എൽ ഡൊറാഡോ – 9 1അടിപൊളി  

ഇവിടെ വന്നിട്ട് അവരെ കാണാതെ പോകുന്നത് മോശം

ആണ്.. പക്ഷെ ദേവു ഇന്ന് അങ്ങനെ പെരുമാറിയത് കൊണ്ട് അവിടെ കയറാനും എനിക്കൊരു മടി തോന്നി.

അങ്ങനെ ഞാൻ അവിടെ ചിന്തിച്ചു നിൽക്കുമ്പോ ആണ് ഇല്ലത്തിന്റെ ഉള്ളിൽ നിന്ന് അംബികാമ്മ എന്നെ വിളിച്ചത്

‘നന്ദു ആണോ അത്…?

‘അതേ അമ്പികാമ്മേ..’

ഞാൻ വിളി കേട്ടു.. ദേവുവിന്റെ അമ്മയാണ്. അവരെന്നെ കണ്ടു. ഇനി കയറാതെ പോകുന്നത് മര്യാദ അല്ല.

‘നീയെന്താ അവിടെ തന്നെ നിന്ന് കളഞ്ഞത്..?

അമ്പികാമ്മ ചോദിച്ചു

‘ഞാൻ.. നിങ്ങൾ ഇവിടെ കാണുമോ ഇല്ലയോ എന്നോർത്ത് നിന്നതാ..’

ഞാൻ പറഞ്ഞു

‘ഞങ്ങളൊക്കെ എവിടെ പോകാനാ..? നീയല്ലേ നാട് വിട്ടു പോയത്..’

അമ്പികാമ്മ പറഞ്ഞു

അവിടെ അമ്പികാമ്മയോട് വിശേഷം ഒക്കെ പറഞ്ഞു ഇരിക്കുന്നതിന് ഇടയിൽ ഞാൻ ദേവുവിനെ കുറിച്ച് ചോദിച്ചു

‘അവളുടെ പരുപാടി വൈകിട്ട് ഉണ്ട്.. അതിന് പ്രാക്ടീസ് നായിട്ട് കൂട്ടുകാരികളുടെ കൂടെ രാവിലെ ഇറങ്ങിയത് ആണ്..’

അംബികാമ്മ പറഞ്ഞു

‘ഓഹ്.. ഇന്ന് പരുപാടി ഉണ്ടല്ലേ.. അപ്പോൾ രാത്രി അവളുടെ ഡാൻസ് കാണാം..’

ഞാൻ പറഞ്ഞു

‘അവൾ നിന്നോട് പിണക്കം ആണെന്നാണ് എനിക്ക് തോന്നുന്നത്..’

അംബികാമ്മ എന്നോട് പറഞ്ഞു. അത് കേട്ടപ്പോൾ അവളെന്നെ മനഃപൂർവം കാണാത്തത് പോലെ നടന്നു പോയതിൽ എന്തോ കാര്യം ഉണ്ടെന്ന് എനിക്ക് മനസിലായി

‘പിണക്കമോ..? എന്തിന്..?

ഞാൻ കാര്യം അറിയാൻ വേണ്ടി ചോദിച്ചു

‘നീ ഞങ്ങളോട് ആരോടും പറയാതെ നാട് വിട്ടു പോയില്ലേ.. അതിന്..’

അംബികാമ്മ പറഞ്ഞു..

അപ്പോൾ അതാണ് അവളെന്നെ കണ്ടിട്ട് മിണ്ടാതെ പോയത്.. എനിക്ക് കാര്യം മനസിലായി. എന്റെ അന്നത്തെ അവസ്ഥ ഒക്കെ അംബികാമ്മയോട് ഞാൻ പറഞ്ഞു..

അവിടെ നിന്ന് ഇറങ്ങി അപ്പുണ്ണിയുടെ വീട്ടിലേക്ക് പോകാൻ നോക്കുമ്പോൾ ആണ് അംബികാമ്മ വഴി ആ കാര്യം ഞാൻ അറിഞ്ഞത്

‘അവൻ അവിടെ ഇല്ല. അവൻ ആനയുടെ പുറകെ പോയിട്ട് കുറേ ആയി..’

അംബികാമ്മ പറഞ്ഞു

ആനക്കമ്പം അവന് പണ്ടേ ഉണ്ട്. പാപ്പാൻ ആകണം എന്നത് അവന്റെ വലിയൊരു ആഗ്രഹം ആയിരുന്നു. ചിലപ്പോൾ ഒക്കെ നാട്ടിൽ വരുന്ന ആനയുടെ പുറകെ അവനും പോകും..

