അർജുൻ : അത് പിന്നെ അമ്മു ഇന്ന് ഡോക്ടർ എന്നോട് കുറച്ച് കാര്യങ്ങൾ പറഞ്ഞു
അമ്മു : എന്ത് കാര്യം
അർജുൻ : നിനക്ക് ഹോർമോണിന്റെ പ്രശ്നം ഉള്ള കാര്യം അറിയാലോ
അമ്മു : അതെ അറിയാം അത് ഞാൻ തന്നെയല്ലേ അജൂനോട് പറഞ്ഞത്
അർജുൻ : അതുകൊണ്ട് ഒരു നോർമൽ ഡെലിവറി ഉണ്ടാകില്ല എന്നാ ഡോക്ടർ പറയുന്നെ ഒരു സിസേറിയൻ മസ്റ്റാണ്
അമ്മു : അപ്പോൾ ഇതാണ് കാര്യം.. ഇതിനാണോ അജു ഇങ്ങനെ വല്ലാതെ നിന്നെ എന്റെ അമ്മയ്ക്കും സിസേറിയൻ ആയിരുന്നു ഞാൻ ഇത് പ്രതീക്ഷിച്ചതാ dr എന്നോട് മുൻപ് സൂചിപ്പിക്കുകയും ചെയ്തിരുന്നു പ്രെഗ്നന്റ് ആയാൽ സിസേറിയന് സാധ്യത കൂടുതലാണെന്ന് അത് ഒക്കെയാണ് അജു എനിക്ക് പേടിയൊന്നുമില്ല എത്ര പേരാ ഇപ്പോൾ സിസേറിയൻ ചെയ്യുന്നെ… ഇതിനാണ്.. മനുഷ്യനെ ഇങ്ങനെ പേടിപ്പിക്കരുത് കേട്ടോ വാ എന്തെങ്കിലും എടുത്ത് തരാം കഴിക്കണ്ടേ
ഇത്രയും പറഞ്ഞു അമ്മു അവിടെ നിന്നു എഴുനേറ്റു എന്നാൽ അർജുൻ അവളെ അവിടെ തന്നെ പിടിച്ചിരുത്തി
അമ്മു : എന്താ അജു
അർജുൻ : ഞാൻ പറഞ്ഞു കഴിഞ്ഞില്ല… നിന്റെ വയറ്റിലെ ക്ഷതം പൂർണ്ണമായും മാറിയിട്ടില്ല എന്നാ ഡോക്ടർ പറയുന്നെ അതിന് ഇനിയും സമയം പിടിക്കും
അമ്മു : സാരമില്ല നമുക്ക് ചികിത്സ തുടരാം
അർജുൻ : അതെ തുടരണം… ഈ ഒരു സാഹചര്യത്തിൽ ഈ പ്രെഗ്നൻസി അല്പം കോംപ്ലിക്കേറ്റട് ആണെന്നാ പറയുന്നെ ഈ ക്ഷതം ഉള്ളപ്പോൾ സിസേറിയൻ റിസ്ക് ആണ്
അമ്മുവിന്റെ മുഖം ചെറുതായി മാറാൻ തുടങ്ങി
അമ്മു : അജു എന്താ പറഞ്ഞു വരുന്നെ
അർജുൻ : അത് പിന്നെ അമ്മു ഈ ചികിത്സയൊക്കെ കഴിഞ്ഞിട്ടു പോരെ കുട്ടികൾ
അമ്മു : അജു എന്താ പറയുന്നെ ഞാൻ പ്രെഗ്നന്റ് ആണ് പിന്നെ എങ്ങനെയാ…. അജു എന്താ ഇപ്പോൾ ഉദ്ദേശിച്ചത് ങ്ങേ…
അർജുൻ : അമ്മു ഇങ്ങനെ നെർവസ് ആകല്ലേ..ഞാൻ പറയുന്നത് കേൾക്ക് നമുക്ക് കുഞ്ഞുങ്ങൾ കുറച്ചു കഴിഞ്ഞു മതി… വെറുതെ എന്തിനാ റിസ്ക് എടുക്കുന്നെ നമുക്ക് നാളെ ഹോസ്പിറ്റലിൽ പോയി
