എൽ ഡൊറാഡോ – 9 2അടിപൊളി  

പിച്ചിക്കാവിലെ ഓരോ വീട്ടിലും ഞാൻ ഒരു അംഗത്തെ പോലെയാണ്. എനിക്ക് അവിടെ പൂർണ്ണ സ്വാതന്ത്ര്യം ഉണ്ട്. എല്ലാരോടും വഴക്കും പിണക്കവും ഉള്ള സന്ധ്യ പേരമ്മയുടെ അടുത്ത് വരെ എനിക്ക് സ്വാതന്ത്ര്യം ഉണ്ട്..

വണ്ടിക്കൂലിക്ക് അമ്മ കുറച്ചു പൈസ തന്നിരുന്നു. പോകാൻ നേരം ശിവയും എന്റെ പോക്കറ്റിൽ വഴിച്ചെലവിനുള്ള കാശ് ഇട്ടു തന്നു. നിന്നേ വളക്കാനുള്ള പോക്കിനാണ് നീ വഴിച്ചെലവിന് കാശ് തരുന്നത് പാറു എന്ന് ഞാൻ മനസ്സിൽ പറഞ്ഞു..

പോകണ്ട ബസുകളെ കുറിച്ച് ഒക്കെ അമ്മ എന്നെ ഒരുപാട് വട്ടം പറഞ്ഞു തന്നിരുന്നു..

പൊന്മലയിൽ നിന്ന് ബസ് എടുത്തപ്പോ തൊട്ടു എന്റെ മനസ്സ് കാട് കേറിയുള്ള ചിന്തകളിൽ ആയിരുന്നു. ബസിനുള്ളിൽ വേറൊന്നും ചെയ്യാൻ ഇല്ലല്ലോ.. രണ്ട് ലോകങ്ങളുടെ ഇടയിൽ ആണ് ഞാനിപ്പോ എന്ന് എനിക്ക് തോന്നി.

ഞാൻ ജനിച്ചു പതിനെട്ടു വയസ്സ് വരെ വളർന്ന നാട്ടിലേക്ക് ആണ് ഞാനിപ്പോ പോകുന്നത്. അവിടെ ഇപ്പോൾ എനിക്ക് ഇപ്പോൾ ബന്ധം പറയാൻ ആരുമില്ല.

ഈ പുതിയ ലോകത്താണ് എനിക്കിപ്പോ ആരെങ്കിലും ഒക്കെ ഉള്ളത്. അമ്മയുണ്ട് ചേച്ചിമാരുണ്ട് അമ്മയുമാരും ചിറ്റമാരും അനിയത്തിയും അനിയനും ഒക്കെയുണ്ട്.. അന്ന് പ്രമീള ടീച്ചറിന്റെ വാക്ക് കേട്ട് അമ്മയുടെ കൂടെ ഇവിടേക്ക് വന്നത് നല്ല തീരുമാനം ആയിരുന്നു എന്ന് എനിക്ക് തോന്നി

യാത്ര പകുതി ദൂരം ആയപ്പോ ആണ് യാത്രയുടെ ഉദ്ദേശത്തെ കുറിച്ച് എനിക്ക് തന്നെ സംശയം തോന്നിയത്. ശിവയെ കിട്ടാൻ വേണ്ടി ആണ് ഈ യാത്ര ഞാൻ നടത്തുന്നത് എന്ന് ആലോചിച്ചപ്പോ എനിക്ക് തന്നെ പെട്ടന്ന് വിശ്വാസം

വന്നില്ല..

ശിവയെ ഒരു കാമുകിയുടെ സ്ഥാനത്തു ഞാൻ കണ്ടിട്ടില്ല. അവളെ എനിക്ക് ഇഷ്ടമാണ്.. അവിടെ ഉള്ള വേറെ ആരേക്കാളും. പക്ഷെ അവളെ സ്വന്തം ആക്കുന്നതിനെ കുറിച്ച് സീരിയസ് ആയി ഞാൻ ചിന്തിച്ചിട്ടില്ല.

അത് നടക്കാത്ത കാര്യം ആണെന്ന് എനിക്ക് തന്നെ അറിയാമായിരുന്നു. പക്ഷെ അലൻ അന്ന് പറഞ്ഞത് കേട്ടപ്പോൾ മുതൽ ഞാൻ വെറുതെ ശിവയെ സ്വപ്നം കാണാൻ തുടങ്ങി.

ഒരു കടുത്ത പ്രണയം ഒന്നും അതിന് പിന്നിൽ ഉണ്ടായിരുന്നില്ല.. അവളെ വേറൊരാൾ സ്വന്തം ആക്കുന്നതിലുള്ള അസൂയ ആയിരുന്നു അതെന്ന് എനിക്ക് തോന്നി. അത് കുറെയൊക്കെ ശരിയും ആയിരുന്നു.

ഉച്ച കഴിഞ്ഞാണ് ഞാൻ മഞ്ഞനിക്കടവിൽ വന്നു ഇറങ്ങിയത്. എന്റെ സ്വന്തം നാട്ടിൽ. ഞാൻ നാട്ടിൽ വന്നു ഇറങ്ങിയ അപ്പോൾ മുതൽ കാണുന്ന പരിചയക്കാർ എല്ലാം എന്നോട് കുശലം ചോദിക്കാൻ തുടങ്ങി.

എന്നോട് ഇത് വരെ മിണ്ടാത്തവർ വരെ എന്നോട് ഇങ്ങോട്ട് വന്നു വിശേഷങ്ങൾ ചോദിച്ചു വന്നു. മിക്കവർക്കും ഞാൻ എന്തിനാണ് തിരിച്ചു വന്നതെന്നായിരുന്നു അറിയേണ്ടത്.

ഉത്സവത്തിന് വന്നതാണെന്ന് ഞാൻ അവരോടെല്ലാം പറഞ്ഞു. കുറേ പേർക്ക് അവിടെ എനിക്ക് നല്ല ജീവിതം ആണോ കിട്ടുന്നത് എന്നറിയണം ആയിരുന്നു.. എല്ലാരോടും മറുപടി പറഞ്ഞു സമയം എടുത്താണ് ഞാൻ വീട്ടിലേക്ക് എത്തിയത്..

എന്നോട് മുമ്പോന്നും മിണ്ടിയിട്ടില്ലാത്ത പലരും വന്നു മിണ്ടിയെങ്കിലും അത്ഭുതം തോന്നിയത് തോമാച്ചൻ വന്നു എന്നോട് വിശേഷം ചോദിച്ചപ്പോൾ ആണ്. തോമച്ചൻ നാട്ടിലെ പുതുപ്പണക്കാരൻ ആണ്.

ലോട്ടറി അടിച്ചു കോടീശ്വരൻ ആയവൻ. അയാളുടെ ഭാഗ്യം ഓർത്തു നെടുവീർപ്പ് ഇടാത്ത നാട്ടുകാർ ഉണ്ടാവില്ല. അയാളും എന്നോട് വിശേഷങ്ങൾ തിരക്കി.. കൂട്ടത്തിൽ വേറൊരു കാര്യം കൂടി ചോദിച്ചു

‘ആ ചിറയിൽ ഉള്ള ആറു സെന്റ് മോന്റെ പേരിൽ അല്ലേ..? അത് കൊടുക്കാനുണ്ടോ..?

തോമാച്ചൻ ചോദിച്ചു

ആലോചിച്ചു പറയാമെന്ന് പറഞ്ഞിട്ട് ഞാൻ വീട്ടിലേക്ക് നടന്നു. വീട്ടിൽ വന്നു ശോഭാമ്മ പറയുമ്പോ ആണ് അതിന് പിന്നിൽ ഉള്ള കഥ ഞാൻ അറിയുന്നത്.

ചിറയിലെ എന്റെ സ്ഥലം അമ്മയുടെ വകയിൽ എനിക്ക് കിട്ടിയ സ്വത്തു ആയിരുന്നു. അതിന് വലിയ പ്രയോജനം ഒന്നും ഇല്ലായിരുന്നു. ചുറ്റും വെള്ളത്തിൽ ചുറ്റപ്പെട്ടു കിടക്കുന്ന ഒരു

സ്ഥലം ആണ്.

അത് കൊണ്ട് തന്നെ വില ഒന്നും അധികം കിട്ടില്ല. വാങ്ങാൻ തന്നെ ആരെയും കിട്ടില്ല. വെള്ളത്തിന് ചുറ്റപ്പെട്ടു കിടക്കുന്ന സഞ്ചാരം പ്രയാസമുള്ള സ്ഥലം ആരും വാങ്ങില്ലല്ലോ.

Updated: August 29, 2026 — 3:27 pm

Leave a Reply

Your email address will not be published. Required fields are marked *