❤❤Tomboy love ❤❤ – 9 17

 

അർജുൻ : എന്റെ കൊച്ചിനെ ഒരു ഈർക്കിലുകൊണ്ടു പോലും ഞങ്ങൾ തൊട്ടിട്ടില്ല ആ അവളെയാ നിങ്ങൾ ഇവിടെ ഇട്ട് കൊല്ലാകുല ചെയ്തത്… അവളെ തൊട്ടാൽ ആരും ചോദിക്കാൻ വരില്ലെന്ന് കരുതിയോ അവൾക് ചോദിക്കാനും പറയാനും ആരും ഇല്ലെന്ന് കരുതിയോ 😡

 

അമ്മു : എന്താടാ കോപ്പെ നോക്കുന്നെ 😡

 

താഴെ കിടക്കുന്ന വിവേകിനെ അവൾ ഒന്ന് കൂടി നോക്കി ശേഷം അവന്റെ കയ്യിൽ പിടുത്തമിട്ടു

 

അമ്മു : ഈ കൈകൊണ്ടല്ലേ നീ അന്ന്…

 

ഇത്രയും പറഞ്ഞു അമ്മു ആ കൈ തിരിച്ചോടിച്ചു…

 

 

ആ…..

 

അമ്മു : ഇനി നീ ഈ കൈകൊണ്ട് ആരെയും തൊടരുത്

 

ഇത്രയും പറഞ്ഞ ശേഷം അമ്മു ടേബിളിൽ വച്ചിരിക്കുന്ന അയൺ ബോക്സിനടുത്തേക്ക്‌ ചെന്ന് അത് ചൂടാക്കാൻ തുടങ്ങി

 

സുമ : വേണ്ട മോളെ ഞാൻ കാല് പിടിക്കാൻ മതി….

 

അമ്മു : ഇല്ല ഇതിന്റെ വേദന അവൻ കൂടി അറിയട്ടെ…

 

ഗിരിജ : വേണ്ട ഞങ്ങൾ എന്ത് വേണമെങ്കിലും ചെയ്യാം അവന് എഴുനേൽക്കാൻ പോലും വയ്യ ഇനി ഒന്നും ചെയ്യാരുത്

 

അർജുൻ : അമ്മു മതി…. വേണ്ട

 

ഇത് കേട്ട അമ്മു ഒന്ന് കൂടി വിവേകിനെ നോക്കി

 

“പന്ന…. ഞാൻ ഇപ്പോൾ പറഞ്ഞേക്കുവാ ഇനി സാന്ദ്രയുടെ കൺവെട്ടത്തെങ്ങാൻ നിങ്ങളെ കണ്ടുപോയാൽ… ഉടനെ ഡിവോഴ്സ് കൊടുത്തേക്കണം പിന്നെ വാങ്ങിയ കാറും പൈസയും സ്വർണ്ണവും ഒട്ടും കുറയാതെ 3 ദിവസത്തിനുള്ളിൽ തിരികെ എത്തിച്ചിരിക്കണം ഇല്ലെങ്കിൽ ഞങ്ങൾ ഒരുവരവ് കൂടി വരും അന്ന് ഈ വീട് മൊത്തമായും ഞാൻ കത്തിക്കും… പിന്നെ ഇവിടെ നടന്നതെങ്ങാൻ പോലീസിനെയോ മറ്റോ അറിയിച്ചാൽ… എന്തായാലും അവരെന്നെ ഒരു ചുക്കും ചെയ്യില്ല എന്റെ അച്ഛൻ ആ കാര്യം നോക്കികൊള്ളും.. പക്ഷെ അതോടെ നിങ്ങളുടെ കാര്യം തീരുമാനമാകും… ഇത് ഞാൻ വെറുതെ പറയുന്നതല്ല

 

ഇത്രയും പറഞ്ഞു അമ്മു വിവേകിനെ വീണ്ടും എഴുനേൽപ്പിച്ചു

 

