പക്ഷെ എനിക്ക് പറ്റിയ ഒരു മരം അടുത്തെങ്ങും ഞാൻ കണ്ടില്ല.. ഒന്നുകിൽ മരത്തിനു ഉയരം കുറവാണ് അല്ലെങ്കിൽ ഭയങ്കര ഉയരം. അതും അല്ലെങ്കിൽ ശിഖരങ്ങൾ വേണ്ടത് പോലെ അല്ല നില്കുന്നത്.
അങ്ങനെ പല പ്രശ്നങ്ങൾ.. മുത്തപ്പൻ കാവിൽ എനിക്ക് പറ്റിയ മരം ഉണ്ട് പക്ഷെ അവിടെ പോയി ഏറുമാടം കെട്ടാൻ പറ്റുകയുമില്ല. പക്ഷെ ഞാൻ എന്റെ മോഹം ഉപേക്ഷിച്ചില്ല.
ഞങ്ങളുടെ ഗ്രൗണ്ടിന് അടുത്തുള്ള ഒരു പ്ലാവിൽ ഏറു മാടം കേട്ടമെന്ന് ഞാൻ തീരുമാനിച്ചു. അതിന്റെ താഴെ കമ്പും മുളയും കൊണ്ട് വന്നു
കെട്ടി കെട്ടി ഏറുമാടം സൃഷ്ടിക്കാൻ ഞാൻ തീരുമാനിച്ചു..
എല്ലാം കെട്ടി റെഡി ആയാൽ കയർ കെട്ടി മോളിൽ എത്തിക്കണം. എന്നിട്ട് അവിടെ കേറി വീണ്ടും കെട്ടി ഉറപ്പിച്ചു നേരെ ആക്കണം. ഇതായിരുന്നു എന്റെ പ്ലാൻ
പക്ഷെ അവിടെ ആർക്കും എന്റെ പ്ലാൻ ഇഷ്ടം ആയില്ല. അവരാരും ഏറു മാടത്തിൽ താല്പര്യം കാണിച്ചില്ല എന്നതാണ് സത്യം. ഒന്നുകിൽ എന്നെ കൊണ്ട് ഇത് പറ്റില്ല എന്ന് കരുതി അവരാരും ഇത് കാര്യം അക്കിയില്ല.
അല്ലെങ്കിൽ ഏറുമാടം പോലൊരു അത്ഭുതസൃഷ്ടിയുടെ കൗതുകം അവർക്ക് മനസിലാകുന്നില്ല. രണ്ടാമത്തേത് ആയിരുന്നു കൂടുതൽ ശരി. പെൺകുട്ടികൾക്ക് ഇതിനോട് അധികം താല്പര്യം ഇല്ല എന്ന് എനിക്ക് മനസിലായി.
ഇവിടെ എന്റെ സമപ്രായത്തിലുള്ള ആൺകുട്ടികൾ ഇല്ലാത്തതിൽ ഉള്ള വിഷമം എനിക്ക് തോന്നുന്നത് ഇങ്ങനെ ചില കാര്യങ്ങളിൽ ആണ്. ഇങ്ങനെ ചില കാര്യങ്ങളിൽ എൽ ഡൊറാഡോയിലെ രത്നങ്ങൾക്ക് ഇടയിൽ ഞാൻ ഒറ്റപ്പെട്ടു നിൽക്കും..
പെൺകുട്ടികൾക്ക് ഇതിനോട് താല്പര്യം കുറവാണു എന്ന് തോന്നാനുള്ള മറ്റൊരു കാരണം, ചെറുതാണെങ്കിലും ഗോകുൽ എന്റെ കൂടെ എല്ലാത്തിനും കൂടുന്നുണ്ട് എന്നതാണ്. എന്റെ ഉള്ളിലുള്ള അതേ കൗതുകവും ഉത്സാഹവും ഒക്കെ അവന്റെ ഉള്ളിലും ഉണ്ടാകുന്നത് ഞാൻ കണ്ടു.