അതിന്റെ പുറകെ മണിക്കൂർകൾ നടന്നു വേറെതേലും നാട്ടിൽ ചെല്ലും. പിന്നെ ഇരുട്ട്

ആകുമ്പോ അവിടുന്ന് തിരിച്ചു മഞ്ഞനിക്കടവിലേക്ക് നടക്കും. അത്തരം ഒരു പ്രാന്ത് ആയിരുന്നു അവന് ആനകളോട്.

അത് കൊണ്ട് അവൻ ആന പാപ്പാൻ ആവാൻ പുറപ്പെട്ടതിൽ എനിക്ക് വിഷമം തോന്നിയില്ല. പക്ഷെ ഇവിടെ വരെ വന്നിട്ട് അവനെ കാണാതെ പോകുന്നതിൽ എനിക്കൊരു സങ്കടം തോന്നി.

ബുദ്ധിക്ക് കുറച്ചു പ്രശ്നം ഉള്ള അവനു ഇവിടെ ഞാൻ ആയിരുന്നു ഏറ്റവും വലിയ കൂട്ട്. ഞാൻ ഇല്ലാതെ ആയപ്പോൾ അവനും ശരിക്കും ഒറ്റപ്പെടൽ അനുഭവിച്ചു കാണണം.. ഞാൻ അവനെ ഓർത്തു..

ഞാൻ മെല്ലെ ദേവുവിന്റെ ഇല്ലത്തു നിന്നും ഇറങ്ങി. ലക്ഷ്യം ഒന്നും ഇല്ലാതെ വെറുതെ വഴിയിലൂടെ നടന്നു. വയലുകൾ ആരംഭിക്കുന്ന വരമ്പ് കടന്നു ഞാൻ ആ പച്ച വിരിച്ച പാടങ്ങൾക്ക് നടുവിലൂടെ നടന്നു.

ചൂടാറി അന്തരീക്ഷം പതിയെ സന്ധ്യയെ വരവേൽക്കാൻ തയ്യാറെടുക്കുന്നു.. പക്ഷെ ഇരുട്ട് എത്തിയിട്ടുമില്ല. വരമ്പ് വഴി ഞാൻ വീട്ടിലേക്ക് നടന്നു..

വയൽ കടന്നു തോട്ടിറമ്പിലൂടെ ഞാൻ നടക്കുമ്പോ ആണ് അക്കരെ കൂടി ആര്യ ചേച്ചി പോകുന്നത് ഞാൻ കണ്ടത്. ചേച്ചിയും വീട്ടിലേക്ക് ആണെന്ന് തോന്നുന്നു.

കയ്യിലൊരു പാത്രവും ഉണ്ട്. പാൽ കൊടുത്തിട്ട് തിരികെ വീട്ടിലേക്ക് പോകുന്ന പോക്കാണ്. ചേച്ചിയുടെ കൂടെ സംസാരിച്ചു വീട്ടിലേക്ക് പോകാമെന്നു കരുതി വിളിക്കാൻ തുടങ്ങവേ ആണ് ആരോ മോട്ടോർ തറയുടെ അരികിൽ ചേച്ചിയെ കാത്തിരിക്കുന്നത് ഞാൻ ശ്രദ്ധിച്ചത്..

അഖിൽ ചേട്ടൻ.. ആര്യ ചേച്ചിയുടെ മുറച്ചെറുക്കൻ.. പണ്ടത്തെ ചേച്ചിയുടെ കഥയിലെ നായകൻ.. എന്റെ മനസ്സിൽ എന്തോ ഒരു ദുരുദ്ദേശം മണത്തു..

മോട്ടോർ തറയുടെ അടുത്തേക്ക് ചെന്നു കഴിഞ്ഞു ആര്യ ചേച്ചിയെ പിന്നെ എനിക്ക് കാണാൻ കഴിഞ്ഞില്ല. കുറച്ചു നേരം അവിടെ നിന്നിട്ടും ചേച്ചി മുന്നോട്ടു നടന്നു പോയിട്ടില്ല എന്ന് ഞാൻ മനസിലാക്കി.

Updated: August 29, 2026 — 3:27 pm

Leave a Reply

Your email address will not be published. Required fields are marked *