എൽ ഡൊറാഡോ 9
El Dorado Part 9 | Author : Sathyaki
[ Previous Part ] [ www.kambi.pw ]
തോളുകൾ തൊട്ടിയുരുമ്മി ഞാനും ശിവയും പിച്ചിക്കാവിലേക്ക് നടന്നു.. എന്റെ നാവിൽ അപ്പോളും ആ സിപ്പപ്പിന്റെ മധുരം ഉണ്ടായിരുന്നു. ശിവ ചുണ്ട് മുട്ടിച്ചു കുടിച്ച കവർ ഞാൻ വീണ്ടും വീണ്ടും വലിച്ചു കുടിച്ചു..
എന്റെ മനസ്സിൽ ഞാൻ ശിവയെ നൂറാവർത്തി ചുംബിക്കുകയായിരുന്നു…
ശിവയുടെ സ്കൂളിലേക്ക് ഉള്ള വരവോടെ എന്റെ വലിയൊരു തലവേദന ഒഴിവായി. മീനു ടീച്ചറിന്റെ മുന്നിൽ ഇനി തല കുനിച്ചു നിൽക്കണ്ട. ഇനി ക്ലാസ്സിൽ കയറാൻ അവളെ പേടിക്കുകയും വേണ്ട.
ഇനി ഇത് പോലെ കുരുത്തക്കേട്കളിൽ ഒന്നും പോയി ചാടരുത് എന്ന് ശിവ എന്നെ ശകാരിച്ചു എങ്കിലും എന്തെങ്കിലും ഉണ്ടേൽ അവളോട് ആദ്യം വന്നു പറയണം എന്ന് കൂടി ശിവ പറഞ്ഞു..
എന്ത് ഉണ്ടേലും അവൾ നോക്കിക്കോളാം എന്നൊരു ധ്വനി അതിൽ ഉണ്ടായിരുന്നു..
അടുത്ത ദിവസം സ്കൂളിൽ പോകാനും നേരെ കയറി ക്ലാസിൽ ഇരിക്കാനും എനിക്ക് പതിവില്ലാത്ത ഒരു ആവേശം ആയിരുന്നു. ഇത്രയും ദിവസത്തെ അപമാനം ഇനി ഇല്ലല്ലോ..
എന്നെ ക്ലാസ്സിൽ ഇരിക്കുന്നത് കണ്ടപ്പോൾ കാര്യം അറിയാതെ മീനു ടീച്ചർക്ക് പഴയ കടി ഇളകി.. അവർ വീണ്ടും എന്നോട് പൊരിന് വന്നു
‘നിന്നോട് വീട്ടിൽ നിന്ന് വിളിച്ചോണ്ട് വന്നിട്ട് കേറിയാൽ മതിയെന്ന് ഞാൻ എത്ര തവണ പറഞ്ഞിട്ടുണ്ട്..?
മീനു എന്റെ അടുത്തേക്ക് വന്നു
‘ എന്റെ വീട്ടിൽ നിന്ന് വന്നല്ലോ.. ടീച്ചർ ഇല്ലായിരുന്നു ഇന്നലെ..’
ഞാൻ പറഞ്ഞു
‘ഇന്നലെ നിന്റെ വീട്ടിൽ നിന്ന് ആൾ വന്നോ..?
മീനു സംശയത്തോടെ ചോദിച്ചു
‘ഉവ്വ്.. പ്രിൻസിപ്പലിനെയും ക്ലാസ്സ് ടീച്ചറിനെയും കണ്ടിരുന്നു..’
ഞാൻ പറഞ്ഞു. എന്നിട്ട് മീനുവിനോട് ചോദിക്കാതെ തന്നെ ഇരുന്നു
എന്നെ വീട്ടുകാരുടെ മുന്നിൽ വച്ചു ഒന്ന് പൊരിക്കാം എന്നായിരുന്നു അവളുടെ വിചാരം. അത് തുലഞ്ഞു കിട്ടി. അടുത്ത അവസരത്തിൽ എന്നെ പോക്കാമെന്ന ദുരാഗ്രഹത്തിൽ മീനു ഈ തവണ എന്നെ ഒഴിവാക്കി. അതല്ലാതെ അവൾക്ക് വേറെ വഴി ഇല്ലല്ലോ..
