അവൻ- 2 7അടിപൊളി  

ഇപ്പോൾ ഓഫീസിലെ പല ജീവനക്കാരെയും അഭിക്ക് വളരെ പരിചയമായി കഴിഞ്ഞിരുന്നു. ജോലിയോടുള്ള അവന്റെ ആത്മാർത്ഥതയും കാര്യങ്ങൾ പഠിക്കാനുള്ള താൽപര്യവും രാജീവിനും ഏറെ ഇഷ്ടമായി.

അതേസമയം അനഘയും ആര്യയും ആരതിയുമായി നല്ല സൗഹൃദത്തിലായി. വീട്ടിൽ വെറുതെയിരിക്കുന്നതിനേക്കാൾ അവരോടൊപ്പം സമയം ചെലവഴിക്കുന്നതായിരുന്നു അനഘയ്ക്ക് കൂടുതൽ ഇഷ്ടം.

അങ്ങനെ ഒരു ശനിയാഴ്ച രാത്രി.

സമയം ഏകദേശം പത്തുമണി.

അഭിജിത്ത് തന്റെ മുറിയിൽ കട്ടിലിൽ ചാരിയിരുന്ന് ലാപ്ടോപ്പിൽ എന്തോ ജോലി ചെയ്യുകയായിരുന്നു. അടുത്ത ദിവസം ഞായറാഴ്ചയായതിനാൽ ഓഫീസിൽ പോകേണ്ടതില്ലെന്ന ആശ്വാസവും അവനുണ്ടായിരുന്നു.

അപ്പോഴാണ് മൊബൈലിൽ വാട്സ്ആപ്പ് മെസേജ് വന്നത്.ഫോൺ എടുത്തുനോക്കിയപ്പോൾ ആര്യയുടെ പേരാണ് സ്ക്രീനിൽ തെളിഞ്ഞത്.

അവൻ ചാറ്റ് തുറന്നു.

ഹായ് അഭീ…

ഉറങ്ങിയോ?

ഇല്ല. എന്താ

ആര്യേച്ചീ?

നാളെ ഒരു കല്യാണത്തിന് പോകാനുണ്ട്. എന്റെ ഒരു ഫ്രണ്ടിന്റെ കല്യാണമാണ്.

നീ എന്റെ കൂടെ വരുമോ?

ഞാനോ? എവിടേക്കാ?

കുറച്ച് ദൂരമുണ്ട്. ഇവിടെനിന്ന് ഏകദേശം രണ്ട് മണിക്കൂർ യാത്രയുണ്ട്.

എനിക്കാണെങ്കിൽ അത്ര ദൂരം വണ്ടി ഓടിച്ചു പരിചയം ഒന്നുമില്ല, ഒറ്റയ്ക്ക് പോകാനും ഒരു മടി, നീ കൂടി ഉണ്ടെങ്കിൽ നന്നായിരുന്നു എന്ന് തോന്നി അതാ ചോദിച്ചത്.

അതിനെന്താ ആര്യേച്ചീ. ഞാൻ വരാം.

ശരിക്കും? എന്നാൽ രാവിലെ പത്ത് മണിക്ക് റെഡിയായിക്കോ.

ഓക്കെ. ഗുഡ് നൈറ്റ്.

ഫോൺ താഴെവെച്ച് അഭിജിത്ത് ചെറുതായി ചിരിച്ചു.

ആര്യ അവനെക്കാൾ പ്രായത്തിൽ മുതിർന്നവളാണെങ്കിലും ഇതിനോടകം തന്നെ ഇരുവരും നല്ല സൗഹൃദത്തിലായിരുന്നു. വീട്ടിലെ മറ്റുള്ളവരെപ്പോലെ തന്നെ അവളും അവനോട് വളരെ സ്നേഹത്തോടെയാണ് പെരുമാറിയിരുന്നത്.

അടുത്ത ദിവസം രാവിലെ.

സമയം ഒമ്പതര.

അഭിജിത്ത് കുളിച്ച് ഒരു ലൈറ്റ് ബ്ലൂ ജീൻസും വെള്ള ഷർട്ടും ധരിച്ച് താഴേക്ക് വന്നു.

അടുക്കളയിൽ അനഘയും ശോഭയും സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു.

“എങ്ങോട്ടാ രാവിലെ തന്നെ ഒരുങ്ങിക്കെട്ടി?”

അനഘ അവനെ കണ്ടതും ചോദിച്ചു.

“ഒരു കല്യാണത്തിന് പോകാനുണ്ട്.”

“ആരുടെ കല്യാണം?”

“ആര്യേച്ചിയുടെ ഫ്രണ്ടിന്റെ.”

“ഓഹോ… അപ്പോൾ ഇപ്പോൾ ആര്യയും നീയും വലിയ കൂട്ടായല്ലോ?”

അനഘയുടെ മുഖത്ത് ഒരു കുസൃതിച്ചിരി തെളിഞ്ഞു.

“അതിന്?”

“ഒന്നുമില്ലേ…”

“ചേച്ചീ, തുടങ്ങിയോ?”

അഭിജിത്ത് ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു.

അപ്പോഴേക്കും ആര്യയും ആരതിയും അങ്ങോട്ട് വന്നു.

ആര്യ ഒരു മനോഹരമായ മെറൂൺ നിറത്തിലുള്ള ചുരിദാറായിരുന്നു ധരിച്ചിരുന്നത്. അതിന് ചേരുന്ന ദുപ്പട്ടയും ലളിതമായ ആഭരണങ്ങളും അവളുടെ വേഷത്തിന് ഭംഗി കൂട്ടി.

“അഭീ, റെഡിയായോ?”

ആര്യ ചോദിച്ചു.

“yes I am ready

“

“എന്നാൽ ഇറങ്ങിയാലോ .”

ആര്യയും അഭിജിത്തും പുറത്തേക്ക് നടന്നു.

കാർപോർച്ചിലെത്തിയപ്പോൾ അഭിജിത്ത് കാറിന്ന് നേരെ നടന്നു.

“എന്തിനാ കാറ്?”

ആര്യ ചോദിച്ചു.

“അതല്ലേ പോകാൻ എളുപ്പം.”

“കാറിൽ വേണ്ട.”

“പിന്നെ?”

അവൾ പാർക്ക് ചെയ്തിരുന്ന ബുള്ളറ്റിലേക്ക് നോക്കി.

“നമുക്ക് ബുള്ളറ്റിൽ പോകാം.”

“ബുള്ളറ്റിലോ?”

“അതെ. കുറേ നാളായി ന്റെ ഒരാഗ്രഹാ ബുള്ളറ്റിൽ പോണന്ന് ”

അഭിജിത്ത് ചിരിച്ചു.

“രണ്ട് മണിക്കൂർ യാത്രയുണ്ട് ആര്യേച്ചീ.”

“അതിനെന്താ? നല്ല രസായിരിക്കും.”

“ശരി. എന്നാ ഹെൽമറ്റ് എടുത്തോ.”

അവൾ സന്തോഷത്തോടെ തലയാട്ടി.

പുറപ്പെടാൻ നേരം അനഘയും ആരതിയും വരാന്തയിൽ വന്നുനിന്നു.

“സൂക്ഷിച്ച് പോകണേ രണ്ടും.”

അനഘ പറഞ്ഞു.

“ശരി മാഡം .”

ആര്യ മറുപടി നൽകി.

അഭിജിത്ത് ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തു.

ആര്യ പിന്നിലിരുന്ന് ഹെൽമറ്റ് ധരിച്ചു.

“പോയാലോ?”

“പോകാം.”

ബുള്ളറ്റ് പതുക്കെ ഗേറ്റ് കടന്ന് പ്രധാന റോഡിലേക്ക് പ്രവേശിക്കുമ്പോൾ ആര്യയുടെ കൈ അവന്റെ തോളിൽ അമർന്നിരുന്നു .പ്രഭാതത്തിലെ നല്ല കാലാവസ്ഥയായിരുന്നു. ആര്യ യാത്ര നന്നായി ആസ്വദിച്ചു.

ഏകദേശം ഒരുമണിക്കൂർ കഴിഞ്ഞ്,

വഴിയിൽ ഒരു ചെറിയ ചായക്കട കണ്ടപ്പോൾ അഭിജിത്ത് ബൈക്ക് നിർത്തി.

Updated: November 22, 2026 — 12:44 pm

Leave a Reply

Your email address will not be published. Required fields are marked *