കാർത്തികേയം – 2 2

“നിനക്ക് ശോകമല്ല.”

“പേടിയാണ്.”

“പോടാ ;പേടിയൊന്നുമല്ല ചെറിയൊരു ഭയം.”

“നിന്റെ പേടി ഇപ്പൊ മാറ്റിത്തരാം”

പറഞ്ഞുതീർന്നതും വിഷ്ണു തോളിൽ പിടിച്ച് വലിച്ചു.

“ഡാ… വിട്.”

“ഇല്ല.”

“ഡാ മൈരേ…”

“ഇങ്ങ് വാ മൈരേ”

ഞാൻ ബ്രേക്ക് പിടിച്ച ഓട്ടോറിക്ഷ പോലെ അവിടെ കുത്തിനിന്നു.

പക്ഷേ അമലും കൂടെ കൂടിയപ്പോൾ  എന്റെ പ്രതിഷേധത്തിന് വലിയ വിലയൊന്നും ഉണ്ടായില്ല.

രണ്ടുപേരും കൂടി എന്നെ തള്ളിയും വലിച്ചും കടയുടെ മുന്നിലേക്ക് എത്തിച്ചു.

ഒന്നുകൂടെ അവന്മാരുടെ നേരെ നിന്ന് അവുതാ പറയാൻ നോക്കിയെങ്കിലും നടന്നില്ല. അവസാനം വേറെ വഴിയൊന്നുമില്ലെന്ന സത്യം മനസ്സിലാക്കി. എന്നാപ്പിന്നെ ഒറ്റ മൈൻഡ്!! അല്ലപിന്നെ😤!!

കണ്ണ് രണ്ടും ഇറുക്കിയടച്ച് നെഞ്ചിൽ കൈവച്ചു ഒരു  ദീർഘശ്വാസം ആഞ്ഞുവലിച്ചു. കണ്ണ് തുറന്ന് നോക്കുമ്പോൾ കാണുന്നത് എന്റെ കാട്ടിക്കൂട്ടൽ കണ്ട് ചിരി അടക്കാൻ പാടുപെട്ട്  thumbs up umm കാണിച് നിക്കുന്ന അമലും വിഷ്ണുവും.

ആഹാ പൊളി!!

“അങ്ങോട്ട് ചെല്ല് അളിയാ അല്ലേൽ

അവൾ  അവളുടെ പാട്ടിനു പോവും.” വിഷ്ണു വക ഒരു ഓര്മിപ്പിക്കൽ കൂടി വന്നു.

“ആടാ നിന്ന് lag ആക്കാതെ അങ്ങ് ചെല്ലാൻ നോക്ക്.” അമലും കൂടെ ഒന്ന് താങ്ങി.

പിന്നെ ഒന്നും നോക്കിയില്ല നിന്ന നിൽപ്പിൽ 180° കറങ്ങി നേരെ നോക്കിയതും കണ്ടു;

ആ രണ്ടു കരിമഷി കണ്ണുകളെ. വാലിട്ടു എഴുതിയ ആ കണ്ണുകൾ എനിക്ക് എന്നും ഒരു വീക്നെസ് ആയിരിന്നു.

ദിവസവും കാണുന്ന അതേ സ്കൂൾ യൂണിഫോം.

അതേ മുഖം.

അതേ ചിരി.

പക്ഷേ എന്തുകൊണ്ടോ അന്നേരം അവൾ എനിക്ക് മുമ്പത്തേക്കാൾ സുന്ദരിയായി തോന്നി.

രണ്ടു വശത്തേക്കും പിന്നിയിട്ടിരുന്ന അവളുടെ കാർക്കൂന്തൽ എന്റെ ശ്രദ്ധ മുഴുവൻ കവർന്നെടുത്തു.

വൈകുന്നേരമായതുകൊണ്ട് ആ പിന്നിക്കെട്ട് അല്പം അഴിഞ്ഞുതുടങ്ങിയിരുന്നു.

കാറ്റിനൊപ്പം പാറിക്കളിക്കുന്ന മുടിയിഴകൾ മുഖത്തിനുചുറ്റും നൃത്തം ചെയ്യുന്നത് നോക്കി ഞാൻ അറിയാതെ നിന്നുപോയി.

ആ നിമിഷം…

ചുറ്റുമുള്ള ശബ്ദങ്ങളൊന്നും ഞാൻ കേൾക്കുന്നുണ്ടായിരുന്നില്ല.

അവളെ മാത്രം.

അവളുടെ ആ അഴക് നോക്കി ഞാൻ ഒരു ശിലയെപോലെ നിന്നുപോയി.

എന്റെ ലോകം മുഴുവൻ ആ കരിമഷിക്കണ്ണുകളിലും കാറ്റിൽ പാറിക്കളിക്കുന്ന മുടിയിഴകളിലും ഒതുങ്ങിയിരുന്നു.

പുറത്ത് പെട്ടെന്ന് ഒരു തള്ള് കിട്ടിയപ്പോഴാണ് ഞാൻ സ്വബോധത്തിലേക്ക് തിരികെ വന്നത്.

അമൽ.

അല്ലാതെപിന്നാര്!

പ്രതീക്ഷിക്കാതെ കിട്ടിയ തള്ളായതുകൊണ്ട് എന്റെ ബാലൻസ് തെറ്റി.

എങ്ങനെയോ വീഴാതെ കാലുകുത്തി നിന്നു.

നേരെ നോക്കിയപ്പോൾ കാണുന്നത് സംശയഭാവത്തിൽ എന്നെത്തന്നെ നോക്കി നിൽക്കുന്ന അവളെയാണ്.

എന്റെ പരാക്രമം കണ്ടതും അവളുടെ കൂട്ടുകാരികൾ വായ് പൊത്തി ചിരിയടക്കാൻ തുടങ്ങിയിരുന്നു.

കാര്യം ഞാൻ അവളുടെ പിറകെ നടക്കുവാണെന്ന് അവൾ ഒഴികെ സ്കൂളിൽ എല്ലാവർക്കും അറിയാം.

ഇനി അറിഞ്ഞിട്ടും അറിയാത്തതുപോലെ അഭിനയിക്കുന്നതാണോ? അറിഞ്ഞൂട…

ഞാൻ ഒരു വളിച്ച ചിരി പാസാക്കി.

അവൾ പുരികങ്ങൾ രണ്ടും ഉയർത്തി.

“ഹും?”

ഒരു ചോദ്യചിഹ്നം പോലെ തല ചെരിച്ചുകൊണ്ട് അവൾ നോക്കി.

അത്രയും നേരം എന്റെ ഉള്ളിൽ കെട്ടിപ്പൊക്കിയിരുന്ന ആത്മവിശ്വാസത്തിന്റെ അവസാനത്തെ കണിക പോലും ആ നോട്ടത്തിൽ അലിഞ്ഞുപോയി.

ഹൃദയം നെഞ്ചിനുള്ളിൽ ഡ്രം കൊട്ടാൻ തുടങ്ങി.

എന്തോ പറയണം.

പറയാൻ വേണ്ട വാക്കുകൾ എല്ലാം മനസ്സിലുണ്ട്.

പക്ഷേ…

വായ തുറക്കാൻ മാത്രം പറ്റുന്നില്ല.

“എന്താ?”

അവൾ വീണ്ടും ചോദിച്ചു.

ഞാൻ അവളെ നോക്കി.

പിന്നെ അവളുടെ കണ്ണുകളെ.

വീണ്ടും അവളെ.

അവസാനം എന്റെ തലയിൽ വന്നത് ഒരേയൊരു ചിന്ത മാത്രം.

‘ശ്ശേ… ഇന്നും പറ്റില്ലെന്ന് തോന്നുന്നു😭’

“എടീ, നിന്റെ Maths നോട്ട്‌ബുക്ക് ഒന്ന് തരാവോ? ഞാൻ അത് എഴുതാൻ വിട്ടുപോയി.”

വായിൽ വന്നത് ഞാൻ അങ്ങ് കാച്ചിവിട്ടു.

ഞങ്ങൾ രണ്ടു കൂട്ടർക്കും മാത്‍സ് എടുക്കുന്നെ ലത മിസ്സ്‌ തന്നെ ആണ്. അതോണ്ട് നോട്ടിസ് ഒക്കെ ഏതാണ്ട് ഒരുപോലെ ആയിരിക്കും. ഇതുംപറഞ് ഇവളുടെ നോട്ട് ഇടക്ക് മടിക്കുന്നത് എനിക്ക് ശീലം ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *