അർജുൻ : വേണ്ടമ്മേ ഞങ്ങൾ ഇടക്ക് വന്നോളാം… നിങ്ങൾക്കും അങ്ങോട്ടേക്ക് വരാം ഞാൻ ഇപ്പോഴും നിങ്ങളുടെയൊക്കെ പഴയ അജു തന്നെയാ
ഇത്രയും പറഞ്ഞു അമ്മുവുമായി അർജുൻ അവിടെ നിന്നും ഇറങ്ങി
അല്പനേരത്തിന് ശേഷം അർജുനും അമ്മുവും കാറിൽ
അർജുൻ : എന്താടി ഇങ്ങനെ നോക്കുന്നെ
അമ്മു : അല്ലാ എന്തായിരുന്നു പ്രഫോമെൻസ്
അർജുൻ : ഇത്രയെങ്കിലും വേണ്ടെടി
അമ്മു : ഉം… എന്തായാലും സ്വീറ്റ് റിവൻജ് കൊള്ളാമായിരുന്നു… വീട് കൊടുക്കാൻ പറ്റില്ല ഞാൻ വാങ്ങാം എന്നൊക്കെ പറഞ്ഞപ്പോൾ ആദ്യം ഞാൻ പേടിച്ചുപോയി അല്ലെങ്കിൽ അഭിനയത്തിൽ അജു പുലി അല്ലേ
അർജുൻ : ഉം…പക്ഷെ ഇത്രയും കടം കാണുമെന്നു ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല നമുക്ക് വീട് വാങ്ങാനുള്ളതും പിന്നെ സേവിങ്ങ് ഉള്ളതും എല്ലാം കൊടുക്കേണ്ടിവരും നിനക്ക് എന്നോട് ദേഷ്യമുണ്ടോ
അമ്മു : ഉം പിന്നെ ഭയങ്കര ദേഷ്യമുണ്ട്… ഒന്ന് പോ അജു നമുക്ക് കുറച്ച് കാലം കൂടി വാടകയ്ക്ക് താമസ്സിക്കാം അത് കഴിഞ്ഞു വാങ്ങാം എന്താ പോരെ
ഇത് കേട്ട് അർജുൻ പതിയെ ചിരിച്ചു
അമ്മു : അജു നമ്മൾ ഇപ്പോൾ എങ്ങോട്ടാ പോകുന്നെ
അർജുൻ : നമ്മുടെ വീട്ടിലേക്ക് അല്ലാതെ വേറെ എവിടെ
അർജുൻ ചിരിനിർത്തിയ ശേഷം പറഞ്ഞു
“അല്ല നിനക്ക് എവിടെയെങ്കിലും പോകണോ
അമ്മു : ഉം പോണം കൊണ്ടുപോകുമോ
അർജുൻ : എന്താ പുതിയ സിനിമ വല്ലതും ഇറങ്ങിയോ
അമ്മു : അതൊന്നുമല്ല നമുക്ക് ആ വിവേകിന്റെ വീടുവരെ ഒന്ന് പോകണ്ടേ
അർജുൻ : എന്തിനാ ആ നാറിയുടെ വീട്ടിൽ പോകുന്നെ
അമ്മു : എന്താ അജു ഒന്നും അറിയാത്ത പോലെ… അവൻ ഇത്രയൊക്കെ ചെയ്ത് കൂട്ടിയിട്ട് നമ്മൾ പോയി ഒന്ന് കണ്ടില്ലെങ്കിൽ എങ്ങനെയാ അവനിട്ടു രണ്ടെണ്ണം കൊടുക്കണം
അർജുൻ : അതൊക്കെ എന്താന്ന് വച്ചാൽ ഞാൻ ചെയ്തോളാം നീ ഇപ്പോൾ അതിനെ പറ്റിയൊന്നും ചിന്തിക്കണ്ട
