എൽ ഡൊറാഡോ – 9 26

‘ഉണ്ടാവാം.. ഉണ്ടാവില്ലാരിക്കാം..’

ഞാൻ എങ്ങും തൊടാതെ പറഞ്ഞു ആ വിഷയം തിരിച്ചു വിട്ടു

ദേവപ്രിയ കുഞ്ഞിലേ മുതൽ എനിക്ക് അറിയാവുന്ന കൂട്ടുകാരി ആണ്. ഞാൻ അവളുടെ ഏറ്റവും അടുത്ത കൂട്ടുകാരനും ആയിരുന്നു. വീട്ടിലേ കഷ്ടപ്പാട് കാരണം ഞാൻ പഠിത്തം നിർത്തിയത് വരെ ഞങ്ങൾ ഒരുമിച്ച് ആയിരുന്നു എല്ലാ ക്ലാസ്സിലും.

പിന്നെ അവൾ പഠിക്കാൻ പോയി ഞാൻ ജീവിതം നോക്കി പോയി. എങ്കിലും ഞങ്ങളുടെ സൗഹൃദം മുറിഞ്ഞിരുന്നില്ല. പക്ഷെ അപ്പോൾ ഒന്നും അതിലേക്ക് പ്രണയം ഒരു നേരിയ തോതിൽ പോലും ഞങ്ങൾക്ക് ഇടയിൽ ഉണ്ടായിട്ടില്ല.

പക്ഷെ ഇപ്പോൾ എന്താണ് അവൾ അങ്ങനെ ചോദിച്ചത് എന്നും ഞാൻ എന്താണ് മറുപടി എങ്ങും തൊടാതെ പറഞ്ഞത് എന്നും എനിക്ക് അറിയില്ല

കോളേജിൽ ഒക്കെ പോകുന്ന ദേവപ്രിയക്ക് ഒരുപാട് ആൺ പിള്ളേരുടെ പ്രണയാഭ്യർഥന വന്നിട്ടുണ്ടാകും. അപ്പോൾ പിന്നെ അവൾ എന്നെ സ്നേഹിക്കാൻ ഒന്നും സാധ്യത ഇല്ല.

ഇനി പണ്ട് തൊട്ടേ അവളുടെ മനസ്സിൽ ഉള്ളത് വല്ലോം ആണോ ഇത്. എനിക്ക് ഒരിക്കലും അങ്ങനെ തോന്നിയിട്ടില്ല. ഞാൻ ഒരു വർഷം മാറി നിന്നപ്പോൾ അവൾക്കത് തോന്നിയതും ആകാം.. ഞാൻ എന്തൊക്കെയോ ചിന്തിച്ചു കാട് കയറി

അതിനിടയിൽ ഞങ്ങളുടെ സംസാരവും വേറെ വഴിക്ക് പോയി. സംസാരത്തിന് ഇടയിൽ അവളുടെ വായിൽ നിന്ന് ഞങ്ങളുടെ നാടിനെ പറ്റി പല കാര്യവും വീഴുന്നത് ഞാൻ ശ്രദ്ധിച്ചു.

ഇവൾക്ക് പൊന്മല എങ്ങനെ അറിയാം. ഇവൾ അവിടെ വന്നിട്ടുണ്ടോ..? ഞാൻ അത് അവളോട് നേരിട്ട് ചോദിച്ചു

‘പൊന്മല നമുക്ക് അറിയാത്ത സ്ഥലം ഒന്നും അല്ല നന്ദുവേ..’

ദേവു പറഞ്ഞു

‘നിനക്ക് എങ്ങനെ അറിയാം. നീ അവിടെ വന്നിട്ടുണ്ടോ..?

ഞാൻ അവളോട് ചോദിച്ചു

‘പിന്നെ. എത്രയോ വട്ടം..’

ദേവു പറഞ്ഞു

‘എന്തിന്…?

ഞാൻ ചോദിച്ചു. അവൾക്ക് അവിടം ആയി എന്താണ് ബന്ധം

‘ഞങ്ങളുടെ ബന്ധുക്കൾ അവിടെ ഉണ്ട്.. അപ്പോൾ കൊച്ചിലെ ഒക്കെ കുറേ

തവണ ഞാൻ അവിടെ വന്നിട്ടുണ്ട്. പത്തിലെ അവധിക്ക് ഒക്കെ അവിടെ വന്നു ഞാൻ നിന്നിട്ടുണ്ട് കുറച്ചു ദിവസം..’

ദേവു പൊന്മല ആയുള്ള അവളുടെ ബന്ധം പറഞ്ഞു. അപ്പോൾ പറഞ്ഞു വരുമ്പോൾ പൊന്മലയിലെ അമ്പലത്തിലെ തിരുമേനി ദേവുവിന്റെ ബന്ധു തന്നെ ആണ്..

‘ആ തിരുമേനിയുടെ മോളോട് ആണ് ഞാൻ നിന്നേ പറ്റി ചോദിച്ചത്.. ഹരിത ചേച്ചിയെ നീ അറിയുമോ..?

ദേവു ചോദിച്ചു

‘ഞാൻ.. കണ്ടിട്ട് ഉണ്ടാകാം. മുഖം ഓർമ കിട്ടുന്നില്ല..’

ഞാൻ പറഞ്ഞു. തിരുമേനിയുടെ മോളെ ഞാൻ കണ്ടിട്ടില്ല എന്നാണ് എന്റെ ഓർമ. ആ ചേച്ചി വഴി ആണ് ദേവു അവിടുത്തെ എന്റെ കാര്യങ്ങൾ ഒക്കെ അറിഞ്ഞത്

‘ഹരി ചേച്ചിടെ കൂട്ടുകാരി നിന്റെ വീടിന് അടുത്തുള്ളത് ആണ്.. അപ്പോൾ ഞാൻ പറഞ്ഞു അവനെ അറിയാമോ എന്നൊക്കെ തിരക്കാൻ..’

ദേവു പറഞ്ഞു

‘എന്റെ വീടിന് അടുത്തുള്ള ഏത് ചേച്ചി..?

ഞാൻ ചോദിച്ചു

‘പേര് മറന്നു പോയെടാ.. അവർ ഒരുമിച്ചാ കോളേജിൽ..’

ദേവു പറഞ്ഞു

‘ശിവദ എന്നാണോ..?

ഞാൻ ചോദിച്ചു

‘ആഹ്.. അത് തന്നെ.. ഞാൻ പേര് മറന്നിരുന്നു..’

ദേവു പറഞ്ഞു

അപ്പോൾ ഇതാണ് ഇടക്ക് ശിവ എന്നോട് ദേവപ്രിയ ആരാണെന്ന് ഒക്കെ വന്നു തിരക്കിയത്. ദേവുവിന്റെ ബന്ധു ഹരിത നമ്പൂതിരി ശിവയുടെ കോളേജിൽ ആണ്.

അവൾ വഴി ദേവു എന്നെ അന്വേഷിച്ചത് കൊണ്ടാണ് ശിവ അവളെ പറ്റി എന്നോട് തിരക്കിയത്. പക്ഷെ ആ പട്ടി എന്തിനാ പിന്നെ എന്നോട് കാര്യം മുഴുവൻ ആയി പറയാതെ ഇരുന്നത്.

‘അങ്ങനെ ആണേൽ ഇനി അവിടെ വരുമ്പോൾ എന്റെ വീട്ടിലേക്ക് വരണം..’

ഞാൻ അവളെ ഇപ്പോളെ ക്ഷണിച്ചു

‘ഓ.. അതിനെന്താ വരാല്ലോ..’

അവൾ പറഞ്ഞു.. ഞങ്ങൾ ഇപ്പോൾ കുറച്ചു ചേർന്നാണ് ഇരിക്കുന്നത്.. അവളുടെ ശരീരവും എന്റെ ശരീരവും തൊട്ടുരുമ്മി ആണ് ഇരിക്കുന്നത്. അതിന്റെ ഒരു ചൂട് എനിക്ക് കിട്ടുന്നുണ്ട്.

‘നീ ഇനി പോയാൽ അടുത്ത ഉത്സവത്തിനെ വരുള്ളൂ..?

ദേവു ചോദിച്ചു

‘മിക്കവാറും..’

ഞാൻ പറഞ്ഞു

‘ഇടയ്ക്ക് ഒക്കെ വാ ഇങ്ങോട്ട്.. എനിക്ക് ഇവിടെ വേറെ കൂട്ടൊന്നും ഇല്ലെന്നേ..’

അവൾ തമാശ പോലെ പറഞ്ഞു

‘നിനക്ക് ഇവിടെ

കുറേ കൂട്ടുകാർ ഉണ്ടല്ലോ..?

ഞാൻ ചോദിച്ചു

Updated: August 31, 2026 — 12:14 pm

4 Comments

Add a Comment
  1. വ്യോമകേശൻ

    മഞ്ഞനിക്കടവിലേക്കുള്ള മടക്ക യാത്ര അതി ഗംഭീരം. അവിടത്തെ ആര്യയും ദേവപ്രിയയും പെൺ കസിന്റെ രണ്ടു ഭവങ്ങളെ ആവിഷ്കരിച്ചിരിക്കുന്നു. വേദുവിനോടും ഗോപികയോടും കാണിച്ച സഹാനുഭൂതി ആമിനയോടെന്തെ കാണിച്ചില്ല. ഈ ആലന് ഇത്രയും സ്പേസ് കൊടുക്കണോ

  2. അടുത്ത ഭാഗം അധികം വൈകിപ്പിക്കാതെ ഇടണം ❤️

  3. Next part udane kanumo

    1. രണ്ടുമൂന്നു മാസം കഴിഞ്ഞ് പ്രതീക്ഷിക്കാം 😁

Leave a Reply

Your email address will not be published. Required fields are marked *