ഇരിന്നിരുന്നത്. അവളുടെ കൈകൾ എന്നെ ചുറ്റി പിടിച്ചിരുന്നു. അവൾ മുഖം എന്റെ മുതുകിൽ അമർത്തി ഇരുന്നു. അവളുടെ ദേഹം എന്റെ ദേഹത്തിൽ അമർന്നിരുന്നതിനാൽ ആ മഴയത്തും എന്നെ ദേഹം ചൂട് ആയി.

അപ്പോൾ ഞാൻ അടുത്ത് ഒരു കട കണ്ടു. ഞാൻ അതിന് അടുത്ത് വണ്ടി ഓതുക്കി. കടക്ക് മുന്നിൽ അവളെയും കൊണ്ട് കേറി നിന്നു.

” ഇതാണോ നിന്റെ ഉത്തര വാദിത്തം…. ഞാൻ ബസിൽ വന്നിരുന്നെങ്കിൽ ഇത്രയും നനയുക പോലും ഇല്ലായിരുന്നു…. ഇനി മഴ മറി ഞാൻ ഇപ്പോൾ വീട്ടിൽ എത്താൻ ആണ്‌ ”

കടയിൽ കയറി നിന്നപ്പോൾ അവൾ എന്നോട് പറഞ്ഞു. ഞാൻ ഒന്ന് ചിരിക്കുകയെ ചെയ്തുള്ളു. ആ കടക്ക് മുന്നിൽ സ്കൂളിൽ ബാഗും ടോയ്‌സും ഒക്കെ തുക്കിയിരുന്നു. ഞാൻ ആ കടയിലെ ചേട്ടനോട് വിളിച്ചു ചോദിച്ചു.

” ചേട്ടാ റെയിൻ കോട്ട് ഉണ്ടോ ”

” ഇല്ല മോനെ കൊച്ചു പിള്ളേരുടെതെ ഉള്ളു ”

” ഒന്ന് നോക്ക് ചേട്ടാ ”

” ഇല്ല മോനെ….. പിന്നെ ഇവിടെ ടാപ്പിംഗ് തൊഴിലാളികൾ ഇടുന്ന കോട്ടേ ഉള്ളു ….. അതും ഒരുപാട് വലുത് ആണ്‌ ”

” അത്‌ നോക്കട്ടെ ചേട്ടാ ”

അയാൾ അവിടെ ഉണ്ടായിരുന്ന റെയിൻ കോട്ട് എടുത്ത് കാണിച്ചു.

“ഇത്‌ മതി ചേട്ടാ രണ്ടെണ്ണം എടുത്തോ “
” ഒന്നേ ഉള്ളു മോനെ ”

“ഉള്ളത് എടുക്ക് ചേട്ടാ ”

ഞാൻ അത്‌ വേടിച്ചു ശ്രുതിക്ക് കൊടുത്തുകൊണ്ട് മഴയിലേക്ക് ഇറങ്ങി. അവൾ ഇത്‌ ഇട്ടിട്ട് എന്നെ നോക്കി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *