എൽ ഡൊറാഡോ – 9 1അടിപൊളി  

ദേവു തന്നെ.. ലൈറ്റ് ന്റെ വെളിച്ചത്തിൽ ഞാൻ അവളെ കണ്ടു..

ഒരു ദാവണി ആണ് വേഷം. ഡാൻസ് കഴിഞ്ഞതിന്റെ മേക്കപ്പ് മുഴുവൻ ആയി ആയി മുഖത്ത് നിന്ന് പോയിട്ടില്ല. അതിന്റെ ഒരു വെളുപ്പ് അവളുടെ മുഖത്ത് നന്നായി അറിയാം.

അല്ലാതെ തന്നെ അവൾ നല്ലത് പോലെ വെളുത്തത് ആണ്. മെലിഞ്ഞു നീളൻ മുടിയും അത് പോലെ തന്നെ ഉണ്ട്. വിടർത്തി ഇട്ടാൽ മുട്ട് വരെ മുടി ഉണ്ട് അവൾക്ക്..

അല്ലെങ്കിലും അവൾക്ക് മുടിയുടെ വളർച്ച കൂടുതൽ ആണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. കൃതാവിന്റെ ഭാഗത്ത് ഒക്കെ നല്ലത് പോലെ മുടി ഉണ്ട്. അത് പോലെ അവളുടെ കൈകളിൽ നല്ലത് പോലേ ചീകിയിട്ട രോമങ്ങളും..

കാലിലെ രോമങ്ങൾ ഞാൻ അധികം ശ്രദ്ധിച്ചിട്ടില്ല. അന്ന് അതൊന്നും ഞാൻ കാര്യമായി ശ്രദ്ധിച്ചിട്ടില്ല എന്നതാണ് നേര്..

ദേവുവിന്റെ സൗന്ദര്യത്തിൽ മുഴുകി ഞാൻ നിന്നു.. അവൾ നേരെ വന്നു അമ്പലക്കടവിൽ ഇരുന്നു. എന്നിട്ട് പാവാട പൊക്കി കാല് വെള്ളത്തിൽ ഇട്ടു..

ഞാൻ അവിടെ നിൽക്കുന്നത് കാണാത്തത് പോലെ ആണ് അവൾ പെരുമാറുന്നത്. പിണക്കം ഇപ്പോളും കുറച്ചു ഉണ്ട് ഇവൾക്ക്..

‘ഞാൻ പറഞ്ഞത് ഒന്നും നിനക്ക് വിശ്വാസം ആയില്ലേ..?

ഞാൻ അവളുടെ ഒപ്പം ചെന്നു പടവിൽ ഇരുന്നു

‘ആയി..’

അവളെന്റെ മുഖത്ത് നോക്കാതെ പറഞ്ഞു

‘പിന്നെന്താ ഒരു ഗൗരവം..?

ഞാൻ അവളോട് ചോദിച്ചു

‘എനിക്ക് ഗൗരവം ഒന്നുമില്ല..’

അവൾ പറഞ്ഞു

‘എന്നാൽ കൈ നീട്ട്..’

ഞാൻ അവളോട് ആവശ്യപ്പെട്ടു

‘എന്തിന്..?

ദേവു ചോദിച്ചു

‘കൈ നീട്ട്..’

ഞാൻ പറഞ്ഞു

കാര്യം അറിയാതെ അവൾ കൈ നീട്ടി. ഞാൻ ചിന്തിക്കടയിൽ നിന്നും വാങ്ങിയ കുപ്പി വള അവളുടെ കയ്യിലേക്ക് ഇട്ടു കൊടുത്തു. ഡാൻസ് കഴിഞ്ഞു വന്നത് കൊണ്ട് വള എല്ലാം ഊരി വച്ചിട്ടാണ് അവൾ വന്നത്.

അത് നന്നായി.. രണ്ട്

കയ്യിലും ഞാൻ കുപ്പിവള അണിയിച്ചു കൊടുത്തു. അവളുടെ രോമമുള്ള കൈകളിൽ ആദ്യമായ് ആണ് ഞാൻ മറ്റൊരു രീതിയിൽ മനസ്സ് വച്ചു സ്പർശിക്കുന്നത്.

അത് കൊണ്ട് എനിക്ക് എന്തോ അവളോട് ഇത് വരെ നേരിട്ട് തോന്നാത്ത ഒരു വികാരം തോന്നി

‘ഇതെന്തിനാ വാങ്ങിച്ചത്..?

അവൾ വളകളുടെ ഭംഗി നോക്കി കൊണ്ട് തന്നെ ചോദിച്ചു

‘ഇത് കണ്ടപ്പോ നിനക്ക് വാങ്ങി തരാൻ തോന്നി.. നിനക്ക് ഇഷ്ടായോ..?

ഞാൻ ചോദിച്ചു

‘ഇഷ്ടായി..’

അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു. മുഖം തെളിഞ്ഞിട്ടുണ്ട്

പിന്നെ കുറച്ചു നേരം അവൾ എന്നോട് പഴയത് പോലെ ആണ് മിണ്ടിയത്. അവൾ നാട്ടിലെ വിശേഷങ്ങളും ഞാൻ എന്റെ പുതിയ നാട്ടിലെ വിശേഷവും എല്ലാം പരസ്പരം പറഞ്ഞു.

ഇവിടെ വലിയ വിശേഷം ഒന്നും ഇല്ലാത്തത് കൊണ്ട് എന്റെ വിശേഷങ്ങൾ ആണ് കൂടുതലും അവൾ ചോദിച്ചു അറിഞ്ഞത്

‘അവിടെ നാട്ടിൽ വേറെ കൂട്ടുകാരികൾ ഒക്കെ ഉണ്ടോ എന്നെ പോലെ..?

അവൾ എന്നെ നോക്കി അങ്ങനെ ഒരു ചോദ്യം ചോദിച്ചു. അതിന് എന്ത് ഉത്തരം കൊടുക്കണം എന്ന് എനിക്കൊരു സംശയം ഉണ്ടായി

‘ആഹ്.. അവിടെ എന്റെ വീടിന് അപ്പുറെയും ഇപ്പറെയും ഒക്കെ എന്റെ പ്രായത്തിലിം എന്നെക്കാളും മൂത്ത ചേച്ചിമാരും ഒക്കെ ഉണ്ട്.. അവരൊക്കെ ആയിട്ട് കൂട്ടാ..’

ഞാൻ പറഞ്ഞു

‘വലിയ കൂട്ടാ..?

അവൾ പിന്നെയും എന്തോ അർഥം വച്ചു ചോദിച്ചു

‘നല്ല കൂട്ടാ. നീ എന്താ അങ്ങനെ ചോദിച്ചെ..?

‘അല്ല, വ്രതം ഒക്കെ എടുത്ത പോലെ വന്നു തീവെട്ടി എടുത്തത് കൊണ്ട് ചോദിച്ചത് ആണ്..’

അവൾ ഒരു സംശയത്തോടെ എന്നോട് ചോദിച്ചു

‘അത്.. അത് ഞാൻ പറഞ്ഞല്ലോ വെറുതെ ആണെന്ന്..’

ഞാൻ നുണ പറഞ്ഞു. ശിവയ്ക്ക് വേണ്ടി ആണ് തീവെട്ടി എടുത്തത് എന്ന് ഇവളോട് പറയാൻ കഴിയില്ലല്ലോ

‘ഓ.. ഇപ്പോളാ ഓർത്തെ. ആരെ ഓർത്താണ് എടുത്തത് എന്ന് ആരോടും പറയാൻ പാടില്ലല്ലോ..?

അവൾ എന്നെ കളിയാക്കിയ പോലെ പറഞ്ഞു

‘ഞാൻ ആരെയും ഓർത്തില്ല.. എന്നെ വിശ്വാസം ഇല്ലേ..?

ഞാൻ ചോദിച്ചു

‘അപ്പോൾ ആരും മനസ്സിൽ ഇല്ല…?

അവൾ പിന്നെയും കളിയായി ചോദിച്ചു

‘ഇല്ല.. ആരുമില്ല..’

ഞാൻ പറഞ്ഞു

‘ആരും….?

അവൾ ഒരല്പം ശബ്ദം താഴ്ത്തി മൃദുവായ് ചോദിച്ചു. അതിന്റെ അർഥം എനിക്ക് മനസിലായി. മനസ്സിൽ അവൾ ഇല്ലേ എന്ന് ഒരർഥത്തിൽ ആണ് ദേവു അങ്ങനെ ചോദിച്ചത്

Updated: August 29, 2026 — 3:27 pm

Leave a Reply

Your email address will not be published. Required fields are marked *