അമ്മു : ദേ അജു
ദേവി : മിണ്ടാതിരിക്ക് അജു വെറുതെ ഓരോന്ന് പറയാതെ
അമ്മു : ഈ അജൂന് ഭയങ്കര അന്തവിശ്വാസമാണ് അമ്മേ കണ്ണ് വിട്ടു പോലും വീണ്ടും പൂവ് വരുന്നുണ്ട് എന്തായാലും കായ്ക്കുമോന്ന് നോക്കാം
അമൽ : നിന്റെ ബിസിനെസ്സ് ഒക്കെ എങ്ങനെയുണ്ട്
അർജുൻ : നന്നായിട്ട് പോകുന്നുണ്ട് പക്ഷെ ഒന്നിനും ടൈം കിട്ടുന്നില്ല… കുറച്ച് സ്ഥാപനങ്ങൾ കൊടുത്താലോ എന്ന് ആലോചിക്കുന്നുണ്ട്
അമൽ : എന്നാൽ പിന്നെ ഒന്ന് ഞാൻ എടുത്തുകൊള്ളാം ഏതൊക്കെയാ കൊടുക്കാൻ ഉദ്ദേശിക്കുന്നെ
ശ്രുതി : ദേ അജു ഏട്ടൻ പലതും പറയും അതൊന്നും കേൾക്കണ്ട ഇപ്പോൾ ഒരു ജോലിക്ക് പോകുന്നുണ്ട് അത് തന്നെ മതിയാകും ഇപ്പോൾ വേറെ പ്രശ്നങ്ങൾ ഒന്നുമില്ല ഇനി ബിസ്സ്നെസ് നടത്തിയിട്ട് വേണം.. ഉണ്ടായിരുന്ന കമ്പനി പൂട്ടിയത് പോരെ
അമൽ : ഓഹ് ഞാൻ ഒന്നും പറഞ്ഞില്ല പോരെ
അർജുൻ : അച്ഛാ കമ്പനി പോയതിൽ വിഷമം ഉണ്ടെങ്കിൽ നമുക്കത് തിരിച്ചു മേടിക്കാം
ശേഖരൻ : അതൊന്നും വേണ്ട ഇപ്പോൾ ഒരു ആശ്വാസമുണ്ട്… നിനക്കെന്താ അജു ഞാൻ വീട്ടിൽ ചുമ്മാതിരിക്കുന്നത് പിടിക്കുന്നില്ലേ
അർജുൻ : ഓഹ് ഇപ്പോൾ അങ്ങനെയായി അല്ലേ
ദേവി : എനിക്കിപ്പോൾ എന്റെ കുട്ടിയുടെ കാര്യത്തിൽ മാത്രമേ വിഷമുള്ളു നല്ലൊരു ആളെ കണ്ടെത്തി ഇവളുടെ വിവാഹം നടത്തിയാലെ എനിക്ക് സമാധാനമാകു
അർജുൻ : ഇപ്പോൾ അതിനെ പറ്റിയൊന്നും ചിന്തിക്കണ്ട ഇവള് പഠിക്കുകയല്ലേ ആദ്യം പഠിച്ച് ഒരു ജോലി നേടട്ടെ
അമ്മു : അതെ അവര് തിരിച്ചു തന്നതൊക്കെ ഇവളുടെ പേരിൽ ഫിക്സിഡ് ആയിട്ട് ഉണ്ടല്ലോ പിന്നെ എന്താ… സമയമാകുമ്പോൾ നമുക്ക് നോക്കാം
സാന്ദ്ര : എനിക്കിനി കല്യാണമേ വേണ്ട… ഞാൻ നിങ്ങളുടെ കൂടെ തന്നെ നിന്നോളാം
അമൽ : അങ്ങനെയൊന്നും തീർത്ത് പറയണ്ട സമയമാകുമ്പോൾ നമുക്ക് നോക്കണം
സാന്ദ്ര : കേട്ടോ കുഞ്ഞേട്ടാ ഈ പറയുന്നെ… എനിക്ക് പേടിയാ ഇനി ഒരു വിവാഹം വേണ്ട
അർജുൻ : അങ്ങനെയല്ല മോളെ ഏട്ടൻ പറഞ്ഞത് പോലെ സമയമാകുമ്പോൾ നോക്കണം അതിന് ഇനിയും ഒരുപാട് സമയമുണ്ട് ഒരു ജോലിയൊക്കെ ആകുമ്പോൾ നിന്റെ പേടിയൊക്കെ മാറും ഇപ്പോൾ പഠിത്തം മാത്രം ചിന്തിച്ചാൽ മതി…
അവർ പതിയെ ഒരു റെയിടിനു മുന്നിൽ എത്തി
സാന്ദ്ര : അമ്മോ എന്ത് വലുതാ അമ്മു ഏട്ടത്തി നമുക്ക് കയറിയാലോ
അമ്മു :പിന്നെ എന്താ കയറി കളയാം ശ്രുതിയേച്ചി വാ കയറാം
ശ്രുതി : നീ പോയേ അമ്മു കണ്ടിട്ട് തന്നെ പേടിയാകുന്നു
സാന്ദ്ര : ഈ ശ്രുതി ഏട്ടത്തിക്ക് എല്ലാം പേടിയാ അമലേട്ടൻ വാ
അമൽ : ഞാൻ ഒക്കെയാ
അമ്മു : അപ്പോൾ അജുവും വാ ഇതുവരെ ഒന്നിലും കയറിയില്ലല്ലോ
അർജുൻ : ഞാൻ ഒന്നും ഇല്ല നിങ്ങള് പോയിട്ട് വന്നാൽ മതി
അമ്മു : എന്താ അജു ഇത്… കളിക്കാതെ വന്നേ
സാന്ദ്ര : ചേച്ചിക്ക് അപ്പോൾ അറിഞ്ഞു കൂടെ കുഞ്ഞേട്ടന് റെയ്‌ടൊക്കെ പേടിയാ
അർജുൻ :ആർക്കാടി പേടി മിണ്ടാതെ ഇരുന്നോണം
അമ്മു : അയ്യേ അപ്പോൾ അതാണല്ലേ എവിടെ പോയാലും റെയ്ടിലൊന്നും കയറാത്തെ ചോദിച്ചാൽ പറയും മൂടില്ലെന്ന് ഇപ്പോൾ അല്ലേ കാര്യം പിടികിട്ടിയത്
അർജുൻ : നീ പോയേ അമ്മു അങ്ങനെയൊന്നുമില്ല
അമ്മു : എന്നാൽ പിന്നെ വാ ഒന്ന് പോയിട്ട് വാരാം
അർജുൻ : എനിക്കിപ്പോൾ നല്ല മൂഡില്ല
ദേവി : ഇവനെ കുഞ്ഞിലേ ഇങ്ങനെയാ ഒന്നിലും കയറില്ല അമലിനും സാന്ദ്രkkumക്കും ഇതൊക്കെ നല്ല ഇഷ്ടമാ പക്ഷെ ഇവൻ ഉം..ഹും
അമ്മു : ആ പേടികൊള്ളില്ലല്ലോ ഇതൊരു റെയ്‌ഡ് അല്ലേ ഇത്ര പേടിക്കാൻ എന്താ
അർജുൻ : പേടി നിന്റെ… എനിക്ക് ഒരു പേടിയും ഇല്ല വാ പോകാം
ഇത്രയും പറഞ്ഞു റെയ്‌ഡിനെ ഒന്നുകൂടി നോക്കിയ ശേഷം അർജുൻ മുന്നോട്ട് നടന്നു
അല്പസമയത്തിന് ശേഷം
“അമ്മാ തല കറങ്ങുന്നേ ബ്ലാ..”
റെയ്ഡിൽ നിന്നും ഇറങ്ങിയ അർജുൻ ഛർദിക്കാൻ തുടങ്ങി
