❤❤Tomboy love ❤❤ – 9 17

 

അർജുൻ : എല്ലാം നിനക്ക് തമാശയാ അല്ലേ അമ്മു

 

അമ്മു :തമാശയൊന്നും അല്ല എനിക്ക് എന്തെങ്കിലും പറ്റിയാൽ ഞാൻ അജൂനെയും ജീവിക്കാൻ സമ്മതിക്കില്ല എന്റെ കൂടെ കൊണ്ട് പോകും…

 

ഇത് കേട്ട അർജുൻ പതിയെ ചിരിച്ചു

 

അമ്മു : ഓഹ് ചിരിച്ചല്ലോ ഇതാ കഴിക്ക്

 

ഇത്രയും പറഞ്ഞു അമ്മു പ്ലേറ്റ് അർജുന് നൽകി

 

അമ്മു : നമുക്ക് അജൂന്റെ വീട്ടിലേക്ക് പോകേണ്ടി വരും അല്ലേ

 

അർജുൻ : ഉം പോയില്ലെങ്കിൽ അവര് വന്നു പിടിച്ചോണ്ട് പോകും

 

അമ്മു : മാവിന്റെ കാര്യമാ… പുതിയ പൂവൊക്കെ വന്നു നിക്കുവാ

 

അർജുൻ : അതൊക്കെ അവിടെ നിക്കും ഞാൻ ഇടക്ക് വന്നു നോക്കികൊള്ളാം

 

********************************

 

2 മാസങ്ങൾക്ക്‌ ശേഷം

 

“അമ്മു….😡”

 

സ്റ്റെയറുകൾ കയറാൻ പോയ അമ്മുവിനെ അർജുൻ പിടിച്ചു നിർത്തി

 

അമ്മു : എന്താ അജു

 

അർജുൻ : എന്താന്നോ നീ ഇത് എങ്ങോട്ടാ ഈ കയറി പോകുന്നെ

 

“അത് പിന്നെ ഞാൻ ശ്രുതിയേച്ചിയെ ഒന്ന് വിളിക്കാൻ ”

 

അർജുൻ : ഇവിടെ നിന്ന് വിളിച്ചാൽ എന്താ ചേച്ചി വിളികേൾക്കില്ലേ

 

“എന്താ അവിടെ ”

 

പെട്ടെന്നാണ് ദേവി അങ്ങോട്ടേക്ക് വന്നത്

 

അർജുൻ : അമ്മ ഇത് കണ്ടില്ലേ

 

ദേവി : എന്ത് കണ്ടില്ലേന്ന് അല്ല നീ ഇത് എപ്പോൾ വന്നു

 

അർജുൻ : ഇപ്പോൾ വന്നത് കൊണ്ടാണല്ലോ ഇത് കാണാൻ പറ്റിയത്

 

ദേവി : എന്താടാ ഉണ്ടായേ

 

അമ്മു : ഒന്നുമില്ല അമ്മേ ഞാൻ ശ്രുതിയേച്ചിയെ നോക്കാൻ ഒന്ന് മുകളിൽ പോകാൻ പോയി അതിനാ

 

അർജുൻ : ഇതെന്താ നിസാരമാണോ നിന്നോട് മുകളിലൊന്നും കയറരുതെന്ന് പറഞ്ഞിട്ടുള്ളതല്ലേ നിനക്ക് എന്തെങ്കിലും ശ്രദ്ധ ഉണ്ടോ അമ്മു

 

ദേവി : എന്താ മോളെ ഇത് മുകളിൽ കയറാതിരിക്കാനല്ലേ താഴെ റൂമൊക്കെ സെറ്റാക്കി തന്നത്…

 

അമ്മു : ഇപ്പോൾ അധികം മാസമൊന്നും ആയില്ലല്ലോ അമ്മേ… റൂമിൽ തന്നെ ഇരുന്ന് ബോർ അടിച്ചു നിങ്ങളാരും എന്നെ കൊണ്ട് ഒരു ജോലിയും ചെയ്യിക്കുന്നുമില്ല… ചെറിയ ചെറിയ വ്യായാമവും ജോലിയുമൊക്കെ വേണമെന്ന് ഡോക്ടർ തന്നെയാ പറഞ്ഞെ അതുകൊണ്ടാ

 

അർജുൻ : എന്ന് കരുതി ഇതിന്റെ മുകളിൽ വലിഞ്ഞു കയറണോ

 

ദേവി : മതി മതി… ഇനി അവള് കേറില്ല ഞാൻ നോക്കികൊള്ളാം

 

ഇത് കേട്ട അമ്മു റൂമിലേക്ക്‌ പോയി

 

ദേവി : എന്തിനാടാ അവളോട് ദേഷ്യപെടുന്നെ ഒന്ന് മയത്തിൽ പറഞ്ഞാൽ പോരെ

 

അർജുൻ : ആര് ദേഷ്യപ്പെട്ടു ഞാൻ ഉള്ള കാര്യമല്ലേ പറഞ്ഞത്

 

ദേവി : അവൾക്ക് വിഷമമായിട്ടുണ്ട് പോയി സമാധാനിപ്പിക്ക്‌

 

ഇത് കേട്ട അർജുൻ റൂമിലേക്ക് കയറിയ ശേഷം വാതിൽ പൂട്ടി

 

അമ്മു : എന്നെ എന്തെങ്കിലും പറഞ്ഞില്ലെങ്കിൽ അജൂന് ഇപ്പോൾ ഉറക്കം വരില്ല അല്ലേ

 

 

അർജുൻ : ഇങ്ങനെ ഓരോന്ന് കാണിച്ചാൽ പിന്നെ എങ്ങനെ പറയാതിരിക്കുന്നെ… ഒന്നാതെ എല്ലാം കൊണ്ടും പ്രശ്നമാ അതിന്റെ ഇടയിലാ…

 

അമ്മു : അജൂന്റെ ഈ പേടിയാ ആദ്യം മാറേണ്ടത് എന്ത് കുഴപ്പം ഒരു കുഴപ്പവുമില്ല ഡോക്ടർ പറഞ്ഞല്ലോ ആള് നല്ല ആരോഗ്യത്തോടെയാ ഇരിക്കുന്നതെന്ന്

 

അർജുൻ : ഞാൻ നിന്റെ കാര്യമാ അമ്മു പറയുന്നെ

 

അമ്മു : എനിക്ക് എന്ത് കുഴപ്പം മുൻപത്തെക്കാളും നന്നായിയാ ഇരിക്കുന്നെ

 

അർജുൻ : അത് കാണാനും ഉണ്ട്…

 

അമ്മു : ഈ അജൂനെ കൊണ്ട് തോറ്റല്ലോ… അല്ല ഇപ്പോൾ എന്താ വന്നേ കമ്പനിയിൽ പോയില്ലേ

 

അർജുൻ : ഇല്ല ഇത് തരാൻ വന്നതാ

 

ഇത്രയും പറഞ്ഞു അർജുൻ കയ്യിൽ ഉണ്ടയായിരുന്ന ബാഗിനുള്ളിൽ നിന്നും ഒരു പച്ച മാങ്ങ കയ്യിൽ എടുത്തു

 

അമ്മു : ഹായ് മാങ്ങ….

 

അമ്മു വേഗം അത് കയ്യിൽ വാങ്ങി

 

അമ്മു : ഇതെന്താ ഒന്നേ വാങ്ങിയുള്ളോ

 

 

അർജുൻ : ഇത് വാങ്ങിയതല്ല

 

അമ്മു : പിന്നെ

 

അർജുൻ : നമ്മുടെ മാവിൽ കായ്ച്ചതാ

 

അമ്മു : സത്യം…. പോ അജു വെറുതെ പറയല്ലേ

 

അർജുൻ : സത്യമാടി ഒന്ന് രണ്ടെണ്ണം കൂടി നിൽപ്പുണ്ട്

Updated: April 12, 2025 — 5:33 pm

Leave a Reply

Your email address will not be published. Required fields are marked *