എന്റെ നിലാപക്ഷി 2
Ente Nilapakshi Part 2 | Author : Ne-Na
[ Previous Part ] [ www.kambi.pw ]
ദിവസങ്ങൾ കഴിയുംതോറും ശ്രീഹരിയും ജീനയും തമ്മിലുള്ള സൗഹൃദത്തിന്റെ ദൃഢത കൂടി വന്നു. അവളിപ്പോൾ അവനോടു വാ തോരാതെ സംസാരിക്കും… വീട്ടിൽ ആയാലും കോളേജിൽ ആയാലും ഏതു സമയവും അവനോടൊപ്പം തന്നെയായിരുന്നു ജീന.. കുഞ്ഞു കുഞ്ഞു ചോദ്യങ്ങളും നിഷ്കളങ്കമായ ചിരിയോടും അവൾ കൂടെ ഉള്ളത് അവനും സന്തോഷമായിരുന്നു.
സമർത്ഥമായി പഠിക്കുന്ന അവളെ അധ്യാപകർക്കും ഇഷ്ട്ടമായിരുന്നു. വീട് തൂത്തു തുടച്ച്, അവന്റെ ഉൾപ്പെടെയുള്ള ഡ്രെസ്സുകൾ കഴുകി, പാചകവും കഴിഞ്ഞു അവളെപ്പോഴാണ് പഠിക്കാൻ സമയം കണ്ടെത്തുന്നതെന്ന് ശ്രീഹരിക്കൊരു അത്ഭുതമായിരുന്നു.
ഇതിനിടയിൽ ദിവസേനയുള്ള കൂടിക്കാഴ്ചകളിലൂടെയും ഫോൺവിളികളിലൂടെയും ശ്രീഹരിയും ക്ലാരയും മാനസികമായി ഒരുപാട് അടുത്തിരുന്നു. രണ്ടുപേരുടെയും ഉള്ളിൽ പ്രണയം ഉണ്ടായിരുന്നെങ്കിലും അവർ അത് തുറന്നു പറഞ്ഞിരുന്നില്ല. പക്ഷെ രണ്ടുപേർക്കും അത് പറയാതെ തന്നെ അറിയുകയും ചെയ്യാമായിരുന്നു.
ശ്രീഹരിയെ പോലെ തന്നെ ക്ലാരക്കും ജീനയെ ഒരുപാട് ഇഷ്ട്ടമായിരുന്നു. ശ്രീഹരിയും ക്ലാരയും കണ്ടുമുട്ടുന്ന സമയങ്ങളില്ലാം അവർക്കിടയിലെ നിറ സാനിദ്യമായിരുന്നു ജീന. പല സന്ദർഭങ്ങളിലും അവർക്കു സ്വകാര്യത സമ്മാനിക്കുന്നതിനായി ജീന ഒഴിഞ്ഞു പോകാറുണ്ടെങ്കിലും ക്ലാര അവളെ കൂടെ പിടിച്ചു നിർത്തുകയാണ് ചെയ്തിരുന്നത്.
അന്നൊരു ഞാറാഴ്ച ദിവസം രാവിലെ ക്ലാരയുമായി ഫോണിൽ സംസാരിച്ചുകൊണ്ട് ബെഡിൽ കിടക്കുകയായിരുന്നു ശ്രീഹരി.അപ്പോഴാണ് കോഫിയുമായി ജീന അവന്റെ റൂമിലേക്ക് കയറി വന്നത്.
“ആഹാ.. ഇന്ന് സൺഡേ ആയിട്ട് നേരത്തെ എഴുന്നേറ്റോ?”
അവൻ ഫോൺ ലൗഡ് സ്പീക്കറിൽ ഇട്ടുകൊണ്ട് പറഞ്ഞു.
“എന്റെ ഉറക്കം കളയാനായിട്ട് നിന്റെ ചേച്ചി രാവിലെതന്നെ വിളിച്ചുണർത്തി.”
അത് കേട്ട ക്ലാര ഫോണിൽ കൂടി പറഞ്ഞു.
“എന്റെ ജീനേ.. ഇവനെ പോത്തുപോലെ ഉറങ്ങാൻ സമ്മതിക്കാതെ രാവിലെതന്നെ ചവിട്ടു ഉണർത്തിക്കൂടേ നിനക്ക്?”
അതുകേട്ട ജീന പറഞ്ഞു.
“എന്നിട്ടു വേണം എന്നെ കഴുത്തിൽ തൂക്കി റൂമിനു പുറത്തു കളഞ്ഞിട്ടു ഡോറും പൂട്ടികിടന്ന് ഉറങ്ങാൻ.”
ഇതുകേട്ട ക്ലാരയും ശ്രീഹരിയും ചിരിച്ചു.
കോഫി അവന്റെ കൈയിൽ കൊടുത്തുകൊണ്ട് ജീന പറഞ്ഞു.
“ഞാൻ ഇപ്പോൾ പള്ളിയിൽ പോകും.. ഇച്ചായനുള്ള ഫുഡ് ടേബിളിൽ എടുത്ത് വച്ചേക്കാം.”
സൺഡേ മുടങ്ങാതെ പള്ളിയിൽ പോകുന്നത് ജീനയുടെ പതിവാണ്.
ശ്രീഹരി ക്ലാരയോട് തമാശയായി ചോദിച്ചു.
“എന്റെ കൊച്ചു കൊണ്ടോടി ഞായറാഴ്ച പള്ളിയിൽ പോയി കുർബാന കൊള്ളുന്നത്.. കണ്ട് പടിക്കടി.”
“വർഷത്തിൽ ഒരിക്കൽ ഉത്സവത്തിനു മാത്രം ക്ഷേത്രത്തിൽ പോകുന്ന നീ തന്നെ എന്നോടിത് പറയണം.”
ഒരു നിമിഷം അവനും ചിന്തിച്ചു പോയി ആ പറഞ്ഞത് ഒരു സത്യമാണല്ലോന്ന്. എങ്കിലും അവൻ പറഞ്ഞു.
“ഞങ്ങൾ ഹിന്ദുക്കൾക്ക് അതൊക്കെ മതി.”
“ആഹാ.. എങ്കിൽ എനിക്കും അങ്ങനൊക്കെ മതി.. എനിക്ക് വേണ്ടിയുള്ളതും കൂടി നിന്റെ കൊച്ചു കർത്താവിനോട് പറഞ്ഞാലും, അല്ലെ ജീനേ?”
ജീന ചിരിച്ചുകൊണ്ട് പറഞ്ഞു.
“അത് ഞാൻ ഏറ്റു ചേച്ചി.”
പെട്ടെന്നാണ് കോളേജിലെ ഓണം സെലിബ്രേഷനെ പറ്റി ക്ലാര ഓർത്തത്.
“ഓണത്തിന് നീ ഏതു കളർ സാരി ആണ് ഉടുക്കുന്നത് ജീനേ.”
ഒരു നിമിഷം നിശ്ശബ്ദതയായ ശേഷം ജീന പറഞ്ഞു.
“ഞാൻ സാരി ഒന്നും ഉടുക്കുന്നില്ല ചേച്ചി. എനിക്ക് അതൊന്നും ഉടുക്കാൻ അറിയില്ല.”
ജീനയുടെ മുഖത്ത് ആ നിമിഷം ഒരു വിഷമം നിറയുന്നത് ശ്രീഹരി ശ്രദ്ധിച്ചു.
ക്ലാര പറഞ്ഞു.
“അതൊന്നും പറഞ്ഞാൽ പറ്റില്ല. അന്ന് സാരി ഉടുത്തെ പറ്റു.”
ജീന ശ്രീഹരിയുടെ മുഖത്ത് നോക്കി ഒരു ചെറുപുഞ്ചിരിയോടെ പറഞ്ഞു.
“നമുക്ക് നോക്കാം ചേച്ചി.. ഞാൻ ഇപ്പോൾ ഇച്ചായന് കാപ്പി എടുത്ത് വച്ചിട്ട് പള്ളിയിൽ പോകട്ടെ.”
ജീന റൂമിൽ നിന്നും നടന്നു പോകുന്നതും നോക്കി ശ്രീഹരി ആലോചനയിൽ ഇരുന്നു. കുറച്ചു നേരത്തേക്ക് ക്ലാര ഫോണിൽ പറഞ്ഞതൊന്നും അവന്റെ ചെവിയിൽ വീണില്ല.
