ശേഖരൻ : സാന്ദ്രേ എന്താ… ങ്ങേ.. എന്ത് കൊലമാ ഇത്
അർജുൻ : കുറച്ച് നാൾ കൂടി കഴിഞ്ഞെങ്കിൽ ഇങ്ങനെ പോലും ഇവളെ കിട്ടില്ലായിരുന്നു ആ നാറി അത്രക്ക് ദ്രോഹിച്ചിട്ടുണ്ട് ഇവളെ കോടികൾ കൊടുത്ത് കെട്ടിച്ച് കൊടുത്താൽ പോരാ അവൾ എങ്ങനെയാ ജീവിക്കുന്നത് എന്ന് കൂടി അനേഷിക്കണം എങ്കിലെ അച്ഛൻ അച്ഛനാകു…മോളുടെ ഇഷ്ടത്തിന് വിവാഹം നടത്തിയാൽ എല്ലാം ആയി എന്ന് കരുതുന്ന ഒരാളായി പോയല്ലോ എന്റെ അച്ഛൻ ഇവള് കുഞ്ഞാ എന്തെങ്കിലുമൊക്കെ പറഞ്ഞെന്ന് വരും വാശി പിടിക്കും നല്ലതും ചീത്തയും കണ്ടെത്തി കൊടുക്കേണ്ടത് നമ്മളാ അമ്മു തലയിൽ കൈ വച്ച് പറഞ്ഞതല്ലേ അവൻ ഒരു ചെറ്റയാണെന്ന് എന്നിട്ട് നിങ്ങൾ കേട്ടോ ഇല്ല അപ്പോൾ ഇവള് കുറ്റകാരിയായി ഇപ്പോൾ ഇവളുടെ അവസ്ഥകണ്ടില്ലേ ആരും നോക്കാൻ ഇല്ലാതെ ഹോസ്പിറ്റലിൽ കിടക്കുവായിരുന്നു ഇവൾക്ക് എന്തെങ്കിലും പറ്റിയിരുന്നെങ്കിൽ നമ്മൾ എന്ത് ചെയ്തേനെ ങ്ങേ…. ആ വിവേക് കല്യാണം കഴിഞ്ഞത് മുതൽ ഇവളെ ദ്രോഹിക്കുകയായിരുന്നു കുറച്ചു നാൾ കൂടി കഴിഞ്ഞിരുന്നെങ്കിൽ
അർജുൻ രോഷം കടിച്ചമർത്തി
ഇത് കേട്ട് ശേഖരന്റെ കണ്ണുകൾ നിറഞ്ഞു
അർജുൻ : അപ്പോൾ ഇനി വീടിന്റെ രെജിസ്ട്രേഷനെ പറ്റി സംസാരിക്കാം ഈ ആഴ്ച തന്നെ നടത്തണം ഇപ്പോൾ വീട് അച്ഛന്റെ പേരിലല്ലേ അത് മാറ്റണം അവകാശികൾ 3 ആകണം ഒരു ഭാഗം ഏട്ടന് വേറെ ഒന്ന് അമ്മയുടെയും അച്ഛന്റെയും പേരിൽ പിന്നെ ഒന്ന് അമ്മുവിന്റെ പേരിൽ ഞങ്ങൾക്ക് ഞങ്ങളുടെ റൂം മാത്രം മതിയാകും ഞങ്ങൾക്ക് തോന്നുമ്പോൾ ഞങ്ങൾ ഇങ്ങോട്ടേക്കു വരും നിക്കണം എന്ന് തോന്നുന്ന അത്രയും നിന്നിട്ട് പോകും
ദേവി : അജു നീ….