മീനുവിൽ നിന്ന് ഞാൻ രക്ഷപെട്ടതിനേക്കാൾ ക്ലാസ്സിൽ. ചർച്ച ആയത് എന്റെ വീട്ടിൽ നിന്ന് വന്ന പെണ്ണിനെ കുറിച്ചാണ്. പലരും അത് ആരാണ് എന്ന് എന്നോട് ചോദിച്ചു..
എന്റെ സ്വന്തം ചേച്ചിയാണോ അതെന്നാണ്
മിക്കവര്ക്കും അറിയേണ്ടിയിരുന്നത്.
‘അതേതു ചേച്ചി ആട പുല്ലേ..?
അലന് ആയിരുന്നു കൂടുതൽ ആക്രാന്തം അത് അറിയാൻ. കാണാൻ പൊതുവെ ആകർഷണീയൻ അല്ലാത്ത എനിക്ക് അതി സുന്ദരി ആയ ഒരു ചേച്ചി എങ്ങനെ ഉണ്ടായി എന്നതാണ് പലർക്കും സംശയം..
‘അത് ശിവ..’
ഞാൻ പറഞ്ഞു
‘ഏത്..? നീയുമായി നല്ല കമ്പിനി ഉള്ള, മറ്റേ ഗ്രൗണ്ടിൽ വെള്ളമൊക്കെ കേറ്റിച്ച ചേച്ചിയോ..?
അലൻ ചോദിച്ചു
‘അത് തന്നെ..’
ഞാൻ പറഞ്ഞു
‘ഭയങ്കര..’
അലൻ എന്തോ എന്നെ അസൂയയോടെ നോക്കി
‘ഈ ചേച്ചിയുടെ കഥ ഒന്നും നീ പറഞ്ഞിട്ടില്ലല്ലോ..?
അവൻ എന്നോട് പിന്നെയും ശിവയെ കുറിച്ച് ചോദിച്ചു
‘അതൊന്നും നീ അറിയണ്ട..’
ഞാൻ അവന്റെ വയറിൽ ഒരു കുത്ത് കൊടുത്തു ചോദ്യപരമ്പര അവസാനിപ്പിച്ചു.
പിച്ചിക്കാവിലെ ചേച്ചിമാരുടെ ഒപ്പമുള്ള ചില അനുഭവങ്ങൾ ഒക്കെ ഞാൻ അവനോട് പങ്ക് വച്ചിട്ടുണ്ട്.. പലരേയും പേര് പറഞ്ഞാലോ അനുഭവം പറഞ്ഞാലോ അവന് അറിയുകയും ചെയ്യാം..
ശിവയുടെ കാര്യം ഒന്നും പറയാത്തതിലൂടെ അവളുമായി എനിക്ക് എന്തെങ്കിലും അനുഭവം ഉണ്ടോ ഇല്ലയോ എന്നത് അവനിൽ ഒരു സംശയം ആയി നിലനിന്നു..
അത് അങ്ങനെ കിടക്കുന്നത് ആയിരുന്നു എനിക്കും ഒരു സുഖം..
ക്ലാസ്സിൽ പലരും ശിവയെ പറ്റി എന്നോട് വന്നു തിരക്കിയെങ്കിലും ആ കൂട്ടത്തിൽ ആഷിക വന്നു പെടുമെന്ന് ഞാൻ ഒരിക്കലും കരുതിയില്ല..
‘ഇന്നലെ പ്രിൻസിപ്പലിനെ കാണാൻ വന്നത് ചേച്ചിയാ..?
ആഷിക എന്നോട് ചോദിച്ചു
‘ അല്ല..’
ഞാൻ പറഞ്ഞു
‘പിന്നെ…?
ആഷികയുടെ കൂടെയുള്ള അപർണ ആണ് ചോദിച്ചത്
‘വീടിന് അടുത്തുള്ളതാ. ഞങ്ങളുടെ സ്വന്തത്തിൽ ഉള്ളതാ..’
ഞാൻ പറഞ്ഞു
‘അതെങ്ങനെ അപ്പോൾ ടീച്ചർമാരുടെ അടുത്ത് കൊണ്ട് ചെന്നു..?
