✍🏻✍🏻സങ്കീര്‍ണം✍🏻✍🏻 1

” അവൻ പാടി തുടങ്ങി ”

” ഡാ വരുണെ ഇപ്രാവിശ്യം എങ്കിലും വരണേ ”

” ഇവനെ അങ്ങനെ വിട്ടാൽ പറ്റില്ല ”

” ഡാ നീ ബുള്ളറ്റിൽ ആണോ യൂണിവേഴ്സിറ്റിയിൽ പോകുന്നത് ”

” അതെ ”

” എങ്കിൽ നീ രാവിലെ വിട്ടോ അവിടെ അധികം സമയം വേണ്ടല്ലോ. അത്‌ കഴിഞ്ഞു നീ നേരെ പൊന്മുടിയിലോട്ട് വന്നോ ”

” പൊന്മുടി!!!!!”

” ഡാ പലരുവി ക്യാൻസൽ…. തെന്മല .. റോസ്മാല.. പിന്നെ പൊന്മുടി ”

” എന്തോന്നെടെ ആ വരുണിന് വേണ്ടി നമ്മൾ ഇത്രേം ചുറ്റാണോ ”

” ചുറ്റ് ഒന്നും ഇല്ല …. റോസ് മാല പോയിട്ട് നമ്മൾ നിലമേൽ വന്ന് കടക്കൽ വഴി പൊന്മുടി പോകാൻ പറ്റും ”

“ഇല്ലെടാ വേറെ വഴി ഉണ്ട്‌ മെയിൻ റോഡിൽ തിരിച്ചു വരണ്ട …എനിക്ക് കറക്റ്റ് അറിയില്ല എന്നാലും മാപ് നോക്കി പോകാം ”

” ഡാ വരുൺ ….നീ മോണ്ടി പറഞ്ഞത് അല്ലെങ്കിൽ എനിക്ക് ഒരു ഹെല്പ് ചെയ്യണം. എനിക്ക് സെക്കന്റ്‌ സേം സപ്ലി ഉണ്ട്‌ അതിന്റ ഫീസ് അടക്കണം ആയിരുന്നു. നാളെ പോകുന്ന വഴിക്ക് കൊല്ലം ഫ്രണ്ട്സിൽ കേറി അടക്കാം എന്ന വിചാരിച്ചത് ….. നീ യൂണിവേഴ്സിറ്റിയിൽ പോകുന്നെങ്കിൽ എന്റെ ഫ്രീസ് കൂടെ അടക്കു ”

” നീ പോടാ അവൻ ഒഴിഞ്ഞു മാറാൻ ഓരോ കാരണം തിരക്കി കൊണ്ടിരിക്കുക ആണ്‌…. യൂണിവേഴ്സിറ്റി ക്യാഷ് കൗണ്ടർ നല്ല റഷ് ആയിരിക്കും”

” ഡാ പാളയം സഫല്യം കോംപ്ലക്സിന്റെ മുകളിൽ ഒരു ഫ്രണ്ട്സ് ഉണ്ട്‌ അവിടെ കേറി അടച്ചാൽ മതി ”

” ഒക്കെ അപ്പോൾ എല്ലാം സെറ്റ് “
” ഡാ വരുൺ നാളെ നീ തിരുവനന്തപുരത്ത് പോകുമ്പോൾ എന്നെയും പിക്ക് ചെയ്യണം ”

” ഡാ രോഹിത് നീ എന്തിനാ അവന്റെ കൂടെ പോകുന്നത് ”

” എനിക്ക് ഒരാളെ കാണാൻ ഉണ്ട്‌ ”

” ഡേയ് ഇതും മുഞ്ചും എന്ന തോന്നുന്നത് ”

” എന്തായാലും നാളെ വരുന്നവർ ഒക്കെ രാവിലെ കിരണിന്റെ വീടിന്റെ അവിടേക്ക് വാ അവിടെന്ന് നമ്മുക്ക് തെന്മല പിടിക്കാം .. പിന്നെ നമ്മൾ റോസ്മല പോയി തിരിച്ചു വരുമ്പോയേക്കും ഉച്ചയാകും ആ സമയം കൊണ്ട് അവന്മാർ അവിടെ ഫ്രീ ആകും ”

ഗ്രുപ്പിൽ പ്ലാനിങ് വിപുലമായി നടക്കുന്നുണ്ട് . എന്തായാലും നാളെ യൂണിവേഴ്സിറ്റിയിൽ നിന്നും പൊന്മുടിയിൽ പോകാൻ തീരുമാനിച്ചു. ഗ്രുപ്പ് ചാറ്റ് ഒക്കെ കഴിഞ്ഞപ്പോൾ കിരൺ എന്നെ വിളിച്ചു.