അർജുൻ : ഞാൻ നിങ്ങളെ ആരെയും ഇറക്കി വിടാൻ ഒന്നും വന്നതല്ല… നിങ്ങൾ ഒന്നും ഒരിടത്തേക്കും പോകാതിരിക്കാനാ കാല് കുത്തരുത് എന്ന് പറഞ്ഞിട്ടും ഇങ്ങോട്ടേക്ക് വന്നത് എല്ലാവരും ഇവിടെ തന്നെ ഉണ്ടാകണം പിന്നെ സാന്ദ്രയുടെ കാര്യം ആ വിവേകിനു കൊടുത്തതെല്ലാം നമ്മൾ തിരിച്ചു വാങ്ങിക്കും അതെല്ലാം സാന്ദ്രക്ക് അവകാശപ്പെട്ടതാ
ഇത്രയും പറഞ്ഞു അർജുൻ ശ്രുതിയുടെ ദേഹത്ത് ഒട്ടിനിൽക്കുന്ന അവളുടെ മകനെ നോക്കി ചിരിച്ചു
അർജുൻ : മോന് ഞാൻ ആരാണെന്നു മനസ്സിലായോ… ചെറിയച്ഛൻ.. മോന് തരാൻ ഒന്നും കൊണ്ടുവന്നിട്ടില്ല പെട്ടെന്ന് വന്നതല്ലേ അടുത്ത തവണയാകട്ടെ ഒരുപാട് ചോക്ലേറ്റും ടോയ്‌സും ഒക്കെ കൊണ്ടുവരാം… എന്നാൽ ശെരി ഞാൻ ഇറങ്ങുവാ ഇനി പണം ചോദിക്കുന്നവർക്ക് എന്റെ നമ്പർ കൊടുത്താൽ മതി ഞാൻ സെറ്റിൽ ചെയ്തോളാം സാന്ദ്രേ ഇറങ്ങുവാ നീ ഇവരുടെ കൂടെ നിൽക്ക് ഏട്ടനും ഏടത്തിയും ഇപ്പോഴും ആ ചെറിയ വീട്ടിലാ താമസ്സിക്കുന്നെ അതുകൊണ്ട് മോള് ഇവിടെ നിന്നോ അല്ലെങ്കിലും അമ്മ നോക്കുന്നത് പോലെ ആർക്കും നോക്കാൻ പറ്റില്ലല്ലോ നന്നായിട്ട് പഠിക്കണം ഇനി അതിൽ മാത്രം ശ്രദ്ധിച്ചാൽ മതി… അമ്മു വാ പോകാം
അർജുൻ പതിയെ അമ്മുവുമായി തിരിഞ്ഞു
ശേഖരൻ : അജു ഞാൻ….
ശേഖരന്റെ വാക്കുകൾ കേട്ട അർജുൻ വീണ്ടും തിരിഞ്ഞു
അർജുൻ : ഒന്നും പറയണ്ട അച്ഛാ എനിക്ക് ദേഷ്യമൊന്നുമില്ല ഇവൾക്കും ഞാൻ അച്ഛനെ തോൽപ്പിക്കാൻ നോക്കിയിട്ടില്ല അച്ഛൻ തോൽക്കുന്നത് എനിക്ക് ഇഷ്ടവുമില്ല ഇപ്പോൾ ഈ ചെയ്തതൊക്കെ അച്ഛൻ തോൽക്കാതിരിക്കാനാ നിങ്ങളൊക്കെ എന്നെ എന്തൊക്കെ പറഞ്ഞാലും എനിക്ക് നിങ്ങളെ വെറുക്കാൻ പറ്റില്ല സത്യത്തിൽ നിങ്ങൾ കാരണമാ എനിക്ക് എന്റെ അമ്മുവിനെ കിട്ടിയത് എന്റെ എല്ലാ ഭാഗ്യത്തിനും ഇവളാ കാരണം എല്ലാവരോടും എനിക്ക് ഒരപേക്ഷയേ ഉള്ളു ഒന്നിന്റെ പേരിലും ഇവളെ വേദനിപ്പിക്കരുത് എനിക്ക് നിങ്ങളോട് ദേഷ്യം ഉണ്ടായിരുന്നപ്പോൾ പോലും ഇവൾക്ക് അത് ഇല്ലായിരുന്നു എന്റെ ജീവിതത്തിൽ എനിക്കുണ്ടായ ഏറ്റവും നല്ല കാര്യം അമ്മുവാണ് അത് നിങ്ങൾ മനസ്സിലാക്കണം അത്രേ ഉള്ളു
ദേവി : അജു മോനെ നീ ഇനി വേറെ പോകണ്ട ഞങ്ങളുടെ കൂടെ നിൽക്ക് ഞങ്ങൾക്ക് ഞങ്ങളുടെ തെറ്റുകൾ മനസ്സിലായി അമ്മു മോളെ അജൂനോട് പറയ്… ഞങ്ങൾ ഇനി നിന്നെ ഒരിക്കലും വേദനിപ്പിക്കില്ല