അവനെങ്കിലും ഇവിടെ ഞാൻ ഉണ്ടാക്കാൻ പോകുന്ന അത്ഭുത സൃഷ്ടിയേ മതിക്കുന്നുണ്ട് എന്ന് ഓർത്തപ്പോ എനിക്ക് ചെറിയൊരു സംതൃപ്തി തോന്നി…
കാര്യങ്ങൾ ഞങ്ങൾ ഉദ്ദേശിച്ചതിലും കടുപ്പം ആയിരുന്നു.. കെട്ട് ഒന്നും ഉറപ്പ് പോരായിരുന്നു. അതെല്ലാം വീണ്ടും കെട്ടി. പിന്നെ കമ്പുകൾ അകന്നു പോകുന്നു.
അങ്ങനെ പല പ്രശ്നങ്ങൾ. പക്ഷെ ഈ അവധി തീരുന്നതിനു മുമ്പ് എങ്കിലും ഇത് ഉണ്ടാക്കി അതിന്റെ മേലേ ഞാൻ ഒരു വട്ടം എങ്കിലും കയറി കിടക്കും എന്ന് ഞാൻ പ്രതിജ്ഞ ചെയ്തു..
ഏറുമാടത്തിന്റെ ജോലിയുടെ ക്ഷീണം കൊണ്ട് ഇടക്ക് കുറച്ചു നേരം ഞാനും എന്റെ ചെറിയ പണിക്കാരൻ ഗോകുലും വിശ്രമിക്കും. ആ സമയത്തു ഞങ്ങൾ കൊക്കോ പറിച്ചു തിന്നും.
ചിലപ്പോൾ മാങ്ങ എറിഞ്ഞു വീഴ്ത്തും.. അന്ന് ആണെങ്കിൽ നല്ല കാറ്റും വീശി. വേദു പതിവ് പോലെ മാങ്ങ പെറുക്കാൻ ഓടി വന്നില്ല.
അത് കൊണ്ട് കുറെ മാങ്ങാ
കിട്ടിയിരുന്നു.. ഞങ്ങൾ രണ്ടും അത് പങ്കിട്ടു കഴിച്ചു.. ഗോകുൽ ആണേൽ നല്ലത് പോലെ മാങ്ങ തട്ടി.. അത് തിരിച്ചു തട്ടിയത് കുറച്ചു കഴിഞ്ഞാണ്..
‘നന്ദു ചേട്ടാ.. ഒരു പ്രശ്നം പോലെ..’
വയറിൽ കൈ വച്ചു തിരുമ്മി അവൻ എന്നോട് പറഞ്ഞു
‘എന്താടാ..?
ഞാൻ ചോദിച്ചു
‘വയറിൽ ഗുളുഗുളു.. ഞാൻ തൂറാൻ പൊക്കോട്ടെ..?
ക്ലാസ്സിൽ സാറിനോട് ചോദിക്കുന്നത് പോലെ അവൻ എന്നോട് അനുവാദം ചോദിച്ചു
‘മാങ്ങ കുറേ തിന്നിട്ടാ.. വേഗം പോയിട്ട് വാ..’
ഞാൻ അവനോട് പറഞ്ഞു
വയറിൽ കൈ വച്ചു അവൻ മുന്നോട്ടു ഓടി. വീട്ടിലേക്ക് ഓടുന്നതിന് പകരം അവൻ വീടുകളുടെ പിന്നിലെ കാട്ടിലേക്ക് ആണ് ഓടിയത്
‘എടാ എവിടെ പോവാ ആ വഴി..?
ഞാൻ വിളിച്ചു ചോദിച്ചെങ്കിലും അവൻ തിരിഞ്ഞ് നോക്കിയില്ല. ആ ഓട്ടത്തിൽ തന്ത വിളിച്ചാലും ആരും തിരിഞ്ഞ് നോക്കില്ല. കുറച്ചു പ്രശ്നം ആയിട്ടുള്ള ഓട്ടമല്ലേ.
വയറ്റിൽ തീരെ പിടിച്ചു കാണില്ല. അതാണ് അവൻ പെട്ടന്ന് കണ്ടിടത്തേക്ക് ഓടി പോയി ഇരുന്നത്. ഞാൻ ഓർത്തു..
കുറച്ചു സമയം കഴിഞ്ഞു ഗോകുൽ തിരിച്ചു വന്നു. നിക്കറിന്റെ പിറകിൽ ഒക്കെ നനവുണ്ട്. പരുപാടി കഴിഞ്ഞു എന്ന് തോന്നുന്നു..
