ശേഖരൻ : അർജുനെ നീ 😡
എൽദോ : നിങ്ങളുടെ കുടുംബ പ്രശ്നമൊക്കെ പിന്നെ ആദ്യം എന്റെ കാശിന് ഒരു തീരുമാനം ഉണ്ടാക്ക് എന്നിട്ട് മതി ബാക്കിയൊക്കെ അവൻ നിന്ന് ചിലക്കുവാ ഈ നാടകമൊക്കെ ഞാൻ കുറേ കണ്ടിട്ടുണ്ട്
അടുത്ത നിമിഷം അർജുൻ എൽദോയുടെ കുത്തിനു പിടിച്ചു
അർജുൻ : മറ്റേ മോനെ നിന്റെ ചന്ത വർത്തമാനം എന്നോട് എടുത്താൽ ഉണ്ടല്ലോ … ഇത് ആള് വേറെയാ അടിച്ച് നിന്റെ 32 പല്ലും ഞാൻ കോഴിക്കും
ഇത്രയും പറഞ്ഞു അർജുൻ എൽദോയെ തള്ളിമാറ്റി
അർജുൻ : ഈ വീട് എന്റേത് കൂടിയാ അതിൽ ആർക്കെങ്കിലും സംശയമുണ്ടോ
ദേവി : മോനെ അജു…. ഇങ്ങനെ ഒന്നും പറയല്ലേ ഞങ്ങൾ ഗതികെട്ട അവസ്ഥയിലാടാ… അതുകൊണ്ടാ നിന്റെ അച്ഛൻ കിടപ്പാടം വിക്കാൻ ഒരുങ്ങുന്നെ… നീ ഇതിനു സമ്മതിച്ചില്ലെങ്കിൽ ആത്മഹത്യയല്ലാതെ ഞങ്ങളുടെ മുന്നിൽ വേറെ വഴി ഇല്ല
അമ്മു : മതി അജു.. നിർത്ത്.. അജു വെറുതെ പറയുന്നതാ അമ്മേ…ഞങ്ങൾ
അർജുൻ : ഒരു വെറുതെയുമല്ല വീട് വിൽക്കാൻ പറ്റില്ല നടക്കുന്ന കാര്യം ഞാൻ പറയാം വീട് ഞാൻ വാങ്ങികൊള്ളാം അതും അച്ഛൻ പറയുന്ന വിലക്ക്
ശേഖരൻ : വേണ്ട ആർക്ക് കൊടുത്താലും നിനക്ക് തരില്ല
ദേവി : മതി ശേഖരേട്ടാ നമ്മുടെ അജു അല്ലേ ഇവൻ തന്നെ എടുത്തോട്ടെ പുറത്തുള്ളവർക്ക് കൊടുക്കുന്നതിനേക്കാൾ ഭേദമല്ലേ
അർജുൻ : അപ്പോൾ തീരുമാനമായി ടോ തനിക്ക് എത്രയാ തരുവാനുള്ളെ
എൽദോ : 30 ലക്ഷം
അർജുൻ വേഗം തന്നെ ഒരു ചെക്ക് ബുക്ക് എടുത്ത് 30 ലക്ഷത്തിന്റെ ചെക്ക് ലീഫുകൾ എൽദോക്ക് നൽകി
അർജുൻ : 30 ഉണ്ട് പോയി മാറിക്കോ പിന്നെ തന്നെ ഇനി ഇവിടെ കണ്ടുപോകരുത്
ഇത് കേട്ട എൽദോ ചെക്കുകളുമായി അവിടെ നിന്നും പോയി
അർജുൻ : അപ്പോൾ അഡ്വാൻസ് ആയി ഇനി എന്താ…ഉം ഏട്ടാ ഇനി എത്ര കൂടി ഉണ്ടെങ്കിൽ കടങ്ങൾ മുഴുവൻ തീരും
അമൽ : 60ലക്ഷം അടുപ്പിച്ചു വരും
