യാക്കോബിന്‍റെ മകള്‍
Yakobinte Makal Updated | Author : Mandharaja
‘ ദിയാ ….. വന്നു കാപ്പി കുടിച്ചേ …എന്ത് പറ്റിയടി വന്നപ്പോ മുതലേ കിടക്കുന്നതാണല്ലോ? തലവേദനയോ മറ്റോ ആണോ?’
‘ പോ ..ഒന്ന് ….. ഞാനൊന്നു കിടക്കട്ടെ ?’ നെറ്റിയില്‍ വീണ കരം തട്ടി മാറ്റി ദിയ ചൂടായി … അവളുടെ കണ്ണുകള്‍ കലങ്ങിയിരിക്കുന്നത് ലക്ഷ്മി കണ്ടു
” എന്ത് പറ്റിയടോ ..പറയ് … അമ്മേടെ പൊന്നുമോള്‍ക്ക് എന്താ പറ്റിയെ” ലക്ഷ്മി ബെഡിലിരുന്ന് ദിയയുടെ ശിരസ്സെടുത്തു മടിയില്‍ വെച്ച് മുടിയിലൂടെ തഴുകി ..അവളുടെ കണ്ണില്‍ നിന്നുള്ള തന്‍റെ കയ്യിലൂടെയോഴുകുന്നത് ലക്ഷ്മിയറിഞ്ഞു.
” എന്താ മോളെ ..പറയ് .. എന്നോടല്ലേ ..നമ്മളെന്തും പരസ്പരം പറയുന്നതല്ലേ …മോളല്ലേ പറഞ്ഞെ അമ്മയാണെന്‍റെ ബെസ്റ് ഫ്രണ്ട് എന്ന് …”
” എനിക്കിനിയാ സ്കൂളില്‍ പഠിക്കണ്ട …എന്നെ അവിടുന്ന് മാറ്റ് ”
‘ ഹ ഹ ഹ ….. എന്താ മോളൂ …മോളിന്നും ഷിനിയാന്റിയായി വഴക്കുണ്ടാക്കിയോ ? .. അത് ഷിനി സ്വന്തം മോളെ പോലെ നിന്നെ കാണുന്നോണ്ടല്ലേ? നീയല്ലേ പറയാറുണ്ടായിരുന്നത് എല്ലാരും ടീച്ചറെന്നു വിളിക്കുമ്പോ നീ ഷിനിയാന്റി എന്ന് വിളിക്കുന്നത് കേള്‍ക്കുമ്പോള്‍ പിള്ളേര്‍ക്കെല്ലാം അസൂയ ആണെന്നും ഒക്കെ ? പിന്നെന്താ ”
” ഒക്കെ സമ്മതിച്ചു അമ്മാ .. പക്ഷെ …”
” പക്ഷേ ? പക്ഷേയെന്താ ? ഇന്നത്തെ പ്രശ്നമെന്താ ? ഹോം വര്‍ക്ക് ? അതോ മാര്‍ക്ക് കുറഞ്ഞോ ”
” അതൊക്കെ ആണേല്‍ സഹിക്കായിരുന്നു ..ഇത് ..”
” പറ മോളൂ … ” ലെക്ഷ്മി ദിയയുടെ നീളന്‍ മുടി വാരിയോതുക്കി നിറുകയില്‍ ചുംബിച്ചു .
” അത് ..അതമ്മാ … ഇന്ന് ”
” മോളൂ ..എന്താണേലും പറയ് .. … സ്കൂളിലെ കാര്യങ്ങള്‍ എല്ലാം തുറന്നു പറയാറില്ലേ നീ …പിന്നെന്താ ? വല്ല ബോയ് ഫ്രണ്ടും? ങേ ..ആണോടി കാന്താരി ? അവളെങ്ങാനും അതുകണ്ട് നിന്നോട് ചോദിച്ചോ ?’
” അങ്ങനെ വല്ലതുമുണ്ടേല്‍ ഞാനാദ്യം അമ്മയോടല്ലേ പറയു … ” ദിയ നേരെ കിടന്നു ലഷ്മിയുടെ മുഖത്തേക്ക് നോക്കി … സ്കൂളിലെ ചെറിയ സംഭവങ്ങള്‍ വരെ അമ്മയോട് തുറന്നു പറയുന്ന ദിയക്ക് ലക്ഷ്മിയോടത് പറയാന്‍ മടിയുണ്ടായിരുന്നില്ല .
