എൽ ഡൊറാഡോ – 9 1അടിപൊളി  

എതിരേൽപ്പ് കഴിഞ്ഞു അവളുടെ ഡാൻസ് ഉണ്ടായിരുന്നു. അത് കണ്ടു ഞാൻ കൂട്ടുകാരുടെ ഇടയിൽ നിന്നു. അവളുടെ ഡാൻസ് കഴിഞ്ഞു ഒരു ഇടവേള വന്നപ്പോ ഞാൻ അവളുടെ ഡാൻസ് നടക്കുന്ന സ്റ്റേജിന്റെ പിന്നിലേക്ക് പോയി.

ഡാൻസർമാരുടെ ഒരുക്കം നടക്കുന്ന മുറി ആയിരുന്നു. അവിടെ ചെന്നാൽ അവളെ കാണാനും സംസാരിക്കാനും പറ്റുമെന്ന് എനിക്ക് തോന്നി

കുറച്ചു നേരം അവിടെ നിന്ന് കഴിഞ്ഞു എനിക്കവളെ നേരിൽ കാണാൻ കഴിഞ്ഞു. ഡാൻസിന്റെ വേഷത്തിൽ തന്നെ ആണ്.. മുഖത്തൊക്കെ മേക്കപ്പ് ഇട്ടിട്ടുണ്ട്.

എന്നെ പെട്ടന്ന് അവിടെ കണ്ടതും അവളൊന്ന് അമ്പരന്നു. എന്നെ വീണ്ടും ഗൗനിക്കാതെ പോകാൻ തുനിഞ്ഞെങ്കിലും അവളുടെ മുന്നിലേക്ക് ഞാൻ കയറി നിന്നു

‘ദേവു..? എന്താ കണ്ടിട്ട് ഒന്ന് മിണ്ടാത്തത്..?

ഞാൻ അവളോട് ചോദിച്ചു

‘ഓ.. എന്ത് മിണ്ടാനാണ്..?

അവളൊരു ഉദാസീന ഭാവത്തോടെ ചോദിച്ചു

‘ഞാൻ നിന്നേ വൈകിട്ട് തോടിന്റെ അവിടെ വച്ചു വിളിച്ചത് നീ കേട്ടില്ലേ..? എന്താ മിണ്ടാതെ പോയത്..?

ഞാൻ ചോദിച്ചു

‘ഞാൻ കേട്ടില്ല..’

അവൾ കള്ളം പറഞ്ഞു

‘നീ കള്ളം പറയണ്ട. എനിക്കറിയാം നീയെന്നെ കണ്ടിട്ട് മിണ്ടാതെ പോയതാണെന്ന്..’

ഞാൻ അവളോട് പറഞ്ഞു

‘ആണെങ്കിൽ എന്താ..?

അവൾ എന്നോട് തെല്ലൊരു ദേഷ്യത്തോടെ ചോദിച്ചു

‘നീയെന്തിനാ ദേഷ്യപ്പെടുന്നേ..?

ഞാൻ ചോദിച്ചു

‘ഞാൻ ദേഷ്യപ്പെട്ടില്ല..’

ദേവു പറഞ്ഞു

‘നിന്റെ പിണക്കം എന്താണെന്ന് എനിക്കറിയാം. ഞാൻ ആരോടും പറയാതെ ഇവിടുന്ന് പോയത് കൊണ്ടല്ലേ..?

ഞാൻ അവളോട് ചോദിച്ചു

‘അല്ല..’

ദേവു പറഞ്ഞു

‘എനിക്കറിയാം ആണെന്ന്. അംബികാമ്മ എന്നോട് പറഞ്ഞു..’

ഞാൻ അവളോട് പറഞ്ഞു

ഇനി കള്ളത്തരം പറഞ്ഞിട്ട് കാര്യമില്ല എന്ന് അവൾക്ക് മനസിലായി

‘ആണെങ്കിൽ അങ്ങനെ തന്നെ എന്ന് കൂട്ടിക്കോ.. ഒരു വാക്ക് പോലും പറയാതെ പോയിട്ടല്ലേ. അപ്പോൾ തിരിച്ചും അത്രേം ഒക്കെ ബന്ധമേ ഉള്ളു..’

അവൾ പിണക്കത്തോടെ പറഞ്ഞു

‘നീ എന്റെ അപ്പോളത്തെ സാഹചര്യം കൂടെ മനസിലാക്ക്..’