അമ്മു : ഞങ്ങൾ എത്ര നാളായി ഒരു കുഞ്ഞിനു വേണ്ടി കാത്തിരിക്കുന്നു എന്ന് അറിയാമോടാ… അപ്പോഴാ നീ ഒരു കുഞ്ഞിനെ… സ്വന്തം കുഞ്ഞിനെ കൊല്ലാൻ എങ്ങനെ തോന്നിയെടാ…

 

ഇത്രയും പറഞ്ഞു അമ്മു അവനെ വീണ്ടും ഇടിച്ചു താഴെ ഇട്ടു

 

അർജുൻ : അതിന് മാത്രം നിനക്ക് മാപ്പില്ല.. ഡിവോഴ്സ് കേസിനോടൊപ്പം കോടതിൽ നീ ഇതിനു കൂടി സമാധാനം പറയണം… വാ അമ്മു

 

ഇത്രയും പറഞ്ഞു അമ്മുവിനെയുംകൊണ്ട് അർജുൻ പുറത്തേക്ക് ഇറങ്ങി…

 

അല്പസമയത്തിന് ശേഷം ഇരുവരും കാറിൽ

 

അർജുൻ : ഇതാണോ ഒന്നിലും ഇടപെടില്ല എന്ന് പറഞ്ഞത്

 

അമ്മു : പിന്നെ അവന്റെ ചൊറിഞ്ഞ വർത്തമാനവും കേട്ടോണ്ട് നിൽക്കണോ… അവന് രണ്ടെണ്ണത്തിന്റെ കുറവുണ്ടായിരുന്നു അതാ കൊടുത്തത്… പിന്നെ ഞാൻ മാത്രമല്ലല്ലോ അജുവും അവനെ എടുത്തിട്ട് അലക്കിയല്ലോ

 

അർജുൻ : നീ തുടങ്ങിയില്ലേ പിന്നെ എനിക്ക് ഇടപെടാതിരിക്കാൻ പറ്റുമോ… അവരെങ്ങാൻ പോലീസിനെ വിളിച്ചെങ്കിൽ അതോടെ തീർന്നേനെ രണ്ട് പേർക്കും കൂടി ജയിലിൽ പോയി കിടക്കായിരുന്നു

 

അമ്മു : എനിക്ക് ഈ പോലീസിനെയും ജയിലിനേയും ഒരു പേടിയുമില്ല

 

അർജുൻ : അതെനിക്ക് അറിയാം നിനക്ക് ഒന്നിനേയും പേടിയില്ലെന്ന്… ദേ സത്യം പറ നീ ഇത് മുൻകൂട്ടി പ്ലാൻ ചെയ്തിരുന്നു അല്ലേ

 

അമ്മു : അതെ സാന്ദ്രയുടെ കഥ കേട്ടപ്പോൾ തന്നെ അവനെ ചവിട്ടി കൂട്ടണം എന്ന് ഞാൻ ഉറപ്പിച്ചതാ… പിന്നെ ഇതിന്റെ പേരിൽ എന്നോട് എങ്ങാനും പിണങ്ങിയാൽ പിന്നെ…

 

അർജുൻ : പിന്നെ…

 

അമ്മു : പിന്നെ അജു മിണ്ടാൻ വന്നാലും ഞാൻ മിണ്ടില്ല കാരണം ന്യായം എന്റെ ഭാഗത്താ… അവൻ ആ…

 

അമ്മു വിന്റെ കണ്ണുകൾ നിറഞ്ഞു

 

അർജുൻ : എന്താ അമ്മു കുഞ്ഞിനെ ഓർത്താണോ… പോട്ടെ വിട്ടേക്കെടി

 

അമ്മു : അവനെ കൊല്ലണമായിരുന്നു അജു

 

അർജുൻ : എന്തായാലും കൊടുക്കാനുള്ളത് കൊടുത്തില്ലേ… ഇനി ഇതിനെ പറ്റി ചിന്തിക്കണ്ട ഇത്രയും പറഞ്ഞു അർജുൻ അമ്മുവിന്റെ കണ്ണ് തുടച്ചു

 

അന്നേ ദിവസം രാത്രി അർജുനും അമ്മുവും വീട്ടിൽ

Updated: April 12, 2025 — 5:33 pm

Leave a Reply

Your email address will not be published. Required fields are marked *