❤❤Tomboy love ❤❤ – 9 17

 

അർജുൻ : എന്റെ പൊന്ന് അമ്മു ഇങ്ങനെ നോക്കിനിന്നിട്ടൊന്നും കാര്യമില്ല അത് ഒരു ദിവസം കൊണ്ടൊന്നും കായ്ക്കാൻ പോകുന്നില്ല

 

അമ്മു : അതൊക്കെ എനിക്കും അറിയാം… ഞാൻ വെറുതെ നോക്കിയെന്നേ ഉള്ളു അജു ദേ നോക്കിയേ നല്ല ഭംഗി ഉണ്ടല്ലേ

 

അമ്മു മാവിലേക്ക്‌ കൈ ചൂണ്ടി പറഞ്ഞു അപ്പോഴാണ് അർജുൻ അമ്മുവിന്റെ വിരലിലെ മുറിവ് കണ്ടത്

 

അർജുൻ : ഇതെപ്പോഴാടി മുറിഞ്ഞേ

 

അമ്മു : മുറിവോ…. ഓഹ് ഇത് ഞാൻ ശ്രദ്ധിച്ചില്ലല്ലോ അവനെ ഇടിച്ചപ്പോൾ എവിടെയോ കയറി കൊണ്ടതാ എന്നാ തോന്നുന്നേ

 

അർജുൻ : നീ ഒന്നും ശ്രദ്ധിക്കണ്ട അമ്മു എപ്പോഴും മുറിവും ഒടിയലും ഒക്കെ തന്നെ ആ വിരല് ഇടക്ക് വച്ച് ഒടിഞ്ഞിട്ടുള്ളതല്ലേ…

 

അമ്മു : ഓഹ്… ഇതൊരു ചെറിയ മുറിവല്ലേ… വാ അകത്തൊട്ട് പോകാം ആരെങ്കിലും കേട്ടാൽ വഴക്കാണെന്ന് കരുതും

 

ഇത്രയും പറഞ്ഞു അമ്മു വീട്ടിലേക്കു കയറി പിന്നാലെ അർജുനും

 

അർജുൻ : റൂമിലേക്ക് വാ മരുന്ന് വച്ച് തരാം

 

അമ്മു : മരുന്നൊന്നും വേണ്ട… പിന്നെ ഈ ചെറിയ മുറിവിനല്ലേ മരുന്ന്

 

അർജുൻ : നീ ഇങ്ങ് വന്നേ

 

ഇത്രയും പറഞ്ഞു അർജുൻ അമ്മുവുമായി റൂമിലേക്ക്‌ കയറി ശേഷം ഫസ്റ്റ് എയ്ഡ് ബോക്സ്‌ എടുത്തു

 

അർജുൻ : ഈ പെട്ടിയിലുള്ളത് മുഴുവൻ നിനക്ക് വേണ്ടി സ്റ്റോക്ക് ചെയ്തേക്കുന്നതാ കൈ കാണിച്ചേ

 

ഇത്രയും പറഞ്ഞു അർജുൻ മുറിവിൽ മരുന്ന് പുരട്ടാൽ തുടങ്ങി

 

 

അർജുൻ : അമ്മു ഇനി ആ മാവിന്റെ പൂ അടുത്ത് കാണണം എന്ന് പറഞ്ഞു ഞാൻ ഇല്ലാത്തപ്പോൾ അതിലൊന്നും വലിഞ്ഞു കയറിയേക്കരുത് എങ്ങാനും വീണാൽ അവിടെ കിടക്കട്ടെ എന്ന് ഞാനും കരുതും…

 

അമ്മു : മതി പുരട്ടിയത്

 

ഇത്രയും പറഞ്ഞു അമ്മു കൈ വലിച്ചു മാറ്റാൻ തുടങ്ങി എന്നാൽ അർജുൻ കൈയിൽ നിന്ന് പിടിവിടാതെ മരുന്ന് പുരട്ടൽ തുടന്നു ശേഷം പതിയെ കയ്യിൽ ഊതാൻ തുടങ്ങി… ഒപ്പം അമ്മുവിന്റെ മുഖത്തേക്ക്‌ നോക്കാനും ശേഷം അവളുടെ മുഖത്തേക്ക്‌ നോക്കികൊണ്ടു തന്നെ അർജുൻ മുറിവിൽ വീണ്ടും ഊതി

