“ഇപ്പോൾ വരാൻ കുറച്ച് ബുദ്ധിമുട്ടാണ്.”
അഭിജിത്ത് വീണ്ടും അപേക്ഷിച്ചു.
“ചേട്ടാ, പ്ലീസ്. എത്ര പൈസ വേണമെങ്കിലും തരാം. ഒന്ന് സഹായിക്കണം.”
കുറച്ചുനേരത്തെ സംസാരത്തിനുശേഷം അയാൾ സമ്മതിച്ചു.
“ശരി, ഒരുമണിക്കൂർ കഴിഞ്ഞ് എത്താം.”
“ഒരുപാട് നന്ദിയുണ്ട് ചേട്ടാ.”
ഫോൺ വെച്ചശേഷം അഭിജിത്ത് ആര്യയെ നോക്കി.
“ആൾ വരാമെന്ന് പറഞ്ഞിട്ടുണ്ട്.”
“ഹാവൂ! ഭാഗ്യം.”
അവൾ ആശ്വാസത്തോടെ ശ്വാസം വിട്ടു.
ഇരുവരും റോഡരികിലെ ഒരു ചെറിയ കടയുടെ വരാന്തയിൽ കാത്തുനിന്നു.
“കാർ മതിയാരുന്നല്ലേ .”
ആര്യ പറഞ്ഞു.
“ചേച്ചിക്കല്ലാരുന്നോ ബുള്ളറ്റി പോണന്ന് നിർബന്ധം “
അഭിജിത്ത് ചിരിച്ചു.
“അത് പിന്നെ…എനിക്ക് അറിയോ ഇങ്ങനാവുന്ന്.”
“ഇപ്പോ അറിഞ്ഞില്ലേ ”
അവൾ അവനെ നോക്കി, ചുണ്ട് കോട്ടി തിരിഞ്ഞിരുന്നു.ഒരുമണിക്കൂറിനുശേഷം ഒരു ചെറിയ പിക്കപ്പ് വാൻ അവിടേക്ക് വന്നു നിന്നു.അതിൽനിന്ന് ഏകദേശം അമ്പത് വയസ്സ് പ്രായമുള്ള ഒരാൾ ഇറങ്ങി.
“ആരാ വിളിച്ചത്?”
“ഞാനാണ് ചേട്ടാ.”
അഭിജിത്ത് അടുത്തേക്ക് ചെന്നു.
“വണ്ടി ഏതാ?”
“ദാ, ഈ ബുള്ളറ്റ്.”
അയാൾ ടയർ പരിശോധിച്ചു.
” എവിടുന്നാ വരുന്നത്?”
അഭിജിത്ത് സ്ഥലത്തിന്റെ പേര് പറഞ്ഞു.
“അത്രയും ദൂരെനിന്നോ?
അയാൾ പണി ആരംഭിച്ചു.
ഏകദേശം അരമണിക്കൂറോളം എടുത്തു ടയർ ശരിയാക്കാൻ.പണി കഴിഞ്ഞപ്പോൾ അഭിജിത്ത് ചോദിച്ചതിലും കൂടുതൽ പണം നൽകി.
“ഒരുപാട് നന്ദിയുണ്ട് ചേട്ടാ.”
അയാൾ പുഞ്ചിരിച്ചുകൊണ്ട് വാനിൽ കയറി.
ബുള്ളറ്റിന്റെ ടയർ വീണ്ടും
പരിശോധിച്ചശേഷം അഭിജിത്ത് യാത്ര തുടർന്നു.
പഞ്ചർ കാരണം യാത്ര ഒരുപാട് വൈകിയിരുന്നു.വഴിയിൽ ഒരു ചെറിയ ഹോട്ടലിൽ കയറി വെള്ളവും ലഘുഭക്ഷണവും കഴിച്ച ശേഷം അവർ വീണ്ടും യാത്ര തുടർന്നു.
അവസാനം രാത്രി ഒമ്പതരയോടെയാണ് തറവാടിന്റെ ഗേറ്റിന് മുന്നിലെത്തിയത്.
“ഇന്നത്തെ യാത്ര മറക്കില്ലല്ലേ?”
ബുള്ളറ്റിൽനിന്ന് ഇറങ്ങുന്നതിനിടെ ആര്യ പറഞ്ഞു.
“ഒരിക്കലുമില്ല”
ഇരുവരും ചിരിച്ചു.
ബുള്ളറ്റിന്റെ ശബ്‍ദം കേട്ട് വീട്ടിലുള്ള ഒട്ടുമിക്ക എല്ലാവരും തന്നെ പുറത്തേക്ക് വന്നിരുന്നു.
“എന്താ രണ്ടുപേരും ഇത്ര വൈകിയത്?”
രാമകൃഷ്ണൻ ചോദിച്ചു.
“ടയർ പഞ്ചറായി,ടയർ കടയൊന്നും തുറന്നിരുന്നില്ല. അവസാനം ഒരു നമ്പർ കിട്ടി വിളിച്ചാണ് ഒരാളെ വരുത്തി ശരിയാക്കിയത്.”
ആര്യയാണ് അതിന് മറുപടി
പറഞ്ഞത്
“നിങ്ങൾക്ക് കാറിൽ പോയ പോരായിരുന്നോ”
“അതുപിന്നെ രാവിലെ ഒരാഗ്രഹത്തിന്റെ പുറത്തു ബുള്ളറ്റിൽ പോവാം എന്ന് കരുതി”
“എന്നാലും നിങ്ങൾക്കൊന്ന് വിളിച്ചു പറഞ്ഞൂടായിരുന്നോ “
“എന്റെ ഐഫോൺ ആണെങ്കിൽ ചാർജും തീർന്നു, ഇവന്റേതിൽ ആണെങ്കിൽ റെയ്ഞ്ചും കിട്ടണില്ല, കുറേ ശ്രമിച്ചിട്ട ആ ടയർ കടക്കാരനെ തന്നെ കിട്ടിയത് “
“എന്തായാലും രണ്ടു പേരും കൂടി ഞങ്ങളെ കുറേ തീ തീറ്റിച്ചു “
രാജേന്ദ്രൻ തന്റെ ദേഷ്യം പ്രകടമാക്കി
അപ്പോഴേക്കും ശോഭയും അടുക്കളയിൽനിന്ന് പുറത്തേക്ക് വന്നു.
“എന്താ മക്കളേ, ഇത്ര വൈകിയത്?”
അഭിജിത്ത് നടന്ന കാര്യങ്ങളെല്ലാം ചുരുക്കി പറഞ്ഞു.
“എന്തായാലും സുരക്ഷിതമായി തിരിച്ചെത്തിയല്ലോ, അതുമതി .”
ശോഭ ആശ്വാസത്തോടെ പറഞ്ഞു.
ഓരോരുത്തരും അവരവരുടെ ആതി പങ്കുവെച്ചു,
“ഇതൊക്കെ സത്യമാണോ എന്ന് ആർക്കറിയാം”
വളരെ പതുക്കെയല്ലാത്തതു കൊണ്ട് തന്നെ അരുണിമ പറഞ്ഞത് ആര്യ കേട്ടു.
“എന്താ… എന്താ ചേച്ചി പറഞ്ഞെ “
“ഞാൻ ഒന്നും പറഞ്ഞില്ലേ… ഇനി എന്റെ നേർക്ക് വരണ്ട “
“അല്ല ചേച്ചി എന്തോ പറഞ്ഞല്ലോ, നുണയാണെന്നോ മറ്റോ “
വിടാൻ ഉദ്ദേശമില്ലാത്ത രീതിയിൽ ആര്യ വീണ്ടും വീണ്ടും അതിൽ തന്നെ ഊന്നി
“ഞങ്ങൾക്ക് ആർക്കും ഒന്നും അറിയില്ലല്ലോ അപ്പൊ എന്ത് വേണേലും പറയാലോ, ടയർ പൊട്ടീന്നൊ, വണ്ടി നിന്നുന്നോ അങ്ങനെ എന്ത് വേണേലും പറയാലോ “
“നിങ്ങളോട് ഞങ്ങൾ എന്തിന് കള്ളം പറയണം “
ആര്യയുടെ ഒച്ച പതിയെ പൊങ്ങി തുടങ്ങി,
“പിന്നേ… കണ്ടവന്റെ കൂടെ ഒക്കെ അഴിഞ്ഞാടി വന്നിട്ട് നീ എന്നോട് ചൂടാവുന്നോ “
“അരുണിമേ…”
രവീന്ദ്രൻ അവളെ വിലക്കാൻ ഒരു വിഫല ശ്രമം
