❤❤Tomboy love ❤❤ – 9 17

അമ്മു : അജൂന് എന്താ പറഞ്ഞാൽ മനസ്സിലാകില്ലേ എനിക്ക് ഈ കുഞ്ഞിനെ വേണം അജൂന് അറിയോ ഞാൻ എത്രമാത്രം ആഗ്രഹയിച്ചിട്ടാ ഇത് കിട്ടിയതെന്ന് ഞാൻ കരയാത്ത ദിവസങ്ങൾ ഇല്ല… ഓരോ കുഞ്ഞുങ്ങളെ കാണുമ്പോൾ എന്റെ നെഞ്ച് പൊട്ടുവായിരുന്നു പിന്നെ ഓരോരുത്തരുടെ ചോദ്യങ്ങളും…

 

അർജുൻ : എനിക്ക് അറിയാം അമ്മു… ഞാനും ഒരുപാട് ആഗ്രഹിച്ചതാ അതെന്താ നീ മനസ്സിലാക്കാത്തെ.. നീ നേരത്തെ എന്താ പറഞ്ഞെ നിന്റെ കുഞ്ഞിനെ കൊല്ലുന്ന ഒന്നും പറയരുത് എന്ന് അല്ലേ .. ഇത് എന്റെ കൂടി കുഞ്ഞാ അമ്മു എനിക്ക് എത്ര വിഷമം ഉണ്ടാകും എന്ന് ചിന്തിച്ചു നോക്ക്… പക്ഷെ നിന്നെ വച്ച് ഒരു പരീക്ഷണത്തിന് എനിക്ക് പറ്റില്ല

 

അമ്മു : സോറി അജു… അപ്പോൾ ദേഷ്യം കൊണ്ട് പറഞ്ഞു പോയതാ…. അജൂന് അറിയോ ഇപ്പോൾ എനിക്ക് എന്റെ വയറ്റിൽ നമ്മുടെ കുഞ്ഞിനെ ഫീൽ ചെയ്യാൻ പറ്റുന്നുണ്ട്.. അത് ആ ഫീൽ എങ്ങനെയാണെന്ന് പറഞ്ഞറിയിക്കാൻ പറ്റില്ല.. ഇപ്പോൾ ഈ കുഞ്ഞിനെ നഷ്ടപ്പെടുത്തിയാൽ എനിക്ക് എന്നോട് ഒരിക്കലും പൊറുക്കാൻ പറ്റില്ല പിന്നെ എന്റെ ജീവിതം ഒരിക്കലും നോർമൽ ആകില്ല ഞാൻ മരിച്ചു ജീവിക്കണ്ടി വരും

 

അർജുൻ : നമുക്ക് ഇനിയും കുഞ്ഞുങ്ങൾ ഉണ്ടാകും… കുറച്ച് നാൾ കൂടി കഴിഞ്ഞാൽ ചികിത്സ പൂർണ്ണമായും കഴിയും ഒരു തവണ പ്രെഗ്നന്റ് ആയ സ്ഥിതിക്ക് ഇനി ചാൻസ് കൂടുതലാ എന്നാ ഡോക്ടർ പറഞ്ഞത് നമുക്ക് അല്പം കൂടി കാത്തിരുന്നു ശേഷം…

 

അമ്മു : അജൂന് എന്ത് ഉറപ്പാ ഉള്ളേ ഇത് തന്നെ ഭാഗ്യത്തിന്റെ പുറത്താ നമ്മുടെ പ്രാർത്ഥനയുടെ ഫലമാ നഷ്ടപ്പെടുത്താൻ പറ്റില്ല അജു എന്നെ നിർബന്ധിക്കരുത് പിന്നെ ഈ ഞാൻ കാണില്ല..എനിക്കും ഈ കാര്യത്തിൽ റിസ്ക് എടുക്കാൻ പറ്റില്ല അജു

 

അർജുൻ : അപ്പോൾ അറിഞ്ഞുകൊണ്ടു ഞാൻ നിന്നെ അപകടത്തിലോട്ട് തള്ളിവിടണം എന്നാണോ

 

അമ്മു : ദേ നോക്ക് അജു എനിക്ക് ഒന്നും പറ്റില്ല വിശ്വസിക്ക്… പ്രെഗ്നന്റ് ആകില്ല എന്ന് പറഞ്ഞ ഞാൻ ആയില്ലേ…അതുപോലെ ഇതും നടക്കും… പിന്നെ ഈ കാര്യം വേറെ ആരോടും പറയരുത് അവരൊക്കെ അറിഞ്ഞാൽ…പ്ലീസ് അജു ഒന്ന് മനസ്സിലാക്ക്‌

 

അർജുൻ : ഞാൻ മാത്രം എപ്പോഴും മനസ്സിലാക്കിയാൽ മതിയല്ലോ അല്ലേ.. എന്നെ ഇപ്പോഴാ നീ മനസ്സിലാക്കുന്നെ…ഞാൻ മാത്രം നീറി നീറി കഴിഞ്ഞോളാം നിന്റെ സ്വാർത്ഥത തന്നെ നടക്കട്ടെ നിന്റെ സന്തോഷം മാത്രം നോക്കിക്കോ…പിന്നെ ഒരു കാര്യം നിനക്ക് എന്തെങ്കിലും പറ്റിയാൽ പിന്നെ ഞാനും കാണില്ല…

 

ഇത്രയും പറഞ്ഞു അർജുൻ റൂമിലേക്ക് പോയി പിന്നാലെ ഭക്ഷണവുമായി അമ്മു അവിടേക്ക് എത്തി

 

അമ്മു : ഇതാ അജു കഴിക്ക്

 

അർജുൻ : വിശപ്പില്ല നീ കഴിച്ചോ

 

അമ്മു : ദേഷ്യമാണെന്ന് അറിയാം… അജു പറഞ്ഞതൊക്കെ ശെരിയാ ഞാൻ സ്വാർത്ഥയാ പക്ഷെ ഈ ഒരു തവണ കൂടി അജു എന്റെ സ്വാർത്ഥതയുടെ കൂടെ നിക്കണം… എനിക്കറിയാം അജു എനിക്ക് വേണ്ടിയാ ഇതൊക്കെ പറയുന്നതെന്ന്… എനിക്ക് എന്തെങ്കിലും പറ്റുമോ എന്ന പേടികൊണ്ട് അല്ലേ അജു ഇങ്ങനെ ഒന്ന് ചിന്തിച്ചു നോക്കിയേ ഒരു കോംപ്ലിക്കേഷനും ഇല്ലാതെ ഞാൻ പ്രസവിക്കാൻ പോയി എന്ന് തന്നെ ഇരിക്കട്ടെ 100% സേഫ് ആണെന്ന് പറയാൻ പറ്റുമോ… എത്ര എത്ര സംഭവങ്ങളാ നടക്കുന്നെ…റിസ്ക് എടുക്കണ്ട എന്നു കരുതി കുഞ്ഞിനെ വേണ്ടാ എന്ന് വച്ചാൽ തന്നെ ഞാൻ അധിക കാലം ജീവിക്കും എന്ന് എന്താ ഉറപ്പ്

 

അർജുൻ : അമ്മു…. 😡

 

അമ്മു : എത്ര പേരാ ദിവസവും… എന്തൊക്കെ കാരണങ്ങൾ കൊണ്ടാ… അതുകൊണ്ട് ഒളിച്ചോടിയിട്ട് എന്താ കാര്യം എനിക്ക് എത്ര ആയുസ് ഉണ്ടോ ഞാൻ അത്രയും ജീവിക്കും… അജു നോക്കിക്കോ ഞാൻ കൂളായി ഇതൊക്കെ ഓവർകം ചെയ്യും.. പിന്നെ അജു നേരത്തെ പറഞ്ഞില്ലേ എനിക്ക് എന്തെങ്കിലും പറ്റിയാൽ പിന്നെ കാണില്ലെന്ന്

 

അർജുൻ : അതെ കാണില്ല നിനക്ക് മാത്രമേ വാശി ഉള്ളു എന്നാണോ കരുതുന്നെ

 

അമ്മു : എന്നാൽ പിന്നെ അങ്ങനെ തന്നെ ആകട്ടെ എനിക്ക് എന്തെങ്കിലും പറ്റിയാൽ ഞാൻ തന്നെ വന്നു പ്രേതമായി അജൂനെ കൊണ്ട് പൊക്കൊളാം എന്താ പോരെ

Updated: April 12, 2025 — 5:33 pm

Leave a Reply

Your email address will not be published. Required fields are marked *