കാർത്തികേയം – 1
[ Oruthan ]
[ Previous Part ] [ www.kambi.pw ]
“ഏട്ടാ…!”
താഴെ നിന്ന് കാവ്യയുടെ ശബ്ദം ഉയർന്നു.
“ഭക്ഷണം കഴിക്കണ്ടേ?”
ആ വിളി കേട്ടതും അവന്റെ ചിന്തകൾ മുറിഞ്ഞു.
ഒരു ദീർഘശ്വാസം കൂടി എടുത്ത് അവൻ പതിയെ പടികളിലേക്ക് നടന്നു.
താഴെയെത്തിയ ശേഷം വാഷ് ബേസിനരികിൽ ചെന്നു മുഖത്തും കൈകളിലും വെള്ളം തളിച്ചു.
തണുത്ത വെള്ളം മുഖത്ത് പതിച്ചെങ്കിലും മനസ്സിനുള്ളിലെ അസ്വസ്ഥത മാത്രം മാറിയില്ല.
ഡൈനിംഗ് ഹാളിലെത്തിയപ്പോഴേക്കും എല്ലാവരും അത്താഴത്തിനായി മേശയ്ക്ക് ചുറ്റും ഇരുന്നിരുന്നു.
മേശയുടെ നടുവിൽ ചൂട് ചോറ് നിറച്ച വലിയ പാത്രം, സാമ്പാർ, അവിയൽ, തോരൻ, അച്ചാർ, പപ്പടം എന്നിവ നിരത്തി വച്ചിരുന്നു. ഭക്ഷണത്തിന്റെ മണം ഹാൾ മുഴുവൻ നിറഞ്ഞുനിന്നു.
അവർക്കിടയിൽ ഒഴിഞ്ഞുകിടന്ന തന്റെ കസേര വലിച്ചുനീക്കി കാർത്തി പതിയെ ഇരുന്നു.
സാധാരണ അവൻ ഇരുന്നാൽ ആദ്യം എന്തെങ്കിലും തമാശ പറഞ്ഞോ കാവ്യയെ കളിയാക്കിയോ ആയിരിക്കും തുടങ്ങുക.
പക്ഷേ ഇന്ന്…
അവൻ നിശ്ശബ്ദനായിരുന്നു.
മേശപ്പുറത്തേക്ക് കണ്ണുനട്ടിരിക്കുകയല്ലാതെ മറ്റൊന്നും ചെയ്യുന്നില്ല.
“എടാ…ആ പ്ലേറ്റ് ഒന്ന് ഇങ്ങ് നീക്കിക്കേ.”
ഗൗരിയുടെ ശബ്ദം കേട്ടിട്ടും അവൻ പ്രതികരിച്ചില്ല.
“കാർത്തി…”
വീണ്ടും വിളിച്ചു.
അവൻ ഞെട്ടിയപോലെ തല ഉയർത്തി.
“ഹാ…?”
“നീ വേറെ ഏതോ ലോകത്താണല്ലോ.”
ചെറു പുഞ്ചിരിയോടെ പറഞ്ഞുകൊണ്ട് ഗൗരിയേച്ചി അവന്റെ പ്ലേറ്റിലേക്ക് ചോറ് വിളമ്പി.
കാർത്തി ഒന്നും പറയാതെ ഇരുന്നു.
സാധാരണ അവൾ ഒരു കരണ്ടി ചോറ് ഇട്ടാൽ,
“അത്ര മതിയേച്ചി… ഡയറ്റിലാണ്.”
എന്നൊക്കെയുള്ള കമന്റുകൾ ഉറപ്പായിരുന്നു.
പക്ഷേ ഇന്ന് അതൊന്നും ഉണ്ടായില്ല.
ഗൗരി ഒരു നിമിഷം അവനെ ശ്രദ്ധിച്ചു.
പിന്നെ സാമ്പാർ ഒഴിച്ചുകൊണ്ടിരുന്ന കൈ നിർത്തി.
“എന്തുപറ്റീടാ നിനക്ക്?”
അവൾ പതിയെ ചോദിച്ചു.
“ഒന്നുമില്ല.”
മറുപടി വന്നെങ്കിലും അതിൽ പതിവ് ഉത്സാഹമില്ലായിരുന്നു.
അവന്റെ കണ്ണുകൾ പോലും മറ്റെവിടെയോ കുടുങ്ങിക്കിടക്കുന്നതുപോലെ തോന്നി.
ഗൗരി ഒന്നും പറയാതെ വീണ്ടും ഭക്ഷണം വിളമ്പാൻ തുടങ്ങി.
പക്ഷേ അവളുടെ നോട്ടം ഇടയ്ക്കിടെ കാർത്തിയിലേക്കെത്തുന്നുണ്ടായിരുന്നു.
അവനെ ഇത്ര നിശ്ശബ്ദനായി കാണുന്നത് അപൂർവമായിരുന്നു.
അതിനിടയിൽ കാവ്യ എന്തൊക്കെയോ പറഞ്ഞ് അവനെ കളിയാക്കാൻ ശ്രമിച്ചു.
സാധാരണ ആയിരുന്നെങ്കിൽ അതിന് രണ്ടിരട്ടി മറുപടി തിരികെ കിട്ടുമായിരുന്നു.
എന്നാൽ കാർത്തി വെറുതെ അവളെ നോക്കിയതേയുള്ളൂ.
അത് കണ്ടതോടെ കാവ്യയുടെ മുഖത്തെ ചിരിയും പതിയെ മാഞ്ഞു.
പതിയെ വീട്ടിലെ മുതിർന്നവരും ഇത് ശ്രദ്ധിച്ചു.
“എന്താ മോനെ?”
അമ്മ ചോദിച്ചു.
“ഒന്നുമില്ല.”
ചെറിയൊരു മറുപടി മാത്രം.
അച്ഛനും അവനെ ഒന്ന് നോക്കിയെങ്കിലും പിന്നെ ഒന്നും ചോദിച്ചില്ല.
ഭക്ഷണം കഴിഞ്ഞതോടെ എല്ലാവരും ഓരോ കാര്യങ്ങളിലായി പിരിഞ്ഞു.
കാർത്തി പതിയെ മുകളിലെ മുറിയിലേക്ക് നടന്നു.
മുറിയിൽ കയറി ജനലരികിൽ നിന്നുകൊണ്ട് പുറത്തേക്കു നോക്കുമ്പോഴാണ് പിന്നിൽ നിന്ന് വാതിൽ തുറക്കുന്ന ശബ്ദം കേട്ടത്.
തിരിഞ്ഞുനോക്കാതെ തന്നെ വന്നത് ആരാണെന്ന് അവന് മനസ്സിലായിരുന്നു…
“എന്താടാ?”
ഗൗരിയേച്ചിയുടെ ശബ്ദം.
അവൻ ഒന്നും മിണ്ടിയില്ല.
അടുത്ത നിമിഷം അവളുടെ കൈ അവന്റെ തലയിൽ പതിഞ്ഞു.
ചെറുപ്പം മുതൽ അവൾക്ക് പതിവുള്ള കാര്യം.
സങ്കടമുണ്ടെങ്കിലും…
പനിയുണ്ടെങ്കിലും…
മനസ്സിൽ എന്തെങ്കിലും ഒളിപ്പിച്ചാലും…
ആദ്യമെത്തുന്നത് ആ കൈ തന്നെയായിരുന്നു.
“കാർത്തി…”
ഇത്തവണ ശബ്ദം കുറച്ചുകൂടി മൃദുവായിരുന്നു.
“എന്താ പറ്റിയെ?”
“ഒന്നുമില്ലേച്ചി.”
ഗൗരിയേച്ചി കണ്ണ് ചുരുക്കി
അവനെ നോക്കി.
“ദേ ചെറുക്കാ…”
അവൾ അവന്റെ നേരെ വിരൽ ചൂണ്ടി.
“എന്റെ അടുക്കെ കള്ളം പറഞ്ഞാ ആ തലമണ്ട ഞാൻ അടിച്ചുപൊട്ടിക്കുവേ…!”
ആ ഭീഷണി കേട്ടതും കാർത്തിയുടെ ചുണ്ടിൽ അറിയാതെ ഒരു ചിരി വിരിഞ്ഞു.
“ആഹാ അപ്പൊ മോന് ചിരിക്കാനൊക്കെ അറിയാവല്ലേ…”
“ഓ എനിക്കൊന്ന് ചിരിക്കാനും പാടില്ലേടീ?__പന്നീ…”