അർജുൻ : അപ്പോൾ 60 തും മുപ്പതും 90 റ് ഈ വീടിനും സ്ഥലത്തിനും അത്രയും കിട്ടും എന്ന് തോന്നുന്നുണ്ടോ…. എന്താ ഏട്ടാ ഒന്നും പറയാത്തെ അത്രയും കിട്ടുമോ
അമൽ : ഇല്ല
അർജുൻ : അപ്പോൾ ഈ പൈസക്ക് ഞാൻ ഇത് വാങ്ങിയില്ലെങ്കിൽ നിങ്ങൾ എന്ത് ചെയ്യും…. കടം വാങ്ങാം ഏട്ടാ പക്ഷെ ഇത്… ഇതിനു മാത്രം എന്ത് ചിലവാ ഇവിടെ ഉണ്ടായിരുന്നത്
അമൽ : ഞാൻ അല്ല അച്ഛനാ കണ്ടിടത്ത് നിന്ന് മുഴുവൻ കടം വാങ്ങി സാന്ദ്രയെ കെട്ടിച്ചു എങ്ങനെ തിരിച്ചുകൊടുക്കും എന്ന് പോലും ഓർത്തില്ല അത് കാരണമാ ഞങ്ങൾ ഇപ്പോൾ വഴിയാധാരമായത്
അർജുൻ : എല്ലാം അച്ഛന്റെ തലയിൽ ഇടണ്ട ചേട്ടാ ഇവിടെ നടന്ന എല്ലാത്തിനുംഏട്ടനും ഒരു പ്രധാന കാരണമാണ് ഏട്ടൻ എപ്പോഴെങ്കിലും സ്വന്തമായി ഒരു നിലപാട് എടുത്തിട്ടുണ്ടോ എന്തെങ്കിലും തെറ്റ് കണ്ടാൽ അത് ചെയ്യരുത് എന്ന് പറഞ്ഞിട്ടുണ്ടോ അച്ഛൻ എന്ത് ചെയ്യുന്നോ അത് സമ്മതിച്ചുകൊടുക്കും അവസാനം എല്ലാം പോയപ്പോൾ കുറ്റം മുഴുവൻ അച്ഛനായി അല്ലേ… ശെരി 90 ഉം തരാം എല്ലാ കടവും വീട്ടിക്കോ അപ്പോൾ ഇനി എന്താ അച്ഛൻ പറ ഇങ്ങനെ വിളിക്കരുത് എന്ന് പറഞ്ഞിട്ടുണ്ട് പക്ഷെ ഞാൻ വിളിക്കും കാരണം എനിക്ക് ഒരു അച്ഛനെ ഉള്ളു
ശേഖരൻ : മതി… നീ ജയിച്ചു പോരെ എല്ലാം നിന്റെ കയ്യിലായി… എനിക്ക് ഒരാഴ്ച്ചത്തെ സമയം തരണം അതിനുള്ളിൽ ഞങ്ങൾ ഇവിടെ നിന്നും ഇറങ്ങിക്കോളാം
അർജുൻ : ഇപ്പോഴും ചെയ്തതിലൊന്നും കുറ്റബോധം തോന്നുന്നില്ല അല്ലേ… ഇപ്പോഴും ഞാൻ എല്ലാം കൈക്കലാക്കിയവനായി
ശേഖരൻ : ഇല്ല ഒരു കുറ്റബോധവും ഇല്ല എന്റെ മോളുടെ നല്ല ഭാവിക്ക് വേണ്ടിയാ ഞാൻ ഇത് ചെയ്തത് ആ കാര്യത്തിൽ ഞാൻ വിജയിച്ചിട്ടുണ്ട്
അർജുൻ : നല്ല ഭാവി…എന്നെ കൊണ്ട് ഒന്നും പറയിക്കരുത് 😡
ഇത്രയും പറഞ്ഞു അർജുൻ വീടിനു പുറത്തേക്കു പോയി ശേഷം സാന്ദ്രയേയും കൂട്ടി അകത്തേക്ക് വന്നു
ദേവി : സാന്ദ്രേ നീ എന്താ ഇവിടെ…. മോളെ നിനക്ക് എന്താ പറ്റിയെ
