അത്തായം കഴിച്ച ശേഷം ഞാൻ നാളെത്തെ യാത്രക്ക് ഉള്ള തയ്യാറെടുപ്പിൽ ആയിരുന്നു. അതിനിടക്ക് ആണ് ഫോൺ വൈബ്രേറ്റ് ചെയുന്നത് ഞാൻ ശ്രെദ്ധിക്കുന്നത്. സ്ക്രീനിൽ തെളിഞ്ഞ പേര് ശ്രുതി എന്നായിരുന്നു . ഞാൻ ഫോൺ അതുപോലെ തന്നെ വെച്ച് വീണ്ടും ബാഗ് പാക്ക് ചെയ്‌തു. ആവശ്യമായ സാധനങ്ങൾ എല്ലാം ബാഗിൽ വെച്ചിട്ടുണ്ടോ എന്ന് ഒന്നുകൂടെ പരിശോദിച്ച ശേഷം ഞാൻ ലൈറ്റ് ഓഫ് ചെയ്തു ബെഡിലേക്ക് കിടന്നു. അപ്പോഴും ഫോൺ വൈബ്രേറ്റ് ചെയ്‌തുകൊണ്ടിരിക്കുക ആയിരുന്നു. “ശേ!””
ഞാൻ ഫോൺ എടുത്ത് നോക്കി. സ്ക്രിനിൽ അമ്മ എന്നാണ് തെളിയുന്നത്. ഞാൻ അപ്പോൾ തന്നെ കാൾ അറ്റന്റ് ചെയ്തു.
” ഹലോ ”
” നീ എന്താ നേരത്തെ കിടന്നോ”
” ഇല്ലമേ ഞാൻ കുളിക്കുക ആയിരുന്നു….. ”
“ആ പിന്നെ ശ്രുതിക്ക് നിന്നോട് എന്തോ സംസാരിക്കണം എന്ന് ഞാൻ അവളേൽ ഫോൺ കൊടുക്കാം ”
” അമ്മേ വേ… ”
” ഹലോ ”
” നീ എന്താ കാണിക്കുന്നത് അമ്മയെ ഇതിൽ ഇടപെടുത്തരുത് ”
” ഡാ എനിക്ക് നിന്നെ ഒന്ന് കാണണം ”
” എന്തിനു നമ്മൾ എല്ലാം പറഞ്ഞ് അവസാനിപ്പിച്ചത് അല്ലെ….. അമ്മ അടുത്തുണ്ടോ ”
” ഇല്ല ഞാൻ ഇങ്ങോട്ട് മറി……. ഡാ ഞാൻ പറയുന്നത് നീ ഒന്ന് കേൾക്ക്…… നീ ഉദ്ദേശിക്കുന്ന കാര്യം സംസാരിക്കാൻ അല്ല ഞാൻ കാണണം എന്ന് പറയുന്നത് ”
” പിന്നെ എന്ത് കാര്യം ”
” രേഷ്മയുടെ കാര്യം ആണ് ”
” രേഷ്മ!!!! രേഷ്മയുടെ എന്ത് കാര്യം ”
” അത് നേരിട്ട് പറയേണ്ട കാര്യം ആണ്…. എനിക്ക് നിന്നെ ഒന്ന് കാണണം. ”
” മ്മ്മ് മ്മ്മ്……നീ നാളെ രാവിലെ ആശ്രമം മൈദാനത്തിന് സൈഡിൽ ഉള്ള വെയ്റ്റിംഗ് ഏരിയലേക്ക് വാ…. ഞാൻ അവിടെ വരാം “
” കൊല്ലത്തോ…… അതെന്താ അവിടെ ”
” ഞാൻ നാളെ അതുവഴി പോകുന്നുണ്ട് നിനക്ക് കാണണം എങ്കിൽ അങ്ങോട്ട് വാ ”
ഞാൻ കാൾ കട്ട് ചെയ്‌തു കട്ടിലിലേക്ക് കിടന്നു.
പിറ്റേന്ന് രാവിലെ ബാഗും മറ്റും വണ്ടിക്ക് പുറകിൽ വെച്ചുകെട്ടി. വീട് പൂട്ടി ഇറങ്ങുമ്പോൾ ഞാനും അമ്മയും ആയി അവിടെ കഴിഞ്ഞ നാളുകൾ എന്റെ മനസിലേക്ക് വന്നു. എന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. കണ്ണുകൾ തുടച്ചു കൊണ്ട് എന്റെ റോയൽ എൻഫീൽഡ് ക്ലാസ്സിക് 500 ബൈക്കിലേക്ക് കയറി. വണ്ടി സ്റ്റാർട്ട് ചെയ്യാൻ തുടങ്ങുമ്പോൾ ശ്രുതി യുടെ കാൾ വന്നു.
” ഡി ഞാൻ ഇതാ ഇറങ്ങി ഒരു അരമണിക്കൂർ ”
കാൾ കട്ട് ചെയ്ത് ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്ത് യാത്ര തുടങ്ങി.
വണ്ടിയുടെ കൂടു കൂടു ശബ്ദത്തിനോടൊപ്പം ഞാൻ പഴയ കാര്യങ്ങൾ ആലോചിച്ചു.
എന്റെ പേര് വരുൺ . അച്ഛനെ കണ്ട ഓർമപോലും എനിക്ക് ഇല്ല. അമ്മയാണ് എന്നെ വളർത്തിയത്. അമ്മയുടെ പേര് വീണ. അമ്മയും അച്ഛനും പ്രണയ വിവാഹം ആയിരുന്നു. അതുകൊണ്ട് തന്നെ മറ്റ് ബന്ധുക്കൾ ആരും ഇല്ലായിരുന്നു. അച്ഛൻ മരിച്ച ശേഷം അമ്മ എന്നെ ഒരു കുറവും വരുത്താതെ ആണ് വളർത്തിയത്. അതുകൊണ്ട് തന്നെ അമ്മയുടെ അമിതമായ കേയറിയിങ് എന്റെ എല്ലാ കാര്യത്തിലും ഉണ്ടായിരുന്നു. എനിക്ക് എന്തെകിലും പറ്റുമോ എന്ന ഭയം കാരണം എന്നെ ഒറ്റക്ക് പുറത്ത് പോലും വിട്ടിരുന്നില്ല. +2 വരെ എന്നെ സ്കൂളിൽ കൊണ്ട് വിട്ടിരുന്നത് പോലും അമ്മയായിരുന്നു. പിന്നീട് എനിക്ക് അഡ്മിഷൻ കിട്ടിയ വീട്ടിൽ നിന്ന് 10 കിലോമീറ്റർ അകലെ ആയത് കൊണ്ട് അമ്മക്ക് എന്നെ കോളേജിൽ ആക്കി ജോലിക്ക് പോകാൻ ബുദ്ധിമുട്ട് ഉണ്ടായിരുന്നു അത് കൊണ്ട് മാത്രമാണ് അമ്മ അത് ഉപേക്ഷിച്ചത് അല്ലെങ്കിൽ . അമ്മ എന്റെ കൂടെ ദിവസവും കോളേജിലും വന്നേനെ. എന്നാലും അമ്മയുടെ വക ഡെയിലി ക്ലാസ്സ് ഉണ്ടായിരിക്കും എങ്ങനെ റോഡ് മുറിച്ചു കടക്കാം. എങ്ങനെ ബസ്സിൽ കയറണം. തുടങ്ങി നിരവധി ഉപദേശങ്ങൾ. ഡിഗ്രിയുടെ റിസൾട്ട് വന്നതിന്റെ പിറ്റേന്ന് അമ്മ എന്നോട് റെഡി ആവൻ പറഞ്ഞു. ഞാൻ എവിടേക്ക് ആണെന്നോ എന്തിനാണെന്നോ ചോദിക്കാതെ അമ്മയുടെ കൂടെ പോയി. അമ്മ ആറ്റിങ്ങലിൽ ഉള്ള ആർ.ഇ ഷോറൂമിലേക്ക് ആണ് എന്നെയും കൊണ്ട് പോയത്.
ഞങ്ങൾ അവിടെ ചെല്ലുമ്പോൾ ഷോറൂമിലെ സെയിൽസ് മാനേജർ അമ്മയെ കണ്ട് ചിരിച്ചു കൊണ്ട് ഞങ്ങളെ സ്വികാരിച്ചു.
