എൽ ഡൊറാഡോ – 9 2അടിപൊളി  

ജാനു ചേച്ചി എന്നോട് പറഞ്ഞു

ഞാൻ തലയാട്ടി. എന്നിട്ട് അവിടെ നിന്നും പോന്നു. ഇനി ശിവ കുളിക്കുമ്പോ അവിടെ പോയി നോക്കുന്ന പ്രശ്നം ഇല്ല. അവൾക്ക് ഞാൻ മുമ്പ് പറഞ്ഞത് പോലെ എന്തോ വരമുണ്ട്.

ഇനിയും അവളെ ഒളിഞ്ഞു നോക്കാൻ പോയാൽ എന്റെ ജീവൻ തന്നെ അപകടത്തിൽ ആകുമെന്ന് എനിക്ക് തോന്നി..

പാമ്പിനെ കണ്ട വിറയൽ മാറാൻ ഞാൻ നേരെ ചെന്നു ആറ്റിലേക്ക് ചാടി. തോർത്തു പോലും എടുത്തില്ല. കുറച്ചു നേരം ആ വെള്ളത്തിൽ മുങ്ങി കിടന്നു.

ഇനി പാമ്പ് വെള്ളത്തിൽ വരുമോ..? മൂർഖൻ വെള്ളത്തിൽ ഇറങ്ങുന്നത് വളരെ കുറവാണ്. അത് കൊണ്ട് ഞാൻ പേടിയില്ലാതെ വെള്ളത്തിൽ മുങ്ങി കിടന്നു..

കണ്ണടച്ചു മുങ്ങിയിട്ടും ആരോ എന്റെ അടുത്ത് വരുന്നുണ്ട് എന്ന് എനിക്ക് തോന്നി.. ഞാൻ കണ്ണ് തുറന്നു…

ഒരു പെണ്ണ്.. അല്ല ആ പെണ്ണ്. മുമ്പ് വെള്ളത്തിന് അടിയിൽ വച്ചു എനിക്ക് സ്വപ്നം പോലെ തോന്നിയ പെണ്ണ്.. അവൾ ഇപ്പോൾ വീണ്ടും..

ഒരു ബ്ലൗസും മുണ്ടുമാണ് വേഷം.. വിളറി വെളുത്ത നിറമാണ്.. ഇതവൾ തന്നെ.. എന്റെ കൈകലുകൾ ചങ്ങലയിൽ ഇട്ടെന്ന പോലെ ബന്ധിക്കപ്പെട്ടു. പേടി കൊണ്ടാവണം ഞാൻ ആകെ മരവിച്ചു നിന്ന് പോയി വെള്ളത്തിന് അടിയിൽ..

അവൾ വീണ്ടും എന്റെ അടുത്തേക്ക് വന്നു.. അവളുടെ കൈകൾ എനിക്ക് നേരെ നീളുന്നത് പോലെ. ആ കൈകളിൽ കൂർത്ത നഖം ഉണ്ടോ..?

ചിരിക്കുന്ന പല്ലുകൾക്ക് ഇടയിലൂടെ ദ്രംഷ്ട്ര വരുന്നുണ്ടോ..? എന്തായാലും എന്റെ അന്ത്യം ഏറെക്കുറെ ഉറപ്പായി എന്ന് എനിക്ക് മനസിലായി. ദേഹം ഒന്നും അനങ്ങുന്നില്ല.

ഇങ്ങനെ ആണ് ഇവിടെ പണ്ട് ഒരുപാട്

ആളുകൾ മുങ്ങി മരിച്ചത്.. നീന്തൽ വിദഗ്ധൻ ആയ എനിക്കും അതേ വിധി.. എന്തായാലും എന്റെ മരണത്തോടെ ഒരു പഴഞ്ചൊല്ല് കൂടി വന്നേക്കും..

പാമ്പ് കടിക്കാൻ വന്നവനെ പ്രേതം പിടിച്ചു.. ഇതിലും ഭേദം ഇടിവെട്ടി കഴിഞ്ഞു പാമ്പ് കടിച്ചു മരിച്ചവൻ ആയിരുന്നു.

വ്യസനത്തോടെ സ്വന്തം മരണം മുന്നിൽ കണ്ടു ഞാൻ ആ ജീവൻ ഇല്ലാത്ത ശരീരത്തെ നോക്കി.. അവൾ മെല്ലെ ഒന്ന് ചിരിച്ചു.. എന്നിട്ട് വെള്ളത്തിന് അടിയിൽ നിന്ന് കൊണ്ട് തന്നെ വളരെ സ്പഷ്ടമായി സംസാരിച്ചു.. അവളാദ്യം വിളിച്ചത് എന്റെ പേരായിരുന്നു…

‘…. നന്ദു……’

Updated: August 29, 2026 — 3:27 pm

Leave a Reply

Your email address will not be published. Required fields are marked *