” അമ്മാ … സ്കൂള്‍ വിട്ടു കഴിഞ്ഞ് ഞാനും റീബയും കൂടി സ്കൂള്‍ കൊമ്പൌണ്ടിന് വെളിയിലുള്ള ആ സ്റ്റെഷനറി ഷോപ്പില്ലേ അവിടെ കയറി … പുതിയ റിങ്ങ്സ് ഒക്കെ വന്നിട്ടുണ്ടായിരുന്നു .. റീബ ഓരോന്നായി പരിശോധിക്കാന്‍ തുടങ്ങി … എന്നോടൊന്നും വേണ്ടേ എന്നാ കടക്കാരന്‍ ചോദിച്ചു …ഞാന്‍ വേണ്ടാന്നു പറഞ്ഞതാ ..എന്നിട്ടും അയാള്‍ ഒരു റെഡ്പേള്‍ ഉള്ള വളയെന്നെ കാണിച്ചിട്ട് നല്ലതാന്നും പറഞ്ഞു കയ്യിലിട്ടു … കറക്റ്റ് ആ സമയത്ത് ഷിനിയാന്റി കയറി വന്നു …. ഷിനിയാന്റി അയാളോടെന്തൊക്കെയോ പറഞ്ഞു … എന്നേം വഴക്ക് പറഞ്ഞു … … റീബ മാത്രമല്ല … എന്‍റെ കൂടെ പഠിക്കുന്നതും സ്കൂളിലെ പിള്ളേരുമൊക്കെ നോക്കി നിക്കുമ്പോ … ഞാനെന്തു ചെയ്തിട്ടാ അമ്മാ …” ദിയക്ക് വീണ്ടും സങ്കടം അണപൊട്ടി … ലെക്ഷ്മി ഒന്നും പറയാനാവാതെ അവളുടെ മുടിയിലൂടെ വിരലോടിച്ചു കൊണ്ടിരുന്നു …
ഷിനി … അവളിപ്പോള്‍ ഹാപ്പിയാണെങ്കിലും ഈ സ്വഭാവത്തിന് കാരണക്കാരി ഞാനല്ലേ …… അന്ന് ഞാനും തുളസിയും കൂടി നിര്‍ബന്ധിച്ചത് കൊണ്ടല്ലേ അവളുടെ ജീവിതം ഇങ്ങനെയായത് ? …..
ലക്ഷ്മിയുടെ ഓര്‍മ്മകള്‍ നാട്ടിലേക്ക് മടങ്ങി …… ആ സ്കൂള്‍ കാലഖട്ടത്തിലെക്ക്
””””””””””””””””””””””””””””””””””””””””””””””””””””’
” പുതിയ കുട്ടിയാണോ ? വീടെവിടെയാ?’
അപ്രതീക്ഷിതമായി പെയ്ത മഴയില്‍ നിന്ന് രക്ഷപെടാനായി ചേമ്പിലകൊണ്ട് തല മൂടി ഓടി ക്ലാസ്സിലേക്ക് കയറി വന്ന കുട്ടിയോട് ലക്ഷ്മി ചോദിച്ചു . പുറകിലെ അഴികള്‍ പൊട്ടിയ ജനാലയിലൂടെ വെളിയിലേക്ക് ചേമ്പില വലിച്ചെറിഞ്ഞു തിരിഞ്ഞപ്പോള്‍ ലെക്ഷ്മി അവള്‍ക്കിരിക്കാനായി നീങ്ങിയിരുന്നു .
” എന്‍റെ പേര് ലക്ഷ്മി … ഇവിടെ താമസം മാറി വന്നതാണോ ? എവിടുന്നാ വന്നെ ? വീട്ടിലാരൊക്കെയുണ്ട്? ” ഒറ്റ ശ്വാസത്തില്‍ ലക്ഷ്മിയവളോട് വിവരങ്ങള്‍ ആരാഞ്ഞപ്പോള്‍ നിറുകയിലൂടെ മൂക്കിന്‍ തുമ്പത്ത് ഒഴുകിയെത്തിയ വെള്ളം തുടച്ചു കഴിഞ്ഞാ പെണ്‍കുട്ടി ആഞ്ഞു തുമ്മി ..
