അർജുൻ :ജീവിതം അവസാനിപ്പിക്കാനോ എന്തൊക്കെയാടി ഈ പറയുന്നെ..അതിന് മാത്രം എന്താ ഉണ്ടായെ
അപ്പോഴും സാന്ദ്ര കരയുക മാത്രം ചെയ്തു
അർജുൻ : കരയാതെ കാര്യം പറയ് മോളെ… ദേ എനിക്ക് നിന്നോട് ഒരു ദേഷ്യവുമില്ല ഞാൻ ഇപ്പോഴും നിന്റെ കുഞ്ഞേട്ടൻ തന്നെയാ മോള് പറയ് എന്താ ഉണ്ടയെ
സാന്ദ്ര :ഞാൻ അവനെ ഒരുപാട് സ്നേഹിച്ചിരുന്നേട്ടാ അവൻ എന്നോട് കാണിച്ചതെല്ലാം ആത്മാർത്ഥമായ സ്നേഹമാണെന്ന് ഞാൻ കരുതി പക്ഷെ എല്ലാം അവന്റെ നാടകമായിരുന്നു നമ്മുടെ പണം മാത്രമായിരുന്നു വിവേകിന്റെ ലക്ഷ്യം കല്യാണം കഴിഞ്ഞു കുറച്ച് ആയപ്പോൾ തന്നെ അവന്റെ സ്വഭാവം മാറി തുടങ്ങി എന്നും തല്ലും… ഒരുപാട് സ്ത്രീകളുമായി അവനു ബന്ധമുണ്ട് എന്തെങ്കിലും ചോദിച്ചാൽ ബോധം പോകുന്ന വരെ തല്ലും അവന്റെ അമ്മയോട് പറഞ്ഞാൽ എന്റെ പിടിപ്പുകേടാണെന്ന് പറഞ്ഞു കൂടുതൽ തല്ല് വാങ്ങി തരും ഒരു ദിവസം ഞാൻ അവനോട് തിരിച്ചു ദേഷ്യപ്പെട്ടു അതിന് അവൻ എന്റെ കാലിൽ ഇസ്തിരിപെട്ടി വച്ചു പൊളിച്ചു അന്നാ ജീവിതം അവസാനിപ്പിക്കാം എന്ന് കരുതിയെ പക്ഷെ നടന്നില്ല…
അർജുൻ : ഞാൻ നിന്നോട് പറഞ്ഞിരുന്നതല്ലേ മോളെ… നീ എന്താ ഇത്രയും ഉണ്ടായിട്ടും വീട്ടിൽ പറയാത്തെ എന്നോട് എങ്കിലും പറഞ്ഞുകൂടായിരുന്നോ.. എത്ര ദേഷ്യപ്പെട്ടാലും ഏത്ര പിണങ്ങിയാലും ഞാൻ നിന്റെ ഏട്ടൻ തന്നെയല്ലേ
സാന്ദ്ര : ഒരുപാട് കടം വാങ്ങിയും മറ്റുമാ അച്ഛൻ വിവാഹം നടത്തിയത് അതും എന്റെ ഇഷ്ടം മാത്രം നോക്കി ഇപ്പോഴുള്ള അവരുടെ അവസ്ഥ വെച്ച് ഇതുകൂടി അവർക്ക് താങ്ങാൻ പറ്റില്ല ഏട്ടനെ വിളിച്ചാലോ എന്ന് പലവട്ടം ആലോചിച്ചതാ… പിന്നെ വേണ്ടെന്ന് വച്ചു എന്റെ കല്യാണത്തിൽ നിന്നുപോലും ഞാൻ ഏട്ടനെ ഒഴിവാക്കി ഞാൻ ഇതൊക്കെ അർഹിക്കുന്നുണ്ടെന്ന് എനിക്ക് തോന്നി അതിനിടയിലാ ഗർഭിണിയാണെന്ന് അറിഞ്ഞത് അതോടെ എല്ലാം സഹിച്ചും ക്ഷമിച്ചും കഴിയാം എന്നു കരുതി കുഞ്ഞ് ഉണ്ടായാൽ എല്ലാം ശെരിയാകും എന്ന് കരുതി പക്ഷെ ആ ദുഷ്ടൻ… 😭 കുടിച്ചു കൂത്താടി വന്നു എന്റെ കുഞ്ഞിനെയും ഇല്ലാതാക്കി ഞാൻ വീണതോന്നും അല്ല ഏട്ടാ അവൻ ചവിട്ടിയതാ ആരോടും പറയാൻ പറ്റിയില്ല… ഇവിടെ അനാഥയെ പോലെ കിടന്നപ്പോളാ ഏട്ടനെ കണ്ടത് അതാ ഞാൻ 😭😭
അർജുൻ വേഗം സാന്ദ്രയെ നെഞ്ചോട് അടുപ്പിച്ചു ശേഷം അവളുടെ തലയിൽ തലോടാൻ തുടങ്ങി
അർജുൻ : പോട്ടെ..ഇനി ഒന്നും ഓർക്കണ്ട ഏട്ടൻ വന്നല്ലോ
സാന്ദ്ര : സോറി ഏട്ടാ ഞാൻ കുറേ വേദനിപ്പിച്ചു ഏട്ടത്തി സോറി അന്ന് പറഞ്ഞു പോയതിന് എല്ലാം സോറി അത് കൊണ്ടായിരിക്കും എന്റെ കുഞ്ഞ് 😭
അമ്മു : എന്താ സാന്ദ്രേ ഇത് അതൊക്കെ ഞാൻ അപ്പോഴേ മറന്നു നീ കരയാതിരുന്നെ
അർജുൻ : എപ്പോൾ ഡിസ്ചാർജ് ചെയ്യാമെന്നാ ഡോക്ടർ പറഞ്ഞേ
സാന്ദ്ര : ഇന്ന് പോകാം എന്ന് പറഞ്ഞു ഡോക്ടർ അവരെ വിളിച്ചിട്ടുണ്ട് വൈകുന്നേരം വരാമെന്നാ ഡോക്ടറോട് അവർ പറഞ്ഞത്
അർജുൻ : അത് വേണ്ട നീ ഇനി അങ്ങോട്ടേക്ക് പോകണ്ട നിനക്കിനി അവനെ വേണോ?
സാന്ദ്ര : വേണ്ട ഏട്ടാ എനിക്ക് അവനെ വെറുപ്പാ എന്റെ കുഞ്ഞിനെ കൊന്ന ദുഷ്ടൻ… ഇനിയും കൂടെ പോയാൽ അവൻ ചിലപ്പോൾ എന്നെ കൊല്ലും അല്ലെങ്കിൽ ഞാൻ തന്നെ 😭
അമ്മു : അജു സാന്ദ്രയെ നമുക്ക് കൊണ്ടുപോകാം
അർജുൻ : ഞാൻ ഇപ്പോൾ വരാം അമ്മു ഇവളുടെ അടുത്തിരിക്ക്
ഇത്രയും പറഞ്ഞു അർജുൻ റൂമിന് പുറത്തേക്ക് പോയി
അല്പസമയത്തിനു ശേഷം
അർജുൻ : അമ്മു സാന്ദ്രേ വാ… ഇവിടെയുള്ള കാര്യങ്ങളൊക്കെ ഞാൻ സെറ്റിലാക്കിയിട്ടുണ്ട് റിയാസ് കാറുംകൊണ്ട് ഇപ്പോൾ വരും
ഇത്രയും പറഞ്ഞു അർജുൻ അമ്മുവിനോടൊപ്പം സാന്ദ്രയുമായി ഹോസ്പിറ്റലിന് പുറത്തേക്ക് എത്തി അപ്പോഴേക്കും റിയാസും ഹോസ്പിറ്റലിന് പുറത്ത് എത്തിയിരുന്നു
റിയാസ് : എന്താടാ എന്തെങ്കിലും പ്രശ്നം ഉണ്ടോ… എന്താ വേഗം…. അല്ല സാന്ദ്ര എന്താ ഇവിടെ
അർജുൻ : എല്ലാം പറയാമെടാ ഇപ്പോൾ എനിക്ക് കാർ ഒന്ന് വേണം നീ എന്റെ ബൈക്ക് എടുത്തൊ വൈകുന്നേരമാകുമ്പോൾ കാറ് ഞാൻ കൊണ്ടു തരാം