അമ്മു : അജു എന്താ ചെയ്യാൻ പോകുന്നത് എന്ന് എനിക്ക് അറിയാം കേസ് കൊടുക്കും… എന്നിട്ട് എന്താകാനാ കുറേ വർഷം പോയി കിട്ടും…
അർജുൻ : എന്റെ അമ്മു… നീ കണ്ട സിനിമയൊക്കെ കണ്ടിട്ട് അതുപോലെ ചെയ്യണം എന്ന് പറഞ്ഞാൽ എങ്ങനെയാ…അവര് പോലീസിനെ എങ്ങാനും വിളിച്ചാൽ രണ്ട് പേരും അകത്ത് പോയി കിടക്കേണ്ടി വരും
അമ്മു : എന്റെ അജു… നമുക്ക് തല്ലുക ഒന്നും വേണ്ട ഒന്ന് പോയി ചോദിക്കണ്ടേ അവൻ ഇത്രയൊക്കെ ചെയ്തിട്ടും നമ്മൾ ഒരു വാക്ക് പോലും ചോദിക്കാതിരുന്നാൽ എങ്ങനെയാ
അർജുൻ : അതല്ലേ പറഞ്ഞത് ഞാൻ നോക്കികൊള്ളാം ആദ്യം നിന്നെ വീട്ടിൽ കൊണ്ടു വിടാം എന്നിട്ട് എന്താന്ന് വച്ചാൽ പോയി ചോദിക്കാം
അമ്മു : അതെന്തിനാ എന്നെ വീട്ടിൽ വിടുന്നെ ഞാൻ കൂടി വരാം
അർജുൻ : എന്റെ അമ്മു അവനുമായി സംസാരിക്കുബോൾ മിക്കവാറും വഴക്കാകും അതിനിടയിൽ നീ വേണ്ട… ചിലപ്പോൾ അവനിട്ടു രണ്ടെണ്ണം കൊടുക്കേണ്ടി വരും കേസ് വല്ലതും വന്നാൽ നിന്റെ പേരിലും ഉണ്ടാകും അതാ
അമ്മു : അത് തന്നെയാ ഞാൻ പറയുന്നെ ഞാൻ കൂടെ വരാം ഞാൻ കൂടെ ഉണ്ടെങ്കിൽ അർജുനെ നിയന്ദ്രിക്കുമല്ലോ… നമ്മൾ പോകുന്നു സാന്ദ്രക്ക് അവനെ വേണ്ട എന്ന് പറയുന്നു ഡിവോഴ്സിനെ പറ്റി സംസാരിക്കുന്നു പിന്നെ ചേട്ടൻ എന്ന നിലയിൽ അർജുന് എന്തെങ്കിലും ചോദിക്കാൻ ഉണ്ടെങ്കിൽ ചോദിക്കുകയും ചെയ്യാം
അർജുൻ : ശെരി പോകാം പക്ഷെ എന്ത് പ്രശ്നമുണ്ടായാലും നീ ഇടപെടരുത്
അമ്മു : ഓഹ് ഇടപെടില്ല പോരെ…
ഇത് കേട്ട അർജുൻ വണ്ടി മുന്നോട്ടെടുത്തു
അല്പസമയത്തിന് ശേഷം അവർ വിവേകിന്റെ വീടിനു മുന്നിൽ
അമ്മു : ഇത് തന്നെയല്ലേ വീട്
അർജുൻ : അതെ ഇത് തന്നെയാ നീ വാ…പിന്നെ അധികം പ്രശ്നമൊന്നും വേണ്ട നമുക്ക് കാര്യം പറയാം എന്നിട്ട് കേസിനെ പറ്റിയും സംസാരിക്കാം
അമ്മു : അത്രേ ഉള്ളു അജു 😊
ഇരുവരും വീടിന്റെ വാതിലിനു മുന്നിൽ എത്തി കാളിങ്ങ് ബെൽ അടിച്ചു