ഞാൻ എന്റെ അന്നത്തെ പെട്ടന്ന് ഉണ്ടായ സാഹചര്യം അവളോട് പറഞ്ഞു. അത് കേട്ടപ്പോൾ എന്റെ അവസ്ഥ അവൾക്ക് മനസിലായി എന്ന് എനിക്ക് തോന്നി.

പക്ഷെ മുഖത്ത് അപ്പോളും പിണക്കം വിട്ടു മാറിയിട്ടില്ല

‘എന്താ നന്ദു തീവെട്ടി ഒക്കെ എടുത്തത്.. പുതിയ സ്ഥലത്തു കല്യാണം വല്ലോം ആയോ..?

പെട്ടന്നാണ് ഞങ്ങളുടെ ഇടയിലേക്ക് അമല കയറി വന്നത്. അവളുടെ സഹോദരി അമൃതയും കൂടെയുണ്ട്., അവർ രണ്ടും ദേവുവിന്റെ കൂടെ ഡാൻസിൽ ഉള്ളതാണ്.

രണ്ട് പേരും ഇരട്ടകൾ ആണ്. പക്ഷെ വേദു മീതു പോലെ കാണാൻ ഒരുപോലെ അല്ല ഇവർ രണ്ടും..

‘അല്ല.. ഞാൻ.. വെറുതെ പിടിച്ചത് ആ..’

ഞാൻ പറഞ്ഞു

അമല അത് പറഞ്ഞപ്പോ ദേവുവിന്റെ മുഖം ചെറുതായ് ഒന്ന് മാറി. അവളൊരു സംശയത്തിൽ എന്നെ നോക്കി. ഞങ്ങൾക്ക് ഇടയിൽ ഉണ്ടായിരുന്ന പിണക്കം ഒന്ന് മാറി വന്നത് ആയിരുന്നു, നാശം പിടിച്ചത് ഒക്കെ കേറി വന്നു അത് പിന്നെയും കുളമാക്കിയത് പോലെ എനിക്ക് തോന്നി.

മാത്രമല്ല അവളുമാർ ദേവുവിനെ ഉള്ളിലേക്ക് വിളിച്ചോണ്ട് പോകുകയും ചെയ്തു.

പിന്നെ ദേവുവിനെ കാണാൻ ഞാൻ കുറേ നേരം കാത്തു നിൽക്കേണ്ടി വന്നു. ഡാൻസ് കഴിഞ്ഞു ഇറങ്ങി വന്ന വരവിൽ അവൾ എന്നോട് സംസാരിച്ചു.

അധികം ഒന്നും മിണ്ടിയില്ല. ആറാട്ട് അമ്പലത്തിനു ഉള്ളിലേക്ക് കയറുന്ന സമയത്തു അമ്പലക്കുളത്തിന് അടുത്തേക്ക് വരണം എന്ന് മാത്രം അവൾ എന്നോട് പറഞ്ഞിട്ട് വേഗം കൂട്ടുകാരികളുടെ ഒപ്പം പുറത്തേക്ക് പോയി

ഞാനും കൂട്ടുകാരുടെ അടുത്ത് ചെന്നു നിന്നു. ഉത്സവത്തിലെ പരിപാടികൾ എല്ലാം കണ്ടു ഞാൻ നിന്നു. ഒപ്പം ആറാട്ട് അമ്പലത്തിനു ഉള്ളിലേക്ക് കയറുന്ന സമയം കൂടി ഞാൻ ശ്രദ്ധിച്ചു..

അമ്പലത്തിനുള്ളിൽ ആറാട്ട് കയറിയ സമയത്തു ആരോടും പറയാതെ ഞാൻ അമ്പലക്കടവിലേക്ക് നടന്നു. കൊടിയിറക്കത്തിന്റെ

സമയം ആയത് കൊണ്ട് ഇവിടെ ഒന്നും ഇപ്പോൾ ആരുമില്ല. എല്ലാവരും അമ്പലത്തിനു ചുറ്റും ആണ്..

ഞാൻ കടവിൽ എത്തുമ്പോ അവിടെ ആരും ഉണ്ടായിരുന്നില്ല. ദേവൂവും.. കുറച്ചു നേരം അവിടെ അവളെ കാത്തു നിന്നപ്പോൾ കൊലുസിന്റെ ശബ്ദം ഞാൻ കേട്ടു.

Updated: August 29, 2026 — 3:27 pm

Leave a Reply

Your email address will not be published. Required fields are marked *