അമ്മു : മതി… നിർത്ത് അജു വേറെ എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ പറയ് എന്നെ വെറുതെ… നിനക്ക് എന്താ ങ്ങേ… എനിക്ക് ഇനി ഒന്നും കേൾക്കണ്ട
അർജുൻ : ഇതാ ഞാൻ പറഞ്ഞത് ബഹളം വെക്കരുതെന്ന്.. എനിക്ക് നിന്നെ വെച്ച് റിസ്ക് എടുക്കാൻ പറ്റില്ല നമുക്ക് ഈ കുഞ്ഞു വേണ്ട മോളെ
അമ്മു : പോ 😡 … എന്റെ അടുത്ത് നിന്ന് പോകാൻ 😡
അർജുൻ : അമ്മു ഞാൻ പറയുന്നത്
അമ്മു : ഒന്നും പറയണ്ട… എന്റെ കുഞ്ഞിനെ കൊല്ലണം അല്ലേ… അജൂന് എങ്ങനെ പറയാൻ തോന്നി.. ഇനി ഒരിക്കൽ കൂടി ഇത് പറഞ്ഞാൽ
അർജുൻ : നീ പറയുന്നത് കേട്ടാൽ നിന്റെ മാത്രം കുഞ്ഞാണെന്ന് തോന്നുമല്ലോ… ഞാൻ നിനക്ക് വേണ്ടിയാ… അധികം സമയമില്ല അമ്മു അതുകൊണ്ടാ
അമ്മു : എനിക്ക് ഒന്നും കേൾക്കണ്ടാന്ന് പറഞ്ഞില്ലേ പോ.. പോകാൻ 😡
ഇത്രയും പറഞ്ഞു അർജുനെ റൂമിന് പുറത്താക്കിയ ശേഷം അമ്മു കതകടച്ചു
അർജുൻ ഹാളിലെ ചെയറിൽ ഇരുന്ന ശേഷം ടേബിളിൽ തല താഴ്ത്തി കിടന്നു
1 മണിക്കൂറിന് ശേഷം റൂമിന്റെ വാതിൽ തുറന്ന് അമ്മു അർജുന്റെ അടുത്തേക്ക് എത്തി അമ്മുവന്നത് അറിഞ്ഞ അർജുൻ അവളെ തല ഉയർത്തി നോക്കി
അമ്മു : അജു കഴിക്കാൻ എടുക്കട്ടേ
അപ്പോൾ തന്നെ അമ്മുവിന്റെ കലങ്ങിഇരിക്കുന്ന കണ്ണുകൾ അർജുൻ ശ്രദ്ധിച്ചു
അർജുൻ : നീ കരയുകയായിരുന്നോ
അമ്മു : ഉം അല്പം കരഞ്ഞു…. ഇപ്പോൾ ഒക്കെയാണ് ഞാൻ കഴിക്കാൻ എടുക്കാം
അർജുൻ : നിക്ക് അമ്മു… ഞാൻ പറഞ്ഞത്
അമ്മു : ഞാൻ ഡോക്ടറെ വിളിച്ചു പ്രെഗ്നൻസിയുമായി മുന്നോട്ട് പോകുന്നെന്ന് പറഞ്ഞു
അർജുൻ : ആരോട് ചോദിച്ചിട്ട്… അമ്മു 50-50 എന്നാ അവര് പറയുന്നെ എനിക്ക് പറ്റില്ല… ഞാൻ
അമ്മു : 50 ഇല്ലേ… ഒന്നും പറ്റില്ല അജു
അർജുൻ : നിനക്കെന്താ പറഞ്ഞാൽ മനസ്സിലാകില്ലേ
