അവൻ- 2 7അടിപൊളി  

അവൻ – 2

[ OG ]

[ Previous Part ] [www.kambi.pw ]


സമയം ഏഴരയോടടുത്തിരുന്നു.

നാലുകെട്ടിന്റെ നടുമുറ്റത്തേക്ക് പ്രഭാതസൂര്യന്റെ വെളിച്ചം അരിച്ചിറങ്ങി. മുറ്റത്തെ തുളസിത്തറയിൽ വിളക്ക് തെളിയിച്ചശേഷം അമ്പിളി പ്രാർത്ഥനയിലായിരുന്നു. അടുക്കളയിൽ നിന്ന് പാത്രങ്ങളുടെ ശബ്ദവും ചായ തിളയ്ക്കുന്ന മണവും

ഉയർന്നുകൊണ്ടിരുന്നു.അഭിജിത്ത് പതിവിലും നേരത്തെ എഴുന്നേറ്റു.കുളിച്ച് ഇളം നീല ഷർട്ടും കറുത്ത പാന്റ്സും ധരിച്ച് മുറിയിൽ നിന്ന് പുറത്തേക്കിറങ്ങി. കണ്ണാടിയുടെ മുന്നിൽ നിന്ന് മുടി ഒന്ന് ശരിയാക്കി. പിന്നെ മേശപ്പുറത്തിരുന്ന തന്റെ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റുകളും അടങ്ങിയ ഫയൽ ബാഗിലാക്കി.

താഴേക്ക് ഇറങ്ങുമ്പോൾ കാളിദാസൻ വരാന്തയിൽ അവനെ കാത്തിരിക്കുന്നുണ്ടായിരുന്നു.

“ഗുഡ് മോണിംഗ് ചേട്ടാ.”

ശബ്ദം കേട്ട് കാളിദാസൻ പത്രത്തിൽനിന്ന് മുഖമുയർത്തി.

“ആ… മോൻ എത്തിയോ, എന്നാ പിന്നെ നമുക്ക് അങ് ഇറങ്ങിയാലോ?

“ഇറങ്ങാം”

കാർ ഗേറ്റ് കടന്ന് പുറത്തേക്കിറങ്ങി.

ഏകദേശം അരമണിക്കൂറോളം യാത്ര ചെയ്തശേഷം അവർ മംഗലശേരി ഗ്രൂപ്പിന്റെ ഒരു വലിയ സ്ഥാപനത്തിന് മുന്നിലെത്തി.

MANGALASSERY GROUP

കൂറ്റൻ കെട്ടിടത്തിന്റെ മുൻവശത്ത് മനോഹരമായ അക്ഷരങ്ങളിൽ കമ്പനിയുടെ പേര് എഴുതിയിരുന്നു.

അത് മംഗലശേരി ഗ്രൂപ്പിന്റെ കീഴിലുള്ള ഒരു പ്രമുഖ കൺസ്ട്രക്ഷൻ കമ്പനിയാണ് .

മംഗലശേരി കൺസ്ട്രക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡ്.

പുതിയ റെസിഡൻഷ്യൽ പ്രോജക്ടുകൾ, കൊമേഴ്സ്യൽ കോംപ്ലക്സുകൾ, അപ്പാർട്ട്മെന്റുകൾ തുടങ്ങി നിരവധി നിർമ്മാണ പ്രവർത്തനങ്ങൾ കമ്പനി ഏറ്റെടുത്ത് നടത്തിയിരുന്നു.

കാർ പാർക്കിങ്ങിൽ നിർത്തി അവർ പുറത്തേക്കിറങ്ങി.മുന്നിലെ കെട്ടിടത്തിലേക്ക് നോക്കിയപ്പോൾ അവന് അത്ഭുതം തോന്നി.

“ഇത് വലിയ കമ്പനിയാണല്ലോ ചേട്ടാ.”

“ഇത് ഗ്രൂപ്പിന്റെ പ്രധാനപ്പെട്ട കമ്പനികളിലൊന്നാണ് മോനേ. ഇവിടെ മാത്രം നൂറിലധികം ജീവനക്കാരുണ്ട്.”

“വാ, മാനേജർ നമ്മളെ കാത്തിരിക്കുന്നുണ്ടാകും.”

ഇരുവരും റിസപ്ഷനിലേക്ക് നടന്നു.

കാളിദാസനെ കണ്ടതും അവിടെയിരുന്ന ജീവനക്കാരി എഴുന്നേറ്റു.

“ഗുഡ് മോണിംഗ് സർ.”

“ഗുഡ് മോണിംഗ്. ജനറൽ മാനേജർ ഉണ്ടോ?”

“ഉണ്ട് സർ. ഞാൻ അറിയിക്കാം.”

അൽപ്പസമയത്തിനുള്ളിൽ അവർക്ക് അകത്തേക്ക് പോകാനുള്ള അനുമതി ലഭിച്ചു.ജനറൽ മാനേജരുടെ മുറി വിശാലമായിരുന്നു. ഒരു വലിയ മേശയും അതിനോട് ചേർന്ന് രണ്ട് കസേരകളും. ചുമരിൽ കമ്പനിയുടെ വിവിധ പ്രോജക്ടുകളുടെ ചിത്രങ്ങൾ നിരത്തിയിരുന്നു.ഏകദേശം അമ്പത്തിയഞ്ച് വയസ്സ് പ്രായം തോന്നിക്കുന്ന ഒരാൾ.

“വരൂ കാളിദാസ് .”

അയാൾ എഴുന്നേറ്റ് കൈകൊടുത്തു.

“ഇത് അഭിജിത്ത്. നമ്മുടെ രാമകൃഷ്ണൻ സാറിന്റെ കൊച്ചുമകൻ”

അത് കേട്ടതും മാനേജർ ഒരു സംശയത്തോടെ കാളിദാസന്റെ മുഖത്തേക്ക് നോക്കി

“കൊച്ചുമകൻ എന്ന് പറയുമ്പോ”

“ മകളുടെ മകൻ, ഇവർ കുറച്ചു കാലമായി നാട്ടിലില്ലായിരുന്നു”

“ഓ ഓക്കെ, ഹായ് അഭിജിത്ത് ഞാൻ രാജീവ് “

അയാൽ അഭിജിനെ വിനപൂർവ്വം അഭിവാദ്യം ചെയ്തു.

“ഹായ് സാർ”

“അയ്യോ സർ എന്നൊന്നും വിളിക്കണ്ട, call me Rajiv”

“അത് സാരമില്ല സർ, ഞാൻ രാജീവ് സർ എന്ന് വിളിച്ചോളാം “ അഭിജിത്ത് ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു.

അഭിജിത്ത് തന്റെ ഫയൽ തുറന്ന് സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റുകളും അയാൾക്ക് കൈമാറി. മാനേജർ ഓരോന്നായി പരിശോധിച്ചു.

“ഹും… നല്ല മാർക്കാണല്ലോ.”

“അക്കൗണ്ടൻസി, കോസ്റ്റ് അക്കൗണ്ടിംഗ്, ഫിനാൻഷ്യൽ മാനേജ്മെന്റ് തുടങ്ങിയ വിഷയങ്ങളിലെല്ലാം നല്ല മാർക്കുണ്ട്.”

അവൻ പുഞ്ചിരിക്കുക മാത്രം ചെയ്തു .

അയാൾ ഫയൽ അടച്ചുവെച്ചു.

“അഭിജിത്ത് മുമ്പ് എവിടെയെങ്കിലും ജോലി ചെയ്ത പരിചയമുണ്ടോ?”

“ഇല്ല, ആദ്യമാണ് .”

“അതൊന്നും പ്രശ്നമല്ല. കഴിവും പഠിക്കാനുള്ള താൽപര്യവുമുണ്ടെങ്കിൽ ബാക്കി കാര്യങ്ങളൊക്കെ പഠിച്ചെടുക്കാം.”

അയാൾ കുറച്ചുനേരം ആലോചിച്ചു.

“ഞാൻ ഒന്ന് അർജുൻ സർ നെ വിളിക്കട്ടെ, ഒരു മിനുട്ട്”

Updated: November 22, 2026 — 12:44 pm

Leave a Reply

Your email address will not be published. Required fields are marked *