“ഡാ നീ ഫ്രീസ് അടക്കില്ലേ ….. ക്യാഷ് ഞാൻ നീ പൊന്മുടിയിൽ വരുമ്പോൾ തരാം ”

” ഓക്കേ ഡാ ”

ഞാൻ കിരണിന്റെ കാൾ കട്ട്‌ ചെയ്യുമ്പോൾ തന്നെ രോഹിതിന്റെ കാൾ വന്നു.

” ഡാ നീ നാളെ എപ്പോൾ ഇറങ്ങും ”

” ഞാൻ 9 മണി കഴിയും അവിടെ 10 മണിക്ക് എത്തിയാൽ മതിയല്ലോ ”

” ഡാ ഞാൻ കല്ലമ്പലത്ത് നിൽക്കാം. നീ ഇറങ്ങുമ്പോൾ വിളിച്ചാൽ മതി ”

” ഡാ നിനക്ക് എവിടെയാ പോകേണ്ടത് ”

” പാളയത്ത് തന്നെയാടാ നീ യൂണിവേഴ്സിറ്റിയിൽ കയറിയിട്ട് വരുമ്പോയേക്കും ഞാനും ഫ്രീ ആകും ”

” മ്മ് ഞാൻ നാളെ ഇറങ്ങുമ്പോൾ വിളിക്കാം ”

യൂണിവേഴ്സിറ്റിയിലേക്ക് ബുള്ളറ്റിൽ ആണ്‌ പോകുന്നത് എന്ന് പറഞ്ഞപ്പോയെ അമ്മക്ക് ആതി ആയതാണ്. അതുകൊണ്ട് തൽക്കാലം പൊന്മുടിയിൽ പോകുന്ന കാര്യം അമ്മയോട് പറഞ്ഞില്ല. ബൈക്ക് വാങ്ങിയതിന് ശേഷം അമ്മയെ ഞാൻ ആണ്‌ ബാങ്കിൽ കൊണ്ടാക്കുന്നത്.

പിറ്റേന്ന് രാവിലെ അമ്മയെ ഓഫീസിൽ ആക്കിയ ശേഷം ഞാൻ രോഹിത്തിനെ വിളിച്ചു.

“ഡാ ഞാൻ ഞാൻ ഒരു പതിനഞ്ച് മിനിറ്റിനുള്ളിൽ കല്ലമ്പലം എത്തും നീ ഇറങ്ങിയോ “
” നീ വാ ഞാൻ ബസ് സ്റ്റോപ്പിൽ ഉണ്ട്‌ ”

ഞാൻ വണ്ടി സ്റ്റാർട്ട്‌ ആക്കിയപ്പോൾ പുറകിൽ നിന്ന് ഒരു വിളി കെട്ടു. അമ്മയായിരുന്നു അത്‌.

” മോനെ നീ സൂക്ഷിച്ചു പോണോ….. നിന്നോട് ഞാൻ പറഞ്ഞത് അല്ലെ ബസിലോ ട്രെയിനിലോ പോകാൻ ”

” അമ്മ ഇങ്ങനെ പേടിക്കാതെ …..ഞാൻ കൊച്ചുകുട്ടി ഒന്നും അല്ലല്ലോ…. അമ്മ അകത്തേക്ക് കേറൂ ഞാൻ സൂക്ഷിച്ചേ പോകു ”

അമ്മയോട് യാത്ര പറഞ്ഞു ഞാൻ കല്ലമ്പലത്ത് എത്തുമ്പോൾ രോഹിത് അവിടെ വായിനോക്കി നിൽപ്പുണ്ട്. എന്നെ കണ്ടതും അവൻ നാടന്ന് റോഡിലേക്ക് കയറി നിന്നു. ഞാൻ വണ്ടി സ്‌ലോ ചെയ്തപ്പോൾ തന്നെ അവൻ വണ്ടിയിൽ ചാടി കേറി.

” മ്മ് പൊക്കോ ”

” ഒന്ന് പതുക്കെ കേറട ”

” നീ പെട്ടെന്ന് വിടാടാ .. നീ എന്താ ലേറ്റ് ആയത് ”

Leave a Reply

Your email address will not be published. Required fields are marked *