❤❤Tomboy love ❤❤ – 9 17

 

അർജുൻ : ഹേയ് ഒന്നുമില്ല അച്ഛാ

 

ദേവി : ദേ അജു നീ ഇവളെയും കൂട്ടി വീട്ടിൽ വാ ഇനി അവിടെ നിൽക്കാം സമയമാകുബോൾ അമ്മുവിനെ അവളുടെ വീട്ടിലേക്കു പ്രസവത്തിനു വിടാം അതുവരെ നിങ്ങൾ ഒറ്റക്ക് നിൽക്കണ്ട… കുറേ നേർച്ചകൾ ഉണ്ട് എല്ലാം ചെയ്യണം

 

ശ്രുതി : ഈ വിളർച്ചയൊക്കെ കണ്ടപ്പോഴേ എനിക്ക് സംശയം തോന്നിയതാ പിന്നെ നീ നന്നായിട്ട് ഭക്ഷണം കഴിക്കാത്തത് കൊണ്ടാണെന്ന് കരുതി…

 

അമൽ : എന്താടാ അർജുനെ നിനക്ക് ഒന്നും പറയാനില്ലേ എന്താ ഇങ്ങനെ നിക്കുന്നെ

 

സാന്ദ്ര : കുഞ്ഞേട്ടന്റെ നെട്ടല് ഇതുവരെ മാറിയിട്ടില്ല അമലേട്ടാ.. അല്ല അമ്മു ഏട്ടത്തിക്ക്‌ ആൺ കുഞ്ഞാണോ പെൺകുഞ്ഞാണോ വേണ്ടേ

 

ദേവി : മിണ്ടാതിരുന്നേ സാന്ദ്രേ എന്തായാലും ആരോഗ്യത്തോടെ ഇരുന്നാൽ മതി

 

അല്പനേരത്തിനുള്ളിൽ റാണിയും രാജീവും അവിടേക്ക് എത്തി

 

റാണി : അമ്മു…. മോളെ എനിക്ക് അറിയാമായിരുന്നു.. ഞാൻ വിളിക്കാത്ത ദൈവങ്ങൾ ഇല്ല…

 

അമ്മു പതിയെ അവരെ നോക്കി ചിരിച്ചു..രാജീവ് അർജുന്റെ അടുത്തേക്ക്‌ എത്തിയ ശേഷം അവന്റെ തോളിൽ തട്ടി

 

റാണി : അമ്മു ഇനി നിങ്ങൾ ആ വീട്ടിൽ ഒറ്റക്ക് നിക്കണ്ട എന്താ

 

ദേവി : അത് തന്നെയാ ഞങ്ങളും പറഞ്ഞെ കുറച്ച് ദിവസം ഞങ്ങളുടെ കൂടെ നിക്കട്ടെ അത് കഴിഞ്ഞു പ്രസവത്തിനു അങ്ങോട്ടേക്ക് അയക്കാം

 

റാണി : എനിക്കാണേൽ ഇവളെ ഇപ്പോൾ തന്നെ കൊണ്ടുപോയാൽ കൊള്ളാമെന്നുണ്ട്

 

ദേവി : നമുക്ക് ചടങ്ങായി തന്നെ ചെയ്യാം റാണി

 

അർജുൻ : അമ്മേ ഞങ്ങൾ രണ്ട് ദിവമോ മറ്റോകഴിഞ്ഞു അങ്ങോട്ടേക്ക് മാറാം അതുവരെ ഇതുപോലെ പോകട്ടെ

 

ദേവി : നീ എന്താ പറയുന്നെ നല്ല ശ്രദ്ധവേണ്ട സമയമാ

 

അർജുൻ : ഞാൻ നന്നായി നോക്കികൊള്ളാം അമ്മേ അധികനാളൊന്നും ആകില്ല കുറച്ച് കാര്യങ്ങൾ ഉണ്ട് അതാ പെട്ടെന്ന് അടച്ചിടാൻ പറ്റില്ലല്ലോ

 

അമ്മു : അതെ കുറച്ച് ദിവസം കഴിഞ്ഞു ഞങ്ങൾ വന്നേക്കാം മാവ് പൂത്തു നിൽക്കുവാ ഇപ്പോൾ വന്നാൽ അതിന്റെ കാര്യമൊക്കെ അവതാളത്തിലാകും

 

*******************

 

രാത്രി അർജുന്റെയും അമ്മുവിന്റെയും വീട്

 

ദേവി : അപ്പോൾ ഞങ്ങൾ ഇറങ്ങുവാ പെട്ടെന്ന് മാറാനുള്ള കാര്യങ്ങൾ ചെയ്തേക്കണം നാളെയോ മറ്റന്നാളോ അതിൽ കൂടുതൽ എടുക്കരുത്

 

രാജീവ് : എന്നാൽ ശെരി അമ്മു… അർജുൻ ഞങ്ങളും ഇറങ്ങുവാ എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വിളിക്ക്

 

ദേവി : അർജുൻ മോനെ ഇവളെ ഒന്ന് ശ്രദ്ധിച്ചോണെ ഇല്ലെങ്കിൽ ദേഹം ശ്രദ്ധിക്കാതെ എന്തെങ്കിലുമൊക്കെ ചെയ്യ്തു കളയും

 

അർജുൻ : ശെരി ആന്റി

 

ശ്രുതി : അമ്മു ഇറങ്ങുവാണെ

 

ഇത്തരത്തിൽ എല്ലാവരും അവരോട് യാത്ര പറഞ്ഞു അവിടെ നിന്നും ഇറങ്ങി അവർ പോയ ഉടനെ അമ്മു അർജുനെ കെട്ടിപിടിച്ചു

 

അമ്മു : എല്ലാവരും നിന്നത് കൊണ്ടു ഒന്ന് മിണ്ടാൻ പോലും പറ്റിയില്ല… അജു നമ്മുടെ കാത്തിരിപ്പ് അവസാനിക്കാൻ പോകുവാ ഇതറിഞ്ഞപ്പോൾ എനിക്ക് എത്ര സന്തോഷമായി എന്നറിയാമോ നമ്മൾ അച്ഛനും അമ്മയും ആകാൻ പോകുവാ അജു…

 

അമ്മു പതിയെ അർജുന്റെ കവിളിൽ മുത്തി

 

അമ്മു : എന്താടാ ഒന്നും പറയാത്തെ എന്താ മുഖം വല്ലാതിരിക്കുന്നെ

 

അർജുൻ : ഹേയ് അങ്ങനെ ഒന്നും…

 

അമ്മു : അജൂന്റെ മുഖം മാറിയാൽ എനിക്ക് അറിയാം ഹോസ്പിറ്റലിൽ വെച്ചേ ഞാൻ ശ്രേദ്ധിച്ചതാ…. സന്തോഷിക്കേണ്ട ഈ സമയത്ത്‌ എന്താ അജു എന്തെങ്കിലും ഉണ്ടോ?

 

അർജുൻ : നീ വാ നമുക്ക് റൂമിൽ ഇരുന്ന് സംസാരിക്കാം

 

ഇത്രയും പറഞ്ഞു അർജുൻ അമ്മുവുമായി റൂമിലേക്ക് എത്തി

 

അമ്മു : എന്താ ഇനി പറയ്

 

അർജുൻ : ഇവിടെ അടുത്തിരിക്ക് ഇത്രയും പറഞ്ഞു അർജുൻ ബെഡിൽ ഇരുന്നു ഒപ്പം അമ്മുവും

 

അർജുൻ : അമ്മു ഞാൻ പറയുന്നത് മുഴുവൻ കേൾക്കണം അതിനുമുൻപ് ബഹളം വെക്കുകയൊന്നും ചെയ്യരുത്..സമാധാനത്തോടെ എല്ലാം കേൾക്കണം

 

അമ്മു : എന്താ അജു ഇത് മനുഷ്യനെ എന്തിനാ ഇങ്ങനെ പേടിപ്പിക്കുന്നെ ബഹളം വെക്കാനോ എന്തിന്

Updated: April 12, 2025 — 5:33 pm

Leave a Reply

Your email address will not be published. Required fields are marked *