റിയാസ് : ശെരി ഇതാ കീ പിടിക്ക്
ഇത്രയും പറഞ്ഞു അർജുന്റെ കയ്യിൽ കീ കൊടുത്ത ശേഷം റിയാസ് അർജുന്റെ ബൈക്ക് എടുത്തു
അർജുൻ : നിങ്ങള് കയറിക്കോ
അർജുൻ അമ്മുവിനോടും സാന്ദ്രയോടുമായി പറഞ്ഞു
കുറച്ച് സമയത്തിന് ശേഷം
അമ്മു : എങ്ങോട്ടാ അജു പോകുന്നെ നമ്മുടെ വീട്ടിലേക്കുള്ള വഴി ഇതല്ലല്ലോ…. അജു അജൂന്റെ വീട്ടിലേക്ക് പോകുവാണോ ( പഴയ വീട് )
അർജുൻ : അതെ
സാന്ദ്ര : വേണ്ട ഏട്ടാ അങ്ങോട്ടേക്ക് പോകണ്ട അവരറിഞ്ഞാൽ…
അർജുൻ : അവരറിഞ്ഞാൽ ഒന്നും ഉണ്ടാകാൻ പോകുന്നില്ല എല്ലാവരും അറിയട്ടെ… പറയാനുള്ളതും ചെയ്യാനുള്ളതുമൊക്കെ ഇന്ന് തന്നെ തീർക്കണം അത് കഴിഞ്ഞു നമുക്ക് പോകാം
ഇത്രയും പറഞ്ഞു അർജുൻ കാർ വേഗത്തിൽ മുന്നോട്ട് എടുത്തു
അല്പസമയത്തിന് ശേഷം അവർ വീടിനു മുന്നിൽ
അമ്മു : എന്താ അജു വീടിനുള്ളിൽ ബഹളമൊക്കെ കേൾക്കുന്നല്ലോ
അർജുൻ : അറിയില്ല വാ നോക്കാം… സാന്ദ്ര അകത്തിരുന്നോ ഞാൻ വിളിക്കാം പിന്നെ കുഞ്ഞിന്റെ കാര്യമൊന്നും ഇപ്പോൾ അവരറിയണ്ട…
ഇതേ സമയം വീടിനുള്ളിൽ
“ഇപ്പോൾ അവധി കുറേ ആയി എന്റെ കാശ് എനിക്ക് ഇന്ന് കിട്ടിയേ പറ്റു ഒന്നും രണ്ടുമല്ല 30 ലക്ഷമാ 30 ലക്ഷം ”
പലിശക്കാരൻ എൽദോ അവസാനമായി കടുപ്പിച്ച് പറഞ്ഞു
ശേഖരൻ : ഞാൻ പറഞ്ഞല്ലോ എൽദോ വീട് വിറ്റ് പോയാൽ ഉടനെ തന്റെ കാശ് തരും
എൽദോ : എപ്പോൾ വിറ്റിട്ട് നിങ്ങൾ എപ്പോൾ തരാനാ… വിറ്റാൽ തന്നെ നിങ്ങൾ തരുമെന്ന് എന്താ ഉറപ്പ് കഴുത്തറ്റം കടമാണെന്ന് എനിക്ക് അറിയാം അതുകൊണ്ട് നടക്കുന്ന ഒരു കാര്യം ഞാൻ പറയാം ഈ വീട് എനിക്ക് തന്നേക്ക് ഒരു 10 പത്ത് ലക്ഷം കൂടി ഞാൻ അങ്ങോട്ടേക്ക് തന്നേക്കാം
അമൽ : നിങ്ങൾ എന്ത് വർത്തമാനമാ ഈ പറയുന്നെ ഈ സ്ഥലത്തിന് തന്നെ 10..50 ലക്ഷം വിലയുണ്ട് പിന്നെ വീട് വെക്കാൻ ഒരുപാട് പൈസ മുടക്കിയതാ
എൽദോ : അതൊന്നും പറഞ്ഞിട്ട് ഇനി കാര്യമില്ല ഇപ്പോൾ മാർക്കറ്റൊക്കെ വളരെ കുറവാ ഇതിങ്ങ് എഴുതി തന്നേക്ക് പറഞ്ഞതിന്റെ കൂടെ ഒരു 5 കൂടി തരാം
ശേഖരൻ : താൻ എന്താ ഈ പറയുന്നെ ഇതൊന്നും നടക്കില്ല തന്റെ പൈസ ഞാൻ തിരിച്ചു തരും തല്ക്കാലം ഇവിടെ നിന്ന് പോകാൻ നോക്ക്
എൽദോ : എന്താടാ നാറി പൈസ വാങ്ങി നക്കിയിട്ട് നിന്ന് കുരയ്ക്കുന്നെ പൈസ കൊണ്ടുപോകാൻ ആണ് ഈ എൽദോ വന്നതെങ്കിൽ ഞാൻ കൊണ്ടു തന്നെ പോകും
ഇത് കേട്ട ശേഖരൻ എൽദോയുടെ അടുത്തേക്ക് എത്തി
ശേഖരൻ : വീട്ടിൽ കയറി വന്നു അനാവശ്യം പറഞ്ഞാൽ ഉണ്ടല്ലോ
എൽദോ : പറഞ്ഞാൽ നീ എന്ത് ചെയ്യുമെടാ വാക്കിനു വിലയില്ലാത്ത നാറി
ഇത്രയും പറഞ്ഞു എൽദോ ശേഖരനെ ദൂരേക്ക് തള്ളി മാറ്റി
അമൽ : അച്ഛാ…
അമൽ വേഗം താഴേക്കു വീണ ശേഖരനെ എഴുനേൽപ്പിക്കാൻ തുടങ്ങി
അപ്പോഴേക്കും അർജുനും അമ്മുവും വീടിനുള്ളിലേക്ക് എത്തിയിരുന്നു
ശ്രുതി : അമ്മേ അർജുൻ
ദേവി : അജു… മോനെ
അർജുനെയും അമ്മുവിനെയും കണ്ട ശേഖരൻ അല്പം ഒന്ന് നെട്ടി
എൽദോ : നിങ്ങൾ ആരാ പണത്തിനാണെങ്കിൽ ആദ്യം എന്റേത് അത് കഴിഞ്ഞു നിങ്ങളുടേത് വാങ്ങിച്ചോ
അർജുൻ : അപ്പോൾ കാര്യങ്ങൾ ഈ അവസ്ഥ വരെ എത്തി വീട്ടിൽ കടക്കാരും കയറി നിരങ്ങാൻ തുടങ്ങി അല്ലേ…
ശേഖരൻ : നീ ഇതിൽ ഇടപെടണ്ട എന്റെ കാര്യം നോക്കാൻ എനിക്കറിയാം
അർജുൻ : ഞാൻ ആരുടെയും കാര്യത്തിൽ ഇടപെടാൻ വരുന്നില്ല പക്ഷെ ഈ വീടിന്റെ കാര്യത്തിൽ ഞാൻ ഇടപെടും ഇത് വിൽക്കാൻ പോകുന്നു എന്ന് കേട്ടു ഈ വീട് എനിക്ക് കൂടി അവകശപ്പെട്ട വീടാ ഇതങ്ങനെ വിൽക്കാൻ ഞാൻ അനുവദിക്കില്ല
അമ്മു : അജു….
അർജുൻ : മിണ്ടാതിരിക്ക് അമ്മു പറയാനുള്ളതൊക്കെ മുഖത്ത് നോക്കി തന്നെ പറയണം
ശേഖരൻ : നിന്റെ അനുവാദം ആർക്ക് വേണം എന്റെ വീട് എനിക്ക് ഇഷ്ടമുള്ളത് പോലെ ഞാൻ ചെയ്യും
അർജുൻ : അങ്ങനെ ചെയ്യാൻ പറ്റില്ല അതാ ഞാൻ പറഞ്ഞു വരുന്നെ ഈ വീട് വെക്കാൻ ഞാനും ഒരുപാട് അധ്വാനിച്ചിട്ടുണ്ട് കമ്പനിയിൽ പട്ടിയെ പോലെ ഞാൻ പണിയെടുത്തു ഇല്ലേ ഈ വീട്ടിൽ എന്റെ വിയർപ്പും വീണിട്ടുണ്ട് അതുകൊണ്ട് ഇത് വിൽക്കാൻ ഞാൻ സമ്മതിക്കില്ല ഇനി അത് നടത്താനാണ് ഭാവം എങ്കിൽ ഞാൻ കേസിനു പോകും