 

അമ്മു :ഉം… മതി മതി കെട്ടി വച്ചുതരാൻ നോക്ക്

 

ഇത് കേട്ട അർജുൻ അമ്മുവിന്റെ വിരൽ കെട്ടിവച്ചു അമ്മു പതിയെ ബെഡിൽ നിന്നും എഴുനേൽക്കാൻ ഒരുങ്ങി അപ്പോഴേക്കും അർജുൻ അവളെ വീണ്ടും ബെഡിലേക്ക്‌ പിടിച്ചിരുത്തി

 

അമ്മു : കഴിഞ്ഞല്ലോ…ഇനി എന്താ

 

അർജുൻ : അവിടെ ഇരിക്ക്

 

ഇത്രയും പറഞ്ഞു അർജുൻ പതിയെ അമ്മുവിന്റെ തുടയിൽ കൈഎടുത്ത് വച്ചു

 

അമ്മു : അജു എന്താ ഉദ്ദേശം

 

അർജുൻ : ഹേയ് എന്ത് ഉദ്ദേശം

 

ഇത്രയും പറഞ്ഞു അർജുൻ പതിയെ അവിടെ തടകി

 

അമ്മു : മോൻ കൈ എടുത്തെ ദുരുദ്ദേഷമാണെന്ന് മനസ്സിലായി

 

അർജുൻ : എന്ത് ദുരുദ്ദേഷം ങ്ങേ…

 

ഇത്രയും പറഞ്ഞു അർജുൻ അമ്മുവിന്റെ തുടയിൽ അമർത്തി ഞെക്കി

 

അമ്മു : ആ…. അജു ദേ… നോവുന്നുണ്ടെ

 

അർജുൻ : അയ്യോടാ നൊന്തോ വേദന യൊക്കെ ഇപ്പോൾ മാറ്റി തരാം

 

ഇത്രയും പറഞ്ഞു അർജുൻ അമ്മുവിന്റെ തോളിൽ പിടിച്ചു ബെഡിലേ ക്ക്‌ കിടത്തി ശേഷം പതിയെ അവളുടെ മേലേക്ക്‌ കയറി

 

അമ്മു : അജു പോയേ നിനക്ക് നല്ല വെയിറ്റ് ഉണ്ട്

 

അർജുൻ : അത് നിനക്ക് ആരോഗ്യമില്ലാത്തത് കൊണ്ട് തോന്നുന്നതാ

 

അമ്മു : ആർക്കാ ആരോഗ്യം ഇല്ലാത്തത് ങ്ങേ… ഇന്നാ വിവേകിന് ഇട്ട് കൊടുത്തത് കണ്ടതല്ലേ

 

ഇത് കേട്ട അർജുൻ പതിയെ അമ്മുവിന്റെ തലയിൽ തലോടി

 

അമ്മു : എന്താ പെട്ടെന്ന് ഒരു സ്നേഹം

 

അർജുൻ : ഉണങ്ങി എല്ല് പോലെയായി…. കണ്ണും കുഴിഞ്ഞു… ഇനി നമുക്ക് ചികിത്സ ഒന്നും വേണ്ട…

 

അമ്മു : വേണ്ടെന്നോ അജൂന് എന്താ… ങ്ങേ… ഞാൻ ഇത്രയും കഷ്ടപ്പെട്ടിട്ട്

 

അർജുൻ : അതാ പറഞ്ഞെ ഇനി കഷ്‌ടപ്പെടണ്ട

 

അമ്മു : ഒരു കഷ്‌ടപ്പാടും ഇല്ല… ഇതൊക്കെ അജു ഒരു ലോലൻ ആയത് കൊണ്ട് തോന്നുന്നതാ ഞാൻ സ്ട്രോങ്ങാ ഇതിന്റെ അപ്പുറവും ഞാൻ സഹിക്കും

 

അർജുൻ : ഇവള്…

Updated: April 12, 2025 — 5:33 pm

Leave a Reply

Your email address will not be published. Required fields are marked *