✍🏻✍🏻സങ്കീര്‍ണം✍🏻✍🏻 1

ഞാൻ അവളെ നോക്കാതിരിക്കാൻ പാടുപെട്ടു. അതിന് സിനിമ എന്നെ സഹായിച്ചു. രണ്ടാം പകുതി ഇമോഷണൽ ആയിരുന്നു. ആ പെൺകുട്ടിയുടെ അമ്മയുടെ മരണശേഷം അനിയനെ വളർത്താൻ വേണ്ടി അമ്മചെയ്തിരുന്ന ജോലിക്ക് അവൾ പോകുന്നതും . അവളുടെ സ്വപ്‌നങ്ങൾ എല്ലാം മറന്ന് ജീവിക്കുന്ന അവൾക്ക് ജീവിതത്തിൽ പുതിയ ഒരു വെളിച്ചം വീശുന്നതും ആണ്‌ കഥ. എനിക്ക് എന്തോ ചില കാര്യങ്ങൾ റിലേറ്റ് ചെയ്യാൻ പറ്റി . ഞാൻ എന്തെങ്കിലും കുരുത്തക്കേടുകൾ ചെയ്യുമ്പോൾ അമ്മ . അച്ഛന്റെ മരണശേഷം എന്നെ വളർത്താൻ പെട്ട കഷ്ടപ്പാടുകൾ പറയുമായിരുന്നു. ഞാൻ അതെല്ലാം ഓർത്ത് കരഞ്ഞു പോയിരുന്നു. സിനിമ തീർന്നപ്പോൾ ഞാൻ പെട്ടെന്ന് തന്നെ പുറത്തേക്ക് ഇറങ്ങി. എന്റെ കണ്ണുനീർ മറ്റുള്ളവർ കാണാതെ തുടക്കാൻ ആയിരുന്നു അത്‌. എന്റെ പുറകെ ശ്രുതി ഇറങ്ങി വന്നിരുന്നു. ഞങ്ങൾ എല്ലാവരും തീയേറ്ററിന് പുറത്ത് എത്തിയപ്പോൾ. ശ്രുതി ചോദിച്ചു.
” സിനിമ എങ്ങനെ ഉണ്ടായിരുന്നു ”

” ഹാ കുഴപ്പം ഇല്ലായിരുന്നു ”

രോഹിത്ത് പറഞ്ഞു.

” അതിനു നിങ്ങൾ രണ്ടുപേരും സിനിമ കണ്ടില്ലല്ലോ ”

ശ്രുതി ആത് പറഞ്ഞപ്പോൾ രേഷ്മ അവളെ തടഞ്ഞുകൊണ്ട് പറഞ്ഞു.

” ഒന്ന് മിണ്ടാതെ ഇരിയെടി ”

ഞാൻ ഒന്നും മിണ്ടാത്തത് കണ്ട ശ്രുതി എന്നെ നോക്കികൊണ്ട് പറഞ്ഞു.

” പിന്നെ ചിലർ ഉണ്ട്‌ സിനിമ കണ്ട് ചിരിക്കുകയും കരയുകയും ഒക്കെ ചെയ്തിട്ടും… ഇത്രയും നല്ല സിനിമ സജസ്റ്റ് ചെയ്തതിന് നന്ദി പോലും പറയില്ല ”

അവൾ എന്നെ ഉദ്ദേശിച്ച് ആണ് പറഞ്ഞത് എന്ന് മനസിലായെങ്കിലും ഞാൻ പെട്ടെന്ന് വിഷയം മാറ്റി.

” ഡാ ഇനി എന്താ പരുപാടി ”

” ഇപ്പോൾ പോയാൽ ഒരു ട്രെയിൻ ഉണ്ട്‌ . ഞങ്ങൾ പൊക്കോളാം നിങ്ങൾ വണ്ടി എടുക്കാൻ പൊക്കൊളു ”

രേഷ്മയാണ് അത്‌ പറഞ്ഞത്. അപ്പോൾ രോഹിത് പറഞ്ഞു.

” ഡാ നീ പോയി വണ്ടി എടുത്ത് കൊണ്ട് വാ ഞാൻ ഇവരെ റെയിൽവേ സ്റ്റേഷനിൽ കൊണ്ട് ആക്കാം ”

” അയ്യോ അത്‌ നിനക്ക് ബുദ്ധിമുട്ട് ആകില്ലേ….. നീ എന്റെ കൂടെ വാ നമുക്ക് വണ്ടി എടുത്ത് കൊണ്ട്…. അത്‌ വഴി പൊന്മുടിക്ക് വിടാം ”

ഞാൻ പറഞ്ഞപ്പോൾ രേഷ്മ രോഹിതിനോട് പറഞ്ഞു.

” ഡാ നീ പൊക്കോ ഞങ്ങൾ പൊക്കോളാം ”

രേഷ്മ അങ്ങനെ പറഞ്ഞപ്പോൾ ശ്രുതി എന്നെ ഒന്ന് തുറിച്ചു നോക്കി. എനിക്ക് എന്തോപോലെ ആയി. ഞാൻ അവരോട് പറഞ്ഞു.

“ശെരി നിങ്ങൾ റെയിൽവേ സ്റ്റേഷനിലേക്ക് പൊക്കോ. ഞാൻ വണ്ടി എടുത്ത് കൊണ്ട് അങ്ങോട്ട് വരാം ”

കുറച്ച് നേരം നിന്നിട്ടും ബസ് ഒന്നും വരാത്തത് കണ്ട് ഞാൻ അതുവഴി വന്ന ഒരു ഓട്ടോക്ക് കൈ കാണിച്ചു.

” ഡാ നിങ്ങൾ ഇതിൽ കേറിക്കോ ”

രേഷ്മമായും രോഹിത്തും ഓട്ടോയിൽ കേറി. ശ്രുതി കേറാൻ ഒരുങ്ങിയപ്പോൾ ഞാൻ ആരോടൊന്നില്ലാതെ പറഞ്ഞു.

” ഡാ കേറുന്നു സ്വർഗ്ഗത്തിലെ കട്ടുറുമ്പ്…. ഓഹ് അല്ല സീൻ പിടിക്കാൻ കൂടെ നടക്കുന്നത് ആയിരിക്കും…. സിനിമ കാണാതെ അവരെ നോക്കി ഇരുന്നത് അല്ലെ…. ഇതിനാണോ നീ ഇവരുടെ പുറകെ നടക്കുന്നത് “
” എന്താ താൻ പറഞ്ഞത് ”

” ഞാൻ സത്യം അല്ലെ പറഞ്ഞത് …. നീ അല്ലെ കുറച്ച് മുൻപ് പറഞ്ഞത് ”

അവൾ എന്ന് ഒന്ന് നോക്കിയ ശേഷം അവരോട് പറഞ്ഞു.

” നിങ്ങൾ പൊക്കോ ഞാൻ അങ്ങ് വന്നോളാം ”

” ഡി കേറു അവൻ അങ്ങനെ പലതും പറയും ”

പക്ഷെ ആ വാശിക്ക് അവൾ അവിടെ നിന്നും റയിൽവേ സ്റ്റേഷനിലേക്ക് നടന്നു. വിളിച്ചിട്ട് കാര്യം ഇല്ലെന്ന് മനസിലാക്കിയ രോഹിത്തും രേഷ്മയും ഓട്ടോ പറഞ്ഞു വിട്ട് അവളുടെ പുറകെ നടന്നു.

വണ്ടി സർവീസ് സെന്ററിൽ നിന്നും എടുത്ത ഞാൻ രോഹിത്തിനെ എടുക്കാൻ റയിൽവേ സ്റ്റേഷനിൽ വന്നു. അവിടെന്ന് ഞാൻ എന്റെ വാക്ക് പാലിക്കാൻ പൊന്മുടിയിലേക്ക് തിരിച്ചു. എന്റെ ജീവിതത്തിൽ അതിന് മുമ്പോ ശേഷമോ അത്രയും വേഗത്തിൽ ഞാൻ വണ്ടി ഓടിച്ചിട്ടില്ല.

കുറച്ച് നാളുകൾക്ക് ശേഷം…….

അമ്മ ഓഫീസ് ആവിശ്യത്തിന് വേണ്ടി ചെന്നൈയിൽ പോയിരിക്കുക ആണ് വീട്ടിൽ ഞാൻ തനിച്ചു ആയിരുന്നു. അമ്മയുടെ നിർബന്ധപ്രേകരം എല്ലാ പബ്ലിക് എക്സാമും ഞാൻ ആപ്പ്ളെ ചെയ്യാറുണ്ടായിരുന്നു. അന്ന് അത്‌ പോലൊരു എക്സാം ദിവസം ആയിരുന്നു. തിരുവനന്തപുരത്തിന്റെ കിഴക്കെ അറ്റത് എവിടെയോ ആയിരുന്നു എനിക്ക് കിട്ടിയ സെന്റർ. അങ്ങോട്ട് ഒന്നും അധികം പോയിട്ട് ഇല്ലെങ്കിലും ഇടക്ക് നെയ്യാർഡാമിൽ പോയ പരിജയം വെച്ച് പോയി നോക്കാം എന്ന വിശ്വാസത്തിൽ ആയിരുന്നു ഞാൻ. ഞാൻ റെഡി ആയി നിൽക്കുന്ന സമയത്ത് അമ്മ എന്റെ ഫോണിൽ വിളിച്ചു.

Leave a Reply

Your email address will not be published. Required fields are marked *