കാർത്തികേയം – 2 5

കണ്ണുകൾ അടച്ചുകൊണ്ട് അവൻ അങ്ങനെ തന്നെ നിന്നു.

വെള്ളം നെറ്റിയിലൂടെയും മുഖത്തുകൂടിയും ഒഴുകിയിറങ്ങിക്കൊണ്ടിരുന്നു.

അതിനൊപ്പം ഇന്നലെ രാത്രിയിലെ ഓർമ്മകളും.

മനസ്സ് വീണ്ടും അങ്ങോട്ടേക്ക് പോകാൻ തുടങ്ങിയതും കാർത്തി പതിയെ തലകുലുക്കി.

മതി.

അതിനെക്കുറിച്ച് ഇനിയും ആലോചിച്ചിട്ട് കാര്യമില്ല.

വർഷങ്ങൾക്കിപ്പുറം കണ്ട ഒരു സ്വപ്നം.

അത്രമാത്രം.

സ്വയം പറഞ്ഞുകൊണ്ട് അവൻ വീണ്ടും വെള്ളത്തിനടിയിലേക്ക് മുഖം ഉയർത്തി.

തണുത്ത വെള്ളം ശരീരത്തോടൊപ്പം ചിന്തകളെയും കഴുകിക്കളയട്ടെയെന്ന് തോന്നി.

സമയം പോയതുകൊണ്ട് പെട്ടെന്നുതന്നെ കഴിച്ചിട്ട് ഇറങ്ങി. സത്യത്തിൽ കഴിച്ചിട്ടും കഴിച്ചിട്ടും തീരാതിരുന്ന കാവ്യയെ തൂക്കിഎടുത്തോണ്ട്  ഓടുവാരുന്നൂന്ന് വേണം പറയാൻ.

ദോശ മുഴുവൻ കഴിച്ചു തീർക്കാൻ പറ്റാത്തതിന്റെ അമർഷം കാവ്യ വഴിനീളെ പറഞ്ഞുകൊണ്ടിരുന്നു.

“ഞാൻ രണ്ട് കഷ്ണം കൂടെ കഴിച്ചേനെ…”

“ഉം…”

“സത്യം.”

“ഉം…”

“ഏട്ടന് ഒരു മനസ്സാക്ഷിയുമില്ല.”

കാവ്യയുടെ പരാതികൾക്ക് ഒരു അവസാനവുമില്ലായിരുന്നു.

ദോശയിൽ തുടങ്ങി, ഗൗരിയേച്ചിയിലൂടെ കറങ്ങി, അവസാനം ലോകത്തെ മുഴുവൻ കുറ്റപ്പെടുത്തിയെത്തുമ്പോഴേക്കും അവർ സ്കൂൾ ഗേറ്റിലെത്തിയിരുന്നു.

സ്കൂൾ ഗേറ്റ് കടന്നതും കാവ്യയുടെ മുഖം തെളിഞ്ഞു.

കാരണം…

അവളുടെ കൂട്ടം അവളെ കണ്ടുകഴിഞ്ഞിരുന്നു.

“കാവ്യേ…!”

എന്ന് വിളിച്ചുകൊണ്ട് മൂന്നുനാല് പെൺകുട്ടികൾ ഓടിയെത്തി.

അടുത്ത നിമിഷം തന്നെ അവർ അവളെ കാർത്തിയുടെ കയ്യിൽ നിന്ന് റാഞ്ചിയെടുത്തു.

“ഏട്ടാ ബൈ…”

പോകുന്നതിനിടയിൽ അവൾ കൈവീശി.

പിന്നെ കൂട്ടുകാരികൾക്കിടയിൽ അപ്രത്യക്ഷയായി.

കാർത്തി ഒരു നിമിഷം അതുനോക്കി

നിന്നു.

രാവിലെ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ വരെ തന്റെ പിന്നാലെ വാൽപോലെ നടന്നിരുന്ന സാധനം…

കൂട്ടുകാരികളെ കണ്ടതും തന്നെ മറന്നിരിക്കുന്നു.

ഒരു ചെറു പുഞ്ചിരിയോടെ അവൻ തലയാട്ടി.

പിന്നെ  നേരെ ക്ലാസ് ബ്ലോക്കിലേക്ക് നടന്നു.

ഇന്ന്പിന്നെ പ്രത്യേകിച്ച് സംഭവബഹുലമായ ഒന്നും ഉണ്ടായില്ല.

ഇടക്ക് കൊറേ നേരം നമ്മുടെ കഥനായികയെ തിരക്കിയിറങ്ങിയെങ്കിലും കാണാൻ കിട്ടിയില്ല.

പക്ഷെ കണക്ക് പീരീഡ്.

അത് അവന് എന്നും ഒരു weakness ആയിരിന്നു.

പോരാത്തതിന് തന്നെ എപ്പോൾ കണ്ടാലും എടുത്തിട്ട് അലക്കാൻ നടക്കുന്ന വെള്ളിമറ്റം ഗവ. HSS-ലെ കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിന്റെ ക്ലാസ് ടീച്ചറായ ലത മിസ്സിന്റെ ക്ലാസ്.

ആദ്യം അഞ്ച് മിനിറ്റ് ശ്രദ്ധിച്ചു.

പിന്നെ പത്ത്.

അതിനുശേഷം…

ബോർഡിൽ കിടന്നിരുന്ന സമവാക്യങ്ങൾ പതിയെ മങ്ങിത്തുടങ്ങി.

കണ്ണുകൾ അറിയാതെ അടഞ്ഞുപോയി.

“കാർത്തി!”

ലത മിസ്സിന്റെ ശബ്ദം കേട്ടാണ് ഞെട്ടി എഴുന്നേറ്റത്.

ക്ലാസ്സ് മുഴുവൻ എന്നെത്തന്നെ നോക്കുകയാണ്.

പുല്ല്…

ഇന്നും മൂഞ്ചി.

വൈകുന്നേരം…..

ഗിരിയേട്ടന്റെ കട…

ലത മിസ്സിന്റെ ചെവി പൊട്ടിക്കുന്ന ആട്ടും അവസാനത്തെ ഗെടൗറ്റ് ഡയലോഗ് ഉം എല്ലാം ഏറ്റുവാങ്ങിയതിന്റെ ക്ഷീണം തീർക്കാണെന്നവണ്ണം രണ്ടാമത്തെ ലൈം കുടിച്ചോണ്ട് നിക്കുവായിരുന്നു ഞാൻ.

അമലും വിഷ്ണുവും ഗിരിയേട്ടനോട് കത്തി വെച് നിപ്പിണ്ട്. ഇടക്ക് ഇങ്ങോട്ട് ഒരു പാളി നോട്ടവും ചിരിയും കൂടി കണ്ടപ്പോൾ എനിക്കിട്ടുള്ള ഊക്കാണെന്ന് മനസ്സിലായി.

“മൈരന്മാരെ പിന്നെ എടുതോളാം”

തല്ക്കാലം അവന്മാരെ അവരുടെ പാട്ടിനു വിട്ടിട്ട് ലൈം ഇൽ ശ്രദ്ധ കൊടുത്തു.

“എടാ ദേ നീ രാവിലെ മുതൽ അന്വേഷിച് നടന്ന സാധനം വരുന്നു.”

എന്റെ ബാക്കിയുള്ള സമാധാനോം കൂടെ തല്ലിക്കെടുത്താനെന്നവണ്ണം അമൽ വിളിച്ചു പറഞ്ഞു.

അത് കേട്ടതും തിരിഞ്ഞുപോലും നോക്കാതെ ഞാൻ കടക്കകത്തോട്ട് ചാടി കേറി.

“എന്തുവാടേ , രാവിലെ മൊത്തം നോക്കിനടന്നിട്ട് ഇപ്പൊ കണ്ടപ്പോ നീ ഒളിച്ചുകളിക്കുന്നെ” ഇന്റർവെൽ മുഴുവൻ അവനേം തൂക്കികൊണ്ട് സ്കൂൾ മൊത്തം നടക്കുവാരുന്നു.അത് അവൻ നന്നായി മുതലാക്കി എന്റെ തലക്കിട്ടു കൊട്ടി.

“എടാ അപ്പോഴത്തെ മൈൻഡ്സെറ്റ് അല്ല ഇപ്പോ. ഇപ്പോ നല്ല ശോകം ആണ് അങ്ങോട്ട് ചെന്ന ശെരി ആകുലാ.”

Leave a Reply

Your email address will not be published. Required fields are